സ്കോർപിയോയ്ക്ക് വേണ്ടി കാത്തിരിക്കേണ്ടത് ഒന്നരവർഷമോ? ഥാറും ഒട്ടും മോശമല്ല

എസ്‌യുവി സെഗ്മെൻ്റിൽ വലിയ തരംഗം സൃഷ്ടിച്ചവരാണ് ഇന്ത്യൻവാഹന നിർമാതാക്കളായ മഹീന്ദ്ര. അത് പോലെ തന്നെ ഇപ്പോൾ ഇലക്ട്രിക് വിപണിയിലും കാലെടുത്ത് വച്ചിരിക്കുകയാണ്. മികച്ച ബുക്കിങ്ങാണ് മഹീന്ദ്രയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ബുക്കിങ്ങ് കൂടുന്തോറും കാത്തിരിപ്പും കൂടും. മഹീന്ദ്ര സ്കോർപിയോ,XUV 700 ഥാർ എന്നീ മോഡലുകൾക്കെല്ലാം ഒരു വർഷമാണ് കാത്തിരിപ്പ് കാലാവധിയായി പറയുന്നത്.

2023 ജൂൺ മാസത്തിലെ കണക്ക് നോക്കുകയാണെങ്കിൽ, സാധാരണ ബൊലേറോയ്ക്ക് ഏതാനും ആഴ്ചകൾ മാത്രമേ കാത്തിരിപ്പ് കാലാവധിയുള്ളൂ, ബൊലേറോ നിയോയ്ക്ക് ഒരു മാസം വരെ കാത്തിരിക്കേണ്ടി വരും. സ്കോർപിയോ ക്ലാസിക്ക് S, S11 വേരിയന്റുകൾക്ക് വേണ്ടി 8 മാസം വരെ കാത്തിരിപ്പ് കാലയളവ് ലഭിക്കുന്നുണ്ട്. ത്രീ-ഡോർ മഹീന്ദ്ര ഥാറിന്റെ റിയർ വീൽ ഡ്രൈവിന് ഉപഭോക്താക്കളുടെ ഇടയിൽ വൻ ഡിമാൻ്റാണ്. പക്ഷേ ഹാർഡ് ടോപ്പിന് വേണ്ടി ഒരു വർഷം കാത്തിരിക്കണം.

സ്കോർപിയോയ്ക്ക് വേണ്ടി കാത്തിരിക്കേണ്ടത് ഒന്നരവർഷമോ? ഥാറും ഒട്ടും മോശമല്ല

പക്ഷേ പെട്രോൾ പതിപ്പിന് ഇത് ഒരു മാസമേ ഉള്ളൂ. ഒരു ഥാർ ഫോർ വീൽ ഡ്രൈവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് കാത്തിരിപ്പ് കാലാവധി കൂടിപോയാൽ നാല് ആഴ്ച്ച മാത്രമാണ്. മഹീന്ദ്ര XUV300 ന് അടിസ്ഥാന W4 വേരിയന്റിന് 10 മാസം വരെയാണ് കാത്തിരിപ്പ് കാലാവധി. മിഡ്-സ്പെക്ക് W6-ന് നാല് മാസവും W8-നും നാല് മാസവും W8 ഓപ്ഷണൽ ആറ് ആഴ്ചയും ടോപ്പ്-സ്പെക്ക് ഓട്ടോമാറ്റിക് ട്രിം 17 ആഴ്ചയുമാണ് കാത്തിരിപ്പ് കാലാവധി. മിഡ്-ലെവൽ മഹീന്ദ്ര സ്കോർപ്പിയോ N Z4 ട്രിം 70 മുതൽ 75 ആഴ്ച വരെയാണ്. അതായത് ഒന്നര വർഷം.

സെഡാനുകൾ വിട്ട് ജനങ്ങൾ എസ്‌യുവികളുടെ പിന്നാലെ പോകാൻ തുടങ്ങിയിട്ട് കുറച്ച് കാലമേ ആയുളളു എങ്കിലും, അത് ഗുണം ചെയ്തത് മഹീന്ദ്ര, ടാറ്റ എന്നീ കമ്പനികൾക്കാണ്. മഹീന്ദ്രയെ സംബന്ധിച്ചിടത്തോളം വാണിജ്യ മേഖല മാറ്റി വച്ചാൽ പാസഞ്ചർ വാഹന സെഗ്മെൻ്റിൽ ഇനി വലിയ പോരാട്ടമായിരിക്കും നടക്കുക, പ്രത്യേകിച്ച് ജിംനിയുമായിട്ടുളള മത്സരം.

അത് പോലെ തന്നെ മഹീന്ദ്ര ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഒരു മേഖലയാണ് ഇവി. വെറും നാല് മാസത്തിനുള്ളിൽ, ഇവിക്ക് 23,000-ത്തിലധികം ബുക്കിംഗുകളാണ് ലഭിച്ചിരിക്കുന്നത്, അതിൽ ഇതിനകം 4,000 യൂണിറ്റുകളുടെ ഡെലിവറികൾ കാർ നിർമ്മാതാക്കൾ ചെയ്തുകഴിഞ്ഞു. ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയും അർപ്പണബോധം പ്രകടമാക്കുന്ന കമ്പനിയുടെ ഈ നേട്ടം പ്രശംസനീയം തന്നെയാണ്. 34.5 kWh, 39.4 kWh എന്നീ രണ്ട് ബാറ്ററി പായ്ക്കുകൾക്കൊപ്പമാണ് XUV400 ഇലക്ട്രിക് ലഭ്യമാവുന്നത്.

150 bhp മാക്സ് പവറും 310 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്ന ഫ്രണ്ട് ആക്‌സിലിൽ സെറ്റ് ചെയ്തിരിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറിനെ ഇവ പവർ ചെയ്യുന്നു. ചെറിയ 34.5 kWh ബാറ്ററി പാക്കിന് സിംഗിൾ ചാർജിൽ 375 കിലോമീറ്റർ റേഞ്ച് മഹീന്ദ്ര അവകാശപ്പെട്ടിരുന്നു. അതേസമയം വലിയ 39.4 kWh ബാറ്ററി പായ്ക്കിന് ഒറ്റ ചാർജിൽ 456 കിലോമീറ്റർ റേഞ്ച് ലഭിക്കും എന്നാണ് കമ്പനി പറയുന്നത്. ഒരു 50 kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് XUV400 50 മിനിറ്റിനുള്ളിൽ പൂജ്യത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാനാവും.

3.3 kW എസി ചാർജർ 7.2 kW എസി ചാർജർ എന്നിങ്ങനെ രണ്ട് സ്റ്റാൻഡേർഡ് ചാർജിംഗ് ഓപ്ഷനുകളും മഹീന്ദ്ര നൽകുന്നു. ബേസ് മോഡൽ EC, ടോപ്പ് എൻഡ് EL എന്നിങ്ങനെ XUV400 രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. 34.5 kWh ബാറ്ററി പായ്ക്ക് 3.3 kW അല്ലെങ്കിൽ 7.2 kW എസി ചാർജറിനൊപ്പമാണ് EC വേരിയന്റ് വാഗ്ദാനം ചെയ്യുന്നത്. EL വേരിയന്റിന് 7.2 kW എസി ചാർജറിനൊപ്പം 39.5 kWh ബാറ്ററി പാക്ക് ലഭിക്കുന്നു. ഈ ഇലക്ട്രിക് എസ്‌യുവിക്ക് നിലവിൽ 15.99 ലക്ഷം മുതൽ 18.99 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില.

എന്നിരുന്നാലും, ഈ വിലകൾ ഇൻണ്ട്രൊടക്ടറി പ്രൈസുകൾ മാത്രമാണെന്നു ഓരോ വേരിയന്റിന്റെയും ആദ്യ 5,000 ബുക്കിംഗുകൾക്ക് മാത്രമേ ഇവ ബാധകമാകൂ എന്നതും ശ്രദ്ധിക്കേണ്ടതാണ്. പുതിയ മഹീന്ദ്ര XUV400 ഇലക്ട്രിക്കിന് മഹീന്ദ്രയുടെ AdrenoX സോഫ്‌റ്റ്‌വെയർ സംവിധാനമുള്ള 7.0 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം, സിംഗിൾ പേൻ സൺറൂഫ്, ഓവർ ദി എയർ (OTA) അപ്‌ഡേറ്റുകളുള്ള കണക്‌റ്റഡ് കാർ സാങ്കേതികവിദ്യ തുടങ്ങിയ സവിശേഷതകൾ വാഹനത്തിനുണ്ട്.

Article Published On: Saturday, June 10, 2023, 8:40 [IST]
English summary
Mahindra high waiting period for scorpio thar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X