ബൊലേറോയേ തോൽപ്പിക്കാനാവില്ല മക്കളെ! ന്യൂ ജെൻ മഹീന്ദ്ര എംയുവി വരുന്നത് കൂടുതൽ സീറ്റിംഗ്, വീൽബേസ് ഓപ്ഷനുകളുമായി

2000 -ൽ പ്രാദേശിക വിപമിയിൽ അവതരിപ്പിച്ച നാൾ മുതൽ ടയർ II, ടയർ III നഗരങ്ങളിലെ റോഡുകളിൽ മഹീന്ദ്ര ബൊലേറോ ഇന്നും ആധിപത്യം പുലർത്തുന്നു. ബൊലേറോയുടെ പരുക്കൻ രൂപശൈലിയും, അത്യാവശം മോശം റോഡുകളും ടഫ് ടെറൈനുകളും അനായാസം കൈകാര്യം ചെയ്യാനാവുന്ന കഴിവും മഹീന്ദ്രയുടെ റിലയബിലിറ്റിയും ഈ മോഡലിനെ ഇന്ത്യൻ ഗ്രാമങ്ങളിലും സിറ്റികളിലും ഒരു പോലെ പ്രിയങ്കരനാക്കി.

ഇന്ത്യയിൽ 23 വർഷം പൂർത്തിയാക്കിയ എസ്‌യുവി ഇപ്പോൾ 2026 -ലോ 2027 -ലോ ഷെഡ്യൂൾ ചെയ്യപ്പെടുന്ന ഒരു തലമുറമാറ്റത്തിന് തയ്യാറെടുക്കുകയാണ്. വരാനിരിക്കുന്ന ബൊലേറോ ഒരുങ്ങുന്നത് U171 എന്ന കോഡ് നെയിമിൽ അറിയപ്പെടുന്ന മഹീന്ദ്രയുടെ പുതിയ പ്ലാറ്റ്‌ഫോമിലാണ്. ബ്രാൻഡിന്റെ ഭാവി എസ്‌യുവികളിലും പിക്കപ്പ് ട്രക്കുകളിലും ഈ പ്ലാറ്റ്ഫോം ഉപയോഗിക്കാൻ കമ്പനി പദ്ധതിയിട്ടിരിക്കുകയാണ്.

ബൊലേറോയേ തോൽപ്പിക്കാനാവില്ല മക്കളെ

ഈ പുതിയ ആർകിടെക്ച്ചർ വികസിപ്പിക്കുന്നതിന്, തദ്ദേശീയ വാഹന നിർമ്മാതാക്കൾ 2,000 കോടി രൂപയുടെ ഗണ്യമായ നിക്ഷേപം നടത്തുന്നു എന്നതും ശ്രദ്ധേയമാണ്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുതിയ തലമുറ ബൊലേറോയ്‌ക്ക് ഒപ്പം തങ്ങളുടെ സ്റ്റാറ്റസ് ബാർ ഉയർത്താൻ ലക്ഷ്യമിടുന്നതായി മുൻ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.

ഇത് കാര്യമായ സൗന്ദര്യവർധക മെച്ചപ്പെടുത്തലുകളും ഫീച്ചർ അപ്‌ഗ്രേഡുകളും വാഹനത്തിൽ പ്രതീക്ഷിക്കുന്നതിലേക്ക് ഞങ്ങളെ നയിക്കുന്നു. വിശാലമായ കസ്റ്റമർ ബേസിനെ ലക്ഷ്യം വയ്ക്കാനുള്ള ശ്രമത്തിൽ, പ്രാദേശിക വാഹന നിർമ്മാതാക്കൾ ഒന്നിലധികം സീറ്റിംഗ് കോൺഫിഗറേഷനുകളോടെ പുതിയ മഹീന്ദ്ര ബൊലേറോ അവതരിപ്പിക്കും എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ബൊലേറോയേ തോൽപ്പിക്കാനാവില്ല മക്കളെ

അടുത്തിടെ പുറത്തു വന്ന ഒരു മാധ്യമ റിപ്പോർട്ട് അനുസരിച്ച്, നാല് മീറ്ററിൽ താഴെ നീളമുള്ള അഞ്ച് സീറ്റർ പതിപ്പ് ന്യൂ ജെൻ ബൊലേറോയിൽ ഉണ്ടാകും. ഈ പുതിയ അഞ്ച് സീറ്റർ ബൊലേറോ നിലവിലുള്ള ബൊലേറോയ്ക്കും ബൊലേറോ നിയോയ്ക്കും പകരമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. കൂടാതെ, ഏഴ് മുതിർന്ന യാത്രക്കാർക്ക് സുഖപ്രദമായി ഇരുന്നു യാത്രചെയ്യാൻ രൂപകൽപ്പന ചെയ്ത മൂന്ന് വരി മോഡലും ഇതിൽ ഉണ്ടാകും.

ഏഴ് സീറ്റർ ബൊലേറോ സബ് ഫോർ മീറ്റർ എസ്‌യുവിയാണോ അതോ നീളമുള്ള വേരിയന്റാണോ എന്നത് കണ്ടറിയുക തന്നെ വേണം. ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ ഉയർന്ന സുരക്ഷാ റേറ്റിംഗ് നേടുന്നതിനായി, സ്കോർപിയോ N, പുതിയ മഹീന്ദ്ര ബൊലേറോ എന്നീ മോഡലുകളിൽ നമ്മൾ കണ്ടതിന് സമാനമായി, മഹീന്ദ്ര പുതിയ ബൊലേറോ ഏഴ് സീറ്ററിന് മൂന്നാം നിരയ്ക്ക് ഫ്രണ്ട് ഫേസിംഗ് സീറ്റ് സജ്ജീകരണം ലഭിച്ചേക്കാം.

ബൊലേറോയേ തോൽപ്പിക്കാനാവില്ല മക്കളെ

ഫോഴ്‌സ് സിറ്റിലൈൻ ഒമ്പത് സീറ്റർ എംയുവിക്ക് എതിരാളിയായി ഒരു എക്സ്ട്ര നീളമുള്ള 'XL' വേരിയന്റും ലൈനപ്പിൽ നിർമ്മാതാക്കൾ അവതരിപ്പിക്കും. കൂടാതെ, മഹീന്ദ്ര പിക്കപ്പ് ശ്രേണിയിൽ ലഭ്യമായവയെ പ്രതിഫലിപ്പിക്കുന്ന ഒന്നിലധികം വീൽബേസ് ഓപ്ഷനുകൾ വാഹന നിർമ്മാതാക്കൾ എസ്‌യുവിക്ക് നൽകിയേക്കാം. ഈ തന്ത്രപരമായ നീക്കം, ഒരേസമയം നിർമ്മാണച്ചെലവ് കുറയ്ക്കുന്നതിനൊപ്പം മത്സരാധിഷ്ഠിത വിലനിർണ്ണയം കൈവരിക്കുന്നതിന് കമ്പനിയെ സഹായിക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

രാജ്യത്തെ ഏറ്റവും മികച്ച യൂട്ടിലിറ്റി വാഹന നിർമ്മാതാക്കൾ എന്നതിലുപരിയായി എസ്‌യുവി സെഗ്മെന്റിലും കാര്യമായ വിപണി വിഹിതവും, മികച്ച സ്ഥാനവും കൈവരിക്കാനുൂള്ള മഹീന്ദ്രയുടെ പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ മോഡലുകൾ എല്ലാം തന്നെ വിപണിയിൽ എത്തുന്നത്. കാലങ്ങളായി വിപണിയിലുള്ളതും ജനങ്ങളുടെ വിശ്വാസ്യത കൈവരിച്ചതുമായ ബൊലേറോയുടെ പുതുക്കിയ പതിപ്പ് വലിയ കോളിളക്കം തന്നെ സൃഷ്ടിക്കും.

More from DriveSpark

Article Published On: Tuesday, December 19, 2023, 14:21 [IST]
English summary
Mahindra bolero new gen to get multiple seating layouts and wheelbase options with new updates
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X