ഈ രണ്ട് ജനപ്രിയ എസ്‌യുവികള്‍ക്കും രക്ഷയില്ല; വില കൂട്ടി മഹീന്ദ്ര

മഹീന്ദ്ര കാറുകളുടെ വില്‍പ്പനയില്‍ നല്ലൊരു ഓഹരി സംഭാവന ചെയ്യുന്ന മോഡലാണ് ബൊലേറോ. എന്നാല്‍ ഏപ്രില്‍ ഒന്ന് മുതല്‍ ബിഎസ് VI മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിനാല്‍ പല കാറുകള്‍ക്കും നിര്‍മാതാക്കള്‍ വില കൂട്ടിയിട്ടുണ്ട്. ആ പട്ടികയിലെ പുതിയ എന്‍ട്രി ആയിരിക്കുകയാണ് മഹീന്ദ്ര ബെലേറോയും മഹീന്ദ്ര ബൊലേറോ നിയോയും.

രണ്ട് എസ്‌യുവികള്‍ക്കും നിര്‍മാതാക്കള്‍ ഏകദേശം 31,000 രൂപ വരെ വില കൂട്ടിയിട്ടുണ്ടെങ്കിലും വാഹനങ്ങളില്‍ പരിഷ്‌കാരമൊന്നും വരുത്താന്‍ സാധ്യതയില്ല. 2023 ജനുവരി മാസത്തില്‍ സ്‌കോര്‍പിയോ N, XUV700 എന്നീ ജനപ്രിയ എസ്‌യുവികള്‍ക്ക് മഹീന്ദ്ര വില കൂട്ടി. ഈ അടുത്ത ദിവസം XUV300 പരിഷ്‌കരിച്ച് പുറത്തിറക്കിയപ്പോഴും വില വര്‍ധനവ് കണ്ടു. മഹീന്ദ്ര XUV300 എസ്‌യുവിക്ക് 22,000 രൂപ വരെയാണ് വര്‍ധിപ്പിച്ചത്.

ഈ രണ്ട് ജനപ്രിയ എസ്‌യുവികള്‍ക്കും രക്ഷയില്ല; വില കൂട്ടി മഹീന്ദ്ര

എന്നാല്‍ ആശ്വാസ വാര്‍ത്ത എന്തെന്നാല്‍ ബൊലേറോ, ബൊലേറോ നിയോ എന്നീ മോഡലുകളുടെ ചില വേരിയന്റുകളില്‍ മഹീന്ദ്ര വില വര്‍ധനവ് നടപ്പാക്കിയിട്ടില്ല എന്നതാണ്. ഇവ പഴയ വിലയില്‍ തന്നെ വാങ്ങാന്‍ സാധിക്കും. ബൊലേറോയുടെ കാര്യമെടുത്താല്‍ B6 വേരിയന്റാണ് വില വര്‍ധനവില്‍ നിന്ന് രക്ഷപെട്ടത്. 10 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ഈ വേരിയന്റ് തുടര്‍ന്നും ലഭ്യമാകും. അതേസമയം ബൊലേറോ B4 വേരിയന്റിന് 25,000 രൂപ വര്‍ധിച്ചു.

ഇതോടെ ബൊലേറോ B4 വേരിയന്റിന്റെ പ്രാരംഭ വില 9.78 ലക്ഷം രൂപയായി മാറി. 31,000 രൂപയാണ് ടോപ്പ്-സ്‌പെക്ക് B6 (O) വേരിയന്റില്‍ നടപ്പാക്കിയിരിക്കുന്നത്. ഇതോടെ വേരിയന്റിന്റെ വില 10.79 ലക്ഷം രൂപയായി. ഇനി ബൊലേറോ നിയോ മോഡലിലെ വില വര്‍ധനവ് നോക്കിയാല്‍ N4, N8, N10, N10 (O) വേരിയന്റുകള്‍ക്ക് ഏകീകൃത വില വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ഈ വേരിയന്റുകള്‍ വാങ്ങാന്‍ ഇനി 15,000 രൂപ അധികം മുടക്കണം.

ഈ രണ്ട് ജനപ്രിയ എസ്‌യുവികള്‍ക്കും രക്ഷയില്ല; വില കൂട്ടി മഹീന്ദ്ര

ബൊലേറോ നിയോ N10 ലിമിറ്റഡ് എഡിഷനിലാണ് വില വര്‍ധനവ് ഇല്ലാത്തത്. ബൊലേറോ നിയോ N10 ലിമിറ്റഡ് എഡിഷന്‍ തുടര്‍ന്നും 11.50 ലക്ഷം രൂപയില്‍ ലഭ്യമാകും. വില വര്‍ധനവ് വരുന്നതോടെ ബൊലേറോ നിയോയുടെ വില 9.63 ലക്ഷം രൂപയില്‍ തുടങ്ങി 12.14 ലക്ഷം രൂപ വരെ നീളുന്നു. ബൊലേറോ നിയോയുടെ N8, N10 എന്നീ വേരിയന്റുകള്‍ക്കിടയിലായി ഒരു പുതിയ വേരിയന്റ് ലഭിക്കാന്‍ പോകുകയാണ്.

N8 R എന്ന ഈ വേരിയന്റ് താങ്ങാവുന്ന വിലയില്‍ പ്രീമിയം ഫീച്ചര്‍ ഉള്‍ക്കൊള്ളിച്ചാകും എത്തുക. ബൊലേറോ നിയോയുടെ ടോപ്പ്-സ്‌പെക്ക് N10, N10 (0) വേരിയന്റുകളില്‍ മാത്രം ലഭ്യമാകുന്ന ചില ഫീച്ചറുകള്‍ ഇതില്‍ എത്തും. ബ്ലൂടൂത്ത്, യുഎസ്ബി, AUX കണക്റ്റിവിറ്റിയുള്ള 17.2-സെന്റി മീറ്റര്‍ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം പുതിയ ബൊലേറോ നിയോ N8 R വേരിയന്റില്‍ ഓഫര്‍ ചെയ്യുമെന്നാണ് സൂചന.

ഇരു എസ്‌യുവികളുടെയും വില കൂട്ടിയെങ്കിലും ഉപഭോക്താക്കള്‍ക്ക് മെച്ചം ലഭിക്കുന്ന രീതിയില്‍ അപ്‌ഡേറ്റുകള്‍ ഒന്നും ലഭിച്ചേക്കില്ല. മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നതിന്റെയും ഇന്‍പുട്ട് ചെലവുകള്‍ വര്‍ധിക്കുന്നതിന്റെയും ഫലമാണ് പുതിയ വര്‍ധനവെന്നാണ് സൂചന. ഏപ്രില്‍ ഒന്ന് മുതല്‍ ബിഎസ് 6 രണ്ടാം ഘട്ട മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരാന്‍ പോകുകയാണ്.

ഇതിനിനി ഏതാനും ആഴ്ചകള്‍ കൂടി മാത്രം ബാക്കിയുള്ളതിനാല്‍ റിയല്‍ ഡ്രൈവ് എമിഷന്‍ (RDE) മാനദണ്ഡങ്ങള്‍ പാലിക്കുന്ന പുതിയ എഞ്ചിന്‍ ബൊലേറോക്കും ബൊലേറോ നിയോക്കും ലഭിച്ചേക്കും. എന്നിരുന്നാലും എസ്‌യുവികളുടെ പെര്‍ഫോമന്‍സ് കണക്കുകളില്‍ മാറ്റം ഉണ്ടാകാന്‍ സാധ്യതയില്ല.
ബൊലേറോയും ബൊലേറോ നിയോയും ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രം വാഗ്ദാനം ചെയ്യുന്ന വാഹനങ്ങളാണ്. ബൊലേറോക്ക് 1.5 ലിറ്റര്‍ mHawk75 എഞ്ചിന്‍ തുടിപ്പ് പകരുമ്പോള്‍ ബൊലേറോ നിയോക്ക് mHawk100 എഞ്ചിനാണ് കുതിപ്പ് പകരുന്നത്.

mHawk75 എഞ്ചിന്‍ പരമാവധി 75 bhp പവറും 210 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. അതേസമയം ബൊലേറോ നിയോയില്‍ ഉപയോഗിക്കുന്ന mHawk100 എഞ്ചിന്‍ 100 bhp പവറും 260 Nm ടോര്‍ക്കുമാണ് നല്‍കുന്നത്. ഈ രണ്ട് എഞ്ചിനുകളും 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. ബൊലേറോ നിയോയുടെ ടോപ്പ്-സ്‌പെക്ക് N10 (O) വേരിയന്റില്‍ മെക്കാനിക്കല്‍ ലോക്കിംഗ് ഡിഫറന്‍ഷ്യല്‍ സജ്ജീകരിച്ചിരിക്കുന്നു.

മറ്റ് മോഡലുകളിലെന്ന പോലെ മഹീന്ദ്രയുടെ സമീപകാലത്തെ ഹിറ്റ് മോഡലായ ഥാര്‍ RWDവേരിയന്റിലും വില കൂട്ടിയിരുന്നു. ഒറ്റയടിക്ക് അരലക്ഷ രൂപയാണ് ജനപ്രിയ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയുടെ താങ്ങാവുന്ന വേരിയന്റില്‍ മഹീന്ദ്ര നടപ്പാക്കിയിരിക്കുന്നത്.

Article Published On: Friday, March 10, 2023, 18:33 [IST]
English summary
Mahindra bolero and bolero neo suvs prices increased might not get any updates
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X