അതൊക്കെ വെറും തള്ളായിരുന്നോ? ഥാര്‍ 5 ഡോറിനെ കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി മഹീന്ദ്ര
ഇന്ത്യയിലെ ഓഫ് റോഡ് എസ്‌യുവി സെഗ്‌മെന്റ് അടക്കി ഭരിക്കുന്ന മഹീന്ദ്ര ഥാറിന് അടുത്തിടെ പുത്തന്‍ ഒരു എതിരാളിയെ കിട്ടി. മാരുതി സുസുക്കി ജിംനി 5 ഡോര്‍ ഈ മാസം വിപണിയില്‍ എത്തിയതോടെ മഹീന്ദ്ര ഥാറിന്റെ 5 ഡോര്‍ പതിപ്പ് ഉടന്‍ ലോഞ്ച് ചെയ്യുമെന്ന് തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. ആഗസ്റ്റ് 15-ന് ദക്ഷിണാഫ്രിക്കയില്‍ വെച്ച് നടക്കുന്ന ഇവന്റില്‍ മഹീന്ദ്ര ഥാര്‍ 5 ഡോര്‍ അരങ്ങേറുമെന്നായിരുന്നു വാര്‍ത്തകള്‍.
എന്നാല്‍ ഊഹാപോഹങ്ങള്‍ എല്ലാം തള്ളി രംഗത്ത് വന്നിരിക്കുകയാണ് മഹീന്ദ്ര ഇപ്പോള്‍. ഓഗസ്റ്റ് 15-ന് മഹീന്ദ്ര ഥാര്‍ 5-ഡോര്‍ അവതരിപ്പിക്കുമെന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് കമ്പനി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കി. നേരത്തെ തന്നെ നിക്ഷേപക മീറ്റില്‍ 2024-ല്‍ മാത്രമേ ഥാര്‍ 5-ഡോര്‍ ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കുകയുള്ളുവെന്ന് മഹീന്ദ്ര വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇതിന് വിരുദ്ധമായി വാര്‍ത്തകള്‍ കാട്ടുതീ പോലെ പ്രചരിച്ചത്.

ഇതേത്തുടര്‍ന്നാണ് വ്യക്തത വരുത്താനായി കമ്പനി നേരിട്ട് രംഗത്ത് വന്നിരിക്കുന്നത്. 'ഏറെ കാത്തിരിക്കുന്ന ഥാര്‍ 5-ഡോര്‍ ഓഗസ്റ്റ് 15 ന് ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന മഹീന്ദ്ര ഇവന്റില്‍ അരങ്ങേറുമെന്ന് സൂചിപ്പിക്കുന്ന ഒന്നിലേറെ മാധ്യമ റിപ്പോര്‍ട്ടുകളെ പരാമര്‍ശിച്ച് ഞങ്ങള്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ആഗ്രഹിക്കുന്നു. ലോഞ്ച് ഈ വര്‍ഷം ഷെഡ്യൂള്‍ ചെയ്തിട്ടില്ല. അടുത്തിടെ സമാപിച്ച ക്വാര്‍ട്ടര്‍ റിസള്‍ട്ട് മീഡിയ ഇന്ററാക്ഷനിടെ ഥാര്‍ 5-ഡോറിന്റെ ലോഞ്ച് 2024-ല്‍ ഇന്ത്യയില്‍ നടക്കുമെന്ന് ഞങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്' മഹീന്ദ്ര വ്യക്തമാക്കി.
മഹീന്ദ്ര ഥാര്‍ 5 ഡോറിനെ കുറിച്ച് സംസാരിക്കുമ്പോള്‍ ഇത് ഥാര്‍ 3-ഡോര്‍ എസ്‌യുവിയുടെ കൂടുതല്‍ പ്രായോഗിക പതിപ്പായിരിക്കും. വീല്‍ബേസ് കൂടുന്നതോടെ അകത്തെ സ്‌പെയ്‌സിനെ കുറിച്ചും മറ്റുമുള്ള പരാതികള്‍ തീര്‍ക്കാന്‍ ഥാറിനാകും. നിലവില്‍ രണ്ട് പേര്‍ക്ക് മാത്രം സുഖകരമായി യാത്ര ചെയ്യാനാവുന്ന വാഹനം ഇനി മുതല്‍ 5 പേര്‍ക്കായി ഒരുങ്ങും. ഇപ്പോള്‍ പിന്‍സീറ്റിലുള്ള ബുദ്ധിമുട്ട് പിന്‍ഡോറുകള്‍ വരുന്നതിനൊപ്പം പരിഹരിക്കപ്പെടുകയും ചെയ്യും.

ഇതിനോടകം തന്നെ 5 ഡോര്‍ ഥാര്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ സ്‌പൈ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എസ്‌യുവി അടിസ്ഥാനപരമായി നിലവിലെ ഥാറിന്റെ അതേ ഡിസൈന്‍ തന്നെയായിരിക്കും പിന്തുടരുക. ഒരു ഫുള്‍ മെറ്റല്‍ ഹാര്‍ഡ് ടോപ്പും ഇലക്ട്രിക് സണ്‍റൂഫും എസ്‌യുവിക്ക് ലഭിക്കുമെന്നാണ് സ്‌പൈ ചിത്രങ്ങള്‍ നല്‍കുന്ന സൂചന. എസ്‌യുവിക്ക് അതേ ഡാഷ്ബോര്‍ഡ് ലേഔട്ട് ലഭിക്കും.
മഹീന്ദ്രയുടെ സമീപകാലത്തെ സൂപ്പര്‍ ഹിറ്റ് മോഡലായ സ്‌കോര്‍പിയോ N എസ്‌യുവിയുടെ പ്ലാറ്റ്‌ഫോമിലായിരിക്കും ഥാറിന്റെ ലോംഗര്‍ വീല്‍ബേസ് പതിപ്പ് അണിഞ്ഞൊരുങ്ങുക. കൂടാതെ പുതുക്കിയ റിയര്‍ സസ്പെന്‍ഷനും ലഭിക്കും. പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ നോക്കിയാല്‍ 3 ഡോര്‍ സഹോദരനില്‍ നിന്ന് 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനും 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനും സ്വീകരിക്കും. 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 150 bhp പവര്‍ നല്‍കാന്‍ ശേഷിയുള്ളതാണ്.

ഡീസല്‍ എഞ്ചിനാണെങ്കില്‍ 132 bhp പവര്‍ ആണ് വാഗ്ദാനം ചെയ്യുന്നത്. 5 ഡോറിലേക്കെത്തുമ്പോള്‍ എഞ്ചിന്‍ അല്‍പ്പം ട്യൂണ്‍ ചെയ്യാന്‍ സാധ്യതയുണ്ട്. ഇതിന് 2WD,4WD കോണ്‍ഫിഗറേഷനുകള്‍ ലഭിച്ചേക്കും. മികച്ച ഓഫ്‌റോഡിംഗിനായി ലോ-റേഷ്യോ ട്രാന്‍സ്ഫര്‍ കേസ്, മെക്കാനിക്കലി ലോക്കിംഗ് ഡിഫറന്‍ഷ്യലുകള്‍ എന്നിവയും എസ്‌യുവിയുടെ ഭാഗമായേക്കും.നിലവിലുള്ള 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളായിരിക്കും തുടര്‍ന്നും സേവനമനുഷ്ഠിക്കുക.
നിലവില്‍, 13.87 ലക്ഷം രൂപ മുതലാണ് മഹീന്ദ്ര ഥാര്‍ എസ്‌യുവിയുടെ 4WD വേരിയന്റുകളുടെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. എന്നാല്‍ ഏകദേശം 15 ലക്ഷം രൂപയാണ് മഹീന്ദ്ര ഥാര്‍ 5 ഡോറിന് വില പ്രതീക്ഷിക്കുന്നത്. ജിംനി 5 ഡോറിനൊപ്പം വരാനിരിക്കുന്ന ഫോഴ്സ് ഗൂര്‍ഖ 5-ഡോറും മഹീന്ദ്ര ഥാര്‍ 5 ഡോറിന് വെല്ലുവിളി ഉയര്‍ത്തും.


Click it and Unblock the Notifications








