Mahindra Thar Price Hike: ഇപ്പോള്‍ വേണ്ടായിരുന്നു മഹീന്ദ്രാ... ഥാറിന് കൂട്ടിയത് 1.05 ലക്ഷം രൂപ!

മാരുതി സുസുക്കി ജിംനി (Maruti Suzuki Jimny) കൂടി എത്തുന്നതോടെ ഇന്ത്യന്‍ ലൈഫ്‌സ്‌റ്റൈല്‍ സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിള്‍ (SUV) സെഗ്‌മെന്റില്‍ കനത്ത പോരാട്ടമാണ് വരാന്‍ പോകുന്നത്. ഫോഴ്‌സ് ഗൂര്‍ഖയുണ്ടെങ്കിലും ഈ സെഗ്‌മെന്റിനെ അടക്കി ഭരിക്കുന്നത് മഹീന്ദ്ര ഥാര്‍ (Mahindra Thar) ആണ്.

ജിംനി 5 ഡോറിന്റെ വരവ് മുന്നില്‍ കണ്ട് മഹീന്ദ്ര ഥാറിന്റെ റിയല്‍ വീല്‍ ഡ്രൈവ് (RWD) പതിപ്പ് പുറത്തിറക്കിയിരുന്നു. ഇതും ചൂടപ്പം പോലെയാണ് വിറ്റുതീരുന്നത്. എന്നാല്‍ എതിരാളി വരവറിയിക്കുന്ന നേരം തന്നെ ഥാറിന് വില വര്‍ധനവ് നടപ്പാക്കി ഞെട്ടിച്ചിരിക്കുകയാണ് മഹീന്ദ്ര. പലരും ഇത് നേരത്തെ പ്രതീക്ഷിച്ചിരിക്കണം. കാരണം രാജ്യത്ത് ഏപ്രില്‍ 01 മുതല്‍ ബിഎസ് VI ഘട്ടം രണ്ട് മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ നടപ്പാക്കിയിരിക്കുകയാണ്.

mahindra thar

ഇതേ കാരണം കൊണ്ടാണ് മഹീന്ദ്ര ഥാര്‍ എസ്‌യുവിയുടെ എല്ലാ വേരിയന്റുകളുടെയും വില വര്‍ധിപ്പിച്ചത്. 1.05 ലക്ഷം രൂപ വരെയാണ് എസ്‌യുവി സ്വന്തമാക്കാന്‍ ഇനി അധികം മുടക്കേണ്ടി വരിക. എന്നിരുന്നാലും, ഈ വിലവര്‍ധന മഹീന്ദ്ര ഥാര്‍ LX ഡീസല്‍ ഹാര്‍ഡ് ടോപ്പ് MT RWD വേരിയന്റിന് മാത്രമേ ബാധകമാകൂ. മഹീന്ദ്ര ഥാര്‍ AX (O) ഡീസല്‍ ഹാര്‍ഡ് ടോപ്പ് MT RWD വേരിയന്റിലാണ് തൊട്ടടുത്ത ഉയര്‍ന്ന വില വര്‍ധന.

ഈ ഥാര്‍ വേരിയന്റിന് 55,000 രൂപയാണ് കൂടിയത്. ഇവ ഒഴികെയുള്ള മഹീന്ദ്ര ഥാര്‍ എസ്‌യുവിയുടെ മറ്റ് വേരിയന്റുകള്‍ക്ക് 28,200 രൂപയുടെ ഏകീകൃത വില വര്‍ധനവാണ് ഉണ്ടായത്. വില വര്‍ധനവിനെ തുടര്‍ന്ന് മഹീന്ദ്ര ഥാര്‍ റേഞ്ചിന്റെ പ്രാരംഭ വില 10.54 ലക്ഷം രൂപയായി (എക്‌സ്‌ഷോറൂം). AX (O) ഡീസല്‍ MT RWD വേരിയന്റിലാണ് റേഞ്ച് തുടങ്ങുന്നത്.

mahindra thar side view

വില കൂടിയതോടെ MLD ഉള്ള ഥാര്‍ LX ഡീസല്‍ AT 4WD വേരിയന്റിന്റെ വില 16.77 ലക്ഷം രൂപയായി ഉയര്‍ന്നു (എക്‌സ്‌ഷോറൂം). നേരത്തെ പറഞ്ഞ പോലെ അടുത്തിടെ കമ്പനി അടുത്തിടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച ഥാര്‍ എസ്‌യുവിയുടെ RWD പതിപ്പ് എസ്‌യുവി നിര്‍മാതാക്കളുടെ മറ്റൊരു ഹിറ്റായി മാറിയിരുന്നു. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാത്തിരിപ്പ് കാലയളവുള്ള ഥാര്‍ വേരിയന്റ് കൂടിയാണിത്.

മഹീന്ദ്ര ഥാര്‍ RWD ഡീസല്‍ വേരിയന്റ് കൈയ്യില്‍ കിട്ടാന്‍ 18 മാസത്തോളം കാത്തിരിക്കണമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മഹീന്ദ്ര ഥാര്‍ RWD പെട്രോള്‍ പതിപ്പ് കിട്ടാന്‍ അധികം കാത്തിരിക്കേണ്ട ആവശ്യമില്ല. ഈ വേരിയന്റ് ബുക്ക് ചെയ്താല്‍ 5 ആഴ്ചകള്‍ക്കുള്ളില്‍ വണ്ടി ഡെലിവറിയെടുക്കാനാകും. മഹീന്ദ്ര ഥാറിനെ കുറിച്ച് സംസാരിക്കുമ്പോള്‍ ഇത് മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് വരുന്നത്.

ചെറിയ 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ RWD ഡീസല്‍ പതിപ്പില്‍ 115 bhp പവറും 300 Nm ടോര്‍ക്കും സൃഷ്ടിക്കുന്നു. ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. 4WD വേരിയന്റിലെ 2.2 ലിറ്റര്‍, ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ 130 bhp പവറും 300 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്നു.

കൂടാതെ, ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ സ്വന്തമാക്കാം. 2.0 ലിറ്റര്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ RWD, 4WD മോഡലുകളില്‍ ഓഫര്‍ ചെയ്യുന്നുണ്ട്. ഈ എഞ്ചിന്‍ 150 bhp പവറും 320 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സുകളുമായി എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു.

mahindra thar

എസ്‌യുവിയുടെ ഏറ്റവും പുതിയ വില വര്‍ധനവ് മഹീന്ദ്ര ഥാര്‍ 4WD വേരിയന്റുകളേക്കാള്‍ RWD വേരിയന്റുകളെയാണ് സാരമായി ബാധിച്ചത്. താരതമ്യേന ബജറ്റ് ഫ്രണ്ട്‌ലിയായ ഥാര്‍ RWD വേരിയന്റ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന കുറച്ച് ഉപഭോക്താക്കളെയെങ്കിലും ഥാര്‍ 4WD-ലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിനായി ഒരുപക്ഷേ വില വര്‍ധനവിന് സാധിച്ചേക്കും.

എന്നാല്‍ മാരുതി സുസുക്കി ജിംനി 5 ഡോര്‍ വിപണിയില്‍ എത്തിയാല്‍ മാത്രമേ ഇതിന്റെ പ്രതിഫലനം അറിയാന്‍ സാധിക്കുക. ഥാറിനേക്കാള്‍ കുറഞ്ഞ വിലയില്‍ ജിംനി എത്തിയാല്‍ അതൊരു പക്ഷേ എസ്‌യുവി രാജന്റെ അടിത്തറ ഇളക്കിയേക്കും. ഏതായാലും അടുത്ത മാസം ജിംനി വിപണിയില്‍ എത്തുന്നതോടെ കാര്യങ്ങള്‍ക്ക് ഒരു വ്യക്തത വരും.

More from DriveSpark

Article Published On: Thursday, April 13, 2023, 16:30 [IST]
English summary
Mahindra thar price hike up to rs 1 05 lakh increased details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X