ക്രെറ്റയ്ക്ക് അടിപതറിയോ? ഒക്ടോബറിൽ കൊറിയൻ എസ്‌യുവിയെ പിന്നിലാക്കി മഹീന്ദ്ര സ്കോർപിയോ

ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഫുൾ സൈസ് എസ്‌യുവിയിൽ ഒന്നാണ് മഹീന്ദ്ര സ്കോർപിയോ എന്ന് നിസംശയം പറയാം. എന്നിരുന്നാലും, ഒക്‌ടോബറിലെ സമീപകാല വിൽപ്പന കണക്ക് പുറത്തിറങ്ങിയതോടെ, രാജ്യത്തുടനീളം വിപണിയിൽ എത്തുന്ന എല്ലാ മിഡ് സൈസ് എസ്‌യുവികളെയും വിൽപ്പനയുടെ കാര്യത്തിൽ മറികടക്കാൻ ഇതിന് കഴിഞ്ഞു എന്ന് ശ്രദ്ധിയിൽപ്പെട്ടു.

സ്കോർപിയോ-N, സ്കോർപിയോ ക്ലാസിക് സഹോദരങ്ങൾ സംയുക്തമായി ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, കൂടാതെ സെഗ്മെന്റിലെ മറ്റെല്ലാ കോംപാക്ട് എസ്‌യുവികളെയും പരാജയപ്പെടുത്തിയിരിക്കുകയാണ്. മഹീന്ദ്ര സ്കോർപിയോയുടെ വിൽപ്പന കണക്കുകൾ വെളിപ്പെടുത്തുന്നതിന് മുമ്പ് ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. സ്കോർപിയോ ക്ലാസിക്, സ്കോർപിയോ-N എന്നിവയുടെ വ്യക്തിഗത വിൽപ്പന കണക്കുകൾ കമ്പനി വ്യക്തമായി വേർതിരിച്ച് വെളിപ്പെടുത്തിയിട്ടില്ല.

October വിൽപ്പനയിൽ ക്രെറ്റയെ പിൻതള്ളി സ്കോർപിയോ

മറിച്ച്, ഇരു മോഡലുകളുടെയും കണക്കുകൾ സംയോജിപ്പിച്ചാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് കണക്കിലെടുത്ത്, 2023 ഒക്ടോബറിലെ ഇവയുടെ മൊത്തം വിൽപ്പന കണക്ക് എന്നത് 13,578 യൂണിറ്റാണ്. കഴിഞ്ഞ വർഷം ഒക്ടോബറിലെ 7,438 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രതിവർഷ വിൽപ്പനയിൽ 83 ശതമാനം വളർച്ചയാണ് മോഡൽ കൈവരിച്ചിരിക്കുന്നത്.

മുകളിൽ സൂചിപ്പിച്ചതുപോലെ, രാജ്യത്തെ മറ്റെല്ലാ ഇടത്തരം/ മിഡ് സൈസ് എസ്‌യുവികളെയും കടത്തിവെട്ടാൻ മഹീന്ദ്ര സ്കോർപിയോയ്ക്ക് കഴിഞ്ഞു. ഇപ്പോൾ, ഈ മിഡ് സൈസ് എസ്‌യുവികളിൽ, 13,077 യൂണിറ്റ് വിൽപ്പന നേടിയ ഹ്യുണ്ടായി ക്രെറ്റയാണ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡൽ. ക്രെറ്റ മുൻ വർഷത്തെ അപേക്ഷിച്ച് 10 ശതമാനം വിൽപ്പന വളർച്ച രേഖപ്പെടുത്തി.

October വിൽപ്പനയിൽ ക്രെറ്റയെ പിൻതള്ളി സ്കോർപിയോ

അടുത്തതായി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കോംപാക്ട് എസ്‌യുവി കിയ സെൽറ്റോസാണ്. ഒക്ടോബറിൽ സെൽറ്റോസിന്റെ വിൽപ്പന 12,362 യൂണിറ്റായിരുന്നു. ഇത് വാർഷികാടിസ്ഥാനത്തിൽ 26 ശതമാനം വളർച്ചയാണ് കൈവരിച്ചത്. സെഗ്‌മെന്റിൽ അടുത്തത് മാരുതി സുസുക്കിയുടെയും ടൊയോട്ടയുടെയും രണ്ട് ഹൈബ്രിഡ് എസ്‌യുവി മോഡലുകളാണ്. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുടെ മൊത്തം വിൽപ്പന 10,384 യൂണിറ്റുകളാണ്.

അതേസമയം, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ മൊത്തം 3,987 യൂണിറ്റ് വിൽപ്പന കൈവരിച്ചു. ഇവയെ കൂടാതെ തൊട്ടു പിന്നാലെ ജർമ്മൻ, ചെക്ക് സഹോദരങ്ങളായ ഫോക്സ്‌വാഗൺ ടൈഗൂൺ, സ്കോഡ കുഷാഖ് എന്നിവ യഥാക്രമം 2,219 യൂണിറ്റ്, 2,447 യൂണിറ്റ് വിൽപ്പന 2023 ഒക്ടോബറിൽ കരസ്ഥമാക്കി.

October വിൽപ്പനയിൽ ക്രെറ്റയെ പിൻതള്ളി സ്കോർപിയോ

ജീപ്പ് കോമ്പസിനൊപ്പം ടാറ്റ ഹാരിയർ, എംജി ആസ്റ്റർ എന്നിവയുടെ വിൽപ്പനയിലും മഹീന്ദ്ര സ്കോർപിയോ കാരണം കുത്തനെ ഇടിഞ്ഞു. ഈ എസ്‌യുവികളുടെയെല്ലാം വിൽപ്പന യഥാക്രമം 1,896 യൂണിറ്റ്, 890 യൂണിറ്റ്, 398 യൂണിറ്റുകളായിരുന്നു. ഇന്ത്യയിൽ വിപണിയിൽ പല എസ്‌യുവി സെഗ്മെന്റുകളിലും സ്കോർപിയോ ഇഫക്ട് എങ്ങനെ ബാധിക്കുന്നു എന്ന് നമുക്ക് ഇതിൽ നിന്ന് മനസിലാക്കാം.

മറ്റെല്ലാ എസ്‌യുവികളെയും തോൽപ്പിക്കാൻ സ്കോർപിയോയ്ക്ക് എങ്ങനെ കഴിഞ്ഞു? എന്താണ് ഇതിന് പിന്നിലെ ഗുട്ടൻസ്? മഹീന്ദ്ര സ്കോർപിയോയ്ക്ക് ഇപ്പോഴും ഇത്രയും ഫാൻബേസോ? ഇന്ത്യൻ കാർ വിപണിയിലെ മറ്റെല്ലാ എസ്‌യുവികളെയും കടത്തിവെട്ടാൻ മഹീന്ദ്ര സ്‌കോർപിയോയ്ക്ക് കഴിഞ്ഞതിന് ചില വ്യത്യസ്ത കാരണങ്ങളുണ്ട്, അത് എന്തെല്ലാം എന്ന് നമുക്ക് നോക്കാം.

October വിൽപ്പനയിൽ ക്രെറ്റയെ പിൻതള്ളി സ്കോർപിയോ

1. മഹീന്ദ്ര സ്‌കോർപിയോ-N -ന് നിലവിൽ ഏകദേശം ഒരു ലക്ഷം ബുക്കിംഗ് നിലവിലുണ്ട്, കമ്പനി കഴിയുന്നത്ര കാറുകൾ പമ്പ് ചെയ്യുന്നുണ്ട്. ഇത്, ഈ എസ്‌യുവിയുടെ വിൽപ്പന കണക്കുകൾ രാജ്യത്ത് വർധിപ്പിക്കുന്നതിന് കാരണമായി. 2. മുകളിൽ സൂചിപ്പിച്ചതുപോലെ, സ്കോർപിയോ ക്ലാസിക്, സ്കോർപിയോ-N എന്നിവയുടെ വ്യക്തിഗത വിൽപ്പന കണക്കുകൾ കമ്പനി പുറത്തുവിട്ടിട്ടില്ല. രണ്ട് എസ്‌യുവികളുടെയും വിൽപ്പന കണക്കുകൾ കമ്പനി ക്ലബ് ചെയ്താണ് അവതരിപ്പിച്ചിരിക്കുന്നത്.

3. കമ്പനി അതിന്റെ ലൈനപ്പിൽ സ്കോർപിയോ ക്ലാസിക്, സ്കോർപിയോ-N എന്നിവ രണ്ടും വാഗ്ദാനം ചെയ്യുന്നതിനാൽ, ഉപഭോക്താക്കൾക്ക് ചോയിസുകൾ വിപുലമാകും. രണ്ട് മോഡലുകൾക്കിടയിൽ നിരവധി വ്യത്യസ്ത വേരിയന്റുകൾ, എഞ്ചിൻ, ട്രാൻസ്മിഷൻ ഓപ്ഷനുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്, അതിനാൽ ഒരോ ഉപഭോക്താക്കൾക്കും ആവശ്യമായ ചോയിസുകളുണ്ട്.

4. വാഹനത്തിന്റെ അഗ്രസ്സീവും, ബോൾഡ് ലുക്കും കാരണം സ്കോർപിയോ ഇന്ത്യയിൽ കൂടുതൽ ജനപ്രിയമാണ്. എസ്‌യുവിക്ക് വളരെ ബോൾഡായ സ്ട്രീറ്റ് പ്രെസൻസുണ്ട്, മാത്രമല്ല ഇത് റോഡിൽ വേറിട്ട് നിൽക്കുകയും ചെയ്യുന്നു. പൊതുവെ മിഡ്-സൈസ് എസ്‌യുവി സെഗ്‌മെന്റ് മോഡലുകളേക്കാൾ ഇത് ജനപ്രീതി നേടിയതിന്റെ ഒരു കാരണം ഇതാണ്. സ്കോർപിയോ എന്ന പേര് തന്നെ ഒരു ബ്രാൻഡായി മാറിയിട്ടുണ്ട് എന്നതും പറയേണ്ടതില്ലല്ലോ.

5. അവസാനമായി, സ്കോർപിയോ-N വളരെ സുരക്ഷിതമായ ഒരു മോഡൽ കൂടിയാണ്. സുരക്ഷിതമായ കാറുകൾക്ക് വർധിച്ചുവരുന്ന ഡിമാൻഡിനൊപ്പം, അതിന്റെ വലിപ്പവും ഫൈവ് സ്റ്റാർ ഗ്ലോബൽ NCAP റേറ്റിംഗും ചേർന്ന് ടൺ കണക്കിന് ജനപ്രീതി നേടാൻ സഹായിച്ചു. നിലവിൽ മഹീന്ദ്ര സ്കോർപ്പിയോ കരസ്ഥമാക്കിയ ഈ വിജയം വരും മാസങ്ങളിലും കേട് കൂടാതെ എസ്‌യുവിയ്ക്ക് കാത്തു സൂക്ഷിക്കാനാവുമോ എന്ന് കണ്ടറിയാം.

Article Published On: Monday, November 13, 2023, 15:34 [IST]
English summary
Mahindra scorpio surpasses hyundai creta and all midsize suvs in 2023 october sales
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X