ഡിസ്‌കൗണ്ട് കിട്ടുന്ന പൈസക്ക് ഒരു ആള്‍ട്ടോ വാങ്ങാലോ! മഹീന്ദ്ര ഇവിയുടെ ഓഫര്‍ കണ്ടോ...

ഉത്സവ സീസണില്‍ പല വാഹന നിര്‍മാതാക്കളും ആകര്‍ഷകമായ ഡിസ്‌കൗണ്ടുകള്‍ വാഗ്ദാനം ചെയ്യാറുണ്ട്. ഉടന്‍ തന്നെ ഒരു ഇലക്ട്രിക് എസ്‌യുവി വാങ്ങാന്‍ താല്‍പര്യപ്പെടുന്നയാളാണ് നിങ്ങളെങ്കില്‍ ഈ ലേഖനം നിങ്ങള്‍ക്കുള്ളതാണ്. ഇന്ത്യയിലെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ മഹീന്ദ്ര നവംബറില്‍ XUV400 ഇലക്ട്രിക് എസ്‌യുവിക്ക് വമ്പന്‍ കിഴിവുകളാണ് വാഗ്ദാനം ചെയ്യുന്നത്.

ഇലക്ട്രിക് കാറിന് മാത്രമല്ല മഹീന്ദ്ര ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി മറ്റ് എസ്‌യുവികള്‍ക്കും ഓഫറിട്ടിട്ടുണ്ട്. 2023 നവംബര്‍ മാസത്തില്‍ മഹീന്ദ്ര XUV300, ബൊലേറോ നിയോ, ബെലേറോ, മറാസോ എംപിവി എന്നീ മോഡലുകള്‍ക്കും വമ്പന്‍ കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ട്. ക്യാഷ് ഡിസ്‌കൗണ്ടുകളുടെയും ആക്‌സസറികളുടെയും രൂപത്തില്‍ ആനുകൂല്യങ്ങള്‍ സ്വന്തമാക്കാം. മഹീന്ദ്രയുടെ നവംബര്‍ മാസത്തിലെ ഓഫറുകള്‍ വിശദമായി നോക്കാം.

mahindra xuv400

മഹീന്ദ്ര XUV400: ടാറ്റ മോട്ടോര്‍സിന്റെ ജനപ്രിയ ഇവിയായ നെക്‌സോണിന് തടയിടാന്‍ മഹീന്ദ്ര കൊണ്ടുവന്ന മോഡലാണ് XUV400. ഏറെ പ്രതീക്ഷകള്‍ സൃഷ്ടിച്ചായിരുന്നു വരവെങ്കിലും വില്‍പ്പനയില്‍ നെക്‌സോണ്‍ ഇവിയെ പിന്നിലാക്കാന്‍ മഹീന്ദ്ര മോഡലിന് സാധിച്ചില്ല. അതിനാല്‍ തന്നെ ഇവിക്ക് കഴിഞ്ഞ കുറച്ച് മാസങ്ങളായി നിര്‍മാതാക്കള്‍ വന്‍ വിലക്കിഴിവ് വാഗ്ദാനം ചെയ്ത്‌വരുന്നു.

ഈ മാസം ബ്രാന്‍ഡിന്റെ ഒരേയൊരു ഓള്‍-ഇലക്ട്രിക് കാര്‍ വാങ്ങുന്നവര്‍ക്ക് 3.5 ലക്ഷം രൂപ വരെയാണ് ആനുകൂല്യം നേടാനാകുക. ഇവിയുടെ ടോപ്പ്-സ്‌പെക്ക് EL വേരിയന്റിന് 3.5 ലക്ഷം രൂപ വരെയും ലോവര്‍-സ്‌പെക്ക് EC ട്രിമ്മിന് 1.5 ലക്ഷം രൂപ വരെയും ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും. 39.4 kWh ബാറ്ററി പായ്ക്കാണ് EL ട്രിമ്മില്‍ സജ്ജീകരിച്ചിരിക്കുന്നത്.

ഇത് ഒറ്റചാര്‍ജില്‍ 456 കിലോമീറ്റര്‍ ഓടുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. 34.5 kWh ബാറ്ററി പായ്ക്ക് സജ്ജീകരിച്ചിരിക്കുന്ന EC ട്രിമ്മിന് 375 കിലോമീറ്റര്‍ ആണ് റേഞ്ച് പറയുന്നത്. ഇവിയുടെ രണ്ട് പതിപ്പുകള്‍ക്കും മുന്‍ ചക്രങ്ങളെ ചലിപ്പിക്കുന്ന 150 bhp ഇലക്ട്രിക് മോട്ടോറാണ് കരുത്തേകുന്നത്. 15.99 ലക്ഷം മുതല്‍ 19.19 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില പോകുന്നത്.

മഹീന്ദ്ര XUV300: ബ്രാന്‍ഡില്‍ നിന്നുള്ള സബ് 4 മീറ്റര്‍ എസ്‌യുവി നവംബറില്‍ 1.2 ലക്ഷം രൂപ വരെ ആനുകൂല്യത്തില്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്. മഹീന്ദ്ര XUV300 എസ്‌യുവിയുടെ ടോപ്പ്-സ്‌പെക്ക് W8 വേരിയന്റിനാണ് ഓഫര്‍. 95,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 25,000 രൂപയുടെ മഹീന്ദ്ര ആക്സസറികളും ഉള്‍പ്പെടുന്നു.

mahindra xuv300

W6 വേരിയന്റിന് ഈ മാസം 80,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. 55000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 25,000 രൂപയുടെ ആക്‌സസറികളും ഇതില്‍ വരുന്നു. XUV300 മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളില്‍ തെരഞ്ഞെടുക്കാം. രണ്ട് പെട്രോള്‍ എഞ്ചിനുകള്‍ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ചുരുക്കം ചില കാറുകളില്‍ ഒന്നാണ് മഹീന്ദ്ര XUV300. 110 bhp പെട്രോള്‍, 130 bhp പെട്രോള്‍ എന്നിവക്കൊപ്പം 117 bhp ഡീസല്‍ എഞ്ചിനോടൊപ്പവും കാര്‍ സ്വന്തമാക്കാം.

110 bhp പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ 6 സ്പീഡ് മാനുവല്‍, AMT ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ലഭ്യമാണ് അതേസമയം 130 bhp മോഡലിന് മാനുവല്‍ ട്രാന്‍സ്മിഷനാണ് സ്റ്റാന്‍ഡേര്‍ഡായി വരുന്നത്. 7.99 ലക്ഷം മുതല്‍ 14.76 ലക്ഷം രൂപ വരെയാണ് എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടത്.

mahindra marazzo

മഹീന്ദ്ര മറാസോ: എംപിവിക്ക് 73,300 രൂപ വരെയാണ് ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നത്. 58,300 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ വിലയുള്ള ആക്സസറികളും ഇതില്‍ ഉള്‍ക്കൊള്ളന്നു. മറാസോ ശ്രേണിയിലുടനീളം ഈ ഓഫറുകള്‍ ലഭ്യമാണ് എന്നതാണ് ശ്രദ്ധേയം. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ജോടിയാക്കിയ 123 bhp പവറുള്ള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് 7 സീറ്ററിന്റെ കരുത്ത്. 14.12 ലക്ഷം മുതല്‍ 16.48 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

മഹീന്ദ്ര ബൊലേറോ: എംയുവി ഈ മാസം 70000 രൂപ വരെ ആനുകൂല്യത്തില്‍ സ്വന്തമാക്കാം. 20,000 രൂപയുടെ ആക്‌സസറികള്‍ ഉള്‍പ്പെടെ B4 ട്രിമ്മിന് 50,000 രൂപ കിഴിവ് ലഭിക്കും. B6, B6 ഓപ്ഷണല്‍ ട്രിമ്മുകള്‍ക്ക് 35,000 രൂപയും 70000 രൂപയുമാണ് ഓഫറുള്ളത്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ജോടിയാക്കിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ശക്തി. 9.80 ലക്ഷം മുതല്‍ 10.81 ലക്ഷം രൂപ വരയാണ് ബൊലേറോയുടെ എക്‌സ്‌ഷോറൂം വില പോകുന്നത്.

mahindra bolero neo

മഹീന്ദ്ര ബൊലേറോ നിയോ: 50,000 രൂപ വരെയാണ് നവംബറില്‍ ബൊലേറോ നിയോക്ക് ഓഫര്‍ ലഭിക്കുന്നത്. ടോപ്പ്-സ്‌പെക്ക് N10, N10 ഓപ്ഷനല്‍ വേരിയന്റുകള്‍ക്ക് 50,000 രൂപയുടെ ആനുകൂല്യങ്ങള്‍ ലഭിക്കും. അതേസമയം N8, N4 വേരിയന്റുകള്‍ക്ക് യഥാക്രമം 31,000 രൂപയും 25,000 രൂപ വരെയുമാണ് കിഴിവ്. 20,000 രൂപയുടെ ആക്സസറികള്‍ ഈ ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടുന്നു. 100 bhp പവറും 260 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്.

5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കുന്നു. 9.64 ലക്ഷം മുതല്‍ 12.15 ലക്ഷം രൂപ വരെയാണ് ഈ 7 സീറ്റര്‍ കാറിന്റെ വില പോകുന്നത്. വായനക്കാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാല്‍ മേല്‍പ്പറഞ്ഞ ഓഫറുകള്‍ ഒരുപക്ഷേ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളെയും ഡീലര്‍ഷിപ്പുകളെയും സ്റ്റോക്കിനെയുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെടാന്‍ സാധ്യതയുണ്ട്. കൃത്യമായ വിവരങ്ങള്‍ക്കായി നിങ്ങളുടെ തൊട്ടടുത്ത മഹീന്ദ്ര ഡീലറെ സമീപിക്കുക.

More from DriveSpark

Article Published On: Friday, November 3, 2023, 9:52 [IST]
English summary
Mahindra offers november 2023 up to rs 3 5 lakh discount for xuv400 electric suv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X