ജിംനി വന്നോട്ടെ... പോന്നോട്ടെ; വില്‍പ്പനയില്‍ നാഴികക്കല്ല് താണ്ടി ഥാറിന്റെ കുതിപ്പ്

ഇന്ത്യയില്‍ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവി സെഗ്‌മെന്റ് തിരുത്തി എഴുതിയ മോഡലാണ് മഹീന്ദ്ര ഥാര്‍. 2020 ഒക്ടോബറിലാണ് ഥാറിന്റെ രണ്ടാം തലമുറ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കപ്പെട്ടത്. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ എസ്‌യുവി ഓഫ്‌റോഡിംഗ് പ്രേമികള്‍ക്കും സിറ്റി ഡ്രൈവിംഗ് ഇഷ്ടപ്പെടുന്നവര്‍ക്കുമിടയില്‍ പ്രിയങ്കരനായി മാറി. രണ്ടര വര്‍ഷം കൊണ്ടിപ്പോള്‍ രാജ്യത്ത് മറ്റൊരു വില്‍പ്പന നാഴികക്കല്ല് കുടി പിന്നിട്ടിരിക്കുകയാണ് ഥാര്‍.

പുറത്തിറങ്ങി രണ്ടര വര്‍ഷം കൊണ്ട് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ ആകെ ഒരു ലക്ഷം യൂണിറ്റ് ഥാര്‍ വില്‍ക്കാന്‍ കഴിഞ്ഞു. കമ്പനിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ ഏറ്റവും മികച്ച ബജറ്റ് ഓഫ്-റോഡര്‍ എസ്‌യുവികളിലൊന്നാണ് മഹീന്ദ്ര ഥാര്‍. നിലവില്‍ 10.54 ലക്ഷം രൂപ മുതലാണ് ഥാറിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.

mahindra thar

ടോപ് സ്‌പെക് വേരിയന്റുകളുടെ വില 16.77 ലക്ഷം രൂപ വരെ പോകുന്നു.. വാഹനത്തിന്റെ ഈ വില തന്നെയാണ് ചുരുങ്ങിയ കാലം കൊണ്ട് ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിടാന്‍ ആഭ്യന്തര വാഹന നിര്‍മാതാക്കളെ സഹായിച്ചത്. അടുത്തിടെ ഥാറിന്റെ റിയല്‍ വീല്‍ ഡ്രൈവ് (RWD) പതിപ്പ് പുറത്തിറക്കിയത് വില്‍പ്പനയില്‍ പുത്തന്‍ ഊര്‍ജ്ജം നല്‍കിയിരുന്നു.

ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ കാത്തിരിപ്പ് കാലാവധിയുള്ള എസ്‌യുവികളില്‍ ഒന്നാണ് മഹീന്ദ്ര ഥാര്‍. കാറിന്റെ വേരിയന്റിനെ ആശ്രയിച്ച് ഓഫ്-റോഡര്‍ എസ്‌യുവിക്ക് 17 മാസം വരെ കാത്തിരിപ്പ് കാലയളവുണ്ട്. ഥാര്‍ 4x2 ന്റെ ഡീസല്‍ പതിപ്പുകള്‍ക്ക് 17 മാസമാണ് കാത്തിരിപ്പ് കാലയളവ്. ഓഫ് റോഡ് ജീനുകള്‍ നിലനിര്‍ത്തിക്കൊണ്ട് എസ്‌യുവിയെ കൂടുതല്‍ ആധുനികമാക്കാനാണ് ന്യൂജെന്‍ പതിപ്പ് പുറത്തിറക്കിയപ്പോള്‍ മഹീന്ദ്ര ശ്രദ്ധിച്ചത്.

mahindra thar

നിരവധി നൂതന ഫീച്ചറുകള്‍ കുത്തിനിറച്ച് കൂടുതല്‍ വിപുലമായ ശ്രേണിയില്‍ കാര്‍ വാഗ്ദാനം ചെയ്തതോടെ കാര്‍ വാങ്ങാന്‍ ആളുകള്‍ ഇരച്ചെത്തി. നിലവില്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ ഥാര്‍ വാങ്ങാം. 1.5 ലിറ്റര്‍ CRDe എഞ്ചിനാണ് ഥാറിന്റ RWD ഡീസല്‍ പതിപ്പിന് തുടിപ്പേകുന്നത്. മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ ഈ എഞ്ചിന്‍ 117 bhp പവറും 300 Nm ടോര്‍ക്കും സൃഷ്ടിക്കും.

ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിനൊപ്പം വരുന്ന 2.2 ലിറ്റര്‍ എംസ്റ്റാലിയണ്‍ 150 TGDi എഞ്ചിന്‍ RWD പെട്രോള്‍ മോഡലിന് കരുത്ത് പകരുന്നു. ഈ എഞ്ചിന്‍ 150 bhp പവറും 320 Nm ടോര്‍ക്കുമാണ് നല്‍കുക. 130 bhp കരുത്തും 300 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റര്‍ എംഹോക് 130 ഡീസല്‍ എഞ്ചിനാണ് ഥാര്‍ 4WD വേരിയന്റിലെ ഒരു എഞ്ചിൻ ഓപ്ഷൻ.

mahindra thar

150 bhp കരുത്തും 320 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ എംസ്റ്റാലിയണ്‍ 150 TGDi പെട്രോള്‍ എഞ്ചിനാണ് രണ്ടാമത്തേത്. 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ഈ എഞ്ചിനുകളില്‍ ലഭ്യമാണ്. അത് പോലെ തന്നെ എസ്‌യുവി ഹാര്‍ഡ്-ടോപ്പും സോഫ്റ്റ്-ടോപ്പും വാഗ്ദാനം ചെയ്യുന്നുണ്ട്. മഹീന്ദ്ര ഥാറിന് മാത്രമാണ് ഇതുവരെ ഇന്ത്യന്‍ വിപണിയില്‍ നേരിട്ടുള്ള ഒരു എതിരാളി മാത്രമാണുള്ളത്- ഫോഴ്സ് ഗൂര്‍ഖ.

പതിവായി എല്ലാമാസവും ഥാര്‍ എതിരാളിയെ കടത്തിവെട്ടുന്നു. സെഗ്‌മെന്റില്‍ മറ്റ് ലൈഫ്‌സ്‌റ്റെല്‍ ഓഫ് റോഡിംഗ് എസ്‌യുവികള്‍ ഇല്ലാത്തതിനാല്‍ ഥാറിന്റെ സമ്പൂര്‍ണ ആധിപത്യമാണ്. എന്നാല്‍ അടുത്ത മാസം മഹീന്ദ്ര ഥാറിന് ഒരു പുത്തന്‍ എതിരാളി വരാന്‍ പോകുകയാണ്. മാരുതി സുസുക്കി ജിംനി 5 ഡോര്‍ ആണ് ഥാറിന്റെ സിംഹാസനത്തിന് ഇളക്കം തട്ടിക്കാന്‍ എത്തുന്നത്. ഏതായാലും വരാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കേണ്ട കാര്യമില്ലെല്ലോ.

Article Published On: Monday, May 22, 2023, 11:39 [IST]
English summary
Mahindra thar crossed major milestone records 1 lakh unit sales in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X