ജിംനിക്ക് വില കൂടുതലാണെന്നാണോ പരാതി? ദക്ഷിണാഫ്രിക്കയിലെ വില കേട്ടാല്‍ സങ്കടം മാറിക്കിട്ടും

വാഹന വിപണിയുടെ സ്പന്ദനം ഓരോ വര്‍ഷവും മാറിമറിഞ്ഞ് കൊണ്ടിരിക്കും. അതിന് അനുസരിച്ച് തന്ത്രങ്ങള്‍ മാറ്റുന്ന കമ്പനികള്‍ക്കാണ് കിടമത്സരത്തിനിടയില്‍ വെന്നിക്കൊടി പാറിക്കാന്‍ സാധിക്കുന്നത്. 2023 ഓട്ടോ എക്സ്പോയില്‍ ആയിരുന്നു മാരുതി സുസുക്കി ജിംനി 5-ഡോര്‍ പതിപ്പിന്റെ ആഗോള പ്രീമിയര്‍. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ലൈഫ്സ്റ്റെല്‍ എസ്‌യുവി ഇന്ത്യന്‍ വിപണിയിലെത്തി.

അന്താരാഷ്ട്ര വിപണികളില്‍ സുസുക്കി ജിംനി 3-ഡോര്‍ അതിന്റെ ഓഫ്-റോഡിംഗ് കഴിവുകള്‍ക്ക് പേരുകേട്ട മോഡലാണ്. ഇപ്പോള്‍ ഓഫ്റോഡര്‍ എസ്‌യുവി യുടെ 5-ഡോര്‍ പതിപ്പ് ഉപയോഗിച്ച് അതിന്റെ ജനപ്രീതി ഉയര്‍ത്താന്‍ ലക്ഷ്യമിടുകയാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍. അതിന്റെ ഭാഗമായി സുസുക്കി ജിംനി 5 ഡോര്‍ പതിപ്പ് ദക്ഷിണാഫ്രിക്കയില്‍ പുറത്തിറക്കി. ഇതോടെ ജിംനിയുടെ 3-ഡോര്‍, 5-ഡോര്‍ മോഡലുകള്‍ ഒരേസമയം വില്‍പ്പനക്കെത്തിക്കുന്ന ആദ്യത്തെ രാജ്യമായി ദക്ഷിണാഫ്രിക്ക മാറി.

suzuki jimny 5 door front

ഇതുവരെ 3-ഡോര്‍ ജിംനി 4X4 മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ വിപണിയില്‍ സുസുക്കി വില്‍പ്പനക്കെത്തിച്ചിരുന്നത്. 12.74 ലക്ഷം മുതല്‍ 14.89 ലക്ഷം രൂപ വരെയാണ് ജിംനി 5 ഡോറിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില. എസ്‌യുവി യുടെ എതിരാളിയായ മഹീന്ദ്ര ഥാറുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രാരംഭ വില കൂടുതലാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ മോഡലിന്റെ ദക്ഷിണാഫ്രിക്കയിലെ വില കേട്ടാല്‍ നിങ്ങള്‍ ശരിക്കും ഞെട്ടും.

GL, GLX എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് സുസുക്കി ജിംനി 5 ഡോര്‍ ദക്ഷിണാഫ്രിക്കന്‍ വിപണിയിലെത്തിയത്. ദക്ഷിണാഫ്രിക്കയില്‍ സുസുക്കി ജിംനി അടിസ്ഥാന GL MT വേരിയന്റിന് 4,29,900 റാന്‍ഡ് ആണ് വില. ഇത് ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 19.7 ലക്ഷം രൂപ വരും. ടോപ്പ്-സ്പെക്ക് GLX AT വേരിയന്റിന് റാന്‍ഡ് 479,900 അല്ലെങ്കില്‍ ഏകദേശം 22 ലക്ഷം രൂപ വില വരും.

suzuki jimny 5 door front

ഇന്ത്യ സ്‌പെക് വേരിയന്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ജിംനിക്ക് ദക്ഷിണാഫ്രിക്കയില്‍ ഏഴുലക്ഷം രൂപയിലധികം കൂടുതലാണ്. ദക്ഷിണാഫ്രിക്ക സ്പെക് ജിംനി ഇന്ത്യയില്‍ മാരുതി സുസുക്കി നിര്‍മ്മിച്ച് കയറ്റി അയക്കുന്നതിനാലാണ് വില കൂടുന്നത്. എന്നാല്‍ ഇന്ത്യയില്‍ ലഭ്യമല്ലാത്ത ചില കളര്‍ ഓപ്‌ഷന്‍സ് ദക്ഷിണാഫ്രിക്കയില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഡിസൈന്‍, പവര്‍ട്രെയിനുകള്‍, മെക്കാനിക്കല്‍ വശങ്ങള്‍ എന്നിവ നോക്കുമ്പോള്‍ ദക്ഷിണഫ്രിക്കയില്‍ വില്‍പ്പനക്കെത്തുന്ന ജിംനി ഇന്ത്യ സ്‌പെക്കിന് സമമാണ്.

ജിംനി 3 ഡോര്‍, 5 ഡോര്‍ പതിപ്പുകള്‍ക്ക് 1.5 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് K15 എഞ്ചിന്‍ ആണ് കരുത്തേകുന്നത്. 102 bhp പീക്ക് പവറും 130 Nm പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. 5-സ്പീഡ് മാനുവല്‍, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്.

suzuki jimny 5 door

സുസുക്കിയുടെ AllGrip 4X4 സിസ്റ്റം എസ്‌യുവിയില്‍ സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു. 5-ഡോര്‍ ജിംനിയുടെ വീല്‍ബേസ് 3-ഡോര്‍ പതിപ്പിനേക്കാള്‍ 300 mm നീളമുള്ളതാണെങ്കിലും അത് എസ്‌യുവിയുടെ ഓഫ് റോഡിംഗ് ശേഷിയെ ബാധിച്ചിട്ടില്ല. 5 ഡോര്‍ ജിംനിയുടെ നീളം ഇനിയും കൂട്ടാമായിരുന്നെങ്കിലും 4×4 സ്വഭാവം സംരക്ഷിക്കാന്‍ വേണ്ടി അത് ഒഴിവാക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്ക സ്‌പെക്ക് ജിംനി 5 ഡോറിന് ഇന്ത്യന്‍ ജിംനിക്ക് സമാനമായ ഫീച്ചര്‍ ലിസ്റ്റാണുള്ളത്. വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുള്ള 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 6 വരെ എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹില്‍ ഹോള്‍ഡ്, ഡിസന്റ് കണ്‍ട്രോള്‍, ഒരു റിയര്‍വ്യൂ ക്യാമറ എന്നീ ഫീച്ചറുകള്‍ എസ്‌യുവിയില്‍ സജ്ജീകരിച്ചിരിക്കുന്നു.

suzuki jimny 5 door interior

മെയ്ഡ് ഇന്‍ ഇന്ത്യ ജിംനി 5 ഡോര്‍ ദക്ഷിണാഫ്രിക്കയെ കൂടാതെ ലാറ്റിനമേരിക്കയിലെ തുടങ്ങിയ ഒന്നിലധികം വിപണികളിലും ഏതാനും ആസിയാന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലും വില്‍ക്കും. ഇന്ത്യയില്‍ ജിംനി 5 ഡോര്‍ മഹീന്ദ്ര ഥാറിനോടും ഫോഴ്‌സ് ഗൂര്‍ഖയോടുമാണ് മത്സരിക്കുന്നത്. ഈ പ്രൈസ് റേഞ്ചില്‍ മറ്റ് 5 ഡോര്‍ ഓഫ്‌റോഡര്‍ എസ്‌യുവികളില്ലാത്തതിനാലാണിത്. എന്നാല്‍ ഥാറിന്റെയും ഗൂര്‍ഖയുടെയും 5 ഡോര്‍ പതിപ്പുകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ജിംനിയേക്കാള്‍ വലിപ്പത്തിലും വിലയിലുമായിരിക്കും ഇവ അരങ്ങേറുകയെന്നാണ് തോന്നുന്നത്.

Article Published On: Friday, November 17, 2023, 17:39 [IST]
English summary
Made in india suzuki jimny 5 door launched in south africa price may shock you details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X