മഹീന്ദ്രയെ തോൽപ്പിക്കാനാവില്ല മക്കളേ; ഇവരാണ് കമ്പനിയുടെ ശക്തി
സ്കോർപിയോ ക്ലാസിക്, സ്കോർപിയോ നിയോ വേരിയന്റുകളുൾപ്പെടെ, 2024 സാമ്പത്തിക വർഷത്തിന്റെ ആദ്യത്തെ നാല് മാസങ്ങളിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി സ്കോർപിയോ മുന്നിലെത്തിയിരിക്കുകയാണ്. ബൊലേറോ, എക്‌സ്‌യുവി700, എക്‌സ്‌യുവി300, താർ എന്നീ മോഡലുകളെല്ലാം തൊട്ടു പിന്നിൽ തന്നെയുണ്ട്. മഹീന്ദ്രയുടെ എട്ട് എസ്‌യുവികളും ഒരു സെഡാനും ഇന്ത്യയിൽ യൂട്ടിലിറ്റി വാഹനങ്ങളുടെ (യുവി) വർദ്ധിച്ചുവരുന്ന ഡിമാൻഡിൽ മുന്നിൽ തന്നെയുണ്ട്.
2023 ഏപ്രിൽ മുതൽ ജൂലൈ വരെ, കമ്പനി മൊത്തം 136,367 വാഹനങ്ങളാണ് വിറ്റഴിച്ചത്, മുൻ വർഷത്തെ 103,274 യൂണിറ്റുകളെ അപേക്ഷിച്ച് ശക്തമായ 31 ശതമാനത്തിൻ്റെ വർധനനാണ് ഉണ്ടായിരിക്കുന്നത്. 93:7 എന്ന ഡീസൽ ആധിപത്യ അനുപാതത്തിൽ 35,622 ഡീസൽ വേരിയന്റുകളും 2,483 പെട്രോൾ വകഭേദങ്ങളും ഉൾപ്പെടുന്ന സ്കോർപിയോ 2023 ഏപ്രിൽ മുതൽ ജൂലൈ വരെ 38,105 യൂണിറ്റുകൾ വിറ്റഴിച്ചു. 2022 ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള മുൻ വർഷത്തെ പ്രകടനത്തേക്കാൾ 8% വർധനയോടെ 34,831 യൂണിറ്റുകൾ വിറ്റ ബൊലേറോ രണ്ടാം സ്ഥാനത്താണ്.

2023 ജനുവരിയിൽ പുറത്തിറക്കിയ മഹീന്ദ്രയുടെ ഏക ഇലക്ട്രിക് എസ്‌യുവിയായ XUV400, 2023 ഏപ്രിൽ മുതൽ ജൂലൈ വരെ 3,093 യൂണിറ്റുകൾ വിറ്റഴിച്ചു. ഓഗസ്റ്റ് 1 വരെ, മഹീന്ദ്രയുടെ ഓർഡർ ബാക്ക്‌ലോഗ് 281,000 യൂണിറ്റാണ്. 2023 സാമ്പത്തിക വർഷത്തിൽ, മഹീന്ദ്ര മൊത്തം 356,961 യുവി കാറുകൾ വിറ്റഴിച്ചു, ഇത് 2022 ലെ 223,682 യൂണിറ്റുകളേക്കാൾ 60% കുതിപ്പ് കാണിക്കുകയും ചെയ്തിട്ടുണ്ട്.
പരുക്കൻ ശൈലി മാറ്റി തികച്ചും ലൈഫ് സ്റ്റൈൽ വാഹനമായി ഥാർ 2020-ൽ പിറവിടെയുത്തതോടെ ബ്രാൻഡിന്റെ ഇമേജ് തന്നെ ആകെ മാറി. പിന്നീട് നമ്മുടെ നിരത്തുകളിലെല്ലാം ഥാർ നിറഞ്ഞോടുകയായിരുന്നു. ഇന്നും ട്രെൻഡ് അവസാനിക്കാതെ മഹീന്ദ്രയുടെ ഷോറൂമുകൾ നിറയുമ്പോൾ 5-ഡോർ പതിപ്പിനെയും കൊണ്ടുവരാൻ പോവുകയാണ് ബ്രാൻഡ്. ഇതിനായി അൽപം കാത്തിരിക്കേണ്ടി വരുമെങ്കിലും ഉടൻ തന്നെ ഥാറും വൈദ്യുതീകരണത്തിലേക്ക് നീങ്ങുമെന്ന സ്ഥിരീകരണമാണ് മഹീന്ദ്രയിൽ നിന്നും ഇപ്പോൾ ലഭിക്കുന്നത്.

വിഷൻ ഥാർ.e-യുടെ വീൽബേസ് 2,775mm നും 2,975mm നും ഇടയിലായിരിക്കുമെന്നും, കമ്പനിയുടെ ഐക്കണിക് എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പ് അതിന്റെ ice എഞ്ചിൻ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ചെറിയ ഓവർഹാംഗുകളും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും അവതരിപ്പിക്കുമെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്.
കമ്പനിയുടെ വരാനിരിക്കുന്ന മറ്റ് EV മോഡലുകളെ പോലെ Thar.e യ്ക്കും ബിൽഡ് യുവർ ഡ്രീംസിൽ നിന്നുള്ള 80kWh LFP കെമിസ്ട്രി ബ്ലേഡ് ലിഥിയം-അയൺ ബാറ്ററി പാക്ക് ആയിരിക്കും ഉപയോഗിക്കാൻ സാധ്യത. റിയർ വീൽ ഡ്രൈവിൽ എത്തുന്ന ഇലക്ട്രിക് Thar.e യിൽ ഒന്നുകിൽ Valeo-യിൽ നിന്നുള്ള 228bhp, 380Nm മോട്ടോർ അല്ലെങ്കിൽ ഫോക്‌സ്‌വാഗനിൽ നിന്നുള്ള 282bhp, 535Nm ഇലക്ട്രിക് പവർട്രെയിൻ ആയിരിക്കും ഉപയോഗിക്കുക. ഫോർ-വീൽ-ഡ്രൈവ് പതിപ്പിൽ മുൻ ആക്‌സിലിൽ 107 ബിഎച്ച്‌പി, 135 എൻഎം ഇലക്ട്രിക് എന്നിവ അധികമായി അവതരിപ്പിക്കും.
എസ്‌യുവിയുടെ ഐസിഇ പതിപ്പിനെ ഓഫ്-റോഡിംഗ് ആരാധകരുടെ പ്രിയങ്കരമാക്കി മാറ്റാൻ സഹായിച്ച ആ പരുക്കൻ ഡിസൈൻ നിലനിർത്തിക്കൊണ്ടുതന്നെയാണ് വിഷൻ ഥാർ.e അതിന്റെ ഡിസൈനിനെ കുറച്ചുകൂടി ഫ്യൂച്ചറിസ്റ്റിക്കായി മാറ്റിയിരിക്കുന്നത്. ഥാറിന്റെ ഇലക്‌ട്രിക് പതിപ്പ് എപ്പോൾ പുറത്തിറക്കും എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും മഹീന്ദ്ര പുറത്തുവിട്ടിട്ടില്ല.
2024 ഡിസംബറിൽ പുറത്തിറങ്ങാനിരിക്കുന്ന XUV.e8 ആണ് മഹീന്ദ്രയുടെ ഇവി ലൈനപ്പിന് നേതൃത്വം നൽകുക. XUV.e9 2025 ഏപ്രിലിൽ നിരത്തിലിറങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. മഹീന്ദ്ര BE.05 2025 ഒക്ടോബറിൽ എത്തും. 2026 ഏപ്രിലിലെ ലോഞ്ചിനായി BE.07 സജ്ജീകരിച്ചിരിക്കുകയാണ്. വളരെ ധീരവും അത് പോലെ തന്നെ ഫ്യൂച്ചറിസ്റ്റിക്കുമായ ഡിസൈനാണ് അവതരിപ്പിച്ചിരിക്കുന്നത്.
മഹീന്ദ്ര വിഷൻ ഥാർ.ഇയുടെ അനാച്ഛാദന ചടങ്ങിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ചീഫ് ഡിസൈൻ ഓഫീസർ പ്രതാപ് ബോസ് പറഞ്ഞു, "വിഷൻ ഥാർ.ഇ സൃഷ്ടിക്കുന്നത് ധീരവും നൂതനവുമായ ഒരു ഭാവിയെ ഉൾക്കൊള്ളുന്നതായിരുന്നു. ഞങ്ങളുടെ ഡിസൈൻ ഒരു പുതിയ പാത രൂപപ്പെടുത്തുന്നു. അത്യാധുനിക സർഗ്ഗാത്മകതയോടും വേർപിരിയുന്ന ചിന്തകളോടുമുള്ള മഹീന്ദ്രയുടെ പ്രതിബദ്ധതയ്ക്ക് തെളിവായി ഞങ്ങൾ സാഹസിക മനോഭാവവും ഓഫ്-റോഡിംഗ് ശേഷിയും നിലനിർത്തിയിട്ടുണ്ട്. മറ്റൊരു ഓഫ്-റോഡർ; ഞങ്ങൾ എവിടെ നിന്നാണ് വന്നതെന്ന് കാണാതെ തന്നെ, ഓട്ടോമോട്ടീവ് ഡിസൈനിലെ ഒരു പുരോഗമന ഘട്ടത്തെ പ്രതിനിധീകരിക്കുന്ന ഒരു കാഴ്ചപ്പാടിനെ ഇത് രൂപപ്പെടുത്തുന്നു.


Click it and Unblock the Notifications