ഇലക്ട്രിക് കുപ്പായമണിഞ്ഞ് ഥാർ; മഹീന്ദ്രയ്ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുളള ഓഫ്റോഡറാണ് മഹീന്ദ്ര ഥാർ. ഇലക്ട്രിക് പതിപ്പ് വരുന്നു എന്നൊരു ശ്രുതി കേട്ട് എല്ലാവരും ഒന്ന് ഞെട്ടിയിരുന്നു. പക്ഷേ ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ നടന്ന ഫ്യൂച്ചർസ്‌കേപ്പ് ഇവന്റിൽ ഇന്ത്യൻ എസ്‌യുവികളുടെ രാജാവായ മഹീന്ദ്ര ഥാർ ഇ അവതരിപ്പിച്ചിരിക്കുകയാണ്. മഹീന്ദ്ര വിഷൻ Thar.e എങ്ങനെയുണ്ട് എന്ന് അറിയണ്ടേ.

മഹീന്ദ്രയുടെ വരാനിരിക്കുന്ന ഇലക്ട്രിക് യൂട്ടിലിറ്റി വാഹനങ്ങളായ ബൊലേറോ, സ്‌കോർപിയോ, എക്‌സ്‌യുവി എന്നീ വാഹനങ്ങളെ പോലെ തന്നെയാണ് മഹീന്ദ്ര വിഷൻ ഥാർ ഇ -യും. INGLO-P1 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ്, പുതിയ ഇലക്ട്രിക് മോഡലും വരുന്നത്, അത് കൊണ്ട് തന്നെ പഴയ ഥാറുമായി അധികം വലിപ്പ വ്യത്യാസമില്ലാതിരിക്കുമെന്നാണ് തോന്നുന്നത്.

ഇലക്ട്രിക് കുപ്പായമണിഞ്ഞ് ഥാർ; മഹീന്ദ്രയ്ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ

വിഷൻ ഥാർ.e-യുടെ വീൽബേസ് 2,775mm നും 2,975mm നും ഇടയിലായിരിക്കുമെന്നും, കമ്പനിയുടെ ഐക്കണിക് എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പ് അതിന്റെ ice എഞ്ചിൻ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ചെറിയ ഓവർഹാംഗുകളും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും അവതരിപ്പിക്കുമെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്.

കമ്പനിയുടെ വരാനിരിക്കുന്ന മറ്റ് EV മോഡലുകളെ പോലെ Thar.e യ്ക്കും ബിൽഡ് യുവർ ഡ്രീംസിൽ നിന്നുള്ള 80kWh LFP കെമിസ്ട്രി ബ്ലേഡ് ലിഥിയം-അയൺ ബാറ്ററി പാക്ക് ആയിരിക്കും ഉപയോഗിക്കാൻ സാധ്യത. റിയർ വീൽ ഡ്രൈവിൽ എത്തുന്ന ഇലക്ട്രിക് Thar.e യിൽ ഒന്നുകിൽ Valeo-യിൽ നിന്നുള്ള 228bhp, 380Nm മോട്ടോർ അല്ലെങ്കിൽ ഫോക്‌സ്‌വാഗനിൽ നിന്നുള്ള 282bhp, 535Nm ഇലക്ട്രിക് പവർട്രെയിൻ ആയിരിക്കും ഉപയോഗിക്കുക. ഫോർ-വീൽ-ഡ്രൈവ് പതിപ്പിൽ മുൻ ആക്‌സിലിൽ 107 ബിഎച്ച്‌പി, 135 എൻഎം ഇലക്ട്രിക് എന്നിവ അധികമായി അവതരിപ്പിക്കും.

എസ്‌യുവിയുടെ ഐസിഇ പതിപ്പിനെ ഓഫ്-റോഡിംഗ് ആരാധകരുടെ പ്രിയങ്കരമാക്കി മാറ്റാൻ സഹായിച്ച ആ പരുക്കൻ ഡിസൈൻ നിലനിർത്തിക്കൊണ്ടുതന്നെയാണ് വിഷൻ ഥാർ.e അതിന്റെ ഡിസൈനിനെ കുറച്ചുകൂടി ഫ്യൂച്ചറിസ്റ്റിക്കായി മാറ്റിയിരിക്കുന്നത്. ഥാറിന്റെ ഇലക്‌ട്രിക് പതിപ്പ് എപ്പോൾ പുറത്തിറക്കും എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും മഹീന്ദ്ര പുറത്തുവിട്ടിട്ടില്ല.

2024 ഡിസംബറിൽ പുറത്തിറങ്ങാനിരിക്കുന്ന XUV.e8 ആണ് മഹീന്ദ്രയുടെ ഇവി ലൈനപ്പിന് നേതൃത്വം നൽകുക. XUV.e9 2025 ഏപ്രിലിൽ നിരത്തിലിറങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. മഹീന്ദ്ര BE.05 2025 ഒക്ടോബറിൽ എത്തും. 2026 ഏപ്രിലിലെ ലോഞ്ചിനായി BE.07 സജ്ജീകരിച്ചിരിക്കുകയാണ്. വളരെ ധീരവും അത് പോലെ തന്നെ ഫ്യൂച്ചറിസ്റ്റിക്കുമായ ഡിസൈനാണ് അവതരിപ്പിച്ചിരിക്കുന്നത്.

മഹീന്ദ്ര വിഷൻ ഥാർ.ഇയുടെ അനാച്ഛാദന ചടങ്ങിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ചീഫ് ഡിസൈൻ ഓഫീസർ പ്രതാപ് ബോസ് പറഞ്ഞു, "വിഷൻ ഥാർ.ഇ സൃഷ്ടിക്കുന്നത് ധീരവും നൂതനവുമായ ഒരു ഭാവിയെ ഉൾക്കൊള്ളുന്നതായിരുന്നു. ഞങ്ങളുടെ ഡിസൈൻ ഒരു പുതിയ പാത രൂപപ്പെടുത്തുന്നു. അത്യാധുനിക സർഗ്ഗാത്മകതയോടും വേർപിരിയുന്ന ചിന്തകളോടുമുള്ള മഹീന്ദ്രയുടെ പ്രതിബദ്ധതയ്ക്ക് തെളിവായി ഞങ്ങൾ സാഹസിക മനോഭാവവും ഓഫ്-റോഡിംഗ് ശേഷിയും നിലനിർത്തിയിട്ടുണ്ട്. മറ്റൊരു ഓഫ്-റോഡർ; ഞങ്ങൾ എവിടെ നിന്നാണ് വന്നതെന്ന് കാണാതെ തന്നെ, ഓട്ടോമോട്ടീവ് ഡിസൈനിലെ ഒരു പുരോഗമന ഘട്ടത്തെ പ്രതിനിധീകരിക്കുന്ന ഒരു കാഴ്ചപ്പാടിനെ ഇത് രൂപപ്പെടുത്തുന്നു.

തങ്ങളുടെ ഈ പുതിയ ഡിസൈൻ വലിയൊരു മാറ്റത്തിനുളള തുടക്കമായിരിക്കുമെന്നാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ചീഫ് ഡിസൈൻ ഓഫീസർ പ്രതാപ് ബോസ് പറഞ്ഞത്. മഹീന്ദ്ര വിഷൻ ഥാർ.e കമ്പനിയുടെ ഏറ്റവും മികച്ച ഓഫ്-റോഡറിന്റെ ഇലക്ട്രിക് ഭാവിയാണ് നമുക്ക് കാണിച്ചുതരുന്നത്. ബോക്‌സി ഡിസൈനും ശക്തമായ പവർട്രെയിനും ഉപയോഗിച്ച്, മഹീന്ദ്ര Thar.e ഥാറിനെ ഇലക്ട്രിക് ഭാവിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള മികച്ച ഓഫറായിരിക്കുമെന്ന കാര്യത്തിൽ ഒറു സംശയവുമില്ല.

ബ്രാൻഡിന്റെ ഈയൊരു നീക്കം എന്തായാലും വൈദ്യുത വാഹന രംഗത്ത് വലിയ വിപ്ലവങ്ങളായിരിക്കും സൃഷ്ടിക്കുക. നിലവിൽ ടാറ്റ മോട്ടോർസ് ഭരിക്കുന്ന ഇവി രംഗം അതിവേഗം കീഴടക്കാനും മഹീന്ദ്ര ഥാറിന്റെ വരവ് സഹായിക്കുമെന്നാണ് ആദ്യഘട്ട അനുമാനങ്ങൾ. നിലവിൽ XUV400 ഇവി ഇന്ത്യയിൽ മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. പിന്നാലെ eXUV700 കൂടി എത്തുന്നതോടെ മഹീന്ദ്ര വലിയ കുതിച്ചു ചാട്ടങ്ങൾക്ക് സാക്ഷ്യംവഹിക്കും.

More from DriveSpark

Article Published On: Wednesday, August 16, 2023, 8:57 [IST]
English summary
Mahindra revealed new electric thar details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X