അല്പം കൂടെ പ്രാക്ടിക്കലാവാം; XUV700 MX(E) ഡീസൽ 5 സീറ്റർ വേരിയന്റ് അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

ഇന്ത്യൻ വിപണിയിലെ മറ്റ് OEM -കളെപ്പോലെ, വരാനിരിക്കുന്ന കർശനമായ ബിഎസ് VI ഫേസ് II എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി മഹീന്ദ്ര തങ്ങളുടെ കാറുകൾ അപ്‌ഡേറ്റ് ചെയ്യുന്ന തിരക്കിലാണ്. നിലവിൽ സ്കോർപിയോ ക്ലാസിക്കിനും ബൊലേറോയ്ക്കും ശേഷം മഹീന്ദ്ര XUV700 -യും അപ്ഡേറ്റ് ചെയ്തിരിക്കുകയാണ്.

പുതുക്കിയ യൂണിറ്റുകൾ വരും ദിവസങ്ങളിൽ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങും എന്നാണ് റിപ്പോർട്ട്. OBD സ്റ്റേജ് II മാനദണ്ഡങ്ങൾക്ക് അനുസൃതമായി XUV700 പരിഷ്കരിച്ചതിനു പുറമേ, മഹീന്ദ്ര എസ്‌യുവിക്കായി ഒരു പുതിയ MX (E) ട്രിമ്മും അവതരിപ്പിച്ചിരിക്കുകയാണ്. ടൈപ്പ് അപ്പ്രൂവൽ സർട്ടിഫിക്കറ്റ് അനുസരിച്ച്, പുതിയ ട്രിമ്മിൽ മാനുവൽ ട്രാൻസ്മിഷനോടുകൂടിയ 2.2 ലിറ്റർ ഡീസൽ മോട്ടോർ ഉണ്ടായിരിക്കും. ഇത് അഞ്ച് സീറ്റ് കോൺഫിഗറേഷനിൽ ലഭ്യമാകും.

അല്പം കൂടെ പ്രാക്ടിക്കലാവാം; XUV700 MX(E) ഡീസൽ 5 സീറ്റർ വേരിയന്റ് അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

നിലവിൽ, XUV700, MX, AX3, AX5, AX7, AX7 (ലക്ഷ്വറി പാക്ക്) ട്രിമ്മുകളിൽ ലഭ്യമാണ്. 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, 7.0 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടൈപ്പ്-C യുഎസ്ബി ചാർജർ, അഡ്ജസ്റ്റബിൾ ഹെഡ്‌റെസ്റ്റുകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM -കൾ എന്നിങ്ങനെയുള്ള ഒരു സമഗ്രമായ ഫീച്ചർ പായ്ക്കാണ് ബേസ്-സ്പെക്ക് MX വേരിയന്റിന് ഇതിനകം ലഭിക്കുന്നത്.

എന്നിരുന്നാലും, അടുത്ത AX3 ട്രിമ്മിൽ ഡ്യുവൽ 10.25 -ഇഞ്ച് സ്‌ക്രീനുകൾ, നാവിഗേഷൻ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഒരു വർഷത്തേക്ക് സൗജന്യമായി AdrenoX കണക്റ്റിവിറ്റി സ്യൂട്ട്, മൂന്നാം നിര എസി, പെർസൊണൈസ്ഡ് സേഫ്റ്റി അലേർട്ടുകൾ എന്നിങ്ങനെ നിരവധി സവിശേഷതകൾ ഉണ്ട്. എക്യുപ്മെന്റുകളുടെ പട്ടികയിലെ കാര്യമായ വ്യത്യാസത്തിന് പുറമെ, XUV700 -യുടെ MX, AX3 ട്രിമ്മുകളുടെ വിലനിർണ്ണയത്തിലും വലിയ അന്തരമുണ്ട് എന്നതാണ് സത്യം.

MX, AX3 എന്നിവയുടെ പെട്രോൾ MT, ഡീസൽ MT വേരിയന്റുകൾക്ക് 2.43 ലക്ഷം രൂപയാണ് വില വ്യത്യാസം വരുന്നത്. AX3 ട്രിമ്മിൽ ലഭ്യമായ പ്രീമിയം ഫീച്ചറുകൾ ആക്‌സസ് ചെയ്യുന്നതിന് പരിമിതമായ ബഡ്ജറ്റുള്ള ആളുകൾക്ക് ഗണ്യമായ തുക ചെലവഴിക്കേണ്ടിവരുമെന്നാണ് ഇതിനർത്ഥം. വേരിയന്റ് മിക്സിലെ ഈ നുനത യഥാർത്ഥത്തിൽ ബേസ് സ്പെക്ക് MX വേരിയന്റിലേക്ക് നീങ്ങാൻ നിരവധി ഉപഭോക്താക്കളെ പ്രേരിപ്പിച്ചേക്കാം.

എന്നാൽ ഇപ്പോൾ മഹീന്ദ്ര മാർക്കറ്റ് ഫീഡ്‌ബാക്ക് ശ്രദ്ധിക്കുകയും XUV700 -ന് പുതിയ MX (E) ട്രിം അവതരിപ്പിക്കുകയും ചെയ്തതിരിക്കുകയാണ്. ഈ പുതിയ വേരിയന്റിന് AX3 വാഗ്ദാനം ചെയ്യുന്ന ചില പ്രീമിയം സവിശേഷതകൾ ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. യൂണിറ്റുകൾ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങുമ്പോൾ പുതിയ MX (E) വേരിയന്റിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ലഭ്യമാവും.

അല്പം കൂടെ പ്രാക്ടിക്കലാവാം; XUV700 MX(E) ഡീസൽ 5 സീറ്റർ വേരിയന്റ് അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

മഹീന്ദ്ര എസ്‌യുവികൾക്ക് നിലവിൽ വിപണിയിൽ കാര്യമായ ഡിമാൻഡ് ഉള്ളതിനാൽ, കാത്തിരിപ്പ് കാലയളവ് മാസങ്ങളോളം നീളുന്നു. XUV700 -ക്ക് ഒരിടയ്ക്ക് ഏകദേശം 24 മാസത്തെ കാത്തിരിപ്പ് കാലയളവ് ഉണ്ടായിരുന്നു. നിലവിൽ, XUV700-യുടെ ബേസ്-സ്പെക്ക് പെട്രോൾ, ഡീസൽ വേരിയന്റുകളുടെ കാത്തിരിപ്പ് കാലയളവ് ഏകദേശം രണ്ട് മുതൽ മൂന്ന് മാസമാണ്. ഉപഭോക്താക്കൾ മിഡ്-സ്പെക്ക് വേരിയന്റുകൾ വാങ്ങുകയാണെങ്കിൽ, കാത്തിരിപ്പ് കാലയളവ് ഏകദേശം അഞ്ച് മാസമാണ്.

ടോപ്പ്-സ്പെക്ക് AX7, AX7 ലക്ഷ്വറി പായ്ക്ക് എന്നിവയ്ക്ക് ഒരു വർഷത്തിലധികം കാത്തിരിപ്പ് കാലയളവുണ്ട്. ഉപഭോക്താക്കളുടെ ലൊക്കേഷൻ അനുസരിച്ച് കാത്തിരിപ്പ് കാലയളവ് വ്യത്യാസപ്പെടാം എന്നതും ശ്രദ്ധേയമാണ്. കർശനമായ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നത് XUV700 -യുടെ പെർഫോമെൻസിൽ കാര്യമായ മാറ്റങ്ങളൊന്നും മഹീന്ദ്ര വരുത്താൻ സാധ്യതയില്ല. എസ്‌യുവിക്ക് 2.0 ലിറ്റർ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ ളബിക്കുന്നു. ഗ്രീനർ E20 എഥനോൾ മിക്സ്ഡ് ഫ്യുവലിൽ അനായാസം പ്രവർത്തിക്കാൻ ഇവ അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ട്.

പെട്രോൾ മോട്ടോർ പരമാവധി 200 bhp പവർ ഉത്പാദിപ്പിക്കും. ഡീസൽ യൂണിറ്റ് രണ്ട് കോൺഫിഗറേഷനുകളിൽ ലഭ്യമാണ്, ഒന്ന് 155 bhp പവറും മറ്റൊന്ന് 185 bhp പവറും പുറപ്പെടുവിക്കും. രണ്ട് എഞ്ചിനുകൾക്കും ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവ ട്രാൻസ്മിഷൻ ചോയിസുകളിൽ ഉണ്ട്. എന്നാൽ XUV700 -യുടെ ടോപ്പ്-സ്പെക്ക് ഡീസൽ ഓട്ടൊമാറ്റിക് വേരിയന്റുകളിൽ മാത്രമാണ് AWD ലഭ്യമാകുന്നത്.

More from DriveSpark

Article Published On: Thursday, March 2, 2023, 19:00 [IST]
English summary
Mahindra planning to launch mx e 5 seater diesel variant for xuv700 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X