ഒരൊന്നൊന്നര വരവുണ്ടെന്ന് ടാറ്റയോട് പറഞ്ഞേക്ക്; പുത്തന്‍ ഇലക്ട്രിക് എസ്‌യുവിയുടെ ടീസര്‍ പുറത്തുവിട്ട് മഹീന്ദ്ര

രണ്ട് ദിവസം മുമ്പ് ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ നടന്ന ഫ്യൂച്ചര്‍സ്‌കേപ്പ് ഗ്ലോബല്‍ ഇവന്റില്‍ മഹീന്ദ്ര ഥാര്‍.e, സ്‌കോര്‍പിയോ N അടിസ്ഥാനമാക്കിയുള്ള ഗ്ലോബല്‍ പിക്കപ്പ് കണ്‍സെപ്റ്റ് എന്നിവക്കൊപ്പം ഓജ ട്രാക്ടറുകളുടെ പുതിയ ശ്രേണിയും അനാവരണം ചെയ്തിരുന്നു. കൂടാതെ സ്‌കോര്‍പിയോയുടെയും ബൊലേറോയുടെയും ഇലക്ട്രിക് പതിപ്പുകള്‍ കൂടി കൊണ്ടുവന്ന് ഇവി പോര്‍ട്ട്ഫോളിയോ ശക്തിപ്പെടുത്തുന്നതായും ആഭ്യന്തര വാഹന നിര്‍മാതക്കള്‍ പ്രഖ്യാപിച്ചു.

XUV.e, BE (ബോണ്‍ ഇലക്ട്രിക്) ശ്രേണിയിലുള്ള ഇലക്ട്രിക് എസ്‌യുവികള്‍ കണ്‍സെപ്റ്റ് രൂപത്തില്‍ കഴിഞ്ഞ വര്‍ഷം അരങ്ങേറ്റം കുറിച്ചിരുന്നു. ഫ്യൂച്ചര്‍സ്‌കേപ്പ് ഇവന്റില്‍ രണ്ട് XUV.e-യുടെയും BE ഇലക്ട്രിക് എസ്‌യുവികളുടെയും ലോഞ്ച് ടൈംലൈനും കമ്പനി പങ്കുവെച്ചു. ഇതില്‍ നിന്നുള്ള ആദ്യ മോഡല്‍ അടുത്ത വര്‍ഷം അവസാനത്തോടെ പുറത്തിറക്കും.

mahindra be 05

ആഗോള ഇവന്റില്‍ വെച്ച് മഹീന്ദ്ര തങ്ങളുടെ ബോണ്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള പുതിയ ലോഗോയും പ്രകാശനം ചെയ്തിട്ടുണ്ട്. 2025 ഒക്ടോബറില്‍ പുറത്തിറക്കാന്‍ പോകുന്ന BE.05 ഇവിയിലാകും ഈ പുതിയ ലോഗോ ആദ്യം പ്രത്യക്ഷപ്പെടുക. അതിന് മുന്നോടിയായി മഹീന്ദ്രയുടെ പ്രധാന ഡിസൈനറായ പ്രതാപ് ബോസ് പ്രൊഡക്ഷന്‍ സ്‌പെക്ക് BE.05 ഇവിയുടെ ഒരു ടീസര്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

ബേഡ് ഐ വ്യൂവില്‍ മുകളില്‍ നിന്നെടുത്ത ഈ ചിത്രം ഇലക്ട്രിക് വാഹനത്തെ കുറിച്ചുള്ള കൂടുതല്‍ ഉള്‍ക്കാഴ്ച നല്‍കുന്നു. മഹീന്ദ്ര BE.05 ഇവി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കമ്പനിയുടെ ചെന്നൈ പ്ലാന്റിന് സമീപം പരീക്ഷണയോട്ടം നടത്തുന്നതിനിടെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരുന്നു. മൊത്തത്തില്‍ 4,370 mm നീളവും 1,900 mm വീതിയും 1,635 mm ഉയരവും 2,775 mm വീല്‍ബേസ് നീളവുമുള്ള സ്പോര്‍ട്സ് ഇലക്ട്രിക് വാഹനമാണ് BE.05 എന്ന് മഹീന്ദ്ര അവകാശപ്പെട്ടു.

mahindra be 05 teaser

മഹീന്ദ്ര BE.05 ഇവി അഗ്രസീവ് ഡിസൈന്‍ ഭാഷയിലാണ് പണികഴിപ്പിക്കുന്നത്. സ്പോര്‍ട്ടിയായി തോന്നുന്ന ഈ ഇവിയുടെ സ്‌പൈ ചിത്രങ്ങളും പുതിയ ടീസറും സൂചിപ്പിക്കുന്നത് എന്തെന്നാല്‍ കണ്‍സെപ്റ്റ് പതിപ്പില്‍ നിന്നുള്ള മിക്ക ഡിസൈന്‍ ഘടകങ്ങളും പ്രൊഡക്ഷന്‍ പതിപ്പിലേക്ക് മഹീന്ദ്ര കൊണ്ടുവരുന്നതായാണ്. പ്രതാപ് ബോസ് പങ്കുവെച്ച ബേഡ് ഐ വ്യൂവിലുള്ള ടീസറില്‍ ഒരു ഗ്ലാസ് റൂഫ് കാണാം.

അക്കാരണം കൊണ്ട് തന്നെ സണ്‍റൂഫ് കാണില്ല. ഇന്ത്യയിലെ പൊടി നിറഞ്ഞ കാലാവസ്ഥയില്‍ അതിന്റെ ആവശ്യവുമില്ലെന്ന് പറയാം. ടീസര്‍ നോക്കുമ്പാള്‍ എസ്‌യുവിയുടെ തുറന്നിരിക്കുന്ന ടെയില്‍ഗേറ്റ് ഒരു ഭീമന്‍ റൂഫ് സ്പോയിലര്‍ പോലെയാണ് കാണപ്പെടുന്നത്. എന്നാല്‍ അത് തുറന്നിട്ടിരിക്കുന്ന ടെയില്‍ഗേറ്റ് ആണ്. വാഹനത്തിന്റെ നീളം കാണിക്കാനായിരിക്കും ഒരുപക്ഷേ ടീസറില്‍ ടെയില്‍ഗേറ്റ് തുറന്നിട്ടിരിക്കുക.

mahindra be 05

BE.05-ന്റെ ബോണറ്റ് വളരെ ചെറുതാണ്. ഇത് ലോഹത്തേക്കാള്‍ വിലകുറഞ്ഞ ഫൈബര്‍ പാര്‍ട്‌സുകളുടെ വിസ്തീര്‍ണ്ണം വര്‍ദ്ധിപ്പിക്കുന്നു. വന്യമായ രൂപകല്‍പ്പനയ്ക്ക് ഊന്നല്‍ നല്‍കുന്നതിനായി ഫ്രെയിംലെസ് ഡോറുകളായിരിക്കും വരിക. മസ്‌കുലര്‍ വീല്‍ ആര്‍ച്ചുകളും ബോണറ്റും, വിന്‍ഡ്ഷീല്‍ഡും ടീസറില്‍ വ്യക്തമായി കാണിക്കുന്നു. C-ആകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഇന്റീരിയര്‍ സ്‌പേസ് വര്‍ദ്ധിപ്പിക്കുന്നതിന് അരികുകളിലേക്ക് തള്ളിയിട്ടിരിക്കുന്ന വലിയ വലിപ്പത്തിലുള്ള വീലുകള്‍ എന്നിവ ഇതില്‍ വരും.

ഹൈടെക് കണക്റ്റിവിറ്റി ഓപ്ഷനുകളായിരിക്കും ഇവിയുടെ ഇന്റീരിറില്‍ ഉണ്ടായിരിക്കുക. ഇവന്റില്‍ വെച്ച് മഹീന്ദ്ര മറ്റ് ചില സുപ്രധാന പ്രഖ്യാപനങ്ങളും നടത്തി. പുതിയ INGLO പ്ലാറ്റ്ഫോമില്‍ ഫോക്‌സ്‌വാഗണിന്റെ സെല്ലുകള്‍ക്ക് പകരം BYD യുടെ പ്രിസ്മാറ്റിക് (60 kWh), ബ്ലേഡ് സെല്ലുകള്‍ (80 kWh) എന്നിവ ഉള്‍പ്പെടുത്തുമെന്നാണ് കമ്പനി അറിയിച്ചത്. LFP കെമിസ്ട്രിയില്‍ വരുന്ന പുതിയ സെല്ലുകള്‍ മഹീന്ദ്രയ്ക്ക് AWD സജ്ജീകരണവും നല്‍കാം.

അങ്ങനെ വരുമ്പോള്‍ ഫ്രണ്ടിലെ മോട്ടോറിന് റിയര്‍ മോട്ടോറിനേക്കാള്‍ പെര്‍ഫോമന്‍സ് കുറവ് പ്രതീക്ഷിച്ചാല്‍ മതി. ബാറ്ററി ചോയ്‌സിലെന്ന പോലെ തന്നെ റിയര്‍ മോട്ടോറിന്റെ പെര്‍ഫോമന്‍സിലും ചോയ്‌സ് മുന്നോട്ട് വെച്ചേക്കും. വിപണിയില്‍ എത്തിക്കഴിഞ്ഞാല്‍ മഹീന്ദ്ര BE.05 വരാനിരിക്കുന്ന ക്രെറ്റ ഇവി, സെല്‍റ്റോസ് ഇവി, ടാറ്റ കര്‍വ്വ് ഇവി, മാരുതി eVX എന്നിവയുടെ എതിരാളിയാകും. 25 ലക്ഷം മുതല്‍ 30 ലക്ഷം വരെയാണ് വില പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Thursday, August 17, 2023, 15:40 [IST]
English summary
Mahindra be 05 production spec teased gets fixed glass roof instead of sunroof
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X