ഒരു കോടിയ്ക്കുമേൽ വില! XUV700 നേപ്പാളിൽ ലോഞ്ച് ചെയ്ത് മഹീന്ദ്ര

ഇന്ത്യയ്ക്കു പുറത്തും തങ്ങളുടെ ശൃംഘല കൂടുതൽ വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് മഹീന്ദ്ര. നമ്മുടെ അയൽ രാജ്യമായ നേപ്പാൾ വിപണിയിലാണ് XUV700 മിഡ് സൈസ് എസ്‌യുവി അവതരിപ്പിച്ചുകൊണ്ട് മഹീന്ദ്ര തങ്ങളുടെ പാസഞ്ചർ വെഹിക്കിൾ പോർട്ട്‌ഫോളിയോ വിപുലീകരിച്ചത്. നേപ്പാളിലെ അംഗീകൃത മഹീന്ദ്ര ഡീലറായ അഗ്നി ഗ്രൂപ്പാണ് വിൽപ്പനയും സർവ്വീസും നിയന്ത്രിക്കുന്നത്.

കരുത്തുറ്റ മെഷീനുകൾ രാജ്യത്തിന്റെ പർവതപ്രദേശങ്ങൾക്ക് ഏറ്റവും അനുയോജ്യമായതിനാൽ മഹീന്ദ്ര വാഹനങ്ങൾ നേപ്പാളിൽ വളരെ ജനപ്രിയമാണ്. XUV700 കൂടാതെ, മഹീന്ദ്രയുടെ നേപ്പാൾ മോഡൽ നിരയിൽ ഇപ്പോൾ ആകെ നാല് പാസഞ്ചർ വാഹനങ്ങളാണുള്ളത്ത്. സ്‌കോർപിയോ ക്ലാസിക്, XUV300, ബൊലേറോ പവർ പ്ലസ് എന്നിവയാണ് മഹീന്ദ്ര നേപ്പാളിൽ വാഗ്ദാനം ചെയ്യുന്ന മോഡലുകൾ. താമസിയാതെ സ്കോർപിയോ N എസ്‌യുവിയും നേപ്പാളിൽ ലോഞ്ച് ചെയ്യാൻ ബ്രാൻഡ് പദ്ധതിയിട്ടിട്ടുണ്ട്. ബൊലേറോ മാക്സിട്രക്ക് പ്ലസ്, ബൊലേറോ പിക്കപ്പ്, സ്കോർപിയോ പിക്കപ്പ്, ബൊലേറോ ക്യാമ്പർ തുടങ്ങിയ കൊമേർഷ്യൽ വാഹനങ്ങളും മഹീന്ദ്ര നേപ്പാളിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഒരു കോടിയ്ക്കുമേൽ വില! XUV700 നേപ്പാളിൽ ലോഞ്ച് ചെയ്ത് മഹീന്ദ്ര

ഇനി പുതിയതായി ഇവിടേയ്ക്ക് എത്തുന്ന മഹീന്ദ്ര XUV700 പെട്രോൾ എഞ്ചിൻ ഓപ്ഷനിൽ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത് എന്നത് നാം ശ്രദ്ധിക്കേണ്ടതാണ്. നേപ്പാളിലെ XUV700 റേഞ്ച് ആരംഭിക്കുന്നത് AX3 ഫൈവ് സീറ്റർ മാനുവൽ (MT) വേരിയന്റിലാണ്, ഇതിന് നൽകേണ്ടി വരുന്ന വില എന്നത് 74 ലക്ഷം നേപ്പാളീസ് രൂപയാണ് (NPR). അടുത്തത് XUV700 AX5 ഫൈവ് സീറ്റർ മാനുവലാണ്, ഇതിന്റെ വില NPR 81 ലക്ഷം (ഏകദേശം 50.50 ലക്ഷം ഇന്ത്യൻ രൂപ). AX5 ഏഴ് സീറ്റർ മാനുവൽ വേരിയന്റ് MT, AT ഓപ്ഷനുകളിൽ ലഭ്യമാണ്. ഇവയ്ക്ക് യഥാക്രമം NPR 83 ലക്ഷം, NPR 89 ലക്ഷം എന്നിങ്ങനെയാണ് വില വരുന്നത്. XUV700 AX7L ഏഴ് സീറ്റർ വേരിയന്റും MT, AT ഓപ്ഷനുകളിൽ ലഭ്യമാണ്, ഇവയ്ക്ക് യഥാക്രമം NPR 1.05 കോടിയും NPR 1.10 കോടിയുമാണ് (ഏകദേശം 68.5 ലക്ഷം രൂപ) വില.

വൻതോതിലുള്ള ഇറക്കുമതി തീരുവയും നികുതിയും കാരണം നേപ്പാളിൽ കാർ വില വളരെ ഉയർന്നതാണ്. പാസഞ്ചർ കാറുകൾ ഇപ്പോഴും രാജ്യത്ത് ആഡംബരമായി കണക്കാക്കുകയും അതിനനുസരിച്ച് നികുതി ചുമത്തുകയും ചെയ്യുന്നു എന്നതും ശ്രദ്ധേയമാണ്. നേപ്പാളിൽ ഇറക്കുമതി ചെയ്യുന്ന പാസഞ്ചർ കാറുകൾക്ക് നിലവിൽ ബാധകമായ നികുതി നിരക്ക് 250 ശതമാനം മുതൽ 350 ശതമാനം വരെയാണ്. ലൂബ്രിക്കന്റുകൾ, കംപോണന്റുകൾ, ബാറ്ററികൾ, ടയറുകൾ തുടങ്ങിയ ഭാഗങ്ങൾക്ക് 30 ശതമാനം മുതൽ 50 ശതമാനം വരെ നികുതിയുള്ളതിനാൽ മെയിന്റനൻസും വെല്ലുവിളി നിറഞ്ഞതാണ്. നേപ്പാളിലെ ഓട്ടോമൊബൈൽ അസോസിയേഷൻ ഉയർന്ന നികുതികൾക്ക് എതിരാണ്, എന്നാൽ വർഷങ്ങളായി ഒന്നും മാറിയിട്ടില്ല എന്നതാണ് സത്യം.

നേപ്പാൾ-സ്പെക്ക് മഹീന്ദ്ര XUV700 ഇന്ത്യൻ വിപണിയിൽ ലഭ്യമായ അതേ സവിശേഷതകളോടെയാണ് ഒരുക്കിയിരിക്കുന്നത്. പെട്രോൾ & ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിൽ നിന്ന് വ്യത്യസ്തമായി നേപ്പാളിൽ പെട്രോൾ എഞ്ചിൻ മാത്രമാണ് നിർമ്മാതാക്കൾ ഓഫർ ചെയ്യുന്നത്. 197 bhp പരമാവധി പവറും 380 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോ പെട്രോൾ മോട്ടോറാണിത്. ഇതിന് ആറ് സ്പീഡ് മാനുവൽ, ഓട്ടോമാറ്റി എന്നീ ട്രാൻസ്മിഷൻ ഓപ്ഷനുകൾ ലഭിക്കുന്നു. XUV700 -ന് സിപ്പ്, സാപ്പ്, സൂം എന്നിവയും ഒരു കസ്റ്റം ഓപ്ഷനും ഉൾപ്പടെ നാല് ഡ്രൈവ് മോഡുകൾ ഉണ്ട്.

XUV700 W601 മോണോകോക്ക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നിർമ്മിച്ചിട്ടുള്ളതാണ്, കൂടാതെ അതിന്റെ മുൻഗാമിയായ XUV500 -നെ അപേക്ഷിച്ച് അളവുകളിൽ വലിയതുമാണ്. മഹീന്ദ്ര XUV700 -ന് 4,695 mm നീളവും 1,890 mm വീതിയും 1,755 mm ഉയരവും 2,750 mm വീൽബേസുമുണ്ട്. ദൃഡമാർന്ന ബിൽഡ് ക്വാളിറ്റിയും 200 mm ഗ്രൗണ്ട് ക്ലിയറൻസും ഉള്ളതിനാൽ, മഹീന്ദ്ര XUV700 -ന് നേരിയ ഓഫ് റോഡ് ട്രാക്കുകൾ അനായാസം നേരിടാൻ കഴിയും. സ്‌റ്റൈൽ, കംഫർട്ട്, പെർഫോമൻസ് എന്നിവയുടെ മികച്ച മിക്ച്ചർ വാഗ്ദാനം ചെയ്യുന്നതിനാണ് എസ്‌യുവി ഒരുക്കിയിരിക്കുന്നത്.

ഒരു കോടിയ്ക്കുമേൽ വില! XUV700 നേപ്പാളിൽ ലോഞ്ച് ചെയ്ത് മഹീന്ദ്ര

ഇൻഫോടെയിൻമെന്റിനും ഇൻസ്ട്രുമെന്റേഷനുമുള്ള ഡ്യുവൽ 10.25 ഇഞ്ച് സ്‌ക്രീനുകൾ, വയർലെസ് ചാർജിംഗ്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ആമസോൺ അലക്‌സ ബിൽറ്റ്-ഇൻ, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ എന്നിവ XUV700 -ന്റെ ചില പ്രധാന ഫീച്ചർ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു. സമർപ്പിത AdrenoX കണക്റ്റിവിറ്റി പ്ലാറ്റ്ഫോം 60 -ലധികം കണക്റ്റഡ് ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു.

XUV700 അതിന്റെ സെഗ്‌മെന്റിൽ ആദ്യമായി ADAS സവിശേഷതകളാൽ സജ്ജീകരിച്ചിരിക്കുന്ന ഒരു മോഡലാണ്. സേഫ്റ്റി കിറ്റിൽ ഫ്രണ്ട്, സൈഡ്, കർട്ടൻ എയർബാഗുകൾ, പാർക്കിംഗ് ക്യാമറയും സെൻസറുകളും, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഹിൽ ഹോൾഡ്/ഡിസെന്റ് ഫംഗ്‌ഷൻ, ഡൈനാമിക് സ്റ്റെബിലിറ്റി പ്രോഗ്രാം, 360° ക്യാമറ എന്നിവ ഉൾപ്പെടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra launched xuv700 in nepal at a price tag of 74 lakhs
Story first published: Wednesday, February 1, 2023, 20:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X