മഹീന്ദ്ര ഥാര്‍ 4X4 വമ്പന്‍ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാം; എസ്‌യുവി നിരയില്‍ ഓഫര്‍ മേള
ഇന്ത്യയിലെ ഏറ്റവും വലിയ സ്‌പോര്‍ട് യൂടിലിറ്റി വാഹന (എസ്‌യുവി) നിര്‍മാതാക്കളാണ് മഹീന്ദ്ര. കഴിഞ്ഞ ദിവസം തങ്ങളുടെ ഹിറ്റ് മോഡലുകളായ XUV700, സ്‌കോര്‍പിയോ N, സ്‌കോര്‍പിയോ ക്ലാസിക് എന്നീ മോഡലുകളുടെ വില ഉയര്‍ത്തിയിരുന്നു. എന്നാല്‍ മഹീന്ദ്ര ആരാധകര്‍ വിഷമിക്കേണ്ട. തങ്ങളുടെ എസ്‌യുവി ലൈനപ്പില്‍ തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് 72,000 രൂപ വരെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുകയാണ് മഹീന്ദ്രയിപ്പോള്‍.
സൂപ്പര്‍ ഹിറ്റ് ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയായ മഹീന്ദ്ര ഥാര്‍ ഇപ്പോള്‍ 40,000 രൂപ വരെ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാം. ആഭ്യന്തര വാഹന നിര്‍മ്മാതാക്കളുടെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിലൊന്നാണ് മഹീന്ദ്ര ഥാര്‍. 2023 ഏപ്രില്‍ മാസത്തില്‍ ഥാര്‍ 4X4 പതിപ്പിന് കമ്പനി ആകര്‍ഷകമായ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നു. ഥാര്‍ 4WD പതിപ്പിന്റെ പെട്രോള്‍, ഡീസല്‍ വേരിയന്റുകള്‍ക്ക് 40,000 രൂപ വരെയാണ് കിഴിവ്.

AX (O), LX എന്നിങ്ങനെ രണ്ട് ട്രിമ്മുകളിലാണ് എസ്‌യുവി പുറത്തിറങ്ങുന്നത്. നിലവില്‍ മഹീന്ദ്ര ഥാര്‍ മൂന്ന് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി സജ്ജീകരിച്ചിരിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ ആണ് ആദ്യത്തേത്. ഥാര്‍ RWD പതിപ്പ് ഈ എഞ്ചിന്‍ ഓപ്ഷനില്‍ വരുന്നുണ്ട്. രണ്ടാമത്തെ 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്.
ഇത് 4WD പതിപ്പില്‍ മാത്രമേ ലഭ്യമാകൂ. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുള്ള മൂന്നാമത്തെ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 4WD, RWD ഓപ്ഷനുകളില്‍ വാഗ്ദാനം ചെയ്യുന്നു. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 118 bhp പവറും 300 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. അതേസമയം 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 130 bhp പവറും 300 Nm പരമാവധി ടോര്‍ക്കും നല്‍കുന്നു.

അതേസമയം ഥാറിന്റെ പെട്രോള്‍ എഞ്ചിന്‍ 152 bhp പവറും 300 Nm ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. മാരുതി സുസുക്കി ജിംനി 5 ഡോര്‍ വരുന്നതിനാല്‍ മഹീന്ദ്ര പുതിയ എന്‍ട്രി ലെവല്‍ 4X4 വേരിയന്റ് വിപണിയിലിറക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. AX (O) ട്രിമ്മിന് താഴെയായിരിക്കും ഇതിന്റെ സ്ഥാനം. 2.0 ലിറ്റര്‍ പെട്രോള്‍ അല്ലെങ്കില്‍ 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനായിരിക്കും ഇതിന് തുടിപ്പേകുക.
ഥാര്‍ പുതിയ എന്‍ട്രി ലെവല്‍ 4X4 ഫ വേരിയന്റില്‍ AX (O) ട്രിമ്മിലെ ചില ഫീച്ചറുകള്‍ കാണാന്‍ സാധിക്കില്ല. ഇതോടൊപ്പം തന്നെ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഥാര്‍ 5 ഡോര്‍ പതിപ്പ് ഈ കലണ്ടര്‍ വര്‍ഷത്തിന്റെ അവസാനമോ അല്ലെങ്കില്‍ 2023 തുടക്കത്തിലേ വിപണിയില്‍ എത്തുമെന്നാണ് കരുതുന്നത്. നിലവിലുള്ള പതിപ്പിനേക്കാള്‍ ഇതിന് 300 മില്ലിമീറ്റര്‍ കൂടുതല്‍ വീല്‍ബേസുണ്ടാകും. അതിനാല്‍ തന്നെ അകത്ത് സ്‌പെയ്‌സ് കുറവാണെന്ന പരാതികള്‍ തീര്‍ത്തായിരിക്കും എത്തുക.
ഈ മെയ് മാസം വിപണിയില്‍ എത്താന്‍ പോകുന്ന മാരുതി ജിംനി 5 ഡോറുമായിട്ടായിരിക്കും ഇത് നേരിട്ട് ഏറ്റുമുട്ടുക. ഥാറിനൊപ്പം ഈ മാസം മറാസോ, ബൊലേറോ, ബൊലേറോ നിയോ, XUV300 എന്നീ മോഡലുകള്‍ക്കും ഡിസ്‌കൗണ്ടുണ്ട്. മറാസോ എംപിവിക്ക് ഈ മാസം 72,000 രൂപ വരെയാണ് ഡിസ്‌കൗണ്ട്. മറാസോയുടെ ടോപ്പ്-സ്‌പെക്ക് വേരിയന്റായ M6 ആണ് ഇപ്പോള്‍ വമ്പന്‍ ക്യാഷ് ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാന്‍ അവസരം.
ഒപ്പം തന്നെ മിഡ്-സ്‌പെക്ക് M4+ വേരിയന്റിന് 34,000 രൂപയും ബേസ് M2 വേരിയന്റിന് 58,000 രൂപയും കിഴിവുണ്ട്. മഹീന്ദ്രയുടെ ബെസ്റ്റ് സെല്ലര്‍ മോഡലുകളില്‍ ഒന്നായ ബൊലേറോക്കും ഏപ്രിലില്‍ മികച്ച ഓഫറുകളുണ്ട്. ബൊലേറോ എസ്‌യുവിക്ക് ഈ മാസം 66,000 രൂപ ഡിസ്‌കൗണ്ടാണ് വാഗ്ദാനം ചെയ്യുന്നത്. ടോപ്പ്-സ്‌പെക്ക് B6(O) വേരിയന്റ് വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉപഭോക്താക്കള്‍ക്ക് 51,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപയുടെ ആക്സസറികളും നേടാം.
അതേസമയം, മിഡ്-സ്‌പെക്ക് B6, എന്‍ട്രി ലെവല്‍ B4 വേരിയന്റുകള്‍ക്ക് യഥാക്രമം 24,000 രൂപയും 37,000 രൂപയും മൊത്തം ഡിസ്‌കൗണ്ട് ലഭിക്കും. മഹീന്ദ്ര XUV300-ക്ക് ഈ മാസം കിടിലന്‍ ഓഫറുകളുണ്ട്. ഏപ്രിലില്‍ 52,000 രൂപ വരെ ആനുകൂല്യങ്ങളോടെയാണ് XUV300 സ്വന്തമാക്കാന്‍ അവസരം. XUV300-യുടെ W8 ഡീസല്‍ വേരിയന്റാണ് ഏറ്റവും ഉയര്‍ന്ന കിഴിവില്‍ സ്വന്തമാക്കാന്‍ പറ്റുക. 42,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ വിലമതിക്കുന്ന ആക്സസറികളും ഉള്‍പ്പെടുന്നതാണ് ഓഫര്‍.
XUV300 W8(O), W6 ഡീസല്‍ വേരിയന്റുകള്‍ക്ക് യഥാക്രമം 22,000 രൂപയും 10,000 രൂപയും ഡിസ്‌കൗണ്ട് ലഭിക്കും. എസ്‌യുവിയുടെ പെട്രോള്‍ വേരിയന്റുകളിലേക്ക് വന്നാല്‍ 25,000 രൂപയാണ് W8 (O)-ക്ക് ലഭിക്കുക. അതേസമയം W8, W6 വേരിയന്റുകള്‍ക്ക് 20,000 രൂപ കിഴിവ് ലഭിക്കും. XUV300 ടര്‍ബോ സ്‌പോര്‍ട് വേരിയന്റിനും 10,000 രൂപ ഡിസ്‌കൗണ്ട് ഉണ്ട്.
റീബാഡ്ജ്ഡ് TU300 ആയ ബൊലേറോ നിയോക്ക് ഈ മാസം 48,000 രൂപ വരെയാണ് ഡിസ്‌കൗണ്ട്. ടോപ് സ്‌പെക് N10, N10 (0) വേരിയന്റുകള്‍ 36,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 12,000 രൂപ വിലമതിക്കുന്ന ആക്സസറികളും ഉള്‍പ്പെടെ ഉയര്‍ന്ന സ്പെക്ക് N10, N10 (O) വേരിയന്റുകളില്‍ 48,000 രൂപ വരെ മൊത്തം കിഴിവ് ലഭിക്കും.
ബൊലേറോ നിയോയുടെ മിഡ്-സ്‌പെക്ക് വേരിയന്റായ N8 ഉം എന്‍ട്രി ലെവല്‍ N4 വേരിയന്റും യഥാക്രമം 30,000, 22,000 രൂപ കിഴിവില്‍ ലഭ്യമാകും. മഹീന്ദ്രയുടെ ഏപ്രില്‍ മാസത്തെ ഓഫര്‍ സ്ഥലങ്ങള്‍ക്കും സ്‌റ്റോക്കിന്റെ ലഭ്യത അനുസരിച്ചും മാറിയേക്കാം. അതിനാല്‍ തന്നെ ഡിസ്‌കൗണ്ട് ഓഫറുകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഏറ്റവും അടുത്ത മഹീന്ദ്ര ഷോറൂം സന്ദര്‍ശിക്കുക.


Click it and Unblock the Notifications








