ജീപ്പിനെതിരെ കേസ് ജയിച്ച് മഹീന്ദ്ര; അമേരിക്കന്‍ ഓഫ്‌റോഡ് വിപണി ഇനി റോക്‌സര്‍ ഭരിക്കും

ഓട്ടോമൊബൈല്‍ രംഗത്ത് നിരവധി നിയമയുദ്ധങ്ങള്‍ നടക്കാറുണ്ട്. വാഹനങ്ങളുടെ ഡിസൈന്‍, പേര്, സാങ്കേതികതകളുടെ പേരില്‍ പല സമയങ്ങളില്‍ വമ്പന്‍ ബ്രാന്‍ഡുകള്‍ തമ്മില്‍ കോടതി മുറികളില്‍ ഏറ്റുമുട്ടിയ വാര്‍ത്തകള്‍ നമ്മള്‍ വായിക്കാറുണ്ട്. ഇപ്പോള്‍ ഫിയറ്റ് ക്രിസ്ലര്‍ ഓട്ടോമൊബൈല്‍സ് (FCA) ഗ്രൂപ്പുമായി നടന്ന നിയമയുദ്ധത്തില്‍ അനുകൂല വിധി സമ്പാദിച്ചിരിക്കുകയാണ് ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര.

ഡിസൈന്‍ ലംഘന കേസിലാണ് യുഎസ് കമ്പനി ഇന്ത്യന്‍ വാഹന നിര്‍മാതാക്കള്‍ക്കെതിരെ നിയമപരമായി നീങ്ങിയത്. ജീപ്പ് മോഡലുകളുമായി മഹീന്ദ്ര റോക്‌സര്‍ (Mahindra Roxer) ഓഫ്‌റോഡറിന് ഡിസൈന്‍ സാമ്യതകള്‍ ഉണ്ടെന്ന് ചുണ്ടിക്കാട്ടിയാണ് FCA കോടതിയെ സമീപിച്ചത്. അമേരിക്കയില്‍ റോക്‌സറിന്റെ വില്‍പ്പന നിര്‍ത്തണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാല്‍ കോടതി വിധി അനുകൂലമായതോടെ ഇനിമുതല്‍ മഹീന്ദ്രയ്ക്ക് യുഎസില്‍ റോക്സര്‍ ഓഫ് റോഡര്‍ വില്‍ക്കാന്‍ സാധിക്കും.

mahindra roxor

മഹീന്ദ്ര റോക്സറിന്റെ ഡിസൈന്‍ ജീപ്പില്‍ (Jeep) നിന്ന് ട്രേഡ്മാര്‍ക്ക് സംരക്ഷിത ഘടകങ്ങള്‍ പകര്‍ത്തിയെന്ന് അവകാശപ്പെട്ടാണ് ഫിയറ്റ് ക്രിസ്ലര്‍ ഓട്ടോമൊബൈല്‍സ് 2019-ല്‍ ആദ്യമായി കേസ് കൊടുത്തത്. 2018-ലാണ് മഹീന്ദ്ര യുഎസ്, കാനഡ വിപണികളില്‍ റോക്‌സര്‍ അവതരിപ്പിച്ചത്. ഇത് വില്ലീസ് ജീപ്പിന്റെ പകര്‍പ്പാണെന്ന് ആരോപിച്ചാണ് കേസ് കൊടുത്തത്. വാഹന ഭീമന്‍മാര്‍ മിഷിഗണിലും യുഎസ് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷന് (ITC) മുമ്പാകെയും മഹീന്ദ്രക്കെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു.

ഇതേത്തുടര്‍ന്ന് ഡിസൈനില്‍ മാറ്റങ്ങള്‍ വരുത്താന്‍ കോടതി നിര്‍ദേശിക്കുന്നത് വരെ മഹീന്ദ്ര അമേരിക്കയില്‍ റോക്‌സര്‍ ഓഫ്‌റോഡറിന്റെ വില്‍പ്പന നിര്‍ത്തി വെക്കുകയായിരുന്നു. മഹീന്ദ്ര റോക്‌സര്‍ ജീപ്പ് മോഡലിന്റെ ഏതാണ്ട് സമാനമായ പതിപ്പാണെന്നായിരുന്നു കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ FCA ആരോപിച്ചത്. ബോക്‌സി ബോഡി ഘടനയും ഫ്‌ലാറ്റായ വശങ്ങളും ഹുഡിന്റെ അതേ ഉയരത്തില്‍ അവസാനിക്കുന്ന റിയര്‍ ബോഡിയും മഹീന്ദ്ര മോഡലിനുണ്ടെന്നായിരുന്നു എതിര്‍കക്ഷിയുടെ പരാതി.

mahindra roxor side

ജീപ്പ് മോഡലുകളില്‍ നിന്ന് വ്യത്യസ്തമാക്കാന്‍ മഹീന്ദ്ര റോക്‌സര്‍ പിന്നീട് രണ്ട് തവണ ഡിസൈന്‍ പരിഷ്‌കാരങ്ങള്‍ക്ക് വിധേയമായി. മിഷിഗനിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് കോടതി 2023 ജൂലൈ 19-ന് മഹീന്ദ്രയുടെ അനുബദ്ധ സ്ഥാപനമായ മഹീന്ദ്ര ഓട്ടോമോട്ടീവ് നോര്‍ത്ത് അമേരിക്കക്ക് അനുകൂലമായി വിധി പറഞ്ഞതായി കമ്പനി വ്യാഴാഴ്ച എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ വ്യക്തമാക്കി.

ഇതോടെ യുഎസില്‍ 2020-ന് ശേഷമുള്ള റോക്‌സര്‍ നിര്‍മിക്കുന്നതിനും വില്‍ക്കുന്നതിനും വിതരണം ചെയ്യുന്നതിനും കമ്പനിക്ക് യാതൊരു നിയന്ത്രണവുമില്ല. 2020 കലണ്ടര്‍ വര്‍ഷത്തിന്റെ തുടക്കത്തിലാണ് മഹീന്ദ്ര റോക്‌സറിന്റെ ഡിസൈന്‍ പരിഷ്‌കരിച്ചത്. അതേ വര്‍ഷം തന്നെ ജീപ്പ് എസ്യുവികളില്‍ നിന്ന് വ്യത്യസ്തമായ ലുക്ക് ലഭിക്കുന്നതിനായി ഓഫ്‌റോഡറില്‍ വീണ്ടും മാറ്റങ്ങള്‍ വരുത്തി.

mahindra roxor running

സിക്‌സ്ത് യുഎസ് സര്‍ക്യൂട്ട് അപ്പീല്‍ കോടതി 2022 സെപ്റ്റംബറില്‍ കേസ് ഡിട്രോയിറ്റ് കോടതിക്ക് വിടുകയായിരുന്നു. കോടതിയാണ് 2020-ന് ശേഷമുള്ള റോക്‌സറിന്റെ ഡിസൈന്‍ ജീപ്പ് മോഡലുകളുടെ രൂപകല്‍പ്പനയില്‍ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നതായി നിരീക്ഷിച്ചത്. റോക്‌സര്‍ ഓഫ്‌റോഡറില്‍ 'സേഫ് ഡിസ്റ്റന്‍സ് റൂള്‍' പ്രയോഗിക്കാനുള്ള ഫിയറ്റിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു. വിപണിയിലെത്തിയയതിന് പിന്നാലെ യുഎസിലെ ഓഫ് റോഡിംഗ് പ്രേമികള്‍ക്കിടയില്‍ ആരാധകരെ സൃഷ്ടിക്കാന്‍ ഈ മഹീന്ദ്ര മോഡലിനായിരുന്നു.

എന്നാല്‍ ഇത് സ്വകാര്യ ഭൂമിയില്‍ മാത്രം ഉപയോഗിക്കാവുന്ന ഓഫ് റോഡര്‍ വാഹനമാണ്. 5 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായി ജോടിയാക്കിയ 2.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഈ വാഹനത്തിന് തുടിപ്പേകുന്നത്. ചില സംസ്ഥാനങ്ങളിലെ പൊതുനിരത്തുകളില്‍ ഓഫ്-റോഡര്‍ ഇറക്കാന്‍ സാധിക്കില്ലെങ്കിലും തിരഞ്ഞെടുത്ത സംസ്ഥാനങ്ങള്‍ ഇതിന് അനുമതി നല്‍കുന്നു. ഡിട്രോയിറ്റില്‍ അസംബിള്‍ ചെയ്യുന്ന റോക്‌സര്‍ നിലവില്‍ യുഎസില്‍ മാത്രമാണ് വില്‍ക്കുന്നത്.

More from DriveSpark

Article Published On: Friday, July 21, 2023, 19:12 [IST]
English summary
Mahindra roxer can build and sell in us jeep loss case details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X