ഥാറിന്റെ ബുക്കിംഗ് കണ്ട് വാപൊളിച്ച് മാരുതി! 76,000 പേര്‍ക്ക് കൊടുത്തുതീര്‍ക്കാന്‍ 14 മാസമെടുക്കും!
ഈ വര്‍ഷം മാരുതി സുസുക്കി ജിംനി 5 ഡോറിന്റെ രൂപത്തില്‍ പുത്തന്‍ എതിരാളി വന്നിട്ടും ലൈഫ് സ്റ്റൈല്‍ എസ്‌യുവി വിഭാഗത്തില്‍ മഹീന്ദ്ര ഥാറിന്റെ തേരോട്ടമാണ്. 2020 ഒക്ടോബറില്‍ വിപണിയിലെത്തിയ ഥാറിന്റെ ജനപ്രീതിക്ക് തെളിവായിക്കൊണ്ട് ഓഫ്റോഡര്‍ വാഹനത്തിന്റെ ബുക്കിംഗ് കണക്കുകള്‍ പുറത്തുവന്നിരിക്കുകയാണ്. 2023 നവംബര്‍ വരെ 76,000 ഓപ്പണ്‍ ബുക്കിംഗുകളാണ് ഥാറിന് ലഭിച്ചത്.
വിപണിയിലെത്തിയ സമയം മുതല്‍ സെഗ്മെന്റില്‍ ആധിപത്യം പുലര്‍ത്തുന്ന ഥാറിന്റെ 3 ഡോര്‍ പതിപ്പ് പ്രതിമാസം 10,000-ത്തിലധികം ബുക്കിംഗ് വാരിക്കൂട്ടുന്നുണ്ട്. എസ്‌യുവിയുടെ ഡിമാന്‍ഡ് കൂടുന്നതിന് അനുസരിച്ച് കാത്തിരിപ്പ് കാലയളവും റോക്കറ്റ് പോലെ കുതിക്കുകയാണ്. നിലവില്‍ 70 ആഴ്ച വരെയാണ് മോഡലിന്റെ കാത്തിരിപ്പ് കാലയളവ് നീളുന്നത്. താങ്ങാവുന്ന വിലയില്‍ റിയര്‍ വീല്‍ ഡ്രൈവ് (RWD) വേരിയന്റ് കൊണ്ടുവന്നത് വില്‍പ്പനയില്‍ വലിയ കുതിപ്പുണ്ടാക്കിയിട്ടുണ്ട്.

RWD ഹാര്‍ഡ്-ടോപ്പ് ഡീസല്‍ വേരിയന്റുകള്‍ക്കാണ് ഏറ്റവും ഉയര്‍ന്ന കാത്തിരിപ്പ് കാലയളവ്. അതേസമയം പെട്രോള്‍ വേരിയന്റുകള്‍ കൈയ്യില്‍ കിട്ടാന്‍ ഇത്ര സമയമെടുക്കില്ല. പെട്രോള്‍ വേരിയന്റുകള്‍ക്ക് 22 ആഴ്ച വരെയാണ് നിലവില്‍ കാത്തിരിപ്പ് കാലയളവ്. അതേസമയം ഥാറിന്റെ 4WD വേരിയന്റ് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ഏകദേശം 24 ആഴ്ച വരെയാണ് കാത്തിരിക്കേണ്ടത്. വമ്പന്‍ ഡിമാന്‍ഡിനെ തുടര്‍ന്ന് കാത്തിരിപ്പ് കാലയളവ് കുറയ്്ക്കാനായി വിവിധ നടപടികള്‍ മഹീന്ദ്ര സ്വീകരിച്ച് വരുന്നു.
കാത്തിരിപ്പ് കാലയ്ളവ് കുറക്കുന്നതിനായി ഓരോ മാസവും ഏകദേശം 5,000 യൂണിറ്റ് ഥാറുകളാണ് മഹീന്ദ്ര ഇപ്പോള്‍ നിര്‍മിക്കുന്നത്. പരുക്കന്‍ ശൈലിയിലുള്ള ഡിസൈന്‍, ഓഫ്-റോഡ് ശേഷി, പെട്രോള്‍-ഡീസല്‍ പവര്‍ട്രെയിനുകളുടെ സാന്നിധ്യം എന്നിവയാണ് ഇന്ത്യന്‍ വാഹനപ്രേമികള്‍ക്കിടയില്‍ ഥാറിനെ പ്രിയങ്കരമാക്കുന്നത്. എതിരാളിയായ മാരുതി ജിംനി പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് വാങ്ങാന്‍ സാധിക്കുക.

മാരുതി സുസുക്കി ജിംനി ഒരു ഫോര്‍-വീല്‍ ഡ്രൈവ് ലേഔട്ട് സ്റ്റാന്‍ഡേര്‍ഡായി നല്‍കുമ്പോള്‍ ഥാര്‍ റിയര്‍-വീല്‍ ഡ്രൈവ്, ഫോര്‍-വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനുകളില്‍ വാങ്ങാന്‍ സാധിക്കും. മഹീന്ദ്ര ഥാറിന്റെ റിയര്‍-വീല്‍ ഡ്രൈവ് പതിപ്പിന് ജിംനിയുടെ ബേസ് വേരിയന്റിനേക്കാള്‍ കുറഞ്ഞ വില മാത്രമേയുള്ളൂവെന്നതും കൂട്ടിവായിക്കണം. വില്‍പ്പനയുടെ കാര്യത്തിലും ഥാര്‍ ആഗോള പ്രശസ്തനായ ജിംനിയെ ബഹുദൂരം പിന്നിലാക്കിയിരുന്നു.
2023 ഒക്ടോബറിലെ വില്‍പ്പന കണക്കുകള്‍ നോക്കുമ്പോള്‍ മാരുതി സുസുക്കി ജിംനിയുടെ 1,852 യൂണിറ്റുകളാണ് വിറ്റഴിച്ചത്. മറുവശത്ത് 5,593 യൂണിറ്റായിരുന്നു ഥാറിന്റെ വില്‍പ്പന. അതായത് ജിംനി ഒക്ടോബറില്‍ നേടിയതിനേക്കാള്‍ മൂന്നിരട്ടി വില്‍പ്പനയാണ് ഥാര്‍ നേടിയത്. ജൂണില്‍ ലോഞ്ച് ചെയ്ത ശേഷം ഇതുവരെ മാരുതി സുസുക്കി ജിംനിയുടെ 14,456 യൂണിറ്റാണ് വിറ്റഴിച്ചത്. മറുവശത്ത് ഈ അഞ്ച് മാസ കാലയളവില്‍ മഹീന്ദ്ര ഥാറിന്റെ 26,125 യൂണിറ്റുകള്‍ വിറ്റുപോയി.

മഹീന്ദ്ര ഥാറിന്റെ പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ പരിശോധിക്കുമ്പോള്‍ ഇതിലെ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 150 bhp പവറും 320 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിന്‍ റിയര്‍-വീല്‍ ഡ്രൈവ്, ഫോര്‍-വീല്‍ ഡ്രൈവ് പതിപ്പുകളില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഫോര്‍ വീല്‍ ഡ്രൈവ് പതിപ്പില്‍ 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും ഓഫര്‍ ചെയ്യുന്നു.
ടര്‍ബോ പെട്രോള്‍ കൂടാതെ 1.2 ലിറ്റര്‍, 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളും ഥാറില്‍ വരുന്നുണ്ട്. 118 bhp പവറുള്ള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ RWD പതിപ്പിന് തുടിപ്പേകുന്നു. ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായിട്ടാണ് ജോടിയാക്കുന്നു. അതേസമയം 130 bhp പവറുള്ള 2.2-ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 4WD പതിപ്പിലാണ് വരുന്നത്. ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ ബോക്സുകളുമായി ജോടിയാക്കുന്നു.

മഹീന്ദ്ര ഥാര്‍ ആരാധകര്‍ക്ക് ആവേശം നല്‍കിക്കൊണ്ട് ഓഫ്‌റോഡര്‍ എസ്‌യുവിയുടെ കൂടുതല്‍ പ്രായോഗികമായ 5 ഡോര്‍ പതിപ്പ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഥാര്‍ 5 ഡോര്‍ പതിപ്പ് പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ ഇതിനകം നിരവധി തവണ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഥാര്‍ 5 ഡോര്‍ അടുത്ത വര്‍ഷം എപ്പോഴെങ്കിലും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
3 ഡോര്‍ മോഡലില്‍ നിന്നുള്ള പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ 5 ഡോറിലും കടംകൊള്ളും. ഓഫ്‌റോഡറിന്റെ 5 ഡോര്‍ പതിപ്പിന് മഹീന്ദ്ര ഥാര്‍ എന്ന പേര് നിലനിര്‍ത്തുമെന്നും അതല്ല അര്‍മഡ നെയിം പ്ലേറ്റ് തിരികെ കൊണ്ടുവരുമെന്നും രണ്ട് വാദങ്ങള്‍ ഉയരുന്നുണ്ട്. ബെസ്റ്റ് സെല്ലര്‍ മോഡലായ സ്‌കോര്‍പിയോ N-ന്റെ വില നിലവാരത്തിലാകും പുത്തന്‍ മോഡല്‍ വിപണിയിലെത്തുകയെന്നാണ് സൂചന. പുതിയ മോഡലിന്റെ പേരും വിലയുമെല്ലാം അറിയാന്‍ ഇനി കുറച്ച് ദിവസങ്ങള്‍ കൂടി കാത്തിരിക്കാം.


Click it and Unblock the Notifications








