മഹീന്ദ്ര ഥാർ ഫൈവ് ഡോർ 4x2 RWD വേർഷനിൽ; വെളിപ്പെടുത്തലുകളുമായി പുത്തൻ സ്പൈ ചിത്രങ്ങൾ

ഇടക്കാലത്ത് ആരം അധികം ശ്രദ്ധിക്കാതെ ഉറങ്ങി കിടന്നിരുന്ന ലൈഫ്‌സ്‌റ്റൈൽ ഓഫ്-റോഡർ സെഗ്‌മെന്റിന് 2020 -ൽ പുതുതലമുറ ഥാർ അവതരിപ്പിച്ചുകൊണ്ട് മഹീന്ദ്ര ജീവൻ നൽകി. ലോഞ്ച് ടൈമിൽ 9.99 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്കാണ് വാഹനം വിൽപ്പനയ്ക്ക് എത്തിയത്. എന്നാൽ ആമുഖ വിലകൾ നീക്കം ചെയ്തതിന് ശേഷം അവ ഉടൻ തന്നെ പുതിയ തലങ്ങളിലേക്ക് ഉയർന്നു. ഒന്നിലധികം വില വർധിനവിന് ശേഷം, ഥാർ 4×4 വേരിയന്റുകൾക്ക് 13.5 ലക്ഷം മുതൽ 16.5 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില.

അതിനുശേഷം മാരുതി സുസുക്കി ജിംനി ലോഞ്ച് അടുത്തപ്പോൾ തന്നെ മഹീന്ദ്ര പുതിയ തന്ത്രം പയറ്റി, ഥാറിന്റെ ഡ്രൈവ്ട്രെയിനുകളിൽ വലിയ മാറ്റങ്ങളാണ് നിർമ്മാതാക്കൾ ഒരുക്കിയത്. RWD ആർക്കിടെക്ചറുള്ള 4X2 മോഡലുകൾ പെട്രോൾ എഞ്ചിൻ ഓപ്ഷൻ ഉപയോഗിച്ച് കമ്പനി പുറത്തിറക്കി. അതോടൊപ്പം, മഹീന്ദ്ര ഒരു പുതിയ 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിനും അവതരിപ്പിച്ചു, ഇതും RWD. ഇവയിുടെ വരവോടെ, ഥാറിന്റെ എൻട്രി ലെവൽ മോഡലിന്റെ വില ഇപ്പോൾ വീണ്ടും 9.99 ലക്ഷം രൂപയായി കുറഞ്ഞു.

മഹീന്ദ്ര ഥാർ ഫൈവ് ഡോർ 4x2 RWD വേർഷനിൽ; വെളിപ്പെടുത്തലുകളുമായി പുത്തൻ സ്പൈ ചിത്രങ്ങൾ

ഫൈവ് ഡോർ ലൈഫ്‌സ്‌റ്റൈൽ ഓഫ്‌റോഡറുകളുടെ ജനപ്രീതി വർധച്ചുവരുന്ന സാഹചര്യത്തിൽ, മഹീന്ദ്ര തങ്ങളുടെ ഥാറിന് ഒരു ഫൈവ് ഡോർ പതിപ്പ് വാഗ്ദാനം ചെയ്യാൻ ഒരുങ്ങുകയാണ്. Yash9W പകർത്തിയ സ്പൈ ഷോട്ടുകളിൽ, നമുക്ക് ഇപ്പോൾ വാഹനത്തിന്റെ കൂടുതൽ വിശദാംശങ്ങൾ നേരിൽ കാണാനാകും. ഇവിടെ കാണുന്ന ഈ പ്രത്യേക ടെസ്റ്റ് മ്യൂളിന് അതിന്റെ ഓട്ടോമാറ്റിക് ഗിയർ സെലക്ടറിന് സമീപം 4X4 ലിവർ ഇല്ല എന്ന് നമുക്ക് കാണാനാകും, മഹീന്ദ്ര ഥാർ ഫൈവ് ഡോർ RWD ഓപ്‌ഷനുകൾക്കൊപ്പം ലോഞ്ച് ചെയ്യുമെന്ന് ഇത് സൂചിപ്പിക്കുന്നു.

XUV300, സ്കോർപ്പിയോ N, ഏതാനും കൊമേർഷ്യൽ വാഹനങ്ങൾ എന്നിവയുൾപ്പെടെയുള്ള മറ്റ് ടെസ്റ്റ് മോഡലുകളുടെ ഒരു വാഹനവ്യൂഹത്തിലാണ് മഹീന്ദ്ര ഥാർ ഫൈവ് ഡോർ സ്പോട്ട് ചെയ്യപ്പെട്ടത്. ഈ കൂട്ടത്തിൽ ഏറ്റവും ബൾക്കി & മസ്കുലാർ മോഡൽ പുതിയ ഥാർ ഫൈവ് ഡോർ പതിപ്പാണ്. കൂടാതെ നിരവധി മെച്ചപ്പെടുത്തലുകളും പല ഡിസൈൻ അഡീഷനുകളും ഇതിന് ലഭിക്കുന്നു.

ഒരു ടെസ്റ്റ് മ്യൂൾ ആയതിനാൽ, വാഹനത്തിന്റെ ബോഡി കളറുകളുടെയും മറ്റ് എലമെന്റുകളുടെയും ഒരു മിക്ച്ചറാണ്. ഫ്രണ്ട് ഫാസിയ റെഡ് ഷേഡ് വെളിപ്പെടുത്തുമ്പോൾ ചില ഹിഞ്ചുകൾ ഗ്രേ നിറം കാണിക്കുന്നു. സ്റ്റിയറിംഗ്, വീൽ ഹബ് ക്യാപ്സ് എന്നിവയിലും മറ്റും ഈ പ്രത്യേക ടെസ്റ്റ് മ്യൂളിൽ കാണുന്ന പഴയ ഓവൽ ലോഗോയ്ക്ക് പകരം പ്രൊഡക്ഷൻ സ്പെക്ക് വാഹനങ്ങളിൽ മഹീന്ദ്രയുടെ പുതിയ ട്വിൻ പീക്ക്സ് ലോഗോ സ്ഥാനം പിടിക്കും.

ത്രീ ഡോർ കോൺഫിഗറേഷനിൽ അടുത്തിടെ സമാരംഭിച്ച RWD ഥാറിൽ നാം കണ്ടതിന് സമാനമായി, ഇന്റീരിയറിലേക്ക് നോക്കുമ്പോൾ, മുകളിൽ സൂചിപ്പിച്ത് പോലെ ഈ ടെസ്റ്റ് മ്യൂൾ 4X4 ലിവർ നഷ്‌ടപ്പെടുത്തുന്നു. ലാഭകരമായ ഒരു എൻട്രി-ലെവൽ പ്രൈസ് പോയിന്റ് സ്ഥാപിക്കുന്നതിനായി RWD ലേയൗട്ടോടുകൂടിയ 4X2 ഡ്രൈവ്ട്രെയിനുമായി ഥാർ ഫൈവ് ഡോർ പുറത്തിറക്കുമെന്ന് ഇത് സൂചിപ്പിക്കുന്നു. 245 സെക്ഷൻ സിയറ്റ് ടയറുകളുള്ള 18 ഇഞ്ച് വീലുകൾ ഇതിലും സമാനമാണ്.

അതോടൊപ്പം ഇതിൽ കാണപ്പെടുന്ന മറ്റൊരു ശ്രദ്ധേയമായ ഇന്റീരിയർ മാറ്റം ഫ്രണ്ട് സീറ്റിൽ ഇരിക്കുന്നവർക്കായി ഒരു സെന്റർ ആംറെസ്റ്റിന്റെ അഡീഷനാണ്. ഇത് ഇപ്പോഴും ത്രീ ഡോർ ഥാറിൽ ഇല്ല എന്നത് ശ്രദ്ധേയമാണ്, ഡ്രൈവർക്ക് ദീർഥദൂര യാത്രകളിൽ കൂടുതൽ കംഫർട്ട് ഇത് വാഗ്ദാനം ചെയ്യും. പിന്നിൽ ഇൻഡിവിജ്വൽ ക്യാപ്റ്റൻ സീറ്റുകളാണ്, ഈ ടെസ്റ്റ് പതിപ്പിൽ മൂന്നാം നിര സീറ്റിംഗിന്റെ സൂചനകളൊന്നുമില്ല, എന്നാൽ പ്രൊഡക്ഷൻ-സ്‌പെക്ക് വാഹനത്തിന് മൂന്നാം നിരയും രണ്ടാം നിരയ്ക്ക് ബെഞ്ചും ലഭിച്ചേക്കാം.

പഴയ ഷെവർലേ ബീറ്റിലും, പുതിയ മാരുതി സ്വിഫ്റ്റിലും കാണുന്നതുപോലെ പിൻവശത്തെ ഡോർ ഹാൻഡിൽ C-പില്ലറിൽ ഘടിപ്പിച്ചിരിക്കുന്നു. ഇത് പ്രൊഡക്ഷൻ പതിപ്പിലേക്ക് എത്താൻ സാധ്യതയുണ്ട്. റിയർ വിൻഡ്‌സ്‌ക്രീനിൽ ഇപ്പോഴും വാഷർ/വൈപ്പർ സംവിധാനങ്ങൾ ഇല്ല. അധിക വീൽബേസും നീളവും ഉള്ളതിനാൽ, ത്രീ ഡോർ മോഡലിനേക്കാൾ ബൂട്ട് സ്പേസ് വളരെയധികം മെച്ചപ്പെടും എന്ന് നമുക്ക് നിസംശയം പറയാം. ഫീച്ചറുകൾ ത്രീ ഡോർ സഹോദരങ്ങൾക്ക് സമാനമായി നിലനിർത്താൻ സാധ്യതയുണ്ട്.

ഈ പ്രത്യേക ടെസ്റ്റ് മോഡൽ ഒരു ഫിക്സഡ് ഹാർഡ് ടോപ്പോടുകൂടിയാണ് കാണപ്പെടുന്നത്. ഇത് ഷീറ്റ് മെറ്റൽ ഉപയോഗിച്ചാണോ അതോ കോംപൊസൈറ്റുകൾ കൊണ്ടാണോ നിർമ്മിച്ചതെന്ന് ഇതുവരെ ഉറപ്പില്ല, മഹീന്ദ്ര ഥാർ ഫൈവ് ഡോറിന് കൺവേർട്ടിബിൾ ഓപ്ഷൻ ലഭിക്കുമോ എന്ന് ഇപ്പോഴും വ്യക്തമല്ല. അതേ 1.5 ലിറ്റർ ടർബോ-ഡീസൽ എഞ്ചിൻ വാഗ്ദാനം ചെയ്താൽ, മഹീന്ദ്ര ഈ സെഗ്മെന്റിൽ ഒരു മികച്ച വിജയം തന്നെ കൈവരിക്കും എന്നത് ഉറപ്പാണ്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra thar 5 door version to be launched in 4x2 rwd version also
Story first published: Wednesday, February 1, 2023, 11:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X