മഹീന്ദ്രയുടെ സ്വപ്നം സാക്ഷാത്കാരമായി; ഇലക്ട്രിക് പ്ലാൻ്റ് മഹാരാഷ്ട്രയിൽ

ഇവികൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ആധിപത്യം നേടിക്കൊണ്ടിരിക്കുകയാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. ഇവികൾക്കായുള്ള സംസ്ഥാനത്തിന്റെ വ്യാവസായിക പ്രോത്സാഹന പദ്ധതിക്ക് കീഴിൽ പൂനെയിൽ 10,000 കോടി രൂപയുടെ ഇലക്ട്രിക് വാഹന പ്ലാന്റ് സ്ഥാപിക്കാനുള്ള നിർദ്ദേശത്തിന് മഹാരാഷ്ട്ര സർക്കാർ അംഗീകാരം നൽകിയതായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര വ്യാഴാഴ്ച അറിയിച്ചു.

ബുധനാഴ്ച ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ ഇരുപക്ഷവും ഇതു സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചതായി എം ആൻഡ് എം ലിമിറ്റഡ് കമ്പനി അറിയിച്ചിരുന്നു. അതിന്റെ സബ്‌സിഡിയറി വഴി, 7-8 വർഷത്തിനുള്ളിൽ, വരാനിരിക്കുന്ന ബോൺ ഇലക്ട്രിക് വെഹിക്കിളുകളുടെ (ബിഇവി) നിർമ്മാണ സൗകര്യം, വികസനം, ഉത്പാദനം എന്നിവയ്ക്കായി ഈ നിക്ഷേപം നടത്തുമെന്ന് എം ആൻഡ് എം ലിമിറ്റഡ് അറിയിച്ചിരിക്കുന്നത്.

മഹീന്ദ്രയുടെ സ്വപ്നം സാക്ഷാത്കാരമായി; ഇലക്ട്രിക് പ്ലാൻ്റ് മഹാരാഷ്ട്രയിൽ

പൂനെയിൽ ഇവി നിർമ്മാണ പ്ലാന്റ് സ്ഥാപിക്കുന്നതിനും 70 വർഷത്തിലേറെയായി തങ്ങളുടെ 'ഹോം' സ്റ്റേറ്റിൽ നിക്ഷേപം നടത്തുന്നതിനുമായി കമ്പനിക്ക് മഹാരാഷ്ട്ര സർക്കാരിൽ നിന്ന് ഈ അനുമതി ലഭിച്ചതിൽ വളരെ സന്തോഷമുണ്ടെന്നും കമ്പനി അധികൃതർ അറിയിച്ചത്. ബിസിനസ്സ് എളുപ്പമാക്കുന്നതിൽ' ഗവൺമെന്റിന്റെ ശ്രദ്ധയും പുരോഗമന നയങ്ങളും മഹീന്ദ്രയുടെ നിക്ഷേപവും ചേർന്ന് മഹാരാഷ്ട്രയ്ക്ക് ഇന്ത്യയുടെ ഇവി ഹബ്ബായി മാറുന്നതിന് ഉത്തേജകമായി പ്രവർത്തിക്കാൻ സാധിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

കൂടുതൽ വിദേശനിക്ഷേപം ഇന്ത്യയിലേക്ക് എത്താൻ ഇത് കൂടുതൽ സഹായിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നതും ആഗ്രഹിക്കുന്നതും. 2023 വർഷത്തെ ഓട്ടോ എക്സ്പോ അവസാനിക്കുമ്പോൾ എക്സ്പോയിൽ ഏറ്റവും കൂടുതൽ തിളങ്ങിയ ബ്രാൻഡ് ഏതാണെന്ന് ചോദിച്ചാൽ അത് മഹീന്ദ്ര തന്നെയായിരിക്കും. എല്ലാവരും കാത്തിരുന്നത് XUV 400 യുടെ വില അറിയാനും ഫീച്ചേഴ്സിനും വേണ്ടിയാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസത്തിലാണ് മോഡലിനെ കമ്പനി അവതരിപ്പിക്കുന്നത്. എന്നാല്‍ വില പ്രഖ്യാപനം പിന്നീടത്തേയ്ക്ക് മാറ്റിവെയ്ക്കുകയായിരുന്നു.

ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യത്തെ ഇലക്ട്രിക് ഉല്‍പ്പന്നമാണിതെന്നതും മറ്റൊരു ഹൈലൈറ്റാണ്. ജനുവരി 26 ന് മഹീന്ദ്ര ബുക്കിംഗ് ആരംഭിക്കുമെന്നും, മാര്‍ച്ച് മുതല്‍ ഡെലിവറികള്‍ തുടങ്ങുമെന്നാണ് വില പ്രഖ്യാപനത്തിനൊപ്പം കമ്പനി അറിയിച്ചിരിക്കുന്നത്. മഹീന്ദ്രയുടെ പുതിയ XUV400 ഇലക്ട്രിക് എസ്യുവി EC, EL എന്നീ രണ്ട് വേരിയന്റുകളില്‍ ലഭിക്കും. ഇതില്‍ EC വേരിയന്റിന് 34.5 kWh ബാറ്ററി പാക്കും 375 കിലോമീറ്റര്‍ റേഞ്ചും അവകാശപ്പെടാം, EL വേരിയന്റിന് 456 കിലോമീറ്റര്‍ റേഞ്ച് അവകാശപ്പെടുന്ന 39.4 kWh ബാറ്ററി പായ്ക്ക് ലഭിക്കുന്നു.

ആര്‍ട്ടിക് ബ്ലൂ, എവറസ്റ്റ് വൈറ്റ്, ഇന്‍ഫിനിറ്റി ബ്ലൂ, നാപോളി ബ്ലാക്ക്, ഗാലക്സി ഗ്രേ എന്നീ അഞ്ച് കളര്‍ ഓപ്ഷനുകളിലാണ് XU400 ഇലക്ട്രിക് എസ്‌യുവി അവതരിപ്പിക്കുന്നത്, അതേസമയം ലൈനിന്റെ മുകളിലെ EL വേരിയന്റ് ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനിലും വാഗ്ദാനം ചെയ്യും. വിലയെക്കുറിച്ച് പറയുകയാണെങ്കില്‍, 3.3 kW ചാര്‍ജറുള്ള മഹീന്ദ്ര XUV400 ഇലക്ട്രിക് ഇസി വേരിയന്റിന് 15.99 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്.

7.2 കിലോവാട്ട് ചാര്‍ജറുള്ള അതേ വേരിയന്റിന് 16.49 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില. XUV400 EL വേരിയന്റിന്റെ ഏറ്റവും ഉയര്‍ന്ന എക്‌സ്‌ഷോറൂം വില 18.99 ലക്ഷം രൂപയാണ്, ഇത് 7.2 kW ചാര്‍ജറിനൊപ്പം സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു. ആദ്യ 5,000 ബുക്കിംഗുകള്‍ക്ക് മാത്രമാകും ഈ ആമുഖ എക്‌സ്‌ഷോറൂം വിലയില്‍ വാഹനം ലഭിക്കുക. XUV300-നെ അടിസ്ഥാനമാക്കിയാക്കിയാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്.

അതേസമയം പുതിയ XUV400, ദൈര്‍ഘ്യത്തിലും വീല്‍ബേസിലും വര്‍ദ്ധന ലഭിക്കുന്നുണ്ടെങ്കിലും, XUV300-യില്‍ നിന്നുള്ള ചില സവിശേഷതകള്‍ കടമെടുക്കുന്നുവെന്ന് വേണം പറയാന്‍. 2,600 എംഎം വീല്‍ബേസുള്ള 4.3 മീറ്ററാണ് നീളം, ബൂട്ട് സ്‌പേസ് 368 ലിറ്ററാണ്. 18.34 ലക്ഷം മുതല്‍ 19.84 ലക്ഷം രൂപ വരെ (എക്സ്‌ഷോറൂം, ഇന്ത്യ) വിലയുള്ള ടാറ്റ നെക്സോണ്‍ ഇവി മാക്സുമായി XUV400 മത്സരിക്കുന്നു. എംജി ZS ഇവിയുമായി ഇത് മത്സരിക്കും, ഇതിന്റെ വില 22.98 ലക്ഷം മുതല്‍ 26.90 ലക്ഷം രൂപ വരെയാണ് (എക്‌സ്‌ഷോറൂം, ഇന്ത്യ). വില വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ സെഗ്മെന്റില്‍ XUV400-നെ ഇപ്പോള്‍ ഏറ്റവും വില കുറഞ്ഞതാക്കി മോഡലാക്കി മാറ്റുന്നുവെന്ന് വേണം പറയാന്‍.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra starting vehicle plant in maharastra
Story first published: Thursday, January 19, 2023, 22:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X