Mahindra Thar 2WD ഫീച്ചര്‍, വേരിയന്റ് വിവരങ്ങള്‍ ചോര്‍ന്നു; ലോഞ്ച് ഉടന്‍

രാജ്യത്ത് ഇന്ന് ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന 4×4 എസ്‌യുവികളില്‍ ഒന്നാണ് മഹീന്ദ്ര ഥാര്‍. റോഡിലും ഓഫ് റോഡിങ്ങിലും കഴിവ് തെളിയിച്ച ഥാറിന് മഹീന്ദ്ര പുതിയ ഒരു എഞ്ചിന്‍ ഓപ്ഷന്‍ കൂടി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്ത ആവേശത്തോടെയാണ് ആരാധകര്‍ കേട്ടത്.

വരും ദിവസങ്ങളില്‍ നടക്കാനിരിക്കുന്ന ലോഞ്ചിനും വില പ്രഖ്യാപനത്തിനും മുന്നോടിയായി മഹീന്ദ്ര ഥാര്‍ 2WD പതിപ്പിന്റെ പുതിയ വിശദാംശങ്ങള്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്നു. മഹീന്ദ്ര എസ്‌യുവിയുടെ 2WD ആവര്‍ത്തനത്തിന്റെ ഫീച്ചറുകള്‍, ട്രിമ്മുകള്‍, കളര്‍ ഓപ്ഷന്‍സ് എന്നിവയടക്കമുള്ള വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നത്. എവറസ്റ്റ് വൈറ്റ്, ബ്ലേസിംഗ് ബ്രോണ്‍സ് എന്നിങ്ങനെ രണ്ട് പുതിയ നിറങ്ങളില്‍ മഹീന്ദ്ര ഥാര്‍ 2WD വാഗ്ദാനം ചെയ്യുമെന്നാണ് ഈ ഡേറ്റകള്‍ കാണിക്കുന്നത്. ട്രിമ്മുകളുടെ കാര്യം നോക്കിയാല്‍ മഹീന്ദ്ര ഥാര്‍ 2WD ഡീസല്‍ MT, പെട്രോള്‍ AT എന്നിവയുള്‍പ്പെടെ രണ്ട് ട്രിമ്മുകളിലേക്ക് പരിമിതപ്പെടുത്തും.

Mahindra Thar 2WD ഫീച്ചര്‍, വേരിയന്റ് വിവരങ്ങള്‍ ചോര്‍ന്നു; ലോഞ്ച് ഉടന്‍

അതേസമയം ഒരു ഹാര്‍ഡ്ടോപ്പ് ശ്രേണിയിലുടനീളം സ്റ്റാന്‍ഡേര്‍ഡ് ആയി ലഭ്യമാകും. ഫീച്ചറുകള്‍ പരിശോധിക്കുമ്പോള്‍ വരാന്‍ പോകുന്ന മഹീന്ദ്ര ഥാര്‍ 2WD പതിപ്പില്‍ 18 ഇഞ്ച് അലോയ് വീലുകളും ഓള്‍-ടെറൈന്‍ ടയറുകളും, ഇഎസ്പി, മോള്‍ഡ് ഫൂട്ട്സ്റ്റെപ്പുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ബ്ലാക്ക് ബമ്പറുകള്‍, ഇലക്ട്രിക് ORVM-കള്‍, ഫോഗ് ലൈറ്റുകള്‍, ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റൂഫ് മൗണ്ടഡ് സ്പീക്കറുകള്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് യൂണിറ്റുമായി ജോടിയാക്കിയ 150 bhp പവറും 320 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ എംസ്റ്റാലിയന്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് പുതിയ മഹീന്ദ്ര ഥാര്‍ 2WD-ക്ക് ലഭിക്കുക.

6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ഘടിപ്പിച്ച 117 bhp പവറും 300 Nm ടോര്‍ക്കും വികസിപ്പിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ഓഫറിലുണ്ട്. നിലവിലെ 2.2 ലിറ്റര്‍ ഡീസല്‍, 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ നിരയിലേക്കാണ് മഹീന്ദ്ര ഥാറിന് പുതിയ 1.5 ലിറ്റര്‍ എഞ്ചിന്‍ ലഭിക്കുന്നത്. മറാസോ എംപിവിയില്‍ നിന്നുള്ള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാകും ഥാറിന് ലഭിക്കുക. 1.5 ലിറ്റര്‍ എഞ്ചിനൊപ്പം നാല് മീറ്ററില്‍ താഴെ നീളമുള്ള കാര്യം കൂടി പരിഗണിക്കുമ്പോള്‍ ഥാറിന്റെ നികുതി കുറയും.

Mahindra Thar 2WD ഫീച്ചര്‍, വേരിയന്റ് വിവരങ്ങള്‍ ചോര്‍ന്നു; ലോഞ്ച് ഉടന്‍

ദിവസങ്ങള്‍ മുമ്പ് ഇഗത്പുരിയില്‍ നടന്ന ഒരു പരിപാടിയില്‍ ഥാര്‍ 1.5 ഡീസല്‍ ഡീലര്‍മാര്‍ക്കായി മഹീന്ദ്ര പരിചയപ്പെടുത്തിയിരുന്നു. ഥാറിന്റെ ഈ വില കുറഞ്ഞ മോഡലിനൊപ്പം നീളമേറിയ വീല്‍ബേസുള്ള 5-ഡോര്‍ പതിപ്പും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഈ അടുത്ത് തന്നെ മഹീന്ദ്ര 5 ഡോര്‍ ഥാര്‍ അവതരിപ്പിച്ചേക്കും. ഥാര്‍ 3-ഡോര്‍ ഇതിനകം തന്നെ അതിന്റെ മികച്ച ഓഫ്-റോഡിംഗ് കഴിവുകള്‍ വഴി ആരാധക മനസ്സില്‍ ഇടം പിടിച്ചിട്ടുണ്ട്.

ഥാറിന്റെ പ്രധാന പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്ന പ്രായോഗികത മറികടക്കാനാണ് സീറ്റിംഗ് കപ്പാസിറ്റി ഉയര്‍ത്തുന്നത്. ഈ നീക്കത്തിലൂടെ അത് പരിഹരിക്കപ്പെടുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
അടുത്തിടെ നടന്ന ജിഎസ്ടി (ചരക്ക് സേവന നികുതി) കൗണ്‍സിലിന്റെ ഔദ്യോഗിക യോഗത്തില്‍ എസ്‌യുവികളുടെ നിര്‍വചനം മാറ്റിയിരുന്നു. ജിഎസ്ടി കൗണ്‍സില്‍ പറയുന്നത് ഒരു വാഹനം എസ്‌യുവിയായി വിശേഷിപ്പിക്കപ്പെടണമെങ്കില്‍ അത് 4,000 മില്ലീമീറ്ററിലധികം നീളവും 1500 സിസിയില്‍ കൂടുതല്‍ എഞ്ചിന്‍ ശേഷിയും 170 മില്ലീമീറ്ററില്‍ കൂടുതല്‍ ഗ്രൗണ്ട് ക്ലിയറന്‍സും ഉണ്ടായിരിക്കണം എന്നാണ്.

ഇക്കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ മഹീന്ദ്ര ഥാറിനെ എസ്‌യുവിയായി പരിഗണിക്കാന്‍ പറ്റില്ലെന്നതാണ് അതിശയകരമായ കാര്യം. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് ഇതിനെ കൊണ്ട് മെച്ചമാണ്, മഹീന്ദ്ര ഥാറിന്റെ നികുതി നിരക്ക് കുറയും. ഥാറിന് 226 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ് ഉണ്ട്, ഇത് ജിഎസ്ടി കൗണ്‍സില്‍ സൂചിപ്പിച്ച 170 എംഎം പരിധിക്ക് മുകളിലാണ്. മഹീന്ദ്ര ഥാര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. ഈ രണ്ട് എഞ്ചിനുകളും 1,500 സിസിക്ക് മുകളിലുള്ളവയാണ്.

എന്നാല്‍ ഇവിടെ ഥാറിന്റെ നീളമാണ് പ്രശ്നമായത്. ഥാറിന്റെ മൊത്തത്തിലുള്ള നീളമാണ് മാനദണ്ഡങ്ങള്‍ പാലിക്കാത്തത്. ഥാറിനെ ഒരു എസ്‌യുവിയായി തരംതിരിക്കാന്‍ വാഹനത്തിന്റെ നീളം 4,000 മില്ലിമീറ്ററില്‍ കൂടുതലായിരിക്കണം. എന്നാല്‍ മഹീന്ദ്ര ഥാറിന്റെ ആകെ നീളം 3,985 മില്ലിമീറ്റര്‍ മാത്രമാണ്. ഥാര്‍ നീള മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍, അതിനെ ഒരു എസ്‌യുവി എന്ന് വിളിക്കാന്‍ കഴിയില്ല. ഈ മാനദണ്ഡങ്ങളെല്ലാം പാലിക്കുന്ന വാഹനങ്ങള്‍ ജിഎസ്ടി നിയമങ്ങളുടെ പരിധിയില്‍ എസ്‌യുവികളായി യോഗ്യത നേടുകയും ഏറ്റവും ഉയര്‍ന്ന നികുതി നിരക്ക് അതായത് 28 ശതമാനം ജിഎസ്ടിയും 22 ശതമാനം സെസും അല്ലെങ്കില്‍ മൊത്തം 50 ശതമാനം നികുതിയും ആകര്‍ഷിക്കും.

More from DriveSpark

Article Published On: Tuesday, January 3, 2023, 13:13 [IST]
English summary
Mahindra thar 2wd version important data regarding features trims and colours leaked on web
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X