ഓഫ് റോഡിൽ മാത്രമല്ല വിൽപ്പനയിലും ഇവൻ ഏത് മലയും കീഴടക്കും; മഹീന്ദ്രയുടെ ഓഗസ്റ്റ് മാസം പൊടിപൊടിച്ചു
മഹീന്ദ്ര എല്ലാ മാസവും മികച്ച വിൽപ്പനയാണ് കാഴ്ചവയ്ക്കുന്നത്, അത് കൊണ്ട് തന്നെ ഓഗസ്റ്റ് മാസവും ഒരു മാറ്റവും കൂടാതെ വിൽപ്പന പൊളിച്ചടുക്കിയിട്ടുണ്ട്. 26.5 ശതമാനം വളർച്ചയോടെ 29,472 യൂണിറ്റുകളിൽ നിന്ന് 2023 ഓഗസ്റ്റിൽ 37,270 യൂണിറ്റുകളാണ് മഹീന്ദ്ര നേടിയിരിക്കുന്നത്. അതോടൊപ്പം തന്നെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര 2023 ആഗസ്ത് മാസത്തിൽ 37,270 യൂണിറ്റ് ആഭ്യന്തര വിൽപ്പനയും രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 29,472 യൂണിറ്റായിരുന്നു. 36,205 യൂണിറ്റുകളുള്ള 2023 ജൂലൈ മാസത്തെ അപേക്ഷിച്ച്, MoM വോളിയം വളർച്ച 2.9 ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൊത്തത്തിലുള്ള വിപണി വിഹിതം നോക്കുകയാണെങ്കിൽ 1.3 ശതമാനം വളർച്ചയോടെ 9 ശതമാനത്തിൽ നിന്ന് 10.3 ശതമാനമായിട്ടുണ്ട്. മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ എന്നിവയ്ക്ക് പിന്നിൽ മൊത്തത്തിലുള്ള നിർമ്മാതാക്കളുടെ വിൽപ്പന സ്റ്റാൻഡിംഗിൽ സ്വദേശീയ എസ്‌യുവി നിർമ്മാതാവ് നാലാം സ്ഥാനത്താണ് എത്തിയിരിക്കുന്നത്.

സ്കോർപിയോ എൻ, സ്കോർപിയോ ക്ലാസിക് എന്നിവയുടെ വിൽപ്പന 7,056 യൂണിറ്റിൽ നിന്ന് 9,898 യൂണിറ്റായിട്ടുണ്ട്. ഇത് വർഷം തോറും 40 ശതമാനം പോസിറ്റീവ് വോളിയം വർദ്ധനയ്ക്കും കാരണമായി. ബൊലേറോ MUV 10 ശതമാനം വളർച്ചയോടെ പന്ത്രണ്ട് മാസം മുമ്പ് ഇതേ കാലയളവിൽ 8,246 യൂണിറ്റ് ആയിരുന്നതിൽ നിന്നും 9,092 യൂണിറ്റുകളുമായി രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ്. 6,010 യൂണിറ്റുകളിൽ നിന്ന് 6,512 യൂണിറ്റ് വിൽപ്പനയുമായി മഹീന്ദ്ര XUV700 ആണ് മൂന്നാം സ്ഥാനത്തുളളത്.
താരതമ്യപ്പെടുത്തുന്നത് തുടരുകയാണെങ്കിൽ, വർഷം തോറും 8 ശതമാനം പോസിറ്റീവ് വോളിയം വർദ്ധനവാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. 2022 ഓഗസ്റ്റിൽ 3,793 യൂണിറ്റുകളിൽ നിന്ന് 5,951 യൂണിറ്റുകൾ രജിസ്റ്റർ ചെയുകയും, 57 ശതമാനം വിൽപ്പന വളർച്ചയോടെ ബ്രാൻഡിന്റെ പോർട്ട്‌ഫോളിയോയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി ഥാർ നാലാം സ്ഥാനത്തുണ്ട്.

മഹീന്ദ്രയുടെ വരാനിരിക്കുന്ന ഇലക്ട്രിക് യൂട്ടിലിറ്റി വാഹനങ്ങളായ ബൊലേറോ, സ്‌കോർപിയോ, എക്‌സ്‌യുവി എന്നീ വാഹനങ്ങളെ പോലെ തന്നെയാണ് മഹീന്ദ്ര വിഷൻ ഥാർ ഇ -യും. INGLO-P1 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ്, പുതിയ ഇലക്ട്രിക് മോഡലും വരുന്നത്, അത് കൊണ്ട് തന്നെ പഴയ ഥാറുമായി അധികം വലിപ്പ വ്യത്യാസമില്ലാതിരിക്കുമെന്നാണ് തോന്നുന്നത്.
വിഷൻ ഥാർ.e-യുടെ വീൽബേസ് 2,775mm നും 2,975mm നും ഇടയിലായിരിക്കുമെന്നും, കമ്പനിയുടെ ഐക്കണിക് എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പ് അതിന്റെ ice എഞ്ചിൻ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ചെറിയ ഓവർഹാംഗുകളും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും അവതരിപ്പിക്കുമെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്.
കമ്പനിയുടെ വരാനിരിക്കുന്ന മറ്റ് EV മോഡലുകളെ പോലെ Thar.e യ്ക്കും ബിൽഡ് യുവർ ഡ്രീംസിൽ നിന്നുള്ള 80kWh LFP കെമിസ്ട്രി ബ്ലേഡ് ലിഥിയം-അയൺ ബാറ്ററി പാക്ക് ആയിരിക്കും ഉപയോഗിക്കാൻ സാധ്യത. റിയർ വീൽ ഡ്രൈവിൽ എത്തുന്ന ഇലക്ട്രിക് Thar.e യിൽ ഒന്നുകിൽ Valeo-യിൽ നിന്നുള്ള 228bhp, 380Nm മോട്ടോർ അല്ലെങ്കിൽ ഫോക്‌സ്‌വാഗനിൽ നിന്നുള്ള 282bhp, 535Nm ഇലക്ട്രിക് പവർട്രെയിൻ ആയിരിക്കും ഉപയോഗിക്കുക. ഫോർ-വീൽ-ഡ്രൈവ് പതിപ്പിൽ മുൻ ആക്‌സിലിൽ 107 ബിഎച്ച്‌പി, 135 എൻഎം ഇലക്ട്രിക് എന്നിവ അധികമായി അവതരിപ്പിക്കും.
എസ്‌യുവിയുടെ ഐസിഇ പതിപ്പിനെ ഓഫ്-റോഡിംഗ് ആരാധകരുടെ പ്രിയങ്കരമാക്കി മാറ്റാൻ സഹായിച്ച ആ പരുക്കൻ ഡിസൈൻ നിലനിർത്തിക്കൊണ്ടുതന്നെയാണ് വിഷൻ ഥാർ.e അതിന്റെ ഡിസൈനിനെ കുറച്ചുകൂടി ഫ്യൂച്ചറിസ്റ്റിക്കായി മാറ്റിയിരിക്കുന്നത്. ഥാറിന്റെ ഇലക്‌ട്രിക് പതിപ്പ് എപ്പോൾ പുറത്തിറക്കും എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും മഹീന്ദ്ര പുറത്തുവിട്ടിട്ടില്ല.
2024 ഡിസംബറിൽ പുറത്തിറങ്ങാനിരിക്കുന്ന XUV.e8 ആണ് മഹീന്ദ്രയുടെ ഇവി ലൈനപ്പിന് നേതൃത്വം നൽകുക. XUV.e9 2025 ഏപ്രിലിൽ നിരത്തിലിറങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. മഹീന്ദ്ര BE.05 2025 ഒക്ടോബറിൽ എത്തും. 2026 ഏപ്രിലിലെ ലോഞ്ചിനായി BE.07 സജ്ജീകരിച്ചിരിക്കുകയാണ്. വളരെ ധീരവും അത് പോലെ തന്നെ ഫ്യൂച്ചറിസ്റ്റിക്കുമായ ഡിസൈനാണ് അവതരിപ്പിച്ചിരിക്കുന്നത്.
"വിഷൻ ഥാർ.ഇ സൃഷ്ടിക്കുന്നത് ധീരവും നൂതനവുമായ ഒരു ഭാവിയെ ഉൾക്കൊള്ളുന്നതായിരിക്കും. തങ്ങളുടെ ഡിസൈൻ ഒരു പുതിയ പാത രൂപപ്പെടുത്തുന്നു. അത്യാധുനിക സർഗ്ഗാത്മകതയോടും വേർപിരിയുന്ന ചിന്തകളോടുമുള്ള മഹീന്ദ്രയുടെ പ്രതിബദ്ധതയ്ക്ക് തെളിവായി ഞങ്ങൾ സാഹസിക മനോഭാവവും ഓഫ്-റോഡിംഗ് ശേഷിയും നിലനിർത്തിയിട്ടുണ്ട് എന്നാണ് മഹീന്ദ്ര വിഷൻ ഥാർ.ഇയുടെ അനാച്ഛാദന ചടങ്ങിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ചീഫ് ഡിസൈൻ ഓഫീസർ പ്രതാപ് ബോസ് പറഞ്ഞത്.


Click it and Unblock the Notifications








