ടാറ്റയ്ക്ക് വാർണിംഗ്; ഫ്യൂച്ചറിസ്റ്റിക് ലുക്കിൽ പ്രൊഡക്ഷൻ സ്പെക്ക് മഹീന്ദ്ര BE05; സ്പൈ ചിത്രങ്ങൾ

മഹീന്ദ്ര വളരെ കാര്യമായി തന്നെ ഇവി സെഗ്മെന്റിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഒട്ടനവധി മോഡലുകളാണ് ഇതിനോടകം നിർമ്മാതാക്കളുടെ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ബോൺ ഇലക്ട്രിക് (BE) എന്ന ഒരു ശ്രേണി തന്നെ ബ്രാൻഡ് ഇവിക്കായി സജ്ജമാക്കിയിട്ടുണ്ട്. BE ശ്രേണിയിൽ വരുന്ന മഹീന്ദ്ര BE05 ഏറെ കുറെ പ്രൊഡക്ഷൻ ഘട്ടത്തിലാണ്.

പുതിയ സ്പൈ ഷോട്ടുകൾ ഇന്ത്യൻ യൂട്ടിലിറ്റി വാഹന ഭീമനിൽ നിന്നുള്ള ഇലക്ട്രിക് മൊബിലിറ്റിയുടെ ഭാവി വെളിപ്പെടുത്തുകയാണ്. 2025 ഒക്‌ടോബറോടെ വിപണിയിൽ അവതരിപ്പിക്കാനിരിക്കുന്ന മഹീന്ദ്ര BE.05 ഇലക്ട്രിക് എസ്‌യുവികളുടെ ലോകത്ത് കാര്യമായ സ്വാധീനം ചെലുത്താനുള്ള ഒരുക്കത്തിലാണ്. മഹീന്ദ്ര BE05 -ന്റെ ഏറ്റവും പുതിയ സ്പൈ ചിത്രങ്ങൾ സ്പോർട്ടിനെസും ഫംഗ്ഷനാലിറ്റിയും തമ്മിൽ സന്തുലിതമാക്കുന്ന ഒരു ഡിസൈൻ ശൈലി വെളിപ്പെടുത്തുന്നു.

Mahindra BE05 പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

ഫ്രണ്ടിലേക്ക് നീങ്ങുമ്പോൾ, BE.05 ഒരു സ്കൾപ്റ്റഡ് ബോണറ്റും അപ്പ്റൈറ്റ് ഫ്രണ്ട് വിൻഡ്‌ഷീൽഡും വ്യക്തമാക്കുന്നു, ഇത് എയറോഡൈനാമിക് രൂപം നൽകുന്നു. ഇനി പിന്നിലേക്ക് നീങ്ങിയാൽ, ഒരു ഇന്റഗ്രേറ്റഡ് എൽഇഡി ലൈറ്റ്ബാറോടുകൂടിയ റൂഫ് മൗണ്ടഡ് സ്‌പോയിലർ ടെയിൽഗേറ്റിന് ഒരു അലങ്കാമാകുന്നു. വാഹനത്തിന്റെ സ്‌പോർട്ടി അപ്പീൽ വർധിപ്പിക്കുക മാത്രമല്ല അതിന്റെ എയറോഡൈനാമിക്‌സ് കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ക്യാബിന് ഓപ്പൺ ആൻ്റ് എയറി ഫീൽ നൽകുന്ന കൂറ്റൻ പനോരമിക് ഗ്ലാസ് റൂഫാണ് വാഹനത്തിൽ വരുന്ന ശ്രദ്ധേയമായ സവിശേഷതകളിലൊന്ന്. ഈ റൂഫ് ഓപ്പൺ ചെയ്യാനാകുമോ അതോ ഫിക്സഡ് ആയിരിക്കുമോ എന്ന് ചിത്രങ്ങളിൽ നിന്ന് വ്യക്തമല്ലെങ്കിലും, ഇത് വാഹനത്തിന് ഒരു എലഗന്റ് ടച്ച് പകരുന്നു എന്നതിൽ സംശയമില്ല.

BE05 -ന്റെ അകത്തളത്തിലേക്ക് നോക്കിയാൽ, ആധുനികവും ഫ്യൂച്ചറിസ്റ്റിക്കുമായ ഇന്റീരിയറിന്റെ ഒരു നേർക്കാഴ്ച നമുക്ക് കാണാം. കൺസെപ്‌റ്റിന്റെ രൂപകൽപ്പനയെ അടിസ്ഥാനമാക്കി, പ്രൊഡക്ഷൻ പതിപ്പ് റാപ്പ്എറൗണ്ട് ഇഫക്‌റ്റോടുകൂടിയ ഡ്രൈവർ സെൻഡ്രിക് ലേയൗട്ട് അവതരിപ്പിക്കുന്നു. ഇൻഫോടെയിൻമെന്റിനും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനുമായി വരുന്ന ട്വിൻ സ്‌ക്രീനുകൾ ഡാഷ്‌ബോർഡിൽ ആധിപത്യം സ്ഥാപിക്കുന്നു, ഇത് വാഹനത്തിന്റെ ടെക്ക് & ഫീച്ചർ റിച്ച് ക്യാരക്ടർ എടുത്തുകാണിക്കുന്നു.

മഹീന്ദ്രയുടെ INGLO പ്ലാറ്റ്‌ഫോമിലാണ് BE.05 ഒരുങ്ങുന്നത്, അതോടൊപ്പം 2WD, 4WD വേരിയന്റുകളിളും ഇത് ലഭ്യമാകും. ഈ ഇലക്ട്രിക് എസ്‌യുവിക്ക് കരുത്ത് പകരുന്നത് ഫോക്‌സ്‌വാഗണിൽ നിന്നും സോഴ്സ് ചെയ്ത മോട്ടോറുകളാണ്. 2WD മോഡലുകൾക്ക് 210 kW (286 hp) പവറും 535 Nm torque ഉം സൃഷ്ടിക്കുന്ന റിയർ മൗണ്ടഡ് മോട്ടോർ ലഭിക്കുന്നു, ഇത് മികച്ച പ്രകടനം ഉറപ്പാക്കുന്നു.

Mahindra BE05 പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

മറുവശത്ത്, 4WD മോഡലുകളിൽ 80 kW (109 hp) പവറും 135 Nm പീക്ക് torque ഉം നൽകുന്ന ഒരു എക്സ്ട്ര ഫ്രണ്ട് ആക്സിൽ മോട്ടോർ സജ്ജീകരണം നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. ഇരു മോട്ടോറുകളും ചേർന്നുള്ള ഔട്ട്‌പുട്ട് ഇതുവരെ ബ്രാൻഡ് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഈ പവർട്രെയിനുകൾ ടെസ്റ്റിംഗിന്റെയും ഡെവലപ്മെന്റിന്റെയും അഡ്വാൻസ്ഡ് ഘട്ടങ്ങളിലാണെന്ന് മഹീന്ദ്ര ഉറപ്പുനൽകുന്നു.

എനർജിയുടെ കാര്യത്തിൽ, LFP (ലിഥിയം അയൺ ഫോസ്ഫേറ്റ്) സെല്ലുകൾ ഉൾക്കൊള്ളുന്ന 79 kWh ബാറ്ററി യൂണിറ്റിനെയാണ് BE.05 -ൽ വരുന്നത്. മഹീന്ദ്രയുടെ XUV400 -ൽ ഉപയോഗിക്കുന്ന NMC (Nickel Manganese Cobalt) കെമിസ്ട്രിയിൽ നിന്നും വ്യത്യസ്തമാണ് ഈ ബാറ്ററി സെല്ലുകളുടെ ചോയിസ്.

LFP സെല്ലുകൾ അവയുടെ ഉയർന്ന എനർജി ഡെൻസിറ്റി, മന്ദഗതിയിലുള്ള ഡിസ്ചാർജ് റേറ്റ്, റെഡ്യൂസ്ഡ് തെർമൽ റിസ്ക്, റാപ്പിഡ് ചാർജിംഗ് കഴിവുകൾ എന്നിവയ്ക്ക് പേരുകേട്ടതാണ്. ശ്രദ്ധേയമായി, BE.05 -ന് വെറും 30 മിനിറ്റിനുള്ളിൽ പൂജ്യത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് കൈവരിക്കാൻ കഴിയും, ഇത് ഒരു ഇലക്ട്രിക് വാഹനത്തിനെ സംബന്ധിച്ചിടത്തോളം വളരെ ആകർഷകമായ നേട്ടമാണ്.

2025 ഒക്ടോബറിൽ മഹീന്ദ്ര BE.05 പുറത്തിറക്കുമ്പോൾ, കമ്പനിയുടെ മോഡൽ ലൈനപ്പിൽ XUV400 ഇവിയ്ക്ക് മുകളിൽ ഒരു പ്രീമിയം പൊസിഷനാവും ലഭിക്കുക. കോംപറ്റീഷന്റെ കാര്യത്തിൽ, 2024 -ൽ വിപണിയിലെത്താൻ ഒരുങ്ങുന്ന ടാറ്റ കർവ്വ് ഇവിയാവും പ്രധാന എതിരാളി. ഈ മത്സരം ഇന്ത്യൻ ഇലക്ട്രിക് എസ്‌യുവി സെഗ്‌മെന്റിൽ ഒരു നിർണായക നിമിഷമാകുമെന്നത് ഉറപ്പാണ്.

Source: Rushlane

More from DriveSpark

Article Published On: Monday, August 21, 2023, 11:23 [IST]
English summary
Mahindra be05 electric suv caught in camera while testing design and features revealed
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X