'ഓണത്തിനിടക്ക് പുട്ട് കച്ചവടം'; സ്‌കോര്‍പിയോ N-ന് ലക്ഷം രൂപ വരെ കൂട്ടി മഹീന്ദ്ര

അടുത്ത കാലത്ത് പുറത്തിറങ്ങിയ സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിളുകള്‍ (എസ്‌യുവി) മഹീന്ദ്രക്ക് നേടിക്കൊടുത്ത പെരുമ വളരെ വലുതാണ്. ബുക്കിംഗ് റെക്കോഡുകള്‍ കടപുഴക്കിയ മഹീന്ദ്ര സ്‌കോര്‍പിയോ N ജനപ്രിയമായി മാറിയിരുന്നു. ഇപ്പോള്‍ ഓണത്തിനിടക്ക് പുട്ടുകച്ചവടം എന്ന പോലെ വാഹനപ്രേമികള്‍ എല്ലാം ഓട്ടോ എക്‌സ്‌പോയില്‍ കണ്ണും നട്ടിരിക്കുമ്പോള്‍ ജനപ്രിയ എസ്‌യുവിയുടെ വില വര്‍ധിപ്പിച്ചിരിക്കുകയാണ് മഹീന്ദ്ര.

വേരിയന്റുകള്‍ക്കനുസരിച്ച് ലക്ഷം രൂപ വരെയാണ് വര്‍ധന. സ്‌കോര്‍പിയോ N മോഡലിന്റെ മിക്കവാറും എല്ലാ വകഭേദങ്ങള്‍ക്കും 15,000 രൂപ മുതല്‍ ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ വരെ വില വര്‍ദ്ധന ലഭിച്ചു. 7 സീറ്റര്‍ മാനുവല്‍ ട്രാന്‍സ്മിഷനുമുള്ള Z8 4WD വേരിയന്റിലാണ് ഏറ്റവും വലിയ വര്‍ദ്ധനവ് നടപ്പാക്കിയിരിക്കുന്നത്. നേരത്തെ 19.94 ലക്ഷം രൂപ (എക്സ് ഷോറൂം) വിലയുണ്ടായിരുന്ന ഈ വേരിയന്റിന് ഇപ്പോള്‍ 1.01 ലക്ഷം രൂപയാണ് കൂടിയിരിക്കുന്നത്.

ഓണത്തിനിടക്ക് പുട്ട് കച്ചവടം; സ്‌കോര്‍പിയോ N-ന് ലക്ഷം രൂപ വരെ കൂട്ടി മഹീന്ദ്ര

ഇപ്പോള്‍ 20.95 ലക്ഷം രൂപ (എക്സ് ഷോറൂം) മുടക്കിയാല്‍ മാത്രമേ ഈ വേരിയന്റ് സ്വന്തമാക്കാന്‍ സാധിക്കൂ. ഏഴ് സീറ്റുകളും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമുള്ള ടോപ്പ് എന്‍ഡ് വേരിയന്റായ Z8 L 4WD യ്ക്ക് ഏറ്റവും കുറഞ്ഞ വര്‍ദ്ധനവ് നടപ്പാക്കിയത്. 24.05 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം) ഇതിന്റെ വില. പെട്രോളിലും ഡീസലിലുമുള്ള സ്‌കോര്‍പിയോ-N ബേസ് വേരിയന്റുകള്‍ക്ക് 65,000 മുതല്‍ 75,000 രൂപ വരെ വില കൂടി.

നേരെ മറിച്ച് ടോപ്-എന്‍ഡ് വേരിയന്റുകളെ വില വര്‍ധനവ് വലിയ രീതിയില്‍ ബാധിച്ചില്ല എന്ന് വേണം പറയാന്‍. ലോഞ്ച് ചെയ്ത് വെറും ആറ് മാസത്തിനുള്ളിലാണ് മഹീന്ദ്ര തങ്ങളുടെ മുന്‍നിര എസ്‌യുവിയായ സ്‌കോര്‍പിയോ N-ന്റെ വില കൂട്ടിയിരിക്കുന്നത്. വര്‍ദ്ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവുകളും മറ്റ് ഘടകങ്ങളും കാരണം ഈ മാസം പ്രധാന കാര്‍ നിര്‍മ്മാതാക്കള്‍ വില വര്‍ദ്ധിപ്പിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്‌കോര്‍പിയോയുടെ പുതിയ തലമുറ പതിപ്പായ മഹീന്ദ്ര സ്‌കോര്‍പിയോ N എസ്‌യുവി 2022 ജൂണ്‍ 27-ന് 1.99 ലക്ഷം (എക്സ്-ഷോറൂം) പ്രാരംഭ വിലയിലാണ് മഹീന്ദ്ര അവതരിപ്പിച്ചത്.

വേരിയന്റുകള്‍ തിരിച്ച് മഹീന്ദ്ര സ്‌കോര്‍പിയോ N വിലവര്‍ധന എങ്ങനെയാണെന്ന് നമുക്ക് നോക്കാം.

മഹീന്ദ്ര സ്‌കോര്‍പിയോ N വിലവര്‍ധന
വേരിയന്റ് പെട്രോള്‍ MT പെട്രോള്‍ AT ഡീസല്‍ MT ഡീസല്‍ AT
Z2 ₹12.74 ലക്ഷം - ₹13.24 ലക്ഷം -
Z4 ₹14.24 ലക്ഷം ₹16.20 ലക്ഷം ₹14.74 ലക്ഷം ₹16.70 ലക്ഷം
Z6 - - ₹15.64 ലക്ഷം ₹17.60 ലക്ഷം
Z8 ₹17.64 ലക്ഷം ₹19.60 ലക്ഷം ₹18.14 ലക്ഷം ₹20.10 ലക്ഷം
Z8L ₹19.54 ലക്ഷം ₹21.10 ലക്ഷം ₹20.04 ലക്ഷം ₹21.60 ലക്ഷം
വേരിയന്റ് പെട്രോള്‍ AT (2WD) ഡീസല്‍ AT (2WD) ഡീസല്‍ AT (4WD)
Z4 ₹16.20 ലക്ഷം ₹16.70 ലക്ഷം -
Z6 - ₹17.60 ലക്ഷം -
Z8 ₹19.60 ലക്ഷം ₹20.10 ലക്ഷം ₹22.55 ലക്ഷം
Z8L ₹21.10 ലക്ഷം ₹21.60 ലക്ഷം

₹24.05 ലക്ഷം

200 bhp പവറും 380 Nm ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ശേഷിയുള്ള എംസ്റ്റാലിയന്‍ പെട്രോള്‍ എഞ്ചിനാണ് മഹീന്ദ്ര സ്‌കോര്‍പിയോ-N വാഗ്ദാനം ചെയ്യുന്നത്. 175 bhp പവറും 400 Nm ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള എംഹോക് ഡീസല്‍ എഞ്ചിനും ഇത് വാഗ്ദാനം ചെയ്യുന്നു. ആറ് സ്പീഡ് മാനുവല്‍, ഓട്ടോ ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ഉപയോഗിച്ചാണ് ട്രാന്‍സ്മിഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. കൂടാതെ സെഗ്മെന്റില്‍ ഫസ്റ്റ്-ഇന്‍-സെഗ്മെന്റ് ഷിഫ്റ്റ്-ബൈ-കേബിള്‍ സാങ്കേതികവിദ്യ എസ്‌യുവിയില്‍ സജ്ജീകരിച്ചിരിക്കുന്നു.

ഓണത്തിനിടക്ക് പുട്ട് കച്ചവടം; സ്‌കോര്‍പിയോ N-ന് ലക്ഷം രൂപ വരെ കൂട്ടി മഹീന്ദ്ര

206 എംഎം നീളവും 97 എംഎം വീതിയുമുള്ള മഹീന്ദ്ര സ്‌കോര്‍പിയോ N-ന് മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക്കിനെക്കാള്‍ 70 എംഎം വീല്‍ബേസും കൂടുതലാണ്. R18, R17 ഡയമണ്ട് കട്ട് അലോയ് വീലുകളാണ് എസ്‌യുവിക്ക് കമ്പനി നല്‍കിയിരിക്കുന്നത്. നിലവില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുകയും ഏറ്റവും ഉയര്‍ന്ന കാത്തിരിപ്പ് കാലയളവുള്ള എസ്‌യുവികളില്‍ ഒന്നുമാല മഹീന്ദ്ര സ്‌കോര്‍പിയോ N ഏഴ് നിറങ്ങളില്‍ ലഭ്യമാണ്. ഡീപ് ഫോറസ്റ്റ്, ഡാസ്ലിംഗ് സില്‍വര്‍, റോയല്‍ ഗോള്‍ഡ്, നാപ്പോളി ബ്ലാക്ക്, എവറസ്റ്റ് വൈറ്റ്, റെഡ് റേജ്, ഗ്രാന്‍ഡ് കാന്യോണ്‍ എന്നിവയാണ് കളര്‍ ഓപ്ഷന്‍സ്.

Article Published On: Saturday, January 14, 2023, 12:22 [IST]
English summary
Mahindra hiked prices of scorpio n by up to 1 lakh rupees within 6 months of its launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X