ഉത്സവ സീസണില്‍ വമ്പന്‍ സര്‍പ്രൈസിന് മഹീന്ദ്ര XUV700; സഫാരിയും ഹെക്ടറും പാടുപെടും

അള്‍ടുറാസ് വിടവാങ്ങിയതോടെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഫ്‌ലാഗ്ഷിപ്പ് എസ്‌യുവിയാണ് XUV700. സെഗ്‌മെന്റില്‍ വലിയ വിപ്ലവം കൊണ്ടുവന്ന മഹീന്ദ്ര XUV700 വില്‍പ്പനയുടെ കാര്യത്തിലും റെക്കോഡുകള്‍ പഴങ്കഥയാക്കിയിരുന്നു. 2021 ഓഗസ്റ്റിലായിരുന്നു എസ്‌യുവിയുടെ ഇന്ത്യന്‍ അരങ്ങേറ്റം. ലോഞ്ച് ചെയ്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ 1 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിട്ട് XUV700 ശ്രദ്ധേയ നേട്ടം കൈവരിച്ചു.

ഏറ്റവും വേഗത്തില്‍ വിറ്റഴിക്കപ്പെടുന്ന മഹീന്ദ്ര എസ്‌യുവിയെന്ന നേട്ടം XUV700 സ്വന്തമാക്കിയിരുന്നു. എന്നാല്‍ കാര്യങ്ങള്‍ ഇവിടം കൊണ്ടൊന്നും അവസാനിപ്പിക്കാനുള്ള ഉദ്ദേശ്യം മഹീന്ദ്രക്കില്ല. വില്‍പ്പന ഇനിയും വര്‍ധിപ്പിക്കുന്നതിനായി ഒരു മിഡ്-സ്‌പെക്ക് വേരിയന്റും മൂന്ന് ഉയര്‍ന്ന ട്രിമ്മുകളും ഉള്‍പ്പെടെ അഞ്ച് പുതിയ വേരിയന്റുകളോടെ XUV700 മോഡല്‍ ലൈനപ്പ് വികസിപ്പിക്കാന്‍ മഹീന്ദ്ര പദ്ധതിയിടുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

mahindra xuv700

ഈ വിപുലീകരണത്തിന്റെ ഭാഗമായി പുതിയ ഓട്ടോമാറ്റിക്, AWD വേരിയന്റുകള്‍ക്ക് വഴിയൊരുക്കുന്നതിനായി ചില പെട്രോള്‍, ഡീസല്‍ വേരിയന്റുകള്‍ നിര്‍ത്തലാക്കാനും സാധ്യതയുണ്ട്. കാര്‍ നിര്‍മാതാക്കളുടെ ചാകരക്കാലമായ ഉത്സവ സീസണില്‍ പുതുതായി ഉള്‍പ്പെടുത്താനിരിക്കുന്ന 5 വേരിയന്റുകളില്‍ നാലെണ്ണം വില്‍പ്പനക്ക് റെഡിയാകുമെന്നാണ് സൂചന. എസ്‌യുവി ലൈനപ്പില്‍ AX7, AX7 L വേരിയന്റുകളുടെ ഇടയില്‍ ഒരു പുതിയ AX5 L വേരിയന്റ് ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

കൂടാതെ AX7 വേരിയന്റിന് മുകളിലായി AX9, AX9 L എന്നീ പുതിയ വേരിയന്റുകളും സ്ഥാനം പിടിച്ചേക്കും. ടാറ്റ സഫാരി, എംജി ഹെക്ടര്‍ പ്ലസ് എന്നിവക്ക് വെല്ലുവിളി ഉയര്‍ത്താനായി ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ XUV700 എസ്‌യുവിയുടെ 6 സീറ്റര്‍ പതിപ്പ് അണിയറയില്‍ ഒരുന്നുന്നുണ്ട്. രണ്ടാം നിരയില്‍ വ്യക്തിഗത ക്യാപ്റ്റന്‍ സീറ്റുകളായിരിക്കും ഇതിന്റെ പ്രധാന ഹൈലൈറ്റുകളില്‍ ഒന്നായി ഉയര്‍ത്തിക്കാണിക്കുക.

mahindra xuv700

എന്നാല്‍ എഞ്ചിന്‍, ഡിസൈന്‍ എന്നീ കാര്യങ്ങളില്‍ നിലവിലെ മഹീന്ദ്ര XUV700 7 സീറ്റര്‍ പതിപ്പില്‍ നിന്ന് കാര്യമായ മാറ്റങ്ങള്‍ ഒന്നുമുണ്ടാകാന്‍ സാധ്യതയില്ല. നിലവില്‍ മഹീന്ദ്ര XUV700 എസ്‌യുവി പെട്രോള്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 2.2 ലിറ്റ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് ജനപ്രിയന്‍ ഓഫര്‍ ചെയ്യപ്പെടുന്നത്.

AWD സിസ്റ്റമടക്കം വാഗ്ദാനം ചെയ്യുന്ന ടോപ് സ്‌പെക് ഡീസല്‍ വേരിയന്റുകളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും 6 സീറ്റര്‍ പതിപ്പ് പണിതിറക്കുക. ഇവ കൂടാതെ ഫീച്ചര്‍ ലിസ്റ്റിലും കമ്പനി ചെറുതായി കൈവെക്കും. പവര്‍ഡ് ടെയില്‍ഗേറ്റ്, റിയര്‍ എല്‍ഇഡി സ്ട്രിപ്പ്, സ്ലൈഡിംഗ് രണ്ടാം നിര സീറ്റുകള്‍, പവര്‍ഡ് ഇന്റണല്‍ റിയര്‍ വ്യൂ മിറര്‍ (IRVM), വെന്റിലേറ്റഡ് ഫ്രണ്ട് ആന്‍ഡ് റിയര്‍ സീറ്റുകള്‍, അപ്ഡേറ്റഡ് കണക്റ്റഡ് ആപ്പുകള്‍ എന്നിവ ഉള്‍പ്പെടുത്തി കാര്‍ അപഗ്രേഡ് ചെയ്യുമെന്ന് സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ഐസിഇ മോഡലുകളില്‍ മാത്രമല്ല ഇലക്ട്രിക് വാഹനങ്ങളിലും മഹീന്ദ്ര ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്. ഇന്ത്യന്‍ ഇവി വിപണിയിലെ ബെസ്റ്റ് സെല്ലറായ ടാറ്റ നെക്‌സോണ്‍ ഇവിക്ക് പകരമായി XUV400 ഇവി കൊണ്ടുവന്ന മഹീന്ദ്ര XUV700-നെയും ഇലക്ട്രിക് കുപ്പായമണിയിക്കാനുള്ള ഒരുക്കത്തിലാണ്. XUV.e8 അതിന്റെ കണ്‍സെപ്റ്റ് രൂപത്തില്‍ കഴിഞ്ഞ വര്‍ഷം കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ XUV.e, BE എന്നീ സബ് ബ്രാന്‍ഡുകളില്‍ നിന്ന് പുറത്തിറക്കുന്ന ആദ്യത്തെ ഗ്രൗണ്ട്-അപ്പ് ഇലക്ട്രിക് എസ്‌യുവിയാണിത്. ഇലക്ട്രിക് XUV700 എസ്‌യുവിയുടെ പുതിയ ഡിസൈന്‍ പേറ്റന്റ് ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. XUV700 ഇലക്ട്രിക് മോഡല്‍ മഹീന്ദ്രയുടെ ബോണ്‍ ഇലക്ട്രിക് INGLO സ്‌കേറ്റ്ബോര്‍ഡ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. 2024 അവസാനത്തോടെയാകും ഇലക്ട്രിക് എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ സാധ്യത.

More from DriveSpark

Article Published On: Saturday, July 15, 2023, 18:00 [IST]
English summary
Mahindra planning to expand xuv700 model lineup with 5 new variants this festive season
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X