ജിംനിയുടെ കണ്ടകശനി തുടങ്ങി; ഥാർ ഫൈവ്ഡോറിൻ്റെ പുത്തൻ സ്പൈ ചിത്രങ്ങൾ ഞെട്ടിച്ചു

ഓഫ്റോഡറുകളിൽ പകരം വയ്ക്കാനില്ലാത്ത മോഡലാണ് മഹീന്ദ്രയുടെ ഥാർ എന്നത്. രാജ്യത്ത് അവതരിപ്പിച്ചപ്പോൾ മുതൽ ഏത് മലയും കുന്നും കയറാനും ഓഫ്റോഡ് പ്രേമികൾ കൂടെ കൂട്ടിയിരുന്ന വണ്ടിയായിരുന്നു ഥാർ. 3 ഡോർ അതരിപ്പിച്ച് വലിയ സ്വീകാര്യത നേടി നിൽക്കുമ്പോഴാണ് 5 ഡോറിന് വേണ്ടിയുളള കാഹളം മുഴങ്ങുന്നത്. ഒരുപാട് സ്ഥലങ്ങളിൽ ടെസ്റ്റ് വാഹനങ്ങൾ കാണുന്ന വാർത്തകൾ വരുന്നുണ്ട്.

ഇപ്പോൾ ഇതാ ലഡാക്കിൽ വച്ച് കൂടുതൽ ഫീച്ചറുകൾ കൂട്ടിച്ചേർത്ത ടെസ്റ്റ് വാഹനം ക്യാമറയിൽ കുടുങ്ങിയിട്ടുണ്ട്. ഥാറിന് 5 ഡോർ മോഡലിൽ മുൻവശത്ത് ഗ്രില്ലിൽ പുതിയ ഡിസൈൻ കൊണ്ടുവന്നിട്ടുണ്ട്. ത്രീ ഡോറിലെ 7 സ്ലാറ്റ് ഗ്രില്ലിന് പകരം 6 -സ്ലാറ്റ് ഡിസൈനാണ് ലഭിക്കുന്നത്. പുതിയ ഥാറിൽ പുതിയ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ കാണുന്നുണ്ട്. അവയിൽ എൽഇഡി ഡിആർഎല്ലുകൾ നൽകിയിട്ടുണ്ട്. കൂടാതെ, ഈ എസ്‌യുവിയുടെ ഫോഗ് ലാമ്പുകളും എൽഇഡികളായിരുന്നു.

mahindra thar

സ്പൈ ഷോട്ടുകളിൽ പിന്നിലും മാറ്റമുണ്ട് എന്ന് കാണാൻ സാധിക്കുന്നുണ്ട്. പ്രധാന ടെയിൽ ലാമ്പിന് ഒരേ ആകൃതിയാണെങ്കിലും അതിനുള്ളിലെ ഡിസൈൻ മാറ്റിയിട്ടുണ്ട്. രണ്ട് മോഡലുകളും വിൽപ്പനയ്‌ക്ക് എത്തുമ്പോൾ അവയ്‌ക്കിടയിൽ ഒരു വ്യത്യാസം സൃഷ്‌ടിക്കാൻ വേണ്ടിയായിരിക്കാം മഹീന്ദ്ര ഇത് ചെയ്തത്. ത്രീ ഡോർ അവതരിപ്പിച്ചപ്പോൾ അതിൻ്റെ ടെയിൽ ലാമ്പിനും മുൻപത്തെ മോഡലിനും തമ്മിൽ വ്യത്യാസമുണ്ടായിരുന്നു.

സ്പൈ ചിത്രങ്ങളിൽ നിന്ന് ഇൻ്റീരിയറിൽ കാര്യമായ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എസ്‌യുവിയുടെ 10 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന് തൊട്ടുപിന്നിൽ കമ്പനി ഒരു ഡാഷ്‌ക്യാം ചേർത്തതായി കണ്ടു. ഈ ഫീച്ചർ പ്രൊഡക്ഷൻ മോഡലിൽ നൽകുമോ എന്ന് ഇപ്പോൾ വ്യക്തമല്ല. കാരണം ടെസ്റ്റ് റണിൽ ഘടിപ്പിച്ചതാണോ എന്ന് വ്യക്തമല്ല.

mahindra thar 5 door test mule spotted

ഫൈവ് ഡോർ എക്സ്റ്റെൻന്റഡ് പതിപ്പിന്റെ വരവ് ഓഫ്-റോഡറിന്റെ മോഡൽ റേഞ്ച് വിപുലീകരിക്കാൻ സഹായിക്കും. അടുത്തിടെ മാരുതി ജിംനിയുടെ ലോഞ്ചിന് മുമ്പ് പ്രാദേശിക വാഹന ഭീമൻ പുറത്തിറക്കിയ മഹീന്ദ്ര ഥാറിന്റെ RWD വേരിയന്റിനും ഉപഭോക്താക്കൾക്കിടയിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. ഫൈവ് ഡോർ മോഡലിന് സ്ട്രെച്ചഡ് വീൽബേസും കൂടുതൽ വിശാലമായ ക്യാബിനിലേക്ക് കടക്കാൻ വലിയ റിയർ ഡോറുകളും ഉണ്ടായിരിക്കും.

ഡിസൈനും മറ്റ് സ്റ്റൈലിംഗ് ഘടകങ്ങളും ത്രീ ഡോർ ഥാറിന് സമാനമാണ്, എന്നാൽ ബോഡി പാനലുകൾ പുതിയതായിരിക്കും. ഉയരമുള്ള പില്ലറുകൾക്കൊപ്പം ബോക്സി ശൈലി, വെർട്ടിക്കലായി ഒരുക്കിയിരിക്കുന്ന ഫ്രണ്ട് ഗ്രില്ല്, റൗണ്ട് ഷേയ്പ്പിലുള്ള ഹെഡ്‌ലൈറ്റുകൾ, ഫ്ലേയർഡ് വീൽ ആർച്ചുകൾ, അപ്പ്റൈറ്റ് ടെയിൽഗേറ്റിൽ ഘടിപ്പിച്ചിരിക്കുന്ന സ്പെയർ വീൽ, മസ്കുലാർ ബമ്പർ സെക്ഷൻ, സ്വകയർഡ് ടെയിൽ ലാമ്പുകൾ തുടങ്ങിയവ ത്രീ ഡോർ പതിപ്പിൽ നിന്ന് തന്നെ കടമെടുക്കും. മെച്ചപ്പെട്ട സ്റ്റെബിലിറ്റിയ്ക്കായി വാഹനത്തിന്റെ മൊത്തത്തിലുള്ള ട്രാക്ക് വർധിപ്പിക്കും.

mahindra thar 5 door test mule spotted

മഹീന്ദ്ര ഥാർ ഫൈവ് ഡോർ പതിപ്പിന് നിലവിലെ മോഡലിനേക്കാൾ 300 mm കൂടുതൽ വീൽബേസ് ഉണ്ടായിരിക്കും, കൂടാതെ അലോയി വീലുകളും പുതിയതായിരിക്കും. പിൻവശത്തെ ഡോർ ഹാൻഡിലുകൾ ഇതിൽ പില്ലറുകളിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. പുതുക്കിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം പോലുള്ള പുതിയ ഫീച്ചറുകൾ ചേർക്കാൻ സാധ്യതയുണ്ട്, അത് ഒഴികെ ക്യാബിൻ ത്രീ-ഡോർ ഥാറിന് സമാനമായിരിക്കും.

ടെസ്റ്റ് പ്രോട്ടോടൈപ്പുകൾ ഇൻഡിവിജ്വൽ/ ക്യാപ്റ്റൻ ടൈപ്പ് പിൻ സീറ്റുകൾ ഉപയോഗിച്ച് മാത്രമേ പരീക്ഷണയോട്ടത്തിൽ ക്യാമറ കണ്ണിൽ പെട്ടിട്ടുള്ളൂ, അതിനാൽ തന്നെ ഈ മോഡലിന് നിർമ്മാതാക്കൾ ഒരു ബെഞ്ച് സീറ്റ് സെറ്റപ്പ് നൽകുമോ ഇല്ലയോ എന്നത് കാത്തിരുന്ന് കാണേണ്ടിവരും. പെർഫോമെൻസിനെ സംബന്ധിച്ചിടത്തോളം, പരിചിതമായ 2.2 ലിറ്റർ ഡീസൽ, 2.0 ലിറ്റർ പെട്രോൾ എഞ്ചിനുകളാവും മഹീന്ദ്ര ഉപയോഗിക്കുന്നത്. ഇരു എഞ്ചിൻ യൂണിറ്റുകളും ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റുമായോ കണക്ട് ചെയ്യും.

mahindra thar 5 door test mule spotted

ഫൈവ് ഡോർ വരുന്നത് വരെയുളളു ജിംനിയുടെ കച്ചവടം എന്നാണ് മഹീന്ദ്ര ആരാധകർ പറയുന്നത്. നിങ്ങളും ഫൈവ് ഡോറിനായി കാത്തിരിക്കുന്ന ഒരാളാണോ, എങ്കിൽ തീർച്ചയായും നിങ്ങളുടെ അഭിപ്രായം ഞങ്ങളുമായി പങ്കുവയ്ക്കണം. ജിംനിയും ഥാറും ഓടിച്ച് നോക്കിയപ്പോൾ നിങ്ങൾക്ക് എന്തു തോന്നിയെന്നും പങ്കു വയ്ക്കാന മറക്കരുതേ.

Source: Autocar India

More from DriveSpark

Article Published On: Saturday, October 28, 2023, 12:30 [IST]
English summary
Mahindra thar five door with new feature added test mule in ladakh photo viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X