Mahindra Thar 4x4 Everest White ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി; വിൽപ്പന കൂടുതൽ കളറാകുമോ?

ഇന്ത്യയിലെ ഏറ്റവും വലിയ യൂട്ടിലിറ്റി വാഹന നിർമ്മാതാക്കളിൽ നിന്നുള്ള വളരെ ജനപ്രിയ ലൈഫ്‌സ്‌റ്റൈൽ ഓഫ് റോഡർ മോഡലാണ് മഹീന്ദ്ര ഥാർ. നിലവിൽ വിപണിയിൽ ഏറ്റവും കൂടുതൽ ഡിമാൻഡുള്ള കാറുകളിൽ ഒന്നാണിത്. എസ്‌യുവിയുടെ വിൽപ്പനയും ഡിമാൻഡും കൂടുതൽ വർധിപ്പിക്കുന്നതിനായി, കമ്പനി അടുത്തിടെ എവറസ്റ്റ് വൈറ്റ്, ബ്ലേസിംഗ് ബ്രോൺസ് എന്നിങ്ങനെ രണ്ട് പുതിയ കളർ ഓപ്ഷനുകൾ അവതരിപ്പിച്ചു.

തുടക്കത്തിൽ, ഈ നിറങ്ങൾ എസ്‌യുവിയുടെ 4X2 വേരിയന്റുകളിൽ മാത്രമാണ് വാഗ്ദാനം ചെയ്തിരുന്നത്, എന്നാൽ ബ്രാൻഡ് ഇപ്പോൾ ടോപ്പ്-സ്പെക്ക് 4X4 വേരിയന്റുകളിലും ഈ കളർ ഓപ്ഷനുകൾ നൽകാൻ തുടങ്ങിയിരിക്കുകയാണ്. എവറസ്റ്റ് വൈറ്റ് ഷേഡിൽ പൂർത്തിയാക്കിയ ഥാർ 4X4 -ന്റെ വീഡിയോ അടുത്തിടെ ഇന്റർനെറ്റിൽ വൈറലായിരുന്നു.

Mahindra Thar 4x4 Everest White ഡീലർഷിപ്പുകളിൽ എത്തി

കാർ ഷോ എന്ന യൂട്യൂബ് ചാനൽ ഇപ്പോൾ എവറസ്റ്റ് വൈറ്റ് ഷെയ്ഡിൽ പൂർത്തിയാക്കിയ മഹീന്ദ്ര ഥാർ 4X4 -ന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. വൈറ്റ് നിറം ലൈഫ്‌സ്‌റ്റൈൽ ഓഫ് റോഡ് എസ്‌യുവിയ്ക്ക് ഒരു വല്ലാത്ത സൗന്ദര്യമാണ് നൽകുന്നത് എന്ന് പറയാതിരിക്കാൻ വയ്യ. കാറിന്റെ ഒരു എക്സ്റ്റീരിയർ വോക്ക്എറൗണ്ടോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഥാറിന്റെ ഇടതുവശത്തുള്ള mHawk 130 ബാഡ്ജിംഗ് മൂലം ഇത് 2.2 ലിറ്റർ ഡീസൽ എഞ്ചിൻ മോഡലാണ് എന്ന് മനസിലാക്കാം. കൂടാതെ പിൻവശത്തുള്ള 4×4 ബാഡ്ജും ഇന്റീരിയറിന്റെ ഒരു വ്യൂവും നൽകുന്നു.

പുത്തൻ കളർ സ്കീമല്ലാതെ എസ്‌യുവിയുടെ മുൻഭാഗം, അതേപടി തന്നെ നിലനിർത്തിയിരിക്കുന്നതായി നമുക്ക് കാണാൻ സാധിക്കും. ഗ്രില്ല്, മഹീന്ദ്ര ബാഡ്ജ്, ഹാലജൻ ഹെഡ്‌ലാമ്പുകൾ എന്നിവ തന്നെയാണ് ഇതിന് ലഭിക്കുന്നത്. അതോടൊപ്പം എൽഇഡി DRL-കളും ടേൺ ഇൻഡിക്കേറ്ററുകളും, താഴത്തെ ഭാഗത്ത് രണ്ട് ഫോഗ് ലാമ്പുകളുള്ള അതേ മാറ്റ് ബ്ലാക്ക് ഫ്രണ്ട് ബമ്പറും തന്നെയാണ് ഥാറിന് ഇപ്പോഴും ലഭിക്കുന്നതെന്നും നമുക്ക് കണ്ടറിയാം.

Mahindra Thar 4x4 Everest White ഡീലർഷിപ്പുകളിൽ എത്തി

അടുത്തതായി, വാഹനത്തിന്റെ സൈഡ് പ്രൊഫൈൽ നോക്കാം, ബ്ലാക്ക് ക്ലാഡിംഗും മിററുകളും ഡോർ ഹാൻഡിലുകളും എവറസ്റ്റ് വൈറ്റ് നിറത്തിലുള്ള ബോഡിയും തമ്മിലുള്ള ഒരു കോൺട്രാസ്റ്റ് ഥാറിന് ഒരു മികച്ച ടു-ടോൺ ലുക്ക് നൽകുന്നു. ഗൺമെറ്റൽ ഗ്രേ നിറത്തിൽ പൂർത്തിയാക്കിയ 18 ഇഞ്ച് അലോയി വീലുകൾ ഈ പുത്തൻ കളർ ഓപ്ഷനൊപ്പം മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, ഞങ്ങളുടെ അഭിപ്രായത്തിൽ മഹീന്ദ്ര ബ്ലാക്ക് നിറത്തിൽ തന്നെ നൽകിയിരുന്നെങ്കിൽ, അവ കൂടുതൽ മികച്ചതായി കാണപ്പെടുമായിരുന്നു. എസ്‌യുവിയുടെ പിൻഭാഗത്തും മാറ്റങ്ങൾ ഒന്നും തന്നെയില്ല.

എക്സ്റ്റീരിയർ പെയിന്റ് സ്കീം അല്ലാതെ ഇന്റീരിയറിൽ മാറ്റങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. നിലവിലുള്ള മോഡലുകളിലെ എല്ലാ സവിശേഷതകളും യാതൊരു മാറ്റവുമില്ലാതെ കാണപ്പെടുന്നു. രണ്ട് ഡീസൽ എഞ്ചിൻ ഓപ്ഷനുകളും ഒരു പെട്രോൾ ഓപ്ഷനും ഉൾപ്പടെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് മഹീന്ദ്ര ഥാർ വിൽപ്പനയ്ക്ക് എത്തുന്നത്. ഡീസൽ ഓപ്ഷനുകളിൽ 1.5 ലിറ്റർ, 2.2 ലിറ്റർ എഞ്ചിനുകൾ ഉൾപ്പെടുന്നു, അതേസമയം പെട്രോൾ ഒരു 2.0 ലിറ്റർ യൂണിറ്റാണ്.

1.5 ലിറ്റർ ഡീസൽ എഞ്ചിൻ 4X2 കോൺഫിഗറേഷനിൽ മാത്രമേ ലഭ്യമാകൂ, എന്നാൽ 2.2 ലിറ്റർ ഡീസലും 2.0 ലിറ്റർ പെട്രോളും 4X4 കോൺഫിഗറേഷനുമായാണ് വിപണിയിൽ എത്തുന്നത്. 2.0 ലിറ്റർ പെട്രോൾ മോട്ടോർ 4X2 കോൺഫിഗറേഷനുമായും ലഭ്യമാണ്. 1.5 ലിറ്റർ ഡീസൽ എഞ്ചിൻ 118 PS പവറും 300 Nm പീക്ക് torque ഉം വാഗ്ദാനം ചെയ്യുന്നു. RWD പതിപ്പിനൊപ്പം ആറ് സ്പീഡ് മാനുവൽ ഗിയർബോക്സാണ് ഇതിനൊപ്പം വരുന്നത്.

2.0 ലിറ്റർ പെട്രോൾ യൂണിറ്റ് 150 PS മാക്സ് പവറും 300 Nm torque ഉം പുറപ്പെടുവിക്കുന്നു, RWD വേരിയന്റിൽ ഓട്ടോമാറ്റിക് മാത്രമേ ലഭിക്കൂ എങ്കിലും 4x4 പതിപ്പിൽ മാനുവൽ & ഓട്ടോമാറ്റിക് ഓപ്ഷനുകൾ ലഭ്യമാണ്. 2.2 ലിറ്റർ ഡീസൽ മോട്ടോർ 130 PS പവറും 300 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു. ആറ് സ്പീഡ് മാനുവൽ, ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുകൾ ഇതിൽ വരുന്നു.

Article Published On: Wednesday, April 19, 2023, 20:00 [IST]
English summary
Mahindra thar 4x4 everest white caught on camera in dealer yard ahead of launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X