ഇതിനോട് മുട്ടിനിൽക്കണേൽ ഹൈലക്‌സും V-ക്രോസും പുതിയ പ്ലാനിട്ടോ... പുത്തൻ പിക്കപ്പ് കൺസെപ്റ്റുമായി മഹീന്ദ്ര

പിക്ക് അപ്പ് ട്രക്കുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ജീവിതമാർഗം എന്നതിൽ നിന്ന് ജീവിതശൈലി എന്നതിലേക്ക് പരിവർത്തിച്ചകൊണ്ടിരിക്കുകയാണ്. രാജ്യത്ത് നിലവിൽ ലൈഫ്‌സ്റ്റൈൽ സെഗ്മെന്റിൽ പിക്ക് അപ്പ് ട്രക്കുകൾ വാഗ്ദാനം ചെയ്യുന്നത് ഇസൂസുവും ടൊയോട്ടയും മാത്രമാണ്. മുമ്പ് മഹീന്ദ്ര ബൊലേറോ ക്യാമ്പർ, സ്കോർപിയോ ഗെറ്റവേ തുടങ്ങിയ മോഡലുകൾ വാഗ്ദാനം ചെയ്തിരുന്നു.

എങ്കിലും അല്പകാലങ്ങൾക്ക് ശേഷം അവ നിർത്തലാക്കിയിരുന്നു. എന്നാ ഇപ്പോൾ നിർത്തിയടത്തു നിന്ന് വീണ്ടും തുടങ്ങനാണ് മഹീന്ദ്രയുടെ തീരുമാനം. ഈ വർഷം ദക്ഷിണാഫ്രിക്കയിൽ നടന്ന വാർഷിക സ്വാതന്ത്ര്യ ദിന ആഘോഷത്തിൽ, സ്കോർപിയോ N അടിസ്ഥാനമാക്കിയുള്ള പിക്കപ്പ് കൺസെപ്റ്റ് - 'ഗ്ലോബൽ പിക്ക് അപ്പ്' അവതരിപ്പിച്ചിരിക്കുകയാണ് മഹീന്ദ്ര.

പുതിയ പിക്കപ്പ് കൺസെപ്റ്റുമായി മഹീന്ദ്ര

പല അന്താരാഷ്ട്ര വിപണികളിലും സ്കോർപിയോ ക്ലാസിക് അടിസ്ഥാനമാക്കിയുള്ള പിക്ക് അപ്പ് ട്രക്കിന്റെ മോഡൽ നെയിമായി മഹീന്ദ്ര നിലവിൽ ഉപയോഗിക്കുന്നത് പിക്ക് അപ്പ് എന്ന മോണിക്കർ ആണ്. മുമ്പ് പുറത്തു വന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചതു പോലെ, ഈ കൺസെപ്റ്റ് താമസിയാതെ ഒരു പ്രൊഡക്ഷൻ മോഡലായി വിപണിയിൽ എത്തും.

അതോടപ്പം ഗ്ലോബൽ NCAP, യൂറോ NCAP ടെസ്റ്റുകളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന 'പുതിയ തലമുറ ലാഡർ-ഫ്രെയിം' ഷാസിയാവും ഇതിന് അടിവരയിടുന്നത് എന്ന് മഹീന്ദ്ര വ്യക്തമാക്കുന്നു. മഹീന്ദ്ര ഇന്ത്യ ഡിസൈൻ സ്റ്റുഡിയോയിൽ (MIDS) ആണ് പിക്ക് അപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്, ഒരു കൺസെപ്റ്റ് എന്ന നിലയിൽ, ഒട്ടനവധി വൈൽഡായ സ്റ്റൈലിംഗ് ഘടകങ്ങൾ വാഹനത്തിലുണ്ട്.

എന്നിരുന്നാലും, മുന്നിൽ നിന്ന് നോക്കിയാൽ ഹെഡ്‌ലൈറ്റ്, ബോണറ്റ്, ഫെൻഡറുകൾ, ഫ്രണ്ട് ഡോറുകൾ എന്നിവ വളരെ സാമ്യമുള്ളതിനാൽ സ്കോർപിയോ N ആയിട്ടുള്ള അതിന്റെ കണക്ഷൻ വളരെ വ്യക്തമാണ്. താഴത്തായി സ്ഥിതിചെയ്യുന്ന കൂറ്റൻ ബാഷ് പ്ലേറ്റും ടോ ഹുക്കുകളും അടങ്ങുന്ന ബമ്പർ ഒരു പുതിയ യൂണിറ്റാണ്, കൂടാതെ ബാഷ് പ്ലേറ്റിന് മുകളിൽ വളരെ അഗ്രസ്സീവ് ശൈലിയിലുള്ള പോപ്പ്-ഔട്ട് ഗ്രില്ലും നമുക്ക് കാണാനാവും.

മികച്ച വാട്ടർ-വേഡിംഗ് കപ്പാസിറ്റിയ്‌ക്കായി സ്‌നോർക്കലും ഈ കൺസെപ്റ്റ് മോഡലിൽ അവതരിപ്പിച്ചിട്ടുണ്ട്, മുൻവശത്ത് വിശാലമായ എൽഇഡി ലൈറ്റ് ബാറുള്ള റൂഫ് റാക്കും സജ്ജമാക്കിയിട്ടുണ്ട്. വാഹനത്തിന്റെ ആകെ മൊത്തമുള്ള പ്രൊഫൈലിൽ, സ്കോർപിയോ N വളരെ പ്രകടമാണ്, ഒരു ഓൾഎറൗണ്ട് ബോഡി ക്ലാഡിംഗും നമുക്ക് ഇതിൽ കാണാം.

ഡബിൾ-ക്യാബ് കൺസെപ്റ്റിന് ലോഡ് ബെഡിനായി ഫ്ലൈയിംഗ് ബട്രസ് ഡിസൈനാണ് ലഭിക്കുന്നത്. അവതരണ ചടങ്ങിൽ വെളിപ്പെടുത്തതിയ ഷോ കാർ ലോഡ് ഏരിയയിൽ രണ്ട് സ്പെയർ ടയറുകൾ വഹിക്കുന്നതായി കാണാം. മഹീന്ദ്ര ഇതുവരെ വാഹനത്തിന്റെ സ്പെസിഫിക്കേഷനുകൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, ന്യായമായ വലിപ്പത്തിലുള്ള ലോഡ് ഏരിയ ഉൾക്കൊള്ളാനായി വീൽബേസ് നീളം കൂട്ടിയതായി കാണപ്പെടുന്നു. 2850 mm ഡൈമൻഷൻ നമുക്ക് പ്രതീക്ഷിക്കാം.

ടെയിൽഗേറ്റിൽ 'മഹീന്ദ്ര' ലെറ്ററിംഗ് എംബോസ് ചെയ്‌തിരിക്കുന്നു, ബമ്പറിന് പിന്നിൽ രണ്ട് ടോ ഹുക്കുകളും മധ്യഭാഗം ലോഡ് ബെഡിലേക്ക് കയറുന്നതും ഇരങ്ങുന്നതും എളുപ്പമാക്കുന്നതിന് ഒരു സ്റ്റെപ്പ് ആയി രൂപപ്പെടുത്തിയിരിക്കുന്നു. കമ്പനി പുറത്തിറക്കിയ ടീസറുകളിൽ മുമ്പ് കണ്ടതുപോലെ ടെയിൽ-ലൈറ്റുകൾക്ക് പിക്സൽ സ്റ്റൈലിംഗും രൂപകൽപനയും ലഭിക്കുന്നുണ്ട്.

ഫ്യൂച്ചറിസ്റ്റിക് കൺസെപ്റ്റിൽ നാം ഏവരും പ്രതീക്ഷിക്കുന്നതുപോലെ, ഗ്ലോബൽ പിക്ക് അപ്പ് സവിശേഷതകളും സാങ്കേതികവിദ്യയും കൊണ്ട് നിറഞ്ഞതായിരിക്കുമെന്ന് മഹീന്ദ്ര വ്യക്തമാക്കുന്നു. അതോടൊപ്പം ലെവൽ-2 ADAS കേപ്പബിളിറ്റി, സെമി-ഓട്ടോമാറ്റിക് പാർക്കിംഗ്, 5G അധിഷ്‌ഠിത കണക്റ്റിവിറ്റി സവിശേഷതകൾ എന്നിവയുമുണ്ടാവും. കൂടാത ഈ പിക്ക് അപ്പിന് സൺറൂഫും ഉണ്ടായിരിക്കും.

ട്രൈലർ സ്വേ മിറ്റിഗേഷൻ സംവിധാനവും ഇത് ഓഫർ ചെയ്യും, അതായത് ടൗ ചെയ്ത ഒരു ട്രെയിലർ എപ്പോൾ ചെറുതായി വെട്ടാൻ തുടങ്ങുന്നു എന്ന് കണ്ടെത്തുകയും അതിനെ കറക്ട് ചെയ്യാൻ ബ്രേക്ക്, ത്രോട്ടിൽ കൺട്രോൾ എന്നിവയിൽ ഇലക്ട്രോണിക് സ്റ്റെബിലിറ്റി ഇടപെടലുകൾ ഉപയോഗിക്കുകയും ചെയ്യുന്ന ESP സവിശേഷതയാണ്.

പുതിയ പിക്ക് അപ്പിന് ജെൻ-II ഓൾ-അലൂമിനിയം എംഹോക്ക് ഡീസൽ എഞ്ചിനാവും കരുത്ത് പകരുന്നത് എന്ന് മഹീന്ദ്ര അറിയിച്ചും. ഇത് ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഐസിൻ സോഴ്‌സ്ഡ് ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് യൂണിറ്റുമായി കണക്ട് ചെയ്യപ്പെടും. മഹീന്ദ്ര ഗ്ലോബൽ പിക്ക് അപ്പ് 4WD, ഷിഫ്റ്റ്-ഓൺ-ദി-ഫ്ലൈ കപ്പാസിറ്റി എന്നിവയുമായാണ് വരുന്നത്. നോർമൽ, ഗ്രാസ്-ഗ്രാവൽ-സ്നോ, മഡ്-റട്ട്, സാൻഡ് എന്നിങ്ങനെ നാല് ഡ്രൈവ് മോഡുകളും ഓഫറിലുണ്ട്.

More from DriveSpark

Article Published On: Wednesday, August 16, 2023, 10:07 [IST]
English summary
Mahindra showcases all new pick up concept based on scorpio n
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X