ജിംനിയെ കണ്ട് പേടിച്ചോ? ഥാര്‍ 5 ഡോര്‍ ലോഞ്ച് നീട്ടി മഹീന്ദ്ര

അടുത്ത മാസം ഏഴിന് ജിംനി എസ്‌യുവിയുടെ 5-ഡോര്‍ പതിപ്പ് വിപണിയില്‍ എത്തിക്കാനുള്ള തയാറെടുപ്പിലാണ് മാരുതി സുസുക്കി. നിലവില്‍ ഓഫ്‌റോഡര്‍ സെഗ്‌മെന്റ് ഭരിക്കുന്ന മഹീന്ദ്ര ഥാറിന് കടുത്ത വെല്ലുവിളിയാകും ജിംനിയെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ മഹീന്ദ്ര ഥാര്‍ എസ്‌യുവിയുടെ 5 ഡോര്‍ പതിപ്പിനായി ആരാധകര്‍ കുറച്ച് സമയം കൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് വാര്‍ത്തകള്‍.

2023 ഓട്ടോ എക്‌സ്‌പോയിലാണ് മാരുതി സുസുക്കി ജിംനി 5 ഡോര്‍ പതിപ്പ് അവതരിപ്പിച്ചത്. ബുക്കിംഗ് ജാലകം തുറന്നതിന് പിന്നാലെ തന്നെ എസ്‌യുവിയുടെ ജനപ്രീതി കണ്ട് എതിരാളികളുടെ തന്നെ കണ്ണ് തള്ളിയിരുന്നു. ഇതിനോടകം തന്നെ 30000 ബുക്കിംഗുകളാണ് ജിംനി വാരിക്കൂട്ടിയത്. ജിംനിക്ക് ഇന്ത്യക്കാര്‍ നല്‍കിയ വന്‍ സ്വീകരണത്തിന്റെ തെളിവ് കൂടിയാണ് ഈ വമ്പന്‍ ബുക്കിംഗ്.

maruti jimny

ജനുവരി മാസം ബുക്കിംഗ് ആരംഭിച്ച കാറിന്റെ വില പോലും പ്രഖ്യാപിക്കുന്നതിന് മുമ്പാണ് ഈ ഒരു ജനപ്രീതിയെന്ന് ശ്രദ്ധിക്കണം. ഈ സാഹചര്യത്തില്‍ മഹീന്ദ്ര ഉടന്‍ തന്നെ ഥാര്‍ 5 ഡോര്‍ പതിപ്പ് വിപണിയില്‍ എത്തിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതോടെ സെഗ്‌മെന്റില്‍ തീപാറുന്ന പോരാട്ടം നടക്കുമെന്ന് കനവ് കണ്ടവര്‍ക്ക് നിരാശ നല്‍കുന്ന വാര്‍ത്തയാണിപ്പോള്‍ വരുന്നത്.

മഹീന്ദ്ര ഥാര്‍ എസ്‌യുവിയുടെ 5-ഡോര്‍ പതിപ്പിന്റെ ലോഞ്ച് നീട്ടിയത് സംബന്ധിച്ച തീരുമാനം മഹീന്ദ്രയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് ജെജുരിക്കര്‍ ഒരു കമ്പനി പരിപാടിയില്‍ വെച്ച് വെളിപ്പെടുത്തി. എന്നാല്‍ മഹീന്ദ്രയുടെ തീരുമാനം ഗുണകരമാകുക മാരുതി ജിംനിക്കായിരിക്കും. ഥാര്‍ 5 ഡോര്‍ വന്നാല്‍ അത് ജിംനിയുടെ വില്‍പ്പനയെ ബാധിക്കുമായിരുന്നു. എന്നാല്‍ ഥാര്‍ 5 ഡോറിന്റെ ലോഞ്ച് നീളുന്നത് വിപണിയില്‍ വേരൂന്നാന്‍ ജിംനിക്ക് മതിയായ സമയം നല്‍കും.

mahindra thar

വരാനിരിക്കുന്ന മഹീന്ദ്ര ഥാര്‍ 5-ഡോറിനെ കുറിച്ച് പറയുമ്പോള്‍ കുറച്ച് കാലമായി മഹീന്ദ്ര ഈ മോഡലിന്റെ പണിപ്പുരയിലാണ്. സമീപകാലത്തെ ഹിറ്റ് മോഡലുകളില്‍ ഒന്നായ മഹീന്ദ്ര സ്‌കോര്‍പിയോ N എസ്‌യുവിയെ അടിസ്ഥാനമാക്കിയാണ് ഥാര്‍ 5 ഡോര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. സ്‌കോര്‍പിയോ N എസ്‌യുവിയുടെ പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങുന്നതിനാല്‍ വരാനിരിക്കുന്ന മഹീന്ദ്ര ഥാര്‍ 5-ഡോര്‍ എസ്‌യുവി 3-ഡോര്‍ പതിപ്പിനേക്കാള്‍ കൂടുതല്‍ വിശാലവും സുരക്ഷിതവുമാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

മഹീന്ദ്ര ഥാര്‍ എസ്‌യുവിയുടെ 5-ഡോര്‍ പതിപ്പും പ്രീമിയം വിലക്കൊത്ത സവിശേഷതകളോടെ വരുമെന്ന് പ്രതീക്ഷിക്കുന്നു.പവര്‍ട്രെയിന്‍ ഓപ്ഷനുകളുടെ കാര്യം പരിഗണിക്കുമ്പോള്‍ 3 ഡോര്‍ പതിപ്പില്‍ വാഗ്ദാനം ചെയ്യുന്ന എഞ്ചിന്‍ ഓപ്ഷനുകള്‍ 5 ഡോര്‍ പതിപ്പിലും കാണുമെന്നാണ് തോന്നുന്നത്. അതായത് മഹീന്ദ്ര ഥാര്‍ 5-ഡോര്‍ എസ്‌യുവിയില്‍ 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനും 2.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനുമായിരിക്കും തുടിപ്പേകുക.

mahindra thar

പെട്രോള്‍, ഡീസല്‍ പവര്‍ട്രെയിനുകള്‍ മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സുകളോടൊപ്പം ജോടിയാക്കും. കൂടാതെ, എല്ലാ വേരിയന്റുകളിലും ഫോര്‍-വീല്‍ ഡ്രൈവ്, ലോ-റേഷ്യോ ട്രാന്‍സ്ഫര്‍ കേസ്, മെക്കാനിക്കലി ലോക്കിംഗ് ഡിഫറന്‍ഷ്യലുകള്‍ എന്നിവ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍, 13.87 ലക്ഷം രൂപ മുതലാണ് മഹീന്ദ്ര ഥാര്‍ എസ്‌യുവിയുടെ 4WD വേരിയന്റുകളുടെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്. അതേസമയം മഹീന്ദ്ര ഥാര്‍ 5 ഡോര്‍ പതിപ്പിന് 15 ലക്ഷം രൂപയ്ക്ക് മുകളിലാണ് ഞങ്ങള്‍ വില പ്രതീക്ഷിക്കുന്നത്.

നിലവില്‍ ഓഫ് റോഡര്‍ എസ്‌യുവി സെഗ്‌മെന്റ് ഭരിക്കുന്ന മഹീന്ദ്ര ഥാറിന്റെ ചില വേരിയന്റുകളുടെ കാത്തിരിപ്പ് മാസങ്ങളാണ്. പരീക്ഷണ ഘട്ടത്തിലുള്ള ഥാര്‍ 5 ഡോര്‍ 2024-ലായിരിക്കും വിപണിയില്‍ എത്തുക. വരാനിരിക്കുന്ന മഹീന്ദ്ര ഥാര്‍ 5-ഡോര്‍ വേരിയന്റ് മഹീന്ദ്രയുടെ മറ്റൊരു ഹിറ്റ്‌മോഡലാകുമെന്ന് തന്നെയാണ് പ്രതീക്ഷ. എന്നാല്‍ ലോഞ്ച് മാറ്റിവെക്കുന്നത് പരോക്ഷമായി മാരുതി സുസുക്കിക്ക് നേട്ടമാകും. എന്നാല്‍ ഇതിനെ മറികടക്കാന്‍ മഹീന്ദ്ര എന്താണ് മനസ്സില്‍ കണ്ടതെന്ന് വ്യക്തമല്ല.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra thar 5 door launch postponed to 2024 indirect benefit to maruti jimny
Story first published: Saturday, May 27, 2023, 15:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
X