പുറത്ത് നിന്നു മാത്രമല്ല അകത്തളവും കെങ്കേമം! ഇലക്ട്രിക് ഥാറിന്റെ ഇന്റീരിയർ കാണാം

ഇന്ത്യൻ വിപണിയിൽ ഓഫ്റോഡ് വാഹനങ്ങളുടെ ട്രെൻഡ് വീണ്ടും ഉയർത്തിക്കൊണ്ടു വന്ന മോഡലാണ് മഹീന്ദ്ര ഥാർ. പെട്രോൾ, ഡീസൽ പതിപ്പുകളിൽ എത്തിയിരുന്ന ഓഫ്റോഡറിന് ഥാർ.e എന്ന പേരിൽ ഒരു ഇലക്ട്രിക് കൺസെപ്റ്റ് മോഡൽ മഹീന്ദ്ര അവതരിപ്പിച്ചു. അടുത്തിടെ ദക്ഷിണാഫ്രിക്കയിൽ നടന്ന കമ്പനിയുടെ വാർഷിക ഇവന്റിലാണ് ഈ കൺസെപ്റ്റ് പതിപ്പിന്റെ ഗ്ലോബൽ പ്രീമിയർ നടന്നത്.

ഈ ചടങ്ങിൽ വാഹനത്തിന്റെ എക്സ്റ്റീരയർ ഡിസൈനും സ്റ്റൈലിംഗും നാം ഏവരും കണ്ടിരുന്നു, എന്നാൽ ഇപ്പോൾ, കമ്പനി ഒരു ഔദ്യോഗിക വീഡിയോയിലൂടെ വാഹനത്തിന്റെ ഫ്യൂച്ചറിസ്റ്റിക് ഇന്റീരിയറുകളും വെളിപ്പെടുത്തിയിരിക്കുകയാണ്. സൂക്ഷ്മമായി പരിശോധനയിൽ, ഡാഷ്‌ബോർഡ് അതിന്റെ ഫ്ലാറ്റ് ഡിസൈൻ കൊണ്ട് വേറിട്ടുനിൽക്കുന്നതായി കാണാം, ഒരു ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ ഇതിൽ സംയോജിപ്പിച്ചിരിക്കുന്നു.

ഇലക്ട്രിക് ഥാറിന്റെ ഇന്റീരിയർ കാണാം

ലോംഗായ സെന്റർ കൺസോളിൽ ഒരു ഡിസ്റ്റിംഗ്റ്റീവ് ഗിയർ ലിവറും ഭൂപ്രദേശത്തെ അടിസ്ഥാനമാക്കിയുള്ള ഡ്രൈവ് മോഡ് കൺട്രോളുകളും നൽകിയിരിക്കുന്നതായി കാണാം. ലൈഫ്‌സ്‌റ്റൈൽ ഓഫ് റോഡ് ഇലക്ട്രിക് എസ്‌യുവിയുടെ ശ്രദ്ധേയമായ ഹൈലൈറ്റ് മൾട്ടി ഫംഗ്ഷൻ, ത്രീ സ്‌പോക്ക് സ്റ്റിയറിംഗ് വീലാണ്. മുകളിലും താഴെയും ഒരു ഫ്ലാറ്റ് ഡിസൈൻ ശൈലിയാണ് ഇതിന് ലഭിക്കുന്നത്.

മൗണ്ടഡ് കൺട്രോളുകളും മധ്യഭാഗത്തുള്ള 'ഥാർ.e' ലോഗോയും ഇന്റീരിയർ അപ്പീൽ വർധിപ്പിക്കുന്നു. ചതുരാകൃതിയിലുള്ള ബക്കറ്റ് സീറ്റുകളും ഉറപ്പുള്ള ഗ്രാബ് ഹാൻഡിലുകളും ഇന്റീരിയറിനെ നിർവചിക്കുന്നു, ഇടയ്ക്കിടെയുള്ള റെഡ് ആക്‌സന്റുകൾ അതിന്റെ വാഹനത്തിന്റെ സ്‌പോർട്ടി ഫീൽ മെച്ചപ്പെടുത്തുന്നു. ലാഡർ ഫ്രെയിം ഷാസി ഉപയോഗിക്കുന്ന ICE -പവർഡ് ഥാറിൽ നിന്ന് വ്യത്യസ്തമായി, എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പ് മഹീന്ദ്രയുടെ പരിഷ്‌ക്കരിച്ച INGLO-P1 സമർപ്പിത ഇവി പ്ലാറ്റ്‌ഫോമിലാണ് നിർമ്മിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ഇലക്ട്രിക് ഥാറിന്റെ ഇന്റീരിയർ കാണാം

തങ്ങളുടെ ഭാവി ഇലക്ട്രിക് എസ്‌യുവികളിലും ഈ സ്കേറ്റ്ബോർഡ് ആർക്കിടെക്ചർ ഉപയോഗിക്കും എന്ന് മഹീന്ദ്ര വ്യക്തമാക്കി. വളെര മോഡുലാറായിട്ടാണ് ഇത് ഒരുക്കിയിരിക്കുന്നത്, അതിനാൽ വിവിധ വീൽബേസിനും, നീളത്തിനും ഉയരത്തിനും പൊരുത്തപ്പെടാവുന്ന തരത്തിലാണ് നിർമ്മാതാക്കൾ ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മഹീന്ദ്ര ഥാർ ഇലക്ട്രിക് എസ്‌യുവി അതിന്റെ പരമ്പരാഗത മോഡലിനെ അപേക്ഷിച്ച് 2775 mm മുതൽ 2975 mm വരെ എക്സ്റ്റെന്റഡ് വീൽബേസ് അവതരിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

തുടക്കത്തിൽ, XUV.e8 ഉൾപ്പെടെയുള്ള INGLO അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് എസ്‌യുവികൾക്കായി BYD -യിൽ നിന്ന് ബാറ്ററികളും മോട്ടോറുകളും സോഴ്‌സ് ചെയ്യാനാണ് മഹീന്ദ്രയുടെ പദ്ധതി. എന്നിരുന്നാലും, ഫോക്സ്‌വാഗണിൽ നിന്നും വരുന്ന കൂടുതൽ ശക്തമായ ഇലക്ട്രിക് പവർട്രെയിനാവും ഥാർ.e -യിൽ പ്രാദേശിക യൂട്ടിലിറ്റി വാഹന ഭീമൻ സജ്ജീകരിക്കുന്നത്.

ഇലക്ട്രിക് ഥാറിന്റെ ഇന്റീരിയർ കാണാം

എല്ലാ INGLO എസ്‌യുവികളിലും ഏകദേശം 60kWh ബാറ്ററി പായ്ക്കുകൾ നിർമ്മാതാക്കൾ പങ്കിടും. എന്നിരുന്നാലും WLTP സൈക്കിളിന് കീഴിൽ ഏകദേശം 435 കിലോമീറ്റർ മുതൽ 450 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഒരു വലിയ 80kWh ബാറ്ററി പായ്ക്കും ഉണ്ടാവും എന്ന് മഹീന്ദ്ര സ്ഥിരീകരിച്ചു.

മഹീന്ദ്ര ഥാർ ഇലക്ട്രിക് മോഡൽ ഉടൻ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല. എന്നിരുന്നാലും, പ്രാദേശിക നിർമ്മാതാക്കൾ തങ്ങളുടെ മോഡൽ ലൈനപ്പിൽ നാല് പുതിയ ഇലക്ട്രിക് എസ്‌യുവികൾ പ്രഖ്യാപിച്ചിട്ടുണ്ട്. അവയിൽ XUV.e8 2024ഡിസംബറോടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതിനു ശേഷം XUV.e9 2025 ഏപ്രിലിൽ വിപണിയിൽ എത്തിയേക്കാം.

ഇലക്ട്രിക് ഥാറിന്റെ ഇന്റീരിയർ കാണാം

തുടർന്ന് 2025 ഒക്ടോബറിൽ BE 05 ഇവിയും രംഗപ്രവേശം ചെയ്യാം, 2026 ഏപ്രിലിൽ BE 07 -ന്റെ അവതരണവും ഉണ്ടാവും എന്നാണ് നിലവിൽ കമ്പനി പുറത്തുവിടുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതോടൊപ്പം ഇന്ത്യൻ വിപണിയിൽ വളരെ ജനപ്രിയമായ ബൊലേറോ, സ്കോർപ്പിയോ എന്നിവയുടേയും ഇലക്ട്രിക് പതിപ്പുകൾ മഹീന്ദ്രയുടെ അണിയറയിൽ ഒരുങ്ങുകയാണ് എന്നും നിർമ്മാതാക്കൾ ഒരു സൂചന നൽകിയിട്ടുണ്ട്.

പുത്തൻ മോഡലുകളുടെ അവതരണത്തിലൂടെ ഇലക്ട്രിക് എസ്‌യുവി സെഗ്മെന്റ് കൈയ്യടക്കാനാണ് മഹീന്ദ്രയുടെ ശ്രമം എന്നത് വ്യക്തമാണ്. നിലവിൽ പെട്രോൾ ഡീസൽ പവർഡ് എസ്‌യുവി സെഗ്മെന്റുകളിൽ തങ്ങൾക്കുള്ള ആധിപത്യം ഇവിടേയും മഹീന്ദ്രയ്ക്ക് സ്ഥാപിക്കാനാവുമോ? ടാറ്റയും ഹ്യുണ്ടായിയും എംജിയും പോലെയുള്ള ബ്രാൻഡുകൾ അതിനു സമ്മതിക്കുമോ? നമുക്ക് കണ്ടിരുന്നു കാണാം.

More from DriveSpark

Article Published On: Thursday, August 17, 2023, 19:19 [IST]
English summary
Mahindra thar e interiors revealed in official video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X