മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു

ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ എതിരാളികളില്ലാതെ വിലസുകയായിരുന്ന ടാറ്റ മോട്ടോര്‍സ് അടുത്ത കാലത്തൊന്ന് ജാഗരൂകരായി. കാരണമെന്തെന്നാല്‍ മഹീന്ദ്രയുടെ XUV400 ഇവിയുടെ വില പ്രഖ്യാപനം വന്നു. XUV400 ന്റെ ലോഞ്ചിന് പിന്നാലെ നെക്‌സോണിന്റെ 2023 പതിപ്പ് വിപണിയില്‍ എത്തിച്ച ടാറ്റ ചില ട്രിമ്മുകളില്‍ വില കൂടി കുറച്ചതോടെ അങ്കത്തട്ടൊരുങ്ങിയിരുന്നു.

ഇപ്പോള്‍ വ്യാഴാഴ്ച റിപ്പബ്ലിക് ദിനത്തില്‍ മഹീന്ദ്ര പുതിയ XUV400 ഇലക്ട്രിക് എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഏറ്റവും അടുത്തുള്ള മഹീന്ദ്ര ഡീലര്‍ഷിപ്പ് വഴിയോ കാര്‍ നിര്‍മാതാക്കളുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ പുതിയ മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്‌യുവി ബുക്ക് ചെയ്യാന്‍ സാധിക്കും. മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്‌യുവി യുടെ ബുക്കിംഗ് തുക 21,000 രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. EC, EL എന്നീ രണ്ട് ട്രിമ്മുകളിലാണ് ഇലക്ട്രിക് എസ്‌യുവി വരുന്നത്.

മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു

കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ശേഷം മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്‌യുവിയുടെ വില പ്രഖ്യാപനത്തിനായി രാജ്യം കാത്തിരിക്കുകയായിരുന്നു. ടാറ്റയുടെ ജനപ്രിയ മോഡലായ നെക്സോണ്‍ ഇവി പ്രൈം, ഇവി മാക്സ് എന്നിവയുമായി നേരിട്ട് ഏറ്റുമുട്ടാനാണ് മഹീന്ദ്ര XUV400-നെ കളത്തില്‍ ഇറക്കിയിരിക്കുന്നത്. മൂന്ന് വേരിയന്റുകളിലായി രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളില്‍ ഇത് സ്വന്തമാക്കാന്‍ സാധിക്കും. ഈ ഇവിയുടെ പവര്‍ട്രെയിന്‍ നോക്കിയാല്‍, 147.5 bhp പവറും 310Nm പീക്ക് ടോര്‍ക്കും നല്‍കുന്ന ഒരു ഇലക്ട്രിക് മോട്ടോറാണ് പുതിയ മഹീന്ദ്ര XUV400-ന്റെ ചാലകശക്തി.

മുകളില്‍ നമ്മള്‍ സൂചിപ്പിച്ച പോലെ പുതിയ മഹീന്ദ്ര XUV400 രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് വരുന്നത്. 34.5kWh റേറ്റ് ചെയ്ത ചെറിയ ബാറ്ററി പായ്ക്കും 39.4kWh ന്റെ വലിയ ബാറ്ററി പായ്ക്കും ഇത് ഓഫര്‍ ചെയ്യുന്നു. ശക്തമായ പവര്‍ട്രെയിന്‍ സജ്ജീകരണത്തിന്റെ ബലത്തില്‍ മഹീന്ദ്ര XUV400 വെറും 8.3 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ എത്തും. ഈ ഇലക്ട്രിക് എസ്‌യുവി ഫുള്‍ ചാര്‍ജില്‍ 456 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നും മഹീന്ദ്ര പറയുന്നു.

മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു

അതേസമയം മഹീന്ദ്ര XUV400-ന്റെ ചെറിയ ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്ന ഇവി ഫുള്‍ ചാര്‍ജില്‍ 375 കിലോമീറ്റര്‍ മാത്രമേ സഞ്ചരിക്കൂ എന്ന കാര്യം ശ്രദ്ധിക്കണം. ഇനി നമുക്ക് ഇവിയുടെ ചാര്‍ജിംഗ് സമയം എങ്ങിനെ വ്യത്യാസപ്പെടുന്ന് എന്ന് നോക്കാം. അനുയോജ്യമായ DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് പുതിയ മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്‌യുവി വെറും 50 മിനിറ്റിനുള്ളില്‍ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. എന്നാല്‍ 7.2kW AC ചാര്‍ജര്‍ ഉപയോഗിച്ച് ബാറ്ററി മുഴുവനായി നിറക്കാന്‍ 6 മണിക്കൂറിലധികം സമയം എടുക്കും.

EL വേരിയന്റിന് EC മോഡലിനേക്കാള്‍ അധിക ഡിസൈന്‍ ഘടകങ്ങളും സവിശേഷതകളും മഹീന്ദ്ര നല്‍കിയിട്ടുണ്ട്. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, ഡയമണ്ട് കട്ട് ഉള്ള 16 ഇഞ്ച് അലോയ് വീലുകള്‍, റൂഫ് റെയിലുകള്‍, പുറംഭാഗത്ത് ഡോര്‍ ക്ലാഡിംഗ് എന്നിവയാണ് ഇതിന് ലഭിക്കുന്നത്. അകത്തളത്തിലെ സവിശേഷതകളിലേക്ക് കണ്ണോടിച്ച് നോക്കിയാല്‍ വേരിയന്റില്‍ ലെതറെറ്റ് സീറ്റുകള്‍, ആന്റി-പിഞ്ച് ഫംഗ്ഷനുള്ള ഇലക്ട്രിക് സണ്‍റൂഫ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, റിയര്‍ വിന്‍ഡ്ഷീല്‍ഡ് വൈപ്പറും വാഷറും, റിയര്‍ ഡീഫോഗര്‍, സ്റ്റോറേജുള്ള ഫ്രണ്ട്, റിയര്‍ പാസഞ്ചര്‍ ആംറെസ്റ്റ് തുടങ്ങിയവ കാണാം.

മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു

EL വേരിയന്റിന് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയ്ക്കൊപ്പം 17.38 സെന്റിമീറ്റര്‍ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവവും ലഭിക്കുന്നു. ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്നതും മടക്കാവുന്നതുമായ ORVM-കള്‍, ഓട്ടോ ഹെഡ്ലാമ്പും വൈപ്പറും, സ്മാര്‍ട്ട് വാച്ച് കണക്റ്റിവിറ്റി, പുഷ് ബട്ടണോടുകൂടിയ പാസീവ് കീലെസ് എന്‍ട്രി എന്നിവയാണ് മറ്റ് സവിശേഷതകള്‍. സൈഡ്, കര്‍ട്ടന്‍ എയര്‍ബാഗുകള്‍, ഫോളോ മി ഹോം ഹെഡ്ലാമ്പുകള്‍, അഡാപ്റ്റീവ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടുകൂടിയ റിവേഴ്‌സ് ക്യാമറ തുടങ്ങിയവയാണ് സുരക്ഷ സവിശേഷതകള്‍.

മഹീന്ദ്ര XUV400-ന്റെ 'EC' ട്രിമ്മിന് 15.99 ലക്ഷം രൂപ (എക്‌സ്-ഷോറൂം, ഇന്ത്യ) മുതലാണ് വില ആരംഭിക്കുന്നത്. വേഗതയേറിയ 7.2kW (3.3 kW) ചാര്‍ജര്‍ ഘടിപ്പിച്ച 'EC' ട്രിമ്മിന് 16.49 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം, ഇന്ത്യ) വില. ടോപ്പ് എന്‍ഡ് വേരിയന്റായ മഹീന്ദ്ര XUV400 EL-ന് 18.99 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം, ഇന്ത്യ) വില വരുന്നത്. വലിയ ബാറ്ററി പായ്‌ക്കോടെയാണ് ഈ വേരിയന്റ് ഓഫര്‍ ചെയ്യുന്നത്.

കാറിന്റെ ഓരോ വേരിയന്റുകളുടേയും ആദ്യത്തെ 5000 ബുക്കിങ്ങുകള്‍ക്ക് മാത്രമായിട്ടുളള ആമുഖ വിലയാണ് ഇത്. വളരെ വിലകുറഞ്ഞതോ ചെലവേറിയതോ ആയ വേരിയന്റ് ഇല്ല എന്നതിനാല്‍ തന്നെ ഈ ഇലക്ട്രിക് എസ്‌യുവിയുടെ വിലകള്‍ വളരെ നന്നായി വിഭജിക്കപ്പെട്ടതായാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. ഈ വില നിലവാരത്തില്‍ മഹീന്ദ്ര XUV400 ടാറ്റ നെക്‌സോണ്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കുമെന്ന കാര്യം ഉറപ്പാണ്. മഹീന്ദ്ര XUV400-ന്റെ വലിപ്പവും ആളുകളെ എസ്‌യുവിയിലേക്ക് അടുപ്പിക്കുന്ന ഒരു ഘടകമാണ്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra has commenced bookings for new xuv400 electric suv in india
Story first published: Friday, January 27, 2023, 18:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X