കംബാക്ക് എന്ന് വെച്ചാൽ ഇതാണ്; പണിക്കുറ്റം തീർത്ത് ഷോറൂം ലുക്കിൽ സ്കോർപിയോ - റിസ്റ്റൊറേഷൻ വീഡിയോ

ഒരു അപകടത്തിന് ശേഷം വാഹനത്തിന്റെ വിധി നിർണ്ണയിക്കുന്നത് കേടുപാടുകളും അളവും, റിപ്പയറിംഗ് ചെലവുമാണ്. വാഹനം നന്നാക്കി എടുക്കണോ അതോ ടോട്ടൽ ലോസടിച്ച് പൊളിക്കാൻ കൊടുക്കണോ എന്ന് പോലും ഇവയാണ് നിശ്ചയിക്കുന്നത്. അപകടത്തിൽപ്പെട്ട വാഹനം റിപ്പയർ ചെയ്ത് നിരത്തിലിറക്കുന്നത് സാമ്പത്തികമായി സെൻസ് ഒന്നും ഉണ്ടാക്കുന്നില്ല, നഷ്ടമാണ് എന്ന് തോന്നിയാൽ പിന്നെ ആ വാഹനം പുറം ലോകം കാണും എന്ന് കാര്യമായി പ്രതീക്ഷിക്കേണ്ട.

എന്നാൽ മറുവശത്ത് കേടുപാടുകൾ അത്ര ഗുരുതരമല്ല, അവ കൈ പൊള്ളാതെ പരിഹരിച്ച് എടുക്കാവുന്നതാണ്, സാമ്പത്തികമായും മെച്ചമാണ് എന്ന് കണ്ടെത്തിയാൽ ഇൻഷുറൻസ് കമ്പനി അറ്റകുറ്റപണികൾക്കായി വേണ്ടുന്ന പണം നൽകി വാഹനത്തെ കുട്ടപ്പനാക്കി എടുക്കും. ഇവിടെ അത്തരത്തിൽ സാരമായ പരിക്കുകളോടെ അപകടത്തിൽ നിന്ന് രക്ഷപെട്ട ഒരു മഹീന്ദ്ര സ്കോർപിയോയെ മുമ്പത്തേക്കാൾ പ്രതാപത്തോടെ പണിത് ഇറക്കിയ കാര്യമാണ് ഞങ്ങൾ പങ്കുവെയ്ക്കുന്നത്.

കംബാക്ക് എന്ന് വെച്ചാൽ ഇതാണ്; പണിക്കുറ്റം തീർത്ത് സ്കോർപിയോ

അപകടത്തിൽപ്പെട്ട ഒരു പഴയ മഹീന്ദ്ര സ്കോർപിയോയുടെ ഈ റിസ്റ്റോറേഷന്റെയും അറ്റകുറ്റപ്പണികളുടേയും വീഡിയോ ബ്രൊട്ടോമോട്ടിവ് തങ്ങളുടെ യൂട്യൂബ് ചാനലിലാണ് പങ്കിട്ടിരിക്കുന്നത്. കാറുകളുടെ പെയിന്റിംഗ്, ഡീറ്റെയ്‌ലിംഗ്, റിപ്പയർ എന്നിവയിലെ വൈദഗ്ധ്യത്തിന് അത്യാവശം പേരുകേട്ട ഈ ഷോപ്പ് പൂനെയിലാണ് സ്ഥിതി ചെയ്യുന്നത്. അപകടത്തിൽ തകർന്ന സ്കോർപ്പിയോ തങ്ങളുടെ ഷോപ്പിൽ അറ്റകുറ്റപ്പണികൾക്കായി എത്തിയതാണെന്ന് ഈ വീഡിയോയിലെ പ്രസന്റർ വെളിപ്പെടുത്തുന്നു.

സ്കോർപിയോയുടെ പഴയ തലമുറയിൽപ്പെടുന്ന മോഡൽ ആയതിനാൽ മഹീന്ദ്രയിൽ നിന്ന് യഥാർത്ഥ ഭാഗങ്ങൾ കണ്ടെത്തുന്നത് അല്പം ബുദ്ധിമുട്ടായിരിക്കും എന്ന് അദ്ദേഹം പറയുന്നു. ഈ അറ്റകുറ്റപ്പണിയുടെ ചെലവ് ഇൻഷുറൻസ് കമ്പനി നൽകുമെന്നും അദ്ദേഹം ഇതിൽ കൂട്ടിച്ചേർക്കുന്നു. അതിന് ശേഷം, മൂന്ന് തരത്തിലുള്ള ഇൻഷുറൻസ് ഉണ്ടെന്ന് വീഡിയോ വിശദീകരിക്കുന്നു.

കംബാക്ക് എന്ന് വെച്ചാൽ ഇതാണ്; പണിക്കുറ്റം തീർത്ത് സ്കോർപിയോ

പൊതുവേ, നിരവധി തരത്തിലുള്ള ഇൻഷുറൻസുകൾ നമുക്ക് ലഭ്യമാവുന്നുണ്ട്, എന്നാൽ ഇവിടെ അവതാരകൻ വിശദീകരിക്കുന്നത് ആദ്യത്തേത് സീറോ ഡിപ്രിസിയേഷൻ ഇൻഷുറൻസിനെ കുറിച്ചാണ്. ഇതിൽ മെറ്റൽ, പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള എല്ലാ ഭാഗങ്ങളും അപകടമുണ്ടായാൽ റിപ്പയർ ചെയ്യാനുള്ള പണം കമ്പനി നൽകുന്നു. എന്നാൽ വാഹനത്തിന് പഴക്കം ചെല്ലുമ്പോൾ ഇൻഷുറൻസ് കോംപ്രിഹൻസീവിലേക്ക് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിൽ, ഇൻഷുറർ റിപ്പയർ ബില്ലിന്റെ ഒരു പ്രധാന ഭാഗം അടയ്ക്കുന്നു; എന്നിരുന്നാലും, കുറച്ച് തുക ഉപഭോക്താവ് നൽകണം എന്നതാണ് ഇതിന്റെ ഒരു രീതി. ഇതൊന്നും കൂടാതെ തേർഡ് പാർട്ടി ഇൻഷുറൻസ് ഉണ്ട്, അതിൽ വാഹനത്തിന് കവറേജും IDV -ഉം ഒന്നും കാര്യമായി ഉണ്ടാവില്ല.

എന്താണ് IDV വാല്യൂ? കാർ നന്നാക്കണമോ വേണ്ടയോ എന്നത് സർവേയറെ ആശ്രയിച്ചിരിക്കുന്നു എന്ന് വീഡിയോ വ്യക്തമാക്കുന്നു. ഇതിനുശേഷം, IDV (Insured Declared Value) എന്ന മറ്റൊരു പ്രധാന പദവും അദ്ദേഹം വിശദീകരിക്കുന്നു. ഇതിനെ കാറിന്റെ നിലവിലെ മൂല്യം എന്ന് നമുക്ക് വിളിക്കാം, വാഹനം ടോട്ടൽ ലോസ് ആയാൽ, കമ്പനി ഉപഭോക്താവിന് നൽകുന്ന തുകയാണിത്.

അറ്റകുറ്റപ്പണി/ റിപ്പയറിംഗിന്റെ ചെലവിനേക്കാൾ IDV വാല്യൂ കൂടുതലാണെങ്കിൽ, കാർ നന്നാക്കുമെന്ന് അദ്ദേഹം വിശദീകരിക്കുന്നു. അല്ലാത്ത പക്ഷം, വാഹനം മൊത്തത്തിൽ ടോട്ടൽ ലോസായി കണക്കാക്കുകയും IDV വാല്യൂ ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് ചെയ്യുകയും ചെയ്യും. ഈ സ്കോർപിയോയുടെ സാഹചര്യത്തിൽ, IDV വാല്യൂ 4.25 ലക്ഷം രൂപയും അറ്റകുറ്റപ്പണിക്ക് 1.8 ലക്ഷം രൂപയുമാണ് ലഭിച്ചത്. അതിനാൽ കമ്പനി ഈ എസ്‌യുവി റിപ്പയർ ചെയ്യാൻ ഇൻഷുറൻസ് കമ്പനി തെരഞ്ഞെടുത്തു.

കംബാക്ക് എന്ന് വെച്ചാൽ ഇതാണ്; പണിക്കുറ്റം തീർത്ത് സ്കോർപിയോ

ഷോപ്പിലെ സാങ്കേതിക വിദഗ്ദർ എങ്ങനെയാണ് അറ്റകുറ്റപ്പണികൾ ആരംഭിച്ചതെന്ന് ഈ വീഡിയോ കാണിക്കുന്നു. ആദ്യം, ഗ്രില്ല്, ഹെഡ്‌ലൈറ്റ്, ബമ്പർ, ഫെൻഡറുകൾ, വയറിംഗ് ഹാർനെസുകൾ എന്നിവയുൾപ്പെടെ കാറിന്റെ എല്ലാ തകർന്ന ഭാഗങ്ങളും നീക്കംചെയ്യുന്നത് വീഡിയോയിൽ കാണാം. അടുത്തതായി, അറ്റകുറ്റപ്പണികൾക്ക് പലയിടങ്ങളിലേക്കും എളുപ്പത്തിൽ ആക്സസ് ചെയ്യുന്നതിനും സ്പെയ്സ് നൽകുന്നതിന് സാങ്കേതിക വിദഗ്ധർ വാഹനത്തിന്റെ എഞ്ചിൻ നീക്കം ചെയ്യുന്നു. പിന്നീട്, എസ്‌യുവിയുടെ ഷാസി വളഞ്ഞതിനാൽ അവർക്ക് അതും വീണ്ടും ക്രമീകരിക്കേണ്ടി വന്നതായി വീഡിയോ വ്യക്തമാക്കുന്നു.

ഇതിനായി, പുൾ ചെയ്യാനുള്ള ഉപകരണങ്ങൾക്ക് 10 ലക്ഷം രൂപയിലധികം വിലയുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു, എന്നാൽ ഈ ചെലവിന്റെ ഒരു ഭാഗം കൊണ്ട് കസ്റ്റം ഹൈഡ്രോളിക് മെഷീൻ നിർമ്മിക്കാൻ തങ്ങൾക്ക് കഴിഞ്ഞു എന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇതിനുശേഷം, ചൂടും ഹൈഡ്രോളിക് പ്രെഷറും പ്രയോഗിച്ച് അവർ ഫ്രെയിമും ഷാസിയും പുൾ ചെയ്യാൻ തുടങ്ങുന്നു.

കംബാക്ക് എന്ന് വെച്ചാൽ ഇതാണ്; പണിക്കുറ്റം തീർത്ത് സ്കോർപിയോ

അടുത്തതായി, അവർ പുതിയ ടൈ മെമ്പർ, ഫെൻഡർ സപ്പോർട്ട്, മറ്റ് സ്ട്രക്ച്ചറൽ ഘടകങ്ങൾ എന്നിവ ഘടിപ്പിക്കാൻ തുടങ്ങുന്നു, കൂടാതെ പുതിയ ഹെഡ്‌ലൈറ്റുകൾ, ഗ്രില്ല്, ബമ്പർ എന്നിവ ടെസ്റ്റ് ഫിറ്റ് ചെയ്യുന്നു. ടെസ്റ്റ് ഫിറ്റിംഗിന് ശേഷം, റിപ്പയർ ചെയ്തതും വെൽഡിംഗ് ചെയ്തതുമായ ഭാഗങ്ങൾക്ക് പ്രൈമറും ബേസ് വൈറ്റ് പെയിന്റെ കോട്ടും നൽകുന്നത് കാണാം. അതിനുശേഷം ഒടുവിൽ, അവർ കാറിൽ എഞ്ചിൻ വീണ്ടും ഇൻസ്റ്റാൾ ചെയ്യുന്നു.

മെക്കാനിക്കൽ, സ്ട്രക്ച്ചറൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം, കാർ പൂർണ്ണമായ പുത്തൻ പെയിന്റിനായി അയയ്ക്കുന്നു. വാഹനത്തിൽ അടിമുടി സാൻഡ് പേപ്പർ പിടിച്ച്, എല്ലാ ഡെന്റുകളും നീക്കം ചെയ്യപ്പെടുന്നു. ഇതിനുശേഷം, കാറിന് ഒരു കോട്ട് പ്രൈമർ ലഭിക്കുന്നു, അതിനുശേഷം ഒരു പുതിയ പേൾ വൈറ്റ് പെയിന്റാണ് ഇതിൽ പൂശുന്നത്. ഒടുവിൽ, കാർ വീണ്ടും അസംബിൾ ചെയ്യുന്നു. റിപ്പയറിംഗും പെയിന്റിംഗും തികച്ചും അദ്ഭുതകരമായി കാണപ്പെടുന്നു എന്നത് ശ്രദ്ധിക്കാവുന്നതാണ്.

More from DriveSpark

Article Published On: Sunday, December 3, 2023, 18:00 [IST]
English summary
Mahindra scorpio comes back fresh restoration expalined in video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X