പുതിയ ഥാറിൽ സൺറൂഫും! 5 ഡോർ പതിപ്പ് എത്തുമ്പോൾ ജിംനി വിയർക്കുമോ?

ഥാർ ഫൈവ് ഡോർ പതിപ്പിന്റെ ലോഞ്ച് 2024 -ൽ ഉണ്ടാവും എന്ന് മഹീന്ദ്ര സ്ഥിരീകരിച്ചു. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി, വാഹനത്തിൽ സൺറൂഫിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്ന പുതിയ സ്പൈ ഷോട്ടുകളാണ് ഇപ്പോൾ വെബ്ബിൽ വൈറലാവുന്നത്. ഇതാദ്യമായാണ് മഹീന്ദ്ര ഥാർ ഫൈവ് ഡോർ വേരിയന്റിൽ സൺറൂഫ് ഘടിപ്പിച്ചിരിക്കുന്നതായി കണ്ടെത്തുന്നത്.

പൂനെയിലെ വക്കാഡിന് സമീപം വാഹന പ്രേമിയായ നിക്ലേഷ് സിംഗാണ് ഈ ടെസ്റ്റ് മോഡലിന്റെ ചിത്രങ്ങൾ ക്ലിക്കുചെയ്‌തിരിക്കുന്നത്. 2020 -ൽ നിലവിലെ ഥാർ പുറത്തിറക്കിയതോടെ, ഇന്ത്യയിൽ മഹീന്ദ്ര ലൈഫ്‌സ്‌റ്റൈൽ ഓഫ്-റോഡർ എസ്‌യുവി വിഭാഗത്തെ പുനരുജ്ജീവിപ്പിച്ചു. ത്രീ ഡോർ ഥാർ വിപണിയിൽ എത്തിയ നാൾ മുതൽ വൻ വിജയമാണ് കൈവരിക്കുന്നത്.

 പുതിയ ഥാറിൽ സൺറൂഫും! 5 ഡോർ പതിപ്പ് വരുമ്പോൾ ജിംനി വിയർക്കും

2020 അവസാനത്തിൽ ലോഞ്ച് ചെയ്തതുമുതൽ, ഇതുവരെ വാഹനം ഒരു ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ചു. കമ്പനിയ്ക്ക് ഇപ്പോൾ ഥാർ ത്രീ ഡോറിന്റെ 58,000 -ലധികം പെൻഡിംഗ് ഓർഡറുകളാണുള്ളത്. ഏകദേശം 3 ലക്ഷം കാറുകളുടെ പെൻഡിംഗ് ഓർഡർ ലിസ്റ്റാണ് മഹീന്ദ്രയുടെ പക്കൽ ഇപ്പോഴുള്ളത്. ഇതിൽ, ഏറ്റവും ഉയർന്ന പെൻഡിംഗ് ഓർഡർ സ്കോർപിയോ റേഞ്ചിനാണ്, അതിന് പിന്നാലെ XUV700 ഉം ഥാർ ത്രീ ഡോർ പതിപ്പുമുണ്ട്.

ഇത്രയും വലിയ പെൻഡിംഗ് ഓർഡർ ലിസ്റ്റ് ഉള്ളതിനാൽ, 2023-ൽ പുതിയ കാറുകളൊന്നും തങ്ങൾ പുറത്തിറക്കില്ലെന്നാണ് മഹീന്ദ്രയുടെ തീരുമാനം. ഈ വർഷത്തെ കമ്പനിയുടെ ലക്ഷ്യം പ്രൊഡക്ഷൻ വർധിപ്പിക്കുകയും കാത്തിരിപ്പ് കാലയളവ് കുറയ്ക്കുകയുമാണ്. അടുത്ത വർഷം നിർമ്മാതാക്കൾ പ്ലാൻ ചെയ്യുന്ന പുതിയ കാർ ലോഞ്ചുകളിൽ രണ്ടെണ്ണം ഥാർ ഫൈവ് ഡോറും XUV300 ഫേസ്‌ലിഫ്റ്റുമാണ്. ഇവ രണ്ടും ഒരുമിച്ചാണ് ഇപ്പോൾ ടെസ്റ്റിംഗ് നടത്തുന്നതായി കണ്ടെത്തിയത്.

 പുതിയ ഥാറിൽ സൺറൂഫും! 5 ഡോർ പതിപ്പ് വരുമ്പോൾ ജിംനി വിയർക്കും

ഇരു മോഡലുകളും സിംഗിൾ പേൻ സൺറൂഫുമായി വരുന്നത് കാണാം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, സൺറൂഫ് സജ്ജീകരണവുമായി വരുന്ന കാറുകളുടെ ഡിമാൻഡ് ഗണ്യമായി വർധിച്ചു വരുന്നുണ്ട്. മിക്കവാറും എല്ലാ പുതിയ കാറുകളിലും ഓപ്ഷനായി ഒരു സൺറൂഫ് വരാൻ കാരണം തന്നെ ഇതാണ്. പുതിയതായി പുറത്തിറങ്ങാനിരിക്കുന്ന എസ്റ്ററിലും സൺറൂഫ് ഹ്യുണ്ടായി നൽകുന്നുണ്ട്, ഇതോടെ സൺറൂഫുമായി വരുന്ന ഇന്ത്യയിലെ ആദ്യത്തെ ചെറുകാറായി എസ്റ്റർ മാറും.

ഥാർ ഫൈവ് ഡോർ പതിപ്പിനെക്കുറിച്ച് പറയുമ്പോൾ, ഇത് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാവും അതോടൊപ്പം രണ്ട് ഗിയർബോക്‌സ് ഓപ്ഷനുകളും ഇതിന് ലഭിക്കും. ലുക്സിന്റെ കാര്യത്തിൽ, ഫൈവ്-ഡോർ ഥാർ അതിന്റെ ത്രീ ഡോർ പതിപ്പിന് സമാനമായിരിക്കും. സ്കോർപിയോ N -ൽ കാണുന്ന അതേ ലാഡർ ഓൺ ഫ്രെയിം ഷാസിയിലാണ് ഥാർ ഫൈവ് ഡോർ ഒരുങ്ങുന്നത്.

 പുതിയ ഥാറിൽ സൺറൂഫും! 5 ഡോർ പതിപ്പ് വരുമ്പോൾ ജിംനി വിയർക്കും

ഇതൊരു സബ് ഫോർ മീറ്റർ മോഡലായിരിക്കില്ല, അതിനാൽ ഥാർ ത്രീ ഡോറിന് ലഭിക്കുന്ന നികുതി ആനുകൂല്യങ്ങൾ ലഭിക്കാൻ സാധ്യതയില്ല. ഥാർ ത്രീ ഡോറിൽ കാണുന്നതിനേക്കാൾ 300 mm കൂടുതൽ വീൽബേസും ഇതിന് ലഭിക്കും, രണ്ട് ഡോറുകൾ കൂട്ടിച്ചേർക്കാൻ ഇത് അനുവദിക്കുന്നു. ത്രീ ഡോറുകളുള്ള മഹീന്ദ്ര ഥാറിന് 3,985 mm നീളവും 2,450 mm വീൽബേസുമാണുള്ളത്. ഉള്ളിൽ, സൺറൂഫിനൊപ്പം നിലവിലെ ഥാറിന് സമാനമായ സജ്ജീകരണം പ്രതീക്ഷിക്കാം.

സബ് ഫോർ മീറ്റർ ക്രോസ്ഓവർ സെഗ്‌മെന്റിൽ മത്സരം ശക്തമാകുമ്പോൾ, മഹീന്ദ്ര തങ്ങളുടെ XUV300 -നും ഒരു നവീകരണം നൽകുന്നതിനായി തയ്യാറെടുക്കുകയാണ്. സ്പൈ ഷോട്ടുകൾ ഒരു പുതിയ ഡിസൈൻ ശൈലി വെളിപ്പെടുത്തുന്നു, ഇത് നിലവിലെ XUV300 ഡിസൈനിൽ നിന്ന് വ്യത്യസ്തമാണ്. കഴിഞ്ഞ വർഷം ബ്രാൻഡിന്റെ BEV ശ്രേണിയിൽ പ്രദർശിപ്പിച്ച മഹീന്ദ്രയുടെ പുതിയ ഡിസൈൻ ശൈലിയ്ക്ക് അനുസൃതമാണ് പുതിയ XUV300.

മഹീന്ദ്ര XUV300 -ന് കരുത്ത് പകരുന്നത് നിലവിലെ XUV300 -ൽ വരുന്ന അതേ 1.2 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റും 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളായിരിക്കും. പെട്രോൾ പതിപ്പ് 109 bhp പവറും 200 Nm പീക്ക് torque ഉം പുറപ്പെടുവിക്കുമ്പോൾ ഡീസൽ യൂണിറ്റ് 115 bhp പവറും 300 Nm torque ഉം പുറപ്പെടുവിക്കുന്നു. കൂടാതെ ഒരു ടർബോ പെട്രോൾ ഓപ്ഷനും വാഹനത്തിൽ ഉണ്ടാകും. ടർബ്ബോ പെട്രോൾ പതിപ്പ് 130 bhp മാക്സ് പവറും 230 Nm പീക്ക് torque ഉം പുറപ്പെടുവിക്കാൻ പ്രാപ്തമാണ്.

Source: Rushlane

Article Published On: Tuesday, May 30, 2023, 16:31 [IST]
English summary
Mahindra thar 5 door caught on camera with sunroof while testing
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X