ബെസ്റ്റ് സെല്ലിംഗ് മഹീന്ദ്രയായി ബൊലേറോ നിയോ; 2022 ഡിസംബർ വിൽപ്പന കണക്കുകൾ ഇങ്ങനെ

ഇന്ത്യയിലെ മുൻനിര വാഹന നിർമ്മാതാക്കളിൽ ഒന്നായ മഹീന്ദ്ര, 2022 ഡിസംബറിൽ തങ്ങളുടെ എസ്‌യുവി നിരയുടെ വിൽപ്പനയിൽ ഒരു വൻ കുതിച്ചുചാട്ടമാണ് കണ്ടത്. അതോടൊപ്പം യഥാർത്ഥത്തിൽ TUV300 എസ്‌യുവിയുടെ പുനർനാമകരണം ചെയ്തതും മെച്ചപ്പെടുത്തിയതുമായ പതിപ്പായ മഹീന്ദ്ര ബൊലേറോ നിയോയാണ് ബ്രാൻഡിന് ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ എസ്‌യുവി എന്നതും ശ്രദ്ധേയമാണ്.

ഇന്ത്യയിൽ കഴിഞ്ഞ മാസം വാഹനത്തിന്റെ 7,311 യൂണിറ്റുകളാണ് നിർമ്മാതാക്കൾ വിറ്റഴിച്ചത്. ബൊലേറോ നിയോയുടെ 2021 ഡിസംബറിലെ 5,314 യൂണിറ്റ് വിൽപ്പനയെ അപേക്ഷിച്ച് 2022 ഡിസംബറിൽ ഇത് 38 ശതമാനം വർധനവിനെ പ്രതിനിധീകരിക്കുന്നു. മഹീന്ദ്ര ബൊലേറോ നിയോയ്ക്ക്, ഇപ്പോൾ ഗ്രാമീണ വിപണികളിൽ നിന്നും ഇന്ത്യയിലെ പല സംസ്ഥാന സർക്കാരുകളിൽ നിന്നും ഉയർന്ന ഡിമാൻഡാണ് ലഭിക്കുന്നത്.

ബെസ്റ്റ് സെല്ലിംഗ് മഹീന്ദ്രയായി ബൊലേറോ നിയോ

യഥാർത്ഥ ബൊലേറോ എസ്‌യുവിയ്ക്കൊപ്പം TUV300 -യെ കുഞ്ഞൻ ബൊലേറോ നിയോ എന്ന് പുനർനാമകരണം ചെയ്തത് വാഹനത്തിന്റെ തലവര തന്നെ മാറ്റി എന്ന് നിസംശയം പറയാം. മഹീന്ദ്രയുടെ ഏറ്റവും മികച്ച ശ്രമങ്ങൾ ഉണ്ടായിരുന്നിട്ടും, TUV300 ഒരു ജനപ്രിയ എസ്‌യുവി ആയിരുന്നില്ല. എന്നിരുന്നാലും, ബൊലേറോ നിയോ അതിന്റെ മെച്ചപ്പെട്ട സവിശേഷതകളും രൂപകൽപ്പനയും കാരണം വിജയം കൈവരിച്ചിരിക്കുകയാണ്.

മഹീന്ദ്രയുടെ വിൽപ്പനയിൽ രണ്ടാം സ്ഥാനത്ത് സ്കോർപിയോ/സ്കോർപിയോ-N മോഡലുകളാണ് നിലകൊള്ളുന്നത്. ഇവയുടെ മൊത്തം വിൽപ്പന 7,000 യൂണിറ്റിന് മുകളിലാണ്, 2021 -ൽ ഇതേ കാലയളവിലെ കണക്കുകളെ അപേക്ഷിച്ച് 300 ശതമാനം വളർച്ചയാണ് സ്കോർപ്പിയോ ബ്രാൻഡ് രേഖപ്പെടുത്തിയത്. 2021 ഡിസംബറിൽ മഹീന്ദ്രയ്ക്ക് സ്കോർപിയോയുടെ 1,757 യൂണിറ്റുകൾ മാത്രമാണ് വിൽക്കാൻ കഴിഞ്ഞത്.

2021 ഡിസംബറിലെ 3,980 യൂണിറ്റ് വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ 2022 ഡിസംബറിൽ 5,623 യൂണിറ്റുകൾ വിറ്റ XUV700 നിലവിൽ 20 ശതമാനം വർധനയോടെ വിൽപ്പനയിൽ മൂന്നാം സ്ഥാനത്താണ്. മറ്റ് മഹീന്ദ്ര വാഹനങ്ങളായ XUV300, ഥാർ എന്നിവയും മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ബൊലേറോ, സ്കോർപിയോ, XUV700 എന്നിവ പോലെ വിൽപ്പനയിൽ കാര്യമായ സ്വാധീനം ചെലുത്തിയില്ല. ശക്തമായ എസ്‌യുവി പോർട്ട്‌ഫോളിയോ കാരണം, 2022 ഡിസംബറിലെ വിൽപ്പന കണക്കുകളിൽ മഹീന്ദ്ര ഒരു മികച്ച വളർച്ച കൈവരിച്ചു എന്ന് നമുക്ക് പറയാൻ സാധിക്കും.

മൊത്തത്തിലുള്ള ഡിസ്പാച്ചുകൾ 2021 ഡിസംബറിലെ 17,476 യൂണിറ്റുകളിൽ നിന്ന് 2022 ഡിസംബറിൽ 62.13 ശതമാനം വളർച്ചയോടെ 28,333 യൂണിറ്റുകളായി ഉയർന്നു. കൂടാതെ തങ്ങളുടെ ആദ്യ ഇലക്ട്രിക് വാഹനമായ XUV400 അടുത്തിടെ മഹീന്ദ്ര പുറത്തിറക്കി. XUV400 അതിന്റെ പ്രധാന എതിരാളികളായ ടാറ്റ നെക്സോൺ ഇവി, ടാറ്റ നെക്സോൺ ഇവി മാക്സ് എന്നിവയ്ക്കിടയിൽ വളരെ തന്ത്രപരമായ വിലയ്ക്കാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.

XUV400-ന് ഉപഭോക്താക്കളിൽ നിന്ന് മികച്ച റെസ്പോൺസ് കമ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ഇത് മഹീന്ദ്രയുടെ പോർട്ട്‌ഫോളിയോയ്ക്ക് ഒരു നല്ല അഡീഷൻ ആയിരിക്കുമെന്നും വിൽപ്പയിൽ ഒരു ബൂസ്റ്റ് നൽകുമെന്നും പ്രതീക്ഷിക്കാം. മറ്റ് പ്രമുഖ ബ്രാൻഡുകളിൽ പലരും ഇവി മേഘലയിലേക്ക് ചുവടു വെയ്ച്ചിരിക്കുന്നത് കൊണ്ട് XUV400 സാരമായ കൊംപറ്റീഷൻ നമുക്ക് പ്രതീക്ഷിക്കാം. എന്തിരുന്നാലും മഹീന്ദ്രയുടെ ഇവി അരങ്ങേറ്റം മാത്രമാണ് XUV400.

ഇതിന് പിന്നാലെ ഒട്ടനവധി ഇലക്ട്രിക് മോഡലുകൾ വിപണയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് പ്രാദേശിക യൂട്ടിലിറ്റി വാഹന ഭീമൻ എന്നതും ശ്രദ്ധേയമാണ്. ബോൺ ഇലക്ട്രിക് വാഹനങ്ങളുടെ ഒരു വൻ നിരയെ കുറിച്ച് മഹീന്ദ്ര ഇതിനോടകം ലോകത്തിന് ഒരു ഹിന്റ് നൽകിയിട്ടുണ്ട് എന്നതും നാം ഓർക്കണം. XUV400 പിന്നാലെ വിപണിയിലേക്ക് അണിനിരക്കാൻ ഒരുങ്ങുന്ന ഈ ഇവി റേഞ്ചിനായി മറ്റ് പ്രമുഖ നിർമ്മാതാക്കളും നമ്മളടങ്ങുന്ന ജനസമൂഹവും ഒരുങ്ങിയിട്ടുണ്ടോ?

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra bolero neo clocks over 7000 units in 2022 december sales
Story first published: Monday, January 23, 2023, 14:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X