സ്കോർപിയോ ക്ലാസിക്കിന് പുത്തൻ വേരിയന്റ്; മോഡലുകൾക്കിടയിലെ ഗ്യാപ്പ് നികത്തി മഹീന്ദ്ര

പ്രാദേശിക യൂട്ടിലിറ്റി വാഹന ഭീമന്മാരായ മഹീന്ദ്രയുടെ വൻ വിജയമായ ഒരു മോഡലാണ് സ്കോർപിയോ. പതിറ്റാണ്ടുകളായി ഇന്ത്യൻ നിരത്തുകളിലെ നിറസാനിധ്യമാണ് എസ്‌യുവി. ഇപ്പോൾ 2023 -ൽ, പുതിയതും വലുതുമായ D-സെഗ്‌മെന്റ് സ്‌കോർപിയോ N, മുൻ തലമുറ C-സെഗ്‌മെന്റ് സ്‌കോർപിയോ ക്ലാസിക് എന്നിങ്ങനെ കമ്പനി സ്കോർപിയോയുടെ രണ്ട് പതിപ്പുകൾ വിപണിയിൽ വാഗ്ദാനം ചെയ്യുന്നു.

ഇപ്പോൾ, മഹീന്ദ്ര സ്കോർപിയോ ക്ലാസിക് S5 എന്ന പുതിയ മിഡ്-ലെവൽ വേരിയന്റ് അവതരിപ്പിച്ചിരിക്കുകയാണ് നിർമ്മാതാക്കൾ. ഇത് S, S 11 എന്നിവയ്ക്കിടയിലുള്ള ഗ്യാപ്പ് നികത്തുന്നു. വേരിയന്റിന്റെ വില ഇതുവരെ നിർമ്മാതാക്കൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ നിലവിൽ 12.99 ലക്ഷം രൂപ, എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്ന ബേസ് S, 16.81 ലക്ഷം രൂപ, എക്സ്-ഷോറൂം വിലയുള്ള ടോപ്പ്-സ്പെക്ക് S11 വേരിയന്റുകൾക്ക് ഇടയിൽ മാന്യമായ ഒരു മിഡൽ റേഞ്ചാണ് S5 നിർദ്ദേശിക്കുന്നത്.

സ്കോർപിയോ ക്ലാസിക്കിന് പുത്തൻ വേരിയന്റ്

പുതിയ S5 വേരിയന്റ് ടോപ്പ്-സ്പെക്ക് S11 -നേക്കാൾ ബേസ് S വേരിയന്റിനോട് അല്പം അടുത്താണ്. ബേസ് S ട്രിമ്മിൽ നിന്ന് വ്യത്യസ്തമായി ധാരാളം ഫീച്ചറുകളോ കംഫർട്ട് അപ്പ്ഗ്രേഡുകളോ വാഹനത്തിൽ ഇല്ല. 17 ഇഞ്ച് അലോയി വീലുകൾ, ബോഡി കളർഡ് ബമ്പറുകൾ, ബോഡി കളർഡ് പ്ലാസ്റ്റിക് ബോഡി ക്ലാഡിംഗുകൾ, റൂഫ് റെയിലുകൾ, സ്കോർപിയോ ബ്രാൻഡിംഗുള്ള ഡോർ ക്ലാഡിംഗുകൾ, സൈഡ് സ്റ്റെപ്പ് എന്നിവ മാത്രമാണ് S ട്രിമ്മിൽ നിന്നും S5 -നുള്ള നവീകരണങ്ങൾ.

ഒരു ഡീലറുടെ ആക്സസറി പാക്കേജിൽ നിന്ന് ലഭിക്കാത്ത ഒന്നും തന്നെ ഇതിൽ ഇല്ല. ബോഡി കളർഡ് ഡോർ ഹാൻഡിലുകൾ, ഇൻഫോടെയിൻമെന്റ് സ്‌ക്രീൻ, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ, ഫോഗ് ലാമ്പുകൾ അല്ലെങ്കിൽ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM -കൾ തുടങ്ങിയവയായിരുന്നു മഹീന്ദ്ര ശരിക്കും ചേർക്കേണ്ടിയിരുന്ന ഫീച്ചറുകൾ.

സ്കോർപിയോ ക്ലാസിക്കിന് പുത്തൻ വേരിയന്റ്

ഈ പുതിയ S5 ട്രിമ്മിൽ ഇവയൊന്നും ലഭിക്കുന്നില്ല. മാനുവൽ എസി, റിയർ എസി വെന്റുകൾ, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലെ ഒരു MID സ്ക്രീൻ, എൽഇഡി ടെയിൽ ലൈറ്റുകൾ, മൂന്നാം നിരയ്ക്കുള്ള സൈഡ് ഫെയ്‌സിംഗ് ബെഞ്ച് സീറ്റുകൾ എന്നിവ ബേസ് S വകഭേദവുമായി S5 പങ്കിടുന്ന ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

നവീകരണങ്ങളോടെ ഫാക്ടറിയിൽ നിന്ന് തന്നെ S5 പ്രീമിയം ആയി കാണപ്പെടുന്നു എന്നാണ് കമ്പനിയുടെ വാദം. എന്നാൽ S ട്രിമ്മിന് പെയിന്റ് ചെയ്യാത്ത ഫ്രണ്ട്, റിയർ ബമ്പറുകൾ, പെയിന്റ് ചെയ്യാത്ത സൈഡ് ബോഡി ക്ലാഡിംഗുകൾ, സ്റ്റീൽ വീലുകൾ എന്നിവ ലഭിക്കുന്നതിനാലാണ് S5 -ന് ഇത്രയും പകിട്ട് എന്നാണ് ഞങ്ങളുടെ അഭിപ്രിയാം.

സ്കോർപിയോ ക്ലാസിക്കിന് പുത്തൻ വേരിയന്റ്

17 ഇഞ്ച് അലോയ് വീലുകൾ ടോപ്പ്-സ്പെക്ക് S11 -ൽ വരുന്ന അതേ യൂണിറ്റുകളാണ്, കൂടാതെ 235 -സെക്ഷൻ ടയറുകളാണ് ഇതിൽ നൽകിയിരിക്കുന്നത്. S, S11 എന്നിവയിൽ നിന്ന് വ്യത്യസ്തമായി ഈ വാഹനത്തിൽ S5 ബാഡ്ജിംഗ് ഇല്ല എന്നതാണ് മറ്റൊരു പ്രത്യേകത. മാരുതി സുസുക്കിയുടെ നെക്സ കാറുകളിൽ നിന്ന് മഹീന്ദ്ര ഈ പുതിയ ട്രെൻഡ് സ്വീകരിച്ചിരിക്കാം എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

S11 ഡൽ ഉള്ളതും S5 ഇല്ലാത്തതുമായ ഫീച്ചറുകൾ നമുക്ക് ഒന്നു നോക്കാം. ഇതൊരു നീണ്ട ലിസ്റ്റാണ് എന്ന് ആദ്യം തന്നെ പറഞ്ഞേക്കാം. പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, എൽഇഡി DRL-കൾ, ഫോഗ് ലൈറ്റുകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ ORVM, റിയർ വാഷർ & വൈപ്പർ, റിയർ ഡീഫോഗർ, ഫ്രണ്ട് ഫേസിംഗ് മൂന്നാം നിര സീറ്റുകൾക്കുള്ള ഓപ്ഷൻ എന്നിവ.

അത് കൂടാതെ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, സ്റ്റിയറിംഗ് വീലിൽ ഓഡിയോ കൺട്രോളുകൾ, ക്രൂയിസ് കൺട്രോൾ, ഫ്രണ്ട് ആൻഡ് റിയർ ആംറെസ്റ്റുകൾ , ക്രോം സറൗണ്ട്സ്, പിയാനോ ബ്ലാക്ക് ഹൈലൈറ്റുകൾ, ഫോക്സ് വുഡ് ഹൈലൈറ്റുകൾ, പ്രീമിയം അപ്ഹോൾസ്റ്ററി തുടങ്ങിയവ S11 -ൽ മാത്രമാണ് വരുന്നത്.

മഹീന്ദ്ര സ്കോർപിയോ ക്ലാസിക് S5 ന് ഇപ്പോഴും S, S11 വേരിയന്റുകളിൽ വരുന്ന അതേ 2.2 ലിറ്റർ ടർബോ ഡീസൽ യൂണിറ്റ് ലഭിക്കുന്നു. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഈ വേരിയന്റിൽ ഇല്ല, AWD സജ്ജീകരണവപമില്ല, കൂടാതെ 4X4 ഫംഗ്ഷനായി ട്രാൻസ്ഫർ കേസുമില്ല. സ്കോർപിയോ ക്ലാസിക്കിനായി മഹീന്ദ്ര ഈ എഞ്ചിൻ റീ-ട്യൂൺ ചെയ്തിട്ടുണ്ട്. യൂണിറ്റ് ഇപ്പോർ 130 bhp കരുത്തും 300 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഒരു ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സാണ് ട്രാൻസ്മിഷൻ ഡ്യൂട്ടി ചെയ്യുന്നത്.

More from DriveSpark

Article Published On: Monday, May 29, 2023, 18:35 [IST]
English summary
Mahindra scorpio classic new mid spec s5 variant explained in detail
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X