85 രൂപയ്ക്ക് 24 കിലോമീറ്റർ ഓടാം! സുപ്രോ CNG ഡ്യുവോ പുറത്തിറക്കി മഹീന്ദ്ര

ഇന്ത്യയിലെ ചെറുകിട വാണിജ്യ വാഹന (SCV) സെഗ്മെന്റിലേക്ക് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് (M&M) തങ്ങളുടെ പുത്തൻ മോഡൽ അവതരിപ്പിച്ചിരിക്കുകയാണ്. ചെറുകിട വാണിജ്യ വാഹന വിഭാഗത്തിലെ തങ്ങളുടെ ആദ്യത്തെ ഡ്യുവൽ ഫ്യുവൽ മോഡലായ സുപ്രോ CNG ഡ്യുവോയാണ് കമ്പനി ലോഞ്ച് ചെയ്തത്.

മികച്ച ഇൻ-ക്ലാസ് പേലോഡും ക്ലാസ് ലീഡിംഗ് മൈലേജും സുപ്രോ CNG ഡ്യുവോ നൽകുന്നു കൂടാതെ ഉപഭോക്താക്കൾക്ക് പരമാവധി ലാഭത്തിനൊപ്പം മികച്ച പ്രകടനം വാഗ്ദാനം ചെയ്യുമെന്നും നിർമ്മാതാക്കൾ അവകാശപ്പെടുന്നു. 6.32 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്കാണ് SCV എത്തുന്നത്. അതോടൊപ്പം സുപ്രോ CNG ഡ്യുവോ ഫീച്ചറുകളുടെ വളരെ മികച്ച കോമ്പനേഷനും വാഗ്ദാനം ചെയ്യുന്നു.

സുപ്രോ CNG ഡ്യുവോ പുറത്തിറക്കി മഹീന്ദ്ര

വാഹനത്തിന് CNG -യിലും പെട്രോളിലും പ്രവർത്തിക്കാൻ കഴിയും, മഹീന്ദ്രയുടെ ഐതിഹാസികമായ വിശ്വാസ്യതയ്ക്കും ഗുണനിലവാരത്തിനും ഒപ്പം ഓപ്പറേറ്റർമാർക്ക് ക്ലാസ് ലീഡിംഗ് മൈലേജും ഇത് നൽകുന്നു. പുതിയ സുപ്രോ CNG ഡ്യുവോ, CNG മോഡിൽ തന്നെ വാഹനം സ്റ്റാർട്ട് ചെയ്യാൻ അനുവദിക്കുന്ന ഡയറക്‌ട്-ഇൻ-CNG സ്റ്റാർട്ട് പോലുള്ള പല സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളാൽ സജ്ജീകരിച്ചിരിക്കുന്നു.

ഇത് ഉപഭോക്താവിന് മികച്ച സേവിംഗ്സ് വാഗ്ദാനം ചെയ്യുന്നു. എന്തിനധികം, സുപ്രോ CNG ഡ്യുവോ മോഡൽ CNG, പെട്രോൾ ഓപ്ഷനുകൾക്കിടയിൽ തടസ്സമില്ലാത്ത സ്വിച്ചിംഗിനും കൂടുതൽ സുരക്ഷയ്ക്കുമായി ഇന്റലിജന്റ് CNG ലീക്ക് ഡിറ്റക്ഷൻ സിസ്റ്റം വാഗ്ദാനം ചെയ്യുന്നു. മുമ്പ് CNG വാഹനങ്ങളിൽ വന്നിരുന്നതിൽ നിന്ന് വളരെ നൂതനമായ ഫീച്ചറാണിത്.

സുപ്രോ CNG ഡ്യുവോ പുറത്തിറക്കി മഹീന്ദ്ര

വളരെ കൃത്യമായ കസ്റ്റമർ സ്ഥിതിവിവരക്കണക്കുകളും പതിറ്റാണ്ടുകളുടെ മാർക്കറ്റ് നേതൃത്വവും അടിസ്ഥാനമാക്കി നൂതനവും വിശ്വസനീയവുമായ കൊമേർഷ്യൽ വാഹനങ്ങൾ നിർമ്മിക്കുന്നതിലെ മഹീന്ദ്രയുടെ സമ്പന്നവും അഭിമാനകരവുമായ പാരമ്പര്യത്തിന്റെ സാക്ഷ്യപ്പെടുത്തലാണ് സുപ്രോ CNG ഡ്യുവോയുടെ ലോഞ്ച് എന്ന് M&M ഓട്ടോമോട്ടീവ് ഡിവിഷൻ പ്രസിഡന്റ് വീജയ് നക്ര പറഞ്ഞു.

സുപ്രോ CNG ഡ്യുവോ അതിന്റെ ഉടമകൾക്കും ഓപ്പറേറ്റർമാർക്കും ശ്രദ്ധേയമായ ലോ ഓപ്പറേറ്റിംഗ് കോസ്റ്റ് വാഗ്ദാനം ചെയ്യുന്നതിനായി, ഡ്യുവൽ ഫ്യുവൽ വിഭാഗത്തിലേക്കുള്ള കമ്പനിയുടെ രംഗപ്രവേശനം അടയാളപ്പെടുത്തുന്നു. ലോജിസ്റ്റിക്‌സ്, ഇ-കൊമേഴ്‌സ് കമ്പനികൾ എന്നിവയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് വാഹനം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. സുപ്രോ CNG ഡ്യുവോയുടെ വരവ് മഹീന്ദ്രയുടെ ആഴത്തിൽ വേരൂന്നിയ തത്ത്വചിന്തയായ റൈസ് ഫോർ ഗുഡിന്റെ വ്യക്തമായ പ്രതിഫലനമാണ്, ഇത് വ്യക്തികൾക്കും ബിസിനസ്സുക8ക്കും ജീവിതത്തിൽ നല്ല മാറ്റത്തിന് കാരണമാകുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുപ്രോ CNG ഡ്യുവോ പുറത്തിറക്കി മഹീന്ദ്ര

പുതിയ സുപ്രോ CNG ഡ്യുവോ വളരെ സ്‌മാർട്ടും എളുപ്പത്തിൽ ഓപ്പറേറ്റ് ചെയ്യാവുന്നതുമായ ഡ്യുവൽ ഫ്യുവൽ SCV -യായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു, ഇത് മലിനീകരണം കുറയ്ക്കുക മാത്രമല്ല, കുറഞ്ഞ പ്രവർത്തന ചെലവും വാഗ്ദാനം ചെയ്യുന്നു എന്ന് M&M, ഓട്ടോമോട്ടീവ് ടെക്‌നോളജി ആൻഡ് പ്രൊഡക്‌ട് ഡെവലപ്‌മെന്റ് പ്രസിഡന്റ് ആർ. വേലുസാമി പറഞ്ഞു. പുതിയ സുപ്രോ CNG ഡ്യുവോയിൽ തങ്ങൾ നിരവധി ഇൻഡസ്ട്രി-ഫസ്റ്റ് ഫീച്ചറുകൾ സംയോജിപ്പിച്ചിട്ടുണ്ട് എന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇതിൽ ഡയറക്ട്-സ്റ്റാർട്ട് CNG, പരമാവധി സുരക്ഷയ്ക്കായി ഇന്റലിജന്റ് CNG ലീക്ക് ഡിറ്റക്ഷൻ, മികച്ച ഇൻ-ക്ലാസ് 750 കിലോ പേലോഡ് കപ്പാസിറ്റി എന്നിവ ഉൾപ്പെടുന്നു. എന്തിനധികം, ഏറ്റവും വലിയ CNG ടാങ്ക് കപ്പാസിറ്റിയായ 75 ലിറ്ററും ബെസ്റ്റ് ഇൻക്ലാസ് മൈലേജും കൂട്ടിച്ചേർത്ത്, പുതിയ സുപ്രോ CNG ഡ്യുവോ ഡ്രൈവിംഗ് റേഞ്ച് ഉത്കണ്ഠയേയും ഇല്ലാതെയാക്കി.

സുപ്രോ CNG ഡ്യുവോ പുറത്തിറക്കി മഹീന്ദ്ര

പുതിയ SCV -യിൽ ശക്തമായ 20.01 kW (27 bhp) ബിഎസ് VI RDE കംപ്ലയിന്റ് എഞ്ചിൻ സജ്ജീകരിച്ചിരിക്കുന്നു, ഇത് 60 Nm പരമാവധി torque ഉം കിലോയ്ക്ക് 23.35 കിലോമീറ്റർ എന്ന മികച്ച ഇൻ-ക്ലാസ് മൈലേജും നൽകുന്നു. 145-R12, 8PR ടയറുകളും 158 mm ഗ്രൗണ്ട് ക്ലിയറൻസും ഈ വാഹനത്തിന്റെ മറ്റ് പ്രധാന സവിശേഷതകളാണ്, ഹൈ പെർഫോമെൻസും ഫുൾ ലോഡിൽ പോലും മികച്ച പിക്കപ്പും വാഹനം ഉറപ്പാക്കുന്നു.

ഉപഭോക്താക്കൾക്ക് കുറഞ്ഞ ഡൗൺ പേയ്‌മെന്റിൽ പുതിയ സുപ്രോ CNG ഡ്യുവോ ബുക്ക് ചെയ്യാനും തടസ്സരഹിതമായ പർച്ചേസിനും ഓണർഷിപ്പ് എക്സ്പീരിയൻസിനുമായി ആകർഷകമായ ഫിനാൻസിംഗ് സ്കീമുകളും മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഉപഭോക്താക്കൾക്ക് മൂന്ന് വർഷം അല്ലെങ്കിൽ 80000 കിലോമീറ്റർ ക്ലാസ്-ലീഡിംഗ് വാറന്റിയും നൽകുന്നു.

More from DriveSpark

Article Published On: Thursday, June 8, 2023, 13:30 [IST]
English summary
Mahindra supro cng duo scv launched in india at 6 32 lakhs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X