മഹീന്ദ്ര എസ്‌യുവിയെടുക്കാന്‍ പ്ലാനുണ്ടോ? ഈ സമയത്തിനുള്ളില്‍ വാങ്ങിയില്ലേല്‍ നഷ്ടം വരും!

ഇന്ത്യയില്‍ കാര്‍ വില്‍പ്പനയുടെ കാര്യത്തില്‍ ബ്രാന്‍ഡുകള്‍ തമ്മില്‍ കടുത്ത മത്സരമാണെങ്കിലും വില വര്‍ധിപ്പിക്കുന്ന സാഹചര്യം വരുമ്പോള്‍ എല്ലാവരും ഒറ്റക്കെട്ടാണെന്നാണ് തോന്നുന്നത്. കലണ്ടര്‍ വര്‍ഷം അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ കൂടി മാത്രം ബാക്കി നില്‍ക്കേ കാര്‍ കമ്പനികള്‍ വില വര്‍ധിപ്പിക്കാന്‍ പോകുകയാണെന്ന വാര്‍ത്തകള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി 2024 ജനുവരി മുതല്‍ മോഡല്‍ നിരയില്‍ വില വര്‍ധനവ് നടപ്പാക്കാന്‍ പോകുകയാണ്. ടാറ്റ കാറുകള്‍ക്കും അടുത്ത കൊല്ലം മുതല്‍ വില കൂടുമെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും നോക്കിനില്‍ക്കില്ലല്ലോ. 2024 ജനുവരി മുതല്‍ ഇന്ത്യയില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ മഹീന്ദ്രയും പദ്ധതിയിടുന്നു.

mahindra thar

ഇന്ത്യയില്‍ വില്‍ക്കുന്ന തങ്ങളുടെ എസ്‌യുവികളുടെ വില വര്‍ധിപ്പിക്കാന്‍ ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വിലക്കയറ്റവും അവശ്യവസ്തുക്കളുടെ ഉയര്‍ന്ന വിലയും കാരണം മഹീന്ദ്ര പാസഞ്ചര്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 'പണപ്പെരുപ്പവും ചരക്ക് വിലയും കണക്കിലെടുത്താണ് ഈ നീക്കം. 2024 ജനുവരി മുതല്‍ ഞങ്ങളുടെ ഓട്ടോമോട്ടീവ് ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നു' മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് ഡിവിഷന്‍ സിഇഒ നളിനികാന്ത് ഗൊല്ലഗുന്ത പറഞ്ഞു.

വില വര്‍ധനയുടെ വിശദാംശങ്ങള്‍ വരുംദിവസങ്ങളില്‍ അറിയിക്കുമെന്നും ഗൊല്ലഗുണ്ട പറഞ്ഞു. ഇന്ത്യയിലെ മറ്റ് നിരവധി വാഹന നിര്‍മ്മാതാക്കള്‍ ഇതിനകം വില വര്‍ധനവ് പ്രഖ്യാപിച്ച സമയത്താണ് മഹീന്ദ്രയുടെ പാസഞ്ചര്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാനുള്ള തീരുമാനം. ഉല്‍പ്പാദന-പ്രവര്‍ത്തന ചെലവ് വര്‍ധിക്കുന്നതിനാല്‍ അടുത്ത വര്‍ഷം ജനുവരി 1 മുതല്‍ രാജ്യത്തെ കാറുകളുടെ വില വര്‍ധിപ്പിക്കുമെന്നായിരുന്നു മാരുതി സുസുക്കിയുടെ പ്രഖ്യാപനം.

mahindra xuv700

2024 ജനുവരി മുതല്‍ തങ്ങളുടെ പാസഞ്ചര്‍ വാഹനങ്ങളുടെ വില കൂട്ടുമെന്ന് മൂന്നാമത്തെ വലിയ കാര്‍ നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സും പ്രഖ്യാപിച്ചു. മാസ് മാര്‍ക്കറ്റ് കാറുകളെ മാത്രമാണ് വില വര്‍ധനവ് ബാധിക്കാന്‍ പോകുന്നതെന്ന് കരുതിയാല്‍ തെറ്റി. ആഡംബര കാര്‍ നിര്‍മാതാക്കളും വില വര്‍ധനവിന്റെ പാതയിലാണ്. ജര്‍മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഔഡിയും മെര്‍സിഡീസ് ബെന്‍സും അടുത്ത് തന്നെ കാറുകള്‍ക്ക് വില കൂട്ടാന്‍ ഒരുങ്ങുകയാണ്.

ഇന്ത്യയിലെ വാഹന നിര്‍മ്മാതാക്കള്‍ സാധാരണയായി ഓരോ വര്‍ഷവും തങ്ങളുടെ കാറുകളുടെ വില വര്‍ധിപ്പിക്കുന്നത് കാണാം. ചില കാര്‍ നിര്‍മ്മാതാക്കള്‍ വര്‍ഷത്തില്‍ ഒരുവട്ടം മാത്രം വില കൂട്ടുമ്പോള്‍ ചിലര്‍ വില വര്‍ധനവിന്റെ ഭാരം ഒറ്റയടിക്ക് കസ്റ്റമറിലേക്ക് എത്താതിരിക്കാന്‍ ഒന്നിലേറെ തവണ വില കൂട്ടുന്നു. എണ്ണക്കമ്പനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടിയ മാതൃകയില്‍. ചില സമയങ്ങളില്‍ മുഴുവന്‍ മോഡല്‍നിരയില്‍ വിലവര്‍ധനവ് നടപ്പാക്കുമ്പോള്‍ ചിലപ്പോള്‍ തിരഞ്ഞെടുത്ത മോഡലുകളുടെ മാത്രം വില കൂട്ടുന്നു.

mahindra scorpio n

എന്നാല്‍ മഹീന്ദ്ര അതിന്റെ മോഡല്‍ നിരയിലാകെ വില വര്‍ധനവ് നടപ്പാക്കുമോ അതോ തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് മാത്രം വില കൂട്ടുമോ എന്ന കാര്യം കൃത്യമായി അറിയില്ല. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഉത്സവ സീസണിന് മുന്നോടിയായി മഹീന്ദ്ര തങ്ങളുടെ എസ്‌യുവികളുടെ വില പരിഷ്‌കരിച്ചിരുന്നു. വമ്പന്‍ ഡിമാന്‍ഡുള്ള മോഡലുകളായ XUV700, സ്‌കോര്‍പിയോ N, ഥാര്‍ എന്നീ മോഡലുകളുടെ ഉള്‍പ്പെടെ വില കൂട്ടിയിരുന്നു.

മഹീന്ദ്ര ഥാറിന് 43,000 രൂപ വരെയാണ് കൂടിയത്. അതേസമയം സ്‌കോര്‍പിയോയുടെ ചില വേരിയന്റുകള്‍ക്ക് 80,000 രൂപക്ക് മുകളിലാണ് വില ഉയര്‍ന്നത്. ഫ്ലാഗ്ഷിപ്പ് എസ്‌യുവിയായ XUV700-ക്ക് 39,000 രൂപ വരെ വര്‍ധിച്ചു. വില വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലും വാഹനങ്ങളുടെ ഡിമാന്‍ഡിന് ഇടിവില്ലാത്തത് മഹീന്ദ്രക്ക് ആശ്വാസമാണ്. 2023 നവംബര്‍ 1 വരെ കമ്പനി 2.86 ലക്ഷം യൂണിറ്റ് ഓര്‍ഡറുകള്‍ തീര്‍പ്പാക്കാനുണ്ടെന്നാണ് മഹീന്ദ്ര അടുത്തിടെ അറിയിച്ചത്.

mahindra xuv300

അതേസമയം ക്യാന്‍സലേഷന്‍ നിരക്ക് വെറും 8 ശതമാനം മാത്രമാണ്. മഹീന്ദ്രയുടെ തീര്‍പ്പാക്കാനുള്ള ഓര്‍ഡര്‍ ലിസ്റ്റ് പരിശോധിക്കുമ്പോള്‍ സ്‌കോര്‍പിയോക്കാണ് വമ്പന്‍ കാത്തിരിപ്പ്. സ്‌കോര്‍പിയോ N, ക്ലാസിക് എന്നീ മോഡലുകള്‍ ചേര്‍ത്ത് എസ്‌യുവിയുടെ 1.19 ലക്ഷം ഓര്‍ഡറുകളാണ് ഇനിയും മഹീന്ദ്ര കൊടുത്ത് തീര്‍ക്കാനുള്ളത്. എസ്‌യുവികളുടെ നീണ്ട കാത്തിരിപ്പ് കുറക്കാനായി മഹീന്ദ്ര അതിന്റെ ഉല്‍പ്പാദന ശേഷിയും ഉയര്‍ത്തിയിരുന്നു. ഇത് ക്രമേണ ഓര്‍ഡര്‍ ബാക്ക്‌ലോഗ് കുറക്കുമെന്ന് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Tuesday, November 28, 2023, 12:30 [IST]
English summary
Mahindra cars to become costlier from january 2024 all details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X