Mahindra Scorpio N ഓടിക്കൊണ്ടിരുന്ന സ്കോർപിയോ N ൻ്റെ വീൽ ഊരിപോയി അപകടം; വീഡിയോ വൈറൽ
മഹീന്ദ്രയുടെ ഏറ്റവും ജനപ്രിയ മോഡലാണ് സ്കോർപിയോ N. ഓരോ ദിവസം ചെല്ലുംന്തോറും വാഹനത്തിൻ്റെ ഡിമാൻ്റും ജനപ്രീതിയും കൂടിവരികയാണ്. എന്നാൽ അത് പോലെ വാഹനത്തിൻ്റെ ചില നിർമാണ തകരാറുകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
നാഗാലാൻഡിലെ ദിമാപൂരിലാണ് സംഭവിച്ചത്, ഓടിക്കൊണ്ടിരുന്ന സ്കോർപിയോയുടെ വീൽ ഊരിപ്പോകുകയും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് നിർത്തിയിട്ടിരുന്ന മഹീന്ദ്ര XUV700 -ലേക്ക് ഇടിച്ചു കയറുകയായിരുന്നു. വീൽ ഊരി പോയതിൻ്റെ കാരണം ഇത് വരെ വ്യക്തമായിട്ടില്ല. രണ്ട് വാഹനങ്ങൾക്കും നല്ല രീതിയിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആളപായം ഇല്ലെങ്കിലും സ്കോർപിയോയുടെ ബംബറും മുൻവശത്തെ ഗ്രില്ലും തകർന്നു.

അപകടം സംഭവിക്കുന്ന സമയത്ത് വഴിയിൽ ജനത്തിരക്ക് ഇല്ലാത്തത് കൊണ്ട് വലിയൊരു അപകടത്തിലേക്ക് നയിച്ചില്ല എന്നതാണ് സത്യം. വാഹനത്തിൻ്റെ വീൽ ഊരി പോയത് നിർമാണ പിഴവാണെന്നും തനിക്ക് പുതിയ വാഹനം നൽകണമെന്നും വാഹനത്തിൻ്റെ ഉടമ ഡീലറുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ ഇതുവരെ മഹീന്ദ്രയുടെ ഭാഗത്ത് നിന്ന് പോസിറ്റിവ് പ്രതികരണം ഉണ്ടായിട്ടില്ല എന്നാണ് ഉടമ അറിയിച്ചത്.
സ്കോർപിയോയുടെ പല ഉടമകളും വാഹനത്തിൻ്റെ പല കേടുപാടുകളും ഉയർത്തിക്കൊണ്ട് വന്നിട്ടുണ്ട്. വാഹനം അമിതമായി ചൂടാകുന്നുവെന്നും, അത് പോലെ വാഹനം ഓടിക്കുമ്പോൾ ക്ലച്ചും ഗിയറും കേടുപാട് വരുന്നതായും പരാതിയുണ്ട്. നിരവധി ഉടമസ്ഥർ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിരുന്നു. നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ സ്കോർപിയോ N Z6 വേരിയന്റിനായുള്ള ഡെലിവറി ആരംഭിച്ചിരിക്കുകയാണ് മഹീന്ദ്രയിപ്പോൾ. നേരത്തെ ടോപ്പ് എൻഡ് Z8 വേരിയന്റുകളുടെ ഡെലിവറിക്കാണ് കമ്പനി കൂടുതൽ ശ്രദ്ധ ചെലുത്തിയിരുന്നത്.
Z2, Z4, Z6, Z8, Z8 L എന്നി വേരിയന്റ് തലങ്ങളിലാണ് പുതുതലമുറ സ്കോർപിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്. 12.74 മുതൽ 24.05 ലക്ഷം രൂപ വരെയാണ് നിലവിൽ എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വിലയും. ബൊലേറോയ്ക്ക് ശേഷം 2023 ഫെബ്രുവരിയിൽ കമ്പനി ലൈനപ്പിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട രണ്ടാമത്തെ മോഡലാണ് സ്കോർപിയോ. 2023 ഫെബ്രുവരിയിൽ വിറ്റ 2,610 യൂണിറ്റിനേക്കാൾ 166.28 ശതമാനം വളർച്ചയോടെ 6,950 യൂണിറ്റായിരുന്നു എസ്‌യുവിയുടെ വിൽപ്പന.
2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ, 2.2 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിൻ എന്നിങ്ങനെ രണ്ട് എഞ്ചിൻ തരങ്ങളിലാണ് സ്കോർപിയോ N എസ്‌യുവി കരുത്ത് പകരുന്നത്. പെട്രോൾ എഞ്ചിനിലെ മാനുവൽ വേരിയന്റുകൾക്ക് 203 bhp കരുത്തിൽ പരമാവധി 370 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം ഓട്ടോമാറ്റിക്കിൽ ടോർക്ക് 380 Nm ആയി ഉയരുകയും ചെയ്യുന്നു.
അതേസമയം മറുവശത്ത് 2.2 ലിറ്റർ ഡീസൽ എഞ്ചിന് 173 bhp പവറിൽ 400 Nm torque വരെ ഉത്പാദിപ്പിക്കാനാവും. രണ്ട് എഞ്ചിനുകളും ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് വരുന്നത്. 2023 ഏപ്രിൽ 1 മുതൽ നടപ്പിലാകുന്ന കർശനമായ രണ്ടാം ഘട്ട് ബിഎസ്-VI മലിനീകരണ നിലവാരത്തിലേക്ക് എഞ്ചിൻ മഹീന്ദ്ര പുതുക്കിയിട്ടുണ്ട്. പക്ഷേ പവറിലും ടോർക്ക് കണക്കുകളും മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്.
സ്കോർപിയോ N എസ്‌യുവിയുടെ തെരഞ്ഞെടുത്ത ഡീസൽ എഞ്ചിൻ മോഡലുകളിൽ ഓപ്ഷണൽ ഫോർ വീൽ ഡ്രൈവ് സംവിധാനവും മഹീന്ദ്ര അവതരിപ്പിച്ചിട്ടുണ്ട്. നിലവിൽ എസ്‌യുവിയുടെ ഡീസൽ എഞ്ചിൻ വേരിയന്റുകൾക്കാണ് ഡിമാന്റ് കൂടുതലുള്ളതെന്നും കമ്പനി പറയുന്നു. നിലവിൽ ദീർഘമായുള്ള ബുക്കിംഗ് പിരീഡ് മാറ്റിനിർത്തിയാൽ വാഹനം വാങ്ങാൻ ധാരാളം ആളുകൾ മുന്നോട്ടു വരുന്നുണ്ട്. കൂടുതൽ സീറ്റിംഗ് ഓപ്ഷനുള്ളതിനാൽ വലിയ കുടുംബത്തിനെല്ലാം ഒരുമിച്ച് യാത്ര ചെയ്യാനാവുമെന്നതാണ് ഇത്തരം മോഡലുകളെ ജനപ്രിയമാക്കുന്നത്.
അങ്ങേയറ്റത്തെ പ്രീമിയം ഫീൽ നൽകുന്ന ഇന്റീരിയറായിരുന്നു മഹീന്ദ്ര സ്‌കോർപിയോ N എസ്‌യുവിയുടെ ഹൈലൈറ്റുകളിൽ ഒന്ന്. ധാരാളം സൗകര്യങ്ങൾ നൽകുന്നുണ്ടെങ്കിലും എസ്‌യുവിയിൽ ഇൻസ്ട്രുമെന്റ് കൺസോൾ ഒരു സെമി-ഡിജിറ്റൽ യൂണിറ്റാണെന്നത് പലരേയും നിരാശപ്പെടുത്തുന്ന കാര്യമാണ്.
മഹീന്ദ്ര സ്കോർപിയോ N എസ്‌യുവിക്ക് ഒരു സിംഗിൾ പാൻ, ഇലക്ട്രിക്കലി-ഓപ്പറേറ്റഡ് സൺറൂഫാണ് ഇപ്പോൾ കമ്പനി ഒരുക്കിയിരിക്കുന്നത്. എന്നിരുന്നാലും സെഗ്മെന്റിലെ മറ്റ് എതിരാളികളായ ഹ്യുണ്ടായി അൽകസാർ, ടാറ്റ സഫാരി, എംജി ഹെക്ടർ പ്ലസ്, മഹീന്ദ്ര XUV700 എന്നിവയുൾപ്പെടെയുള്ള മോഡലുകൾ പനോരമിക് സൺറൂഫുമായി വരുന്നുവെന്നത് സ്കോർപിയോയ്ക്ക് ക്ഷീണമാണ്.


Click it and Unblock the Notifications








