ഥാറിനെ ഇടിച്ചിട്ട് ഹ്യുണ്ടായി വെർണ; തലകീഴായി മറിഞ്ഞ് ഓഫ്റോഡർ, വീഡിയോ കാണാം
പല വാഹനങ്ങളും കൂട്ടിയിടിച്ച വാർത്തകളും വീഡിയോകളും ചിത്രങ്ങളും നിങ്ങളിലേക്ക് ഞങ്ങൾ എത്തിച്ചിട്ടുണ്ട്. പല വാഹനങ്ങളും അതിൻ്റെ ബിൽഡ് ക്വാളിറ്റി കൊണ്ട് വലിയ നാശനഷ്ടത്തിലേയ്ക്കോ യാത്രക്കാരുടെ ജീവൻ നഷ്ടപ്പെടുകയോ സംഭവിച്ചിട്ടില്ല. മൻസ സിർസ റോഡിൽ ഹ്യുണ്ടായി വെർണ വിവാഹ കാറും ഥാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലെ കൂട്ടിയിടിയിൽ വധൂവരന്മാർ ഉൾപ്പെടെ അഞ്ച് പേർക്കാണ് പരിക്കേറ്റത്.
ഇവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരു വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് അത് മാത്രമല്ല രണ്ട് വാഹനങ്ങൾ കൂടാതെ ഓട്ടോറിക്ഷയും അപകടത്തിൽപ്പെട്ടിട്ടുണ്ടായിരുന്നു. അപകടത്തിൽപ്പെട്ട ഹ്യുണ്ടായി വെർണ പഴയ മോഡലാണ്. ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ നേടിയത് പുതിയ മോഡലിനാണ്. ലോകമെമ്പാടുമുള്ള ജനപ്രീതി ഉണ്ടായിരുന്നിട്ടും, വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങൾ ഏറ്റെടുക്കാൻ കഴിവുള്ള, വേഗത കുറഞ്ഞതും ദൃഢവുമായ രീതിയിലാണ് എസ്‌യുവികൾ ആദ്യം രൂപകൽപ്പന ചെയ്തിരുന്നത്.

ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസുള്ള എസ്‌യുവികളുടെ രൂപകൽപ്പന, ഹാച്ച്‌ബാക്കുകളുമായോ സെഡാനുകളുമായോ താരതമ്യപ്പെടുത്തുമ്പോൾ അളുകളിൽ വാങ്ങാനുളള താൽപ്പര്യത്തെ ഉണർത്തുകയാണ്. പല എസ്‌യുവികളും ലാഡർ ഓൺ ഫ്രെയിമിലാണ് നിർമിക്കുന്നത്, അത് കൊണ്ട് തന്നെ വലിയ വേഗതയിൽ സഞ്ചരിക്കുമ്പോൾ മറിയാനുളള സാധ്യത കൂടുതലാണ്. എസ്‌യുവികൾ ഓടിക്കുമ്പോൾ ജാഗ്രത പാലിക്കേണ്ടതും കൂടുതൽ ശ്രദ്ധാലുവായിരിക്കേണ്ടതും വളരെ ആവശ്യമാണ്.
ഇന്ത്യയിലെ ഏറ്റവും മികച്ച ഓഫ്-റോഡർ വാഹനങ്ങളിൽ ഒന്നാണ് മഹീന്ദ്ര ഥാർ. സെഗ്മെന്റിൽ മാരുതി ജിംനിയും ഫോഴ്‌സ് ഗൂർഖ പോലുള്ള വമ്പൻ എതിരാളികളുണ്ടെങ്കിലും പലകാര്യത്തിലും ഇന്നും മുമ്പൻ ഥാർ തന്നെയാണ്. 2020-ൽ പുറത്തിറങ്ങിയ രണ്ടാംതലമുറ മോഡലാണ് മഹീന്ദ്രയുടേയും ഥാറിന്റെയും തലവര മാറ്റിയതെന്നും വേണമെങ്കിൽ പറയാം. അതുവരെ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാനാവാത്ത ഒരു ഓഫ്-റോഡ് പരുക്കൻ വാഹനമെന്ന നിലയിലാണ് ഥാർ അറിയപ്പെട്ടിരുന്നത്.

എന്നാൽ പിന്നീട് രണ്ടാംതലമറ മോഡൽ ലൈഫ്-സ്റ്റൈൽ ഫാമിലി വാഹനമായി രൂപമെടുത്തതോടെ ഇമേജ് മൊത്തത്തിൽ മാറിയെന്ന് പറയാം. ദൈനംദിന ഉപയോഗങ്ങൾക്കും ലോംഗ് ട്രിപ്പുകൾക്കുമെല്ലാം പറ്റുന്ന അടിപൊളി മോഡലായതോടെ ഡിമാന്റും കുതിച്ചുയർന്നു. നിലവിൽ മുഖ്യ ശത്രുവായി മാരുതി സുസുക്കി ജിംനിയുണ്ടെങ്കിലും റോഡ് പ്രസൻസിന്റെയും വലിപ്പത്തിന്റെയും കാര്യത്തിൽ മിക്കവർക്കും മഹീന്ദ്ര ഥാർ തന്നെയാണ് ഇഷ്‌ടവാഹനം. ഇതിന് 130 bhp കരുത്തിൽ പരമാവധി 300 Nm torque വരെ ഉത്പാദിപ്പിക്കാനാവും.
ഓട്ടോമാറ്റിക്, മാനുവൽ ഗിയർബോക്‌സ് ഓപ്ഷനിലും ഥാർ സ്വന്തമാക്കാം. ഡീസലിന് പുറമെ 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍ എഞ്ചിനും എസ്‌യുവിക്കുണ്ട്. ഇത് 150 bhp പവറിൽ ഏകദേശം 320 Nm torque ആണ് വികസിപ്പിക്കുന്നത്. ഹ്യുണ്ടായി സെഡാനായ വെർണയിലേക്ക് വന്നാൽ വളരെ ജനപ്രിയമായ കാറുകളിൽ ഒന്നാണ് വെർണ. ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ നേടുന്ന ഹ്യുണ്ടായിയുടെ ആദ്യ ഇന്ത്യന്‍ നിര്‍മിത കാറായി വെര്‍ണ മാറിയിരുന്നു.

വെര്‍ണയുടെ പുതിയ തലമുറ മോഡല്‍ ഈ വര്‍ഷമാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. വില്‍പ്പനയുടെ കാര്യത്തില്‍ മികച്ച പ്രകടനമാണ് വെര്‍ണ ഇപ്പോള്‍ കാഴ്ചവെക്കുന്നത്. മുതിര്‍ന്നവരുടെ സംരക്ഷണത്തിലും കുട്ടികളുടെ സംരക്ഷണത്തിലും ഹ്യുണ്ടായി വെര്‍ണ 5 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയിട്ടുണ്ട്. ആറ് എയര്‍ബാഗുകളും ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോളും (ESC) സ്റ്റാന്‍ഡേര്‍ഡായി വരുന്ന സെഡാനാണ് പരീക്ഷിച്ചത്.
സ്‌കോഡ സ്ലാവിയ, കുഷാഖ്, ഫോക്സ്വാഗണ്‍ വെര്‍ട്ടിസ്, ടൈഗൂണ്‍ എന്നിവ കൂടാതെ 5 റേറ്റിംഗ് നേടുന്ന ഇന്ത്യയിലെ അഞ്ചാമത്തെ കാറായി വെര്‍ണ മാറി. 2022-ല്‍ മാത്രം പ്രാബല്യത്തില്‍ വന്ന ഗ്ലോബല്‍ NCAP-ന്റെ ഏറ്റവും പുതിയതും കൂടുതല്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് ഹ്യുണ്ടായി വെര്‍ണ പരീക്ഷിച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും ഉയര്‍ന്ന സ്റ്റാര്‍ റേറ്റിംഗ് സ്‌കോര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് കാല്‍നടയാത്രക്കാര്‍ക്കുള്ള സംരക്ഷണവും സൈഡ് ഇംപാക്ട് പോള്‍ പ്രൊട്ടക്ഷന്‍ മൂല്യനിര്‍ണയവും ആവശ്യമാണ്.
ഹ്യുണ്ടായി വെര്‍ണ മുതിര്‍ന്നവരുടെ സംരക്ഷണത്തിനായി ലഭ്യമായ 34.00 പോയിന്റില്‍ 28.18 പോയിന്റ് സ്‌കോര്‍ ചെയ്തു. എന്നിരുന്നാലും ബോഡിഷെല്‍ അസ്ഥിരമാണെന്നും കൂടുതല്‍ ലോഡിംഗുകള്‍ താങ്ങാന്‍ ശേഷിയില്ലാത്തതാണെന്നും ടെസ്റ്റ് വിലയിരുത്തി. ഫ്രണ്ടല്‍ ഇംപാക്ട് ടെസ്റ്റില്‍ ഡ്രൈവറുടെയും യാത്രക്കാരന്റെയും തലയ്ക്കും കഴുത്തിനും വെര്‍ണ നല്ല സംരക്ഷണം വാഗ്ദാനം ചെയ്തു. എന്നിരുന്നാലും ഡ്രൈവറുടെ നെഞ്ചിനുള്ള സംരക്ഷണം കുറവായിരുന്നുവെങ്കിലും യാത്രക്കാരുടെ നെഞ്ച് സംരക്ഷണം മികച്ചതായി റേറ്റുചെയ്തു.


Click it and Unblock the Notifications








