ഹൈലക്സിന്റെ കച്ചോടം പൂട്ടാൻ മഹീന്ദ്രയുടെ മുട്ടൻ പണി; സ്കോർപിയോ N പിക്ക് അപ്പ് പരീക്ഷണയോട്ടം തുടങ്ങി
കൊമേർഷ്യൽ വാഹന വിൽപ്പനയുടെ കാര്യം എടുക്കുകയാണെങ്കിൽ, ഇന്ത്യയിലെ മുൻനിര പിക്കപ്പ് ട്രക്ക് നിർമ്മാതാക്കളാണ് മഹീന്ദ്ര. എന്നാൽ പാസഞ്ചർ വാഹന വിഭാഗത്തെ സംബന്ധിച്ചിടത്തോളം, ആദ്യ തലമുറ സ്കോർപിയോ അടിസ്ഥാനമാക്കിയുള്ള ഗെറ്റെവേ മാത്രമാണ് ഇന്ത്യയിൽ കമ്പനി ലോഞ്ച് ചെയ്തിരുന്നത്. ഇതിന്റെ കുറഞ്ഞ സ്വീകാര്യത, വാഹനത്തിന്റെ രണ്ടാം തലമുറ ലോഞ്ച് ചെയ്യുന്നത് നിരുത്സാഹപ്പെടുത്തി.
ഇപ്പോൾ, മഹീന്ദ്ര സ്കോർപിയോ N പിക്ക് അപ്പ് ട്രക്ക് പുറത്തിറക്കാനുള്ള ഒരുങ്ങുകയാണ്, ആദ്യമായി ഇത് ഇന്ത്യയിൽ പരീക്ഷണം ആരംഭിച്ചിരിക്കുകയാണ്. ലൈഫ്‌സ്‌റ്റൈൽ ഓഫ്-റോഡർ സെഗ്‌മെന്റിലെ സമീപകാല കോലാഹലങ്ങൾ കണക്കിലെടുക്കുമ്പോൾ, പിക്ക് അപ്പിനെ ഇന്ത്യയിൽ അവതരിപ്പിക്കാൻ കമ്പനി താൽപ്പര്യപ്പെടുന്നതായി തോന്നുന്നു. ലൈഫ്‌സ്റ്റൈലിനെ നിർവചിക്കാൻ ഒരു പിക്കപ്പ് ട്രക്കിനെക്കാൾ മികച്ച വാഹനം ഏതാണ്, അല്ലേ?

സ്കോർപിയോ N പിക്ക് അപ്പ് ഡിസൈൻ പേറ്റന്റുകൾ ഇന്ത്യയിലും മഹീന്ദ്ര രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ കണ്ടെത്തിയ ടെസ്റ്റ് മോഡൽ പൂർണ്ണമായും മറവ് ചെയ്തിരിക്കുന്നു, കൺസെപ്റ്റിലും ഡിസൈൻ പേറ്റന്റിലും നാം കണ്ടതിൽ നിന്ന് ചെറിയ വ്യത്യാസങ്ങൾ ഇതിനുണ്ട്. പ്രൊഡക്ഷൻ മോഡലിൽ നിന്ന് അതിന്റെ C -പില്ലറിലെ ഒരു കിങ്ക് കാണുന്നില്ല, ടെയിൽഗേറ്റ് ഹാൻഡിൽ വാഹനത്തിന്റെ കൺസെപ്റ്റുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ കൺവൻഷണൽ ശൈലിയാണ്.
മറ്റ് വ്യത്യാസങ്ങളിൽ ഫാൻസി എൽഇഡി ടെയിൽ ലൈറ്റുകളുടെ അഭാവം നമുക്ക് കാണാനാവും, സാധാരണ ഹാലജൻ ബൾബുകൾ ഉപയോഗിച്ച് ഇവയെ കമ്പനി മാറ്റിസ്ഥാപിക്കുന്നു, ഒപ്പം വെർട്ടികലായ ഒരു ശൈലിയാണ് നൽകിയിരിക്കുന്നത്. ഫ്യുവൽ ഫില്ലർ ക്യാപ് വൃത്താകൃതിയിലാണ്, പിന്നിൽ ലെഫ്റ്റ് വീൽ ആർച്ചിന് പിന്നിൽ ഇത് സ്ഥാപിച്ചിരിക്കുന്നു. ഡിസൈൻ പേറ്റന്റുകളിൽ, ഫ്യുവൽ ഫില്ലർ ക്യാപ്പ് ചതുരാകൃതിയിലുള്ളതും പിന്നിലെ ഇടത് ഡോറിന് പിന്നിലും ആയിരുന്നു.

സംരക്ഷണത്തിനായി ഒരു ഇന്റഗ്രേറ്റഡ് റോൾ ബാറും നമുക്ക് ശ്രദ്ധിക്കാനാവും, എന്നാൽ ഇത് കൊമേർഷ്യൽ വാഹന വൈബുകൾ നൽകുന്നു. സ്പീഡ് ബ്രേക്കർ ചാടുമ്പോഴുള്ള പിന്നിലെ സസ്പെൻഷനിലെ കാര്യമായ ബൗൺസ്, ഒരു ലീഫ് സ്പ്രിംഗ് സജ്ജീകരണത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് വ്യക്തമായ സൂചന നൽകുന്നു. ഈ ആട്രിബ്യൂട്ടുകളെല്ലാം കണക്കിലെടുക്കുമ്പോൾ, മഹീന്ദ്ര വിദേശത്ത് വാഗ്ദാനം ചെയ്യുന്ന ഒരു കൊമേർഷ്യൽ വാഹനമോ അല്ലെങ്കിൽ വിവിധ സർക്കാർ സ്ഥാപനങ്ങൾക്കുള്ള സ്പെഷ്യൽ ആപ്ലിക്കേഷൻ വെഹിക്കിളോ ആയിരിക്കും ഇത് എന്നായിരുന്നു എന്റെ ചിന്തകൾ.
വൈവിധ്യമാർന്നതും വെല്ലുവിളി നിറഞ്ഞതുമായ ഭൂപ്രദേശങ്ങൾക്കൊപ്പം ഇന്ത്യയുടെ വ്യത്യസ്തമായ ഭൂമിശാസ്ത്രം എന്നത് എക്സ്പോർട്ട് വാഹനങ്ങൾക്ക് ഒരു മികച്ച ടെസ്റ്റ് ബെഡ്ഡാണ്. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ പ്രദർശിപ്പിച്ചതും ഫയൽ ചെയ്ത ഡിസൈൻ പേറ്റന്റുകളിൽ കണ്ടതുമായ കൺസെപ്റ്റിനോട് അടുത്ത് നിൽക്കുന്ന അല്പം ഉയർന്ന അപ്പീലോടെ മഹീന്ദ്ര ഇത് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.
മഹീന്ദ്ര നിലവിൽ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന പാസർഞ്ചർ പിക്ക് അപ്പ് ട്രക്കായ ഇസൂസു V-ക്രോസിന് താഴെ ഒരു ലോ കോസ്റ്റ് പ്രൊഡക്ടാണ് ആഗ്രഹിക്കുന്നത് എങ്കിൽ, അതേ ആട്രിബ്യൂട്ടുകൾ ഇന്ത്യയിലെ ലോഞ്ചിനായി സ്വാഗതാർഹമാണ്. കുഞ്ഞൻ സ്പൈ വീഡിയോയിൽ നിന്ന്, സ്കോർപിയോ N -ന്റെ അലോയ് വീലുകളും സൈഡ് സിലൗട്ടും (C -പില്ലറുകൾ വരെ) ശക്തമായ റോഡ് സാന്നിധ്യവും നമുക്ക് കാണാൻ കഴിയും.
ഈ സ്പൈ വീഡിയോയിൽ നമുക്ക് ഫ്രണ്ട് ഫാസിയ ദൃശ്യമല്ല. എന്നാൽ ഇത് സ്‌കോർപ്പിയോ N -മായി സാമ്യം പുലർത്തും. അകത്തളത്തിൽ, അതേ ഡാഷ്‌ബോർഡും ഇന്റീരിയർ പാനലുകളും നമുക്ക് പ്രതീക്ഷിക്കാം. പവർട്രെയിന്റെ കാര്യത്തിൽ, സ്കോർപിയോ N -ൽ നിന്ന് 4X4 ഓപ്ഷനുകളുള്ള 2.2 ലിറ്റർ ടർബോ ഡീസൽ ഓപ്ഷൻ മഹീന്ദ്ര ഇതിൽ വാഗ്ദാനം ചെയ്തേക്കാം.

മഹീന്ദ്ര പെട്രോൾ എഞ്ചിനും ഇതോടൊപ്പം നൽകിയേക്കും. റിയർ ലോഡ് ബെഡ് 1.0 ടൺ വരെ പേലോഡ് ഉൾക്കൊള്ളിച്ചേക്കാം. പ്രാദേശിക ബ്രാൻഡിന്റെ വിപുലമായ ടെസ്റ്റിംഗ് സമ്പ്രദായങ്ങൾ കണക്കിലെടുക്കുമ്പോൾ, ഇന്ത്യയിൽ വാഹനത്തിന്റെ ലോഞ്ച് 2025 -ലായിരിക്കാം. ഇസൂസു V-ക്രോസും ടൊയോട്ട ഹൈലക്സുമാണ് ഇതിന്റെ പ്രധാന എതിരാളികൾ.


Click it and Unblock the Notifications








