വെച്ചടി കയറ്റം തന്നെ; 2023 ഫെബ്രുവരിയിൽ 9 ശതമാനം വിൽപ്പന വളർച്ചയുമായി മഹീന്ദ്ര

2023 എന്നത് വാഹന വിപണയ്ക്ക് മുൻ വർഷങ്ങളെ അപേക്ഷിച്ച് അല്പ്ം മെച്ചപ്പെട്ട ഒരു വർഷം തന്നായാണ്. പല പ്രമുഖ വാഹന നിമ്മാതാക്കളുടേയും കഴിഞ്ഞ രണ്ട് മാസത്തെ വിൽപ്പന കണക്കുകൾ ഇത് വ്യക്തമാക്കുന്നു. പ്രാദേശിക എസ്‌യുവി ഭീമനായ മഹീന്ദ്രയും വിൽപ്പന നേട്ടത്തിൽ തിളങ്ങി നിൽക്കുകയാണ്.

2022 ഫെബ്രുവരിയിൽ വിറ്റഴിച്ച 27,536 യൂണിറ്റുകളിൽ നിന്ന് 2023 ഫെബ്രുവരിയിലെ മഹീന്ദ്രയുടെ വിൽപ്പന 9.8 ശതമാനം വർധിച്ച് 30,221 യൂണിറ്റായി ഉയർന്നു. എന്നിരുന്നാലും, പ്രതിമാല വിൽപ്പന (MoM) 2023 ജനുവരിയിൽ വിറ്റ 33,040 യൂണിറ്റുകളിൽ നിന്ന് 8.5 ശതമാനം ഇടിഞ്ഞു. അതോടൊപ്പം 2022 ഫെബ്രുവരിയിലെ 9.1 ശതമാനത്തിൽ നിന്ന് വിപണി വിഹിതം കഴിഞ്ഞ മാസം 9.0 ശതമാനമായി കുറഞ്ഞു.

വെച്ചടി കയറ്റം തന്നെ; 2023 ഫെബ്രുവരിയിൽ 9 ശതമാനം വിൽപ്പന വളർച്ചയുമായി മഹീന്ദ്ര

വിപണിയിൽ എത്തിയ നാൾ മുതൽ മഹീന്ദ്ര ബൊലേറോ കമ്പനി ലൈനപ്പിലെ വളരെ പ്രിയങ്കരമായ മോഡലാണ്. 2023 ഫെബ്രുവരിയിലെ സെയിൽസ് ചാർട്ടുകളിൽ മുൻപന്തിയിൽ ഉണ്ടെങ്കിലും, 2022 ഫെബ്രുവരിയിൽ വിറ്റ 11,045 യൂണിറ്റുകളിൽ നിന്ന് 11 ശതമാനം ഇടിഞ്ഞ് 2023 -ൽ 9,782 യൂണിറ്റിലെത്തി. എന്നിരുന്നാലും, 2023 ജനുവരിയിൽ വിറ്റ 8,574 യൂണിറ്റുകളെ അപേക്ഷിച്ച് MoM വിൽപ്പനയിൽ 14 ശതമാനം വർധനവുണ്ടായി.

മഹീന്ദ്ര സ്‌കോർപിയോ റേഞ്ചിന്റെ വാർഷിക വിൽപന (YoY) ഗണ്യമായി വർധിച്ചു. 2022 ഫെബ്രുവരിയിൽ 2,610 യൂണിറ്റായിരുന്ന വിൽപ്പന 166 ശതമാനം മെച്ചപ്പെട്ട് 2023 ഫെബ്രുവരിയിൽ 6,950 യൂണിറ്റായി ഉയർന്നു എന്നത് ശ്രദ്ധേയമാണ്. മറുവശത്ത് 2023 ജനുവരിയിൽ വിറ്റഴിച്ച 8,715 യൂണിറ്റുകളിൽ നിന്ന് MoM വിൽപ്പന 20 ശതമാനം ഇടിഞ്ഞു. 2022 ഫെബ്രുവരിയിൽ വിറ്റ 5,072 യൂണിറ്റുകളിൽ നിന്ന് മഹീന്ദ്ര ഥാർ വിൽപ്പന ഒരു ശതമാനം ഇടിഞ്ഞ് 5,004 യൂണിറ്റുകളായി.

വെച്ചടി കയറ്റം തന്നെ; 2023 ഫെബ്രുവരിയിൽ 9 ശതമാനം വിൽപ്പന വളർച്ചയുമായി മഹീന്ദ്ര

എന്നാൽ 2023 ജനുവരിയിൽ വിറ്റഴിച്ച 4,410 യൂണിറ്റുകളിൽ നിന്ന് 13 ശതമാനം MoM വർധനവാണ് മോഡൽ കൈവരിച്ചത്. താങ്ങാനാവുന്ന വിലയ്ക്ക് അടുത്തിടെ മഹീന്ദ്ര അവതരിപ്പിച്ച RWD മോഡലിന് ലഭിച്ച മികച്ച പ്രതികരണം ഥറിന് തുണയായി. XUV700 വിൽപ്പന 2022 ഫെബ്രുവരിയിൽ വിറ്റഴിച്ച 4,138 യൂണിറ്റുകളിൽ നിന്ന് 4,505 യൂണിറ്റുകളായി 9.0 ശതമാനം മെച്ചപ്പെട്ടു, എന്നാൽ മറുപുറത്ത് 2023 ജനുവരിയിൽ വിറ്റ 5,787 യൂണിറ്റുകളിൽ നിന്ന് MoM വിൽപ്പന 22 ശതമാനം കുറഞ്ഞു.

XUV700 -ന് ഉടൻ തന്നെ MX (E) രൂപത്തിൽ ഒരു പുതിയ വേരിയന്റ് ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ. ഡീസൽ ഫൈവ് സീറ്റർ. XUV700 MX, AX3 വേരിയന്റുകൾക്ക് ഇടയിലായിരിക്കും ഇത് സ്ഥാപിക്കുക, കൂടാതെ 14.50 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്ക് വരാൻ സാധ്യതയുണ്ട്. XUV300 കോം‌പാക്ട് എസ്‌യുവിയുടെ വിൽപ്പന വാർഷിക അടിസ്ഥാനത്തിലും പ്രതിമാസ കണക്കുകളിലും യഥാക്രമം 16 ശതമാനവും 29 ശതമാനവും കുറഞ്ഞ് 2023 ഫെബ്രുവരിയിൽ 3,809 യൂണിറ്റുകളാണ് വിറ്റഴിച്ചത്.

മറാസോയുടെ വിൽപ്പന 2022 ഫെബ്രുവരിയിൽ വിറ്റ 147 യൂണിറ്റുകളിൽ നിന്ന് 2023 -ൽ 171 യൂണിറ്റായി വളർന്നപ്പോൾ MoM വിൽപ്പന ജനുവരിയിൽ വിറ്റ 164 യൂണിറ്റിൽ നിന്ന് 4.0 ശതമാനം ഉയർന്നു. e-വെറിറ്റോ, KUV100 എന്നിവയുടെ വിൽപ്പന സീറോ യൂണിറ്റായി കുറഞ്ഞു എന്നും കണക്കുകൾ വെളിപ്പെടുത്തുന്നു.

More from DriveSpark

Article Published On: Sunday, March 12, 2023, 12:00 [IST]
English summary
Mahindra clocks 9 percent sales growth in 2023 february
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X