മഹീന്ദ്ര കാറുകള്‍ക്കായി ഇടികൂടി ജനങ്ങള്‍! തീര്‍പ്പാക്കാനുള്ളത് 2.86 ലക്ഷം ഓര്‍ഡറുകള്‍

ഇന്ത്യയില്‍ എസ്‌യുവികള്‍ക്ക് കനത്ത ഡിമാന്‍ഡ് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ കോളടിച്ചത് മഹീന്ദ്രക്കാണ് (Mahindra). ഇക്കഴിഞ്ഞ ഒക്‌ടോബറില്‍ മഹീന്ദ്ര സ്‌കോര്‍പിയോ (Mahindra Scorpio) വില്‍പ്പനയില്‍ ഹ്യുണ്ടായി ക്രെറ്റയെ മറികടന്ന സന്തോഷത്തിലാണ് ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ ഇപ്പോള്‍. ഇതിന്റെ കൂടെ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഓരോ മാസവും ശരാശരി 51,000 യൂണിറ്റ് ബുക്കിംഗ് ബ്രാന്‍ഡ് നേടുകയും ചെയ്യുന്നു.

2023 നവംബര്‍ 1 വരെ കമ്പനി 2.86 ലക്ഷം യൂണിറ്റ് ഓര്‍ഡറുകള്‍ തീര്‍പ്പാക്കാനുണ്ടെന്നാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓട്ടോ ആന്‍ഡ് ഫാം ബിസിനസ് സിഇഒയായ രാജേഷ് ജെജുരീക്കര്‍ പറയുന്നത്. മഹീന്ദ്ര കാറുകള്‍ തന്നെ കിട്ടാന്‍ ഉപഭോക്താക്കള്‍ ക്ഷമയോടെ കാത്തിരിക്കുകയാണെന്നും ഇതുവഴി കൂട്ടിവായിക്കണം. ബുക്കിംഗ് ക്യാന്‍സലേഷന്‍ നിരക്ക് വെറും 8 ശതമാനം മാത്രമാണെന്നും കമ്പനി വ്യക്തമാക്കുന്നു.

mahindra scorpio n

കാത്തിരിപ്പ് കാലയളവ് കുറക്കാനായി കമ്പനി അടുത്ത കാലത്തായി XUV700, സ്‌കോര്‍പിയോ, ഥാര്‍ എന്നിങ്ങനെ സുപ്രധന മോഡലുകളുടെ ഉല്‍പാദനം കൂട്ടിയിരുന്നു. മഹീന്ദ്രയുടെ തീര്‍പ്പാക്കാനുള്ള ഓര്‍ഡര്‍ ലിസ്റ്റ് പരിശോധിക്കുമ്പോള്‍ സ്‌കോര്‍പിയോക്കാണ് വമ്പന്‍ കാത്തിരിപ്പ്. സ്‌കോര്‍പിയോ N, ക്ലാസിക് എന്നീ മോഡലുകള്‍ ചേര്‍ത്ത് എസ്‌യുവിയുടെ 1.19 ലക്ഷം ഓര്‍ഡറുകളാണ് ഇനിയും തീര്‍പ്പാക്കാനുള്ളത്. ഥാറിന്റെ 76,000 യൂണിറ്റുകളും XUV700-യുടെ 70,000 യൂണിറ്റുകളും കൊടുത്തു തീര്‍ക്കാനുണ്ട്.

മഹീന്ദ്രയുടെ ഫ്‌ലാഗ്ഷിപ്പ് എസ്‌യുവിയായ XUV700 ഓരോ മാസവും 8,000 യൂണിറ്റ് ബുക്കിംഗുകളാണ് നേടിയെടുക്കുന്നത്. RWD പതിപ്പ് കൊണ്ടുവന്നതോടെ ഥാറിന്റെ വില്‍പ്പനയും കുത്തനെ കൂടി. 15 മാസത്തിലധികമാണ് മഹീന്ദ്ര ഥാറിന്റെ കാത്തിരിപ്പ് കാലയളവ്. XUV300, XUV400 എന്നിവയുടെ 10,000 യൂണിറ്റ് വീതവും ബൊലേറോയുടെ 11,000 യൂണിറ്റും ഇനിയും ഡെലിവറി ചെയ്യാനുണ്ടെന്നാണ് കണക്കുകള്‍.

mahindra xuv700

തങ്ങള്‍ ഡെലിവറിയില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനാല്‍ ഭാവിയില്‍ കാറുകളുടെ കാത്തിരിപ്പ് കുറയുമെന്നാണ് ജെജുരീക്കര്‍ പറയുന്നത്. നീണ്ട കാത്തിരിപ്പ് കുറക്കാനായി മഹീന്ദ്ര അതിന്റെ ഉല്‍പ്പാദന ശേഷി പ്രതിമാസം 39,000 യൂണിറ്റായി ഉയര്‍ത്തിയിരുന്നു. 2024 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തോടെ ഉല്‍പ്പാദനം 49,000 യൂണിറ്റായി ഉയര്‍ത്താനാണ് കാര്‍ നിര്‍മ്മാതാക്കളുടെ പദ്ധതി.

ബൊലേറോ നിയോ പ്ലസ്, XUV300 ഫെയ്സ്ലിഫ്റ്റ്, ഥാര്‍ 5 ഡോര്‍, കൂടാതെ വരാനിരിക്കുന്ന ഇലക്ട്രിക് എസ്‌യുവികള്‍ തുടങ്ങിയ പുതിയ മോഡലുകള്‍ അരങ്ങേറാനിരിക്കുന്നതിനാല്‍ ഉടന്‍ തന്നെ ഉല്‍പ്പാദന ശേഷി കൂട്ടേണ്ടത് അത്യാവശ്യമാണ്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ മഹീന്ദ്ര 1,14,742 എസ്‌യുവികളാണ് വിറ്റഴിച്ചത്. മുന്‍വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടിയിലധികമാണ് വില്‍പ്പന കൂടിയിരിക്കുന്നത്.

mahindra thar

തുടര്‍ച്ചയായ അഞ്ച് പാദങ്ങളില്‍ രാജ്യത്തെ ഏറ്റവും മികച്ച രണ്ടാമത്തെ എസ്‌യുവി നിര്‍മ്മാതാക്കളായി മാറാനും മഹീന്ദ്രക്ക് സാധിച്ചു. ഇതുകൂടാതെ മഹീന്ദ്രയുടെ വരുമാനവും വിപണി വിഹിതവും ഉയര്‍ന്നിട്ടുണ്ട്. സെപ്റ്റംബര്‍ അവസാനത്തോടെ എസ്‌യുവി വിഭാഗത്തില്‍ മഹീന്ദ്രയുടെ വിപണി വിഹിതം 19.9 ശതമാനമായി ഉയര്‍ന്നു. 2024 രണ്ടാം പാദത്തില്‍ മഹീന്ദ്രയുടെ ലാഭം 67 ശതമാനം ഉയര്‍ന്നു.

മുന്‍വര്‍ഷത്തെ 2068 കോടിയെ അപേക്ഷിച്ച് 2024 രണ്ടാം പാദത്തില്‍ ലാഭം 3452 കോടി രൂപയായി ഉയര്‍ന്നു. ഇലക്ട്രിക് വാഹന വിഭാഗത്തില്‍ കമ്പനിയുടെ ഏക മോഡലായ XUV400-യുടെ വില്‍പ്പന ഉയര്‍ത്താന്‍ ആവശ്യമായ നടപടികളും കമ്പനി കൈക്കൊള്ളുന്നുണ്ട്. മെച്ചപ്പെട്ട ഇന്റീരിയറുകളോടെ XUV400 ഇലക്ട്രിക് എസ്‌യുവിയുടെ അപ്ഡേറ്റഡ് പതിപ്പ് പുറത്തിറക്കാനാണ് ബ്രാന്‍ഡിന്റെ പ്ലാന്‍. ഈ ഉത്സവ സീസണില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി XUV400 എസ്‌യുവിക്ക് 3.5 ലക്ഷം രൂപയുടെ ഓഫര്‍ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

mahindra xuv40

16 ലക്ഷം രൂപ മുതലാണ് ഇലക്ട്രിക് എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. 34.5 kWh, 39.4 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ ഇവി ഓഫര്‍ ചെയ്യുന്നു. ചെറിയ ബാറ്ററി പായ്ക്ക് ഒറ്റ ചാര്‍ജില്‍ 375 കിലോമീറ്റര്‍ ഓടുമെന്നാണ് കമ്പനി പറയുന്നത്. വലിയ ബാറ്ററി പായ്ക്ക് ഫുള്‍ ചാര്‍ജില്‍ 456 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഇംഗ്ലോ പ്ലാറ്റ്ഫോമില്‍ പണിതിറക്കുന്ന ആദ്യ മോഡല്‍ അടുത്ത വര്‍ഷം പുറത്തിറക്കുമെന്നും ജെജുരീക്കര്‍ വ്യക്തമാക്കി.

More from DriveSpark

Article Published On: Friday, November 10, 2023, 18:47 [IST]
English summary
Mahindra has nearly 3 lakh order backlog garnering 51000 bookings every month
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X