ആടയാഭരണങ്ങൾ ഇല്ലേലും ഗാംഭീര്യത്തിന് ഒരു കുറവുമില്ല; വൻ ഡിമാൻഡിൽ മഹീന്ദ്ര ഥാർ RWD ബേസ് വേരിയന്റ്
നിലവിൽ ഇന്ത്യയിലെ ലൈഫ്‌സ്‌റ്റൈൽ വാഹനങ്ങളുടെ കാര്യത്തിൽ മഹീന്ദ്ര ഥാർ മുൻപന്തിയിലാണ് എന്ന് നിസംശയം പറയാം. ഫോഴ്‌സ് ഗൂർഖ ഒരു എതിരാളിയായി വിപണിയിൽ ഉണ്ട്, എന്നിരുന്നാലും വിൽപ്പനയുടെ കാര്യത്തിൽ ഇത് ഥാറിന്റെ അടുത്തെങ്ങും വരുന്നില്ല എന്നതാണ് വാസ്തവം.
എന്നാൽ ഫൈവ് ഡോർ ഗൂർഖയുടെയും മാരുതി സുസുക്കിയുടെ ഫൈവ് ഡോർ ജിംനിയുടെയും രൂപത്തിൽ പുതിയ വെല്ലുവിളികൾ ഥാറിന് നേരെ വരുന്നുണ്ട്. നിലവിലെ ഥാറിന് അനുയോജ്യമായ ഒരു ബദലാണ് ജിംനി എന്നത്. അതുകൊണ്ടാണ്, മാരുതി ലൈഫ്‌സ്‌റ്റൈൽ എസ്‌യുവി അവതരിപ്പിക്കുന്നതിന് മുമ്പ്, മഹീന്ദ്ര 10 ലക്ഷം രൂപയ്ക്കുള്ളിൽ വരുന്ന ഥാറിന്റെ ബജറ്റ് വേരിയന്റ് പുറത്തിറക്കിയത്.

ഈ പുതിയ ഥാർ RWD എൻട്രി വേരിയന്റ് വിലയുടെ കാര്യത്തിൽ ജിംനിയുമായി കിടപിടിക്കാൻ സാധ്യമാവും എന്ന് മഹീന്ദ്ര വിശ്വസിക്കുന്നു. അതിലുപരിയായി, 1.5 ലിറ്റർ ഡീസൽ യൂണിറ്റിനൊപ്പം ലുക്കിന്റെ കാര്യത്തിൽ കൂടുതൽ മസ്കുലാറും ബോൾഡ് രൂപവുമുള്ള ഒരു വലിയ വാഹനമാണിത്. ജിംനിക്ക് ഡീസൽ എഞ്ചിൻ ഇല്ല, കൂടാതെ ത്രീ-ഡോർ ഥാറിനേക്കാൾ വലുപ്പം വളരെ ചെറുതാണ്.
ഇവിടെ ഥാർ RWD -യുടെ ഒരു വോക്ക്എറൗണ്ട് ഞങ്ങൾ പങ്കുവെയ്ക്കാം. 9.99 ലക്ഷം രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്. അതിനാൽ തന്നെ ഇത് നിലവിൽ ഏറ്റവും കൂടുതൽ ഡിമാൻഡുള്ള ഥാർ വേരിയന്റുകളിൽ ഒന്നാണ്. 1.5 ലിറ്റർ ഡീസൽ ബേസ് AX വേരിയന്റ് ടോപ്പ്-സ്പെക്ക് LX വേരിയന്റിനോട് എത്രമാത്രം അടുത്താണെന്ന് ഇതിൽ നമുക്ക് കാണാൻ കഴിയും.
4X4 ബാഡ്‌ജിംഗിന്റെ അഭാവം ഒഴികെ, 4X4, 4X2 വേരിയന്റുകളിൽ വിഷ്വൽ വ്യത്യാസമില്ല. കുറഞ്ഞ പ്രാരംഭ വില ലഭിക്കുന്നതിന്, AX (O), LX ട്രിമ്മുകളോട് കൂടിയ 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത്. എക്സ്റ്റീരിയറിൽ ഫോഗ് ലൈറ്റുകളും LED DRL-കളും ഈ മോഡലിൽ ഓഫർ ചെയ്യുന്നില്ല, കൂടാതെ 16 ഇഞ്ച് സ്റ്റീൽ വീലുകൾ, സിയറ്റ് 245 സെക്ഷൻ ഓൾ ടെറൈൻ (AT) ടയറുകളുമാണ് വരുന്നത്.
അകത്ത്, ഔട്ട്‌ഗോയിംഗ് 4X4 മോഡലുകളിൽ നിന്ന് 4X2 മോഡലുകളിൽചില മാറ്റങ്ങളുണ്ട്, 4X4 ട്രാൻസ്ഫർ കെയ്‌സ് ലിവർ ഇതിൽ ഇല്ല എന്നതാണ് അവയിൽ ഒന്ന്. AX (O) വേരിയന്റിൽ, ടച്ച്‌സ്‌ക്രീൻ സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകളുടെ അഭാവം എന്നിവ നമുക്ക് കാണാൻ കഴിയും. ടോപ്പ്-സ്പെക് മോഡലുകളിൽ ബ്ലാക്ക് നിറത്തിൽ ഒരുക്കിയിരിക്കുന്ന റോൾ കേജ്, AX (O) വേരിയന്റുകളിൽ ബോഡി കളറിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.

ബേസ് AX(O) ട്രിമ്മിൽ ലെതറെറ്റ് സീറ്റ് അപ്ഹോൾസ്റ്ററി വരുമ്പോൾ, ടോപ്പ്-സ്പെക്ക് LX ട്രിമ്മിൽ പാർട്ട് ലെതറെറ്റ് & പാർട്ട് ഫാബ്രിക് അപ്ഹോൾസ്റ്ററിയാണ് വരുന്നത്. 1.5 ലിറ്റർ ടർബോ-ഡീസൽ എഞ്ചിനുമായി വരുന്ന ഈ പ്രത്യേക AX(O) മോഡലിന് വൻ ഡിമാൻഡ് കാരണം ഏകദേശം രണ്ട് വർഷത്തെ വലിയ കാത്തിരിപ്പ് കാലയളവുണ്ട്.
റിമോട്ട് ലോക്കിംഗ്, പവർ വിൻഡോകൾ, റിയർ ഡീഫോഗർ എന്നിവയും മറ്റും മഹീന്ദ്ര ഇതിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്. എസി പോലും ഓഫർ ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്, 2.0 ലിറ്റർ പെട്രോളുമായി ലോഞ്ച് ചെയ്യുമ്പോൾ ഥാറിന്റെ ബേസ് മോഡലിന്റെ കാര്യത്തിൽ അങ്ങനെയായിരുന്നില്ല എന്നതും മറക്കേണ്ട.

ഉപഭോക്താക്കൾക്ക് ഹാർഡ്‌ടോപ്പ് മാനുവൽ കൺവെർട്ടിബിൾ സോഫ്റ്റ് ടോപ്പ് എന്നീ ഓപ്ഷനുകളിൽ നിന്ന് തെരഞ്ഞെടുക്കാം. ഥാർ RWD ലേയൗട്ട് രണ്ട് പവർട്രെയിനുകൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. 115 bhp കരുത്തും 300 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ടർബോ-ഡീസൽ പവർട്രെയിൻ, 150 bhp പവറും 300 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. ഥാർ RWD -ക്ക്, 2.0 ലിറ്റർ പെട്രോളിൽ മാത്രമേ ഓട്ടോമാറ്റിക് ഗിയർബോക്സ് ലഭ്യമാവുകയുള്ളൂ.
1.5 ലീറ്റർ ഡീസൽ മാനുവൽ ട്രാൻസ്മിഷനുമായി മാത്രമായിട്ടാണ് വരുന്നത്. മഹീന്ദ്രയുടെ 2.2 ലീറ്റർ ടർബോ ഡീസൽ എഞ്ചിൻ അതേപടി തുടരുകയും 4X4 സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായി മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് തെരഞ്ഞെടുക്കാനുള്ള ഓപ്ഷനും ലഭിക്കുന്നു. RWD ഥാർ ഡീസൽ LX വേരിയന്റിന് 2023 മാർച്ചിൽ 50,000 രൂപയുടെ വില വർധന ലഭിച്ചു. മറ്റ് വേരിയന്റുകൾക്ക് നിലവിൽ വില വർധന ലഭിച്ചിട്ടില്ല.


Click it and Unblock the Notifications








