ജിംനിയെ പുറംകാലിനടിച്ച് ഥാർ! വിൽപ്പന 6 മടങ്ങ്; 45% ഇടിവുമായി മാരുതി മോഡൽ

ഈ വർഷം ആദ്യം മാരുതി സുസുക്കി ജിംനി പുറത്തിറക്കിയപ്പോൾ അത് മഹീന്ദ്ര ഥാറിനെ ഓഫ് റോഡ് സിംഹാസനത്തിൽ നിന്ന് താഴെയിറക്കുമെന്ന് വിശ്വസിച്ചിരുന്നു. എന്നിരുന്നാലും, മത്സരത്തിന് ഏതാനും മാസങ്ങൾക്കുള്ളിൽ, മഹീന്ദ്ര ഥാറിന് മുന്നിൽ ജിംനി കീഴടങ്ങുന്ന അവസ്ഥയാണ്. നവംബർ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവന്നതോടെ ഥാർ ജിംനിയേക്കാൾ ആറ് മടങ്ങ് അധികം വിറ്റഴിച്ചതായി ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.

ജിംനിക്ക് 1,020 യൂണിറ്റ് വിൽപ്പന മാത്രമേ നേടാനായുള്ളൂ, മറുവശത്ത്, ഥാറിന് 5,810 വിൽപ്പന രേഖപ്പെടുത്താൻ കഴിഞ്ഞു, ഏകദേശം ആറ് മടങ്ങ് എന്നത് ശ്രദ്ധേയമാണ്. വിൽപ്പനയുടെ വിശദമായ വിശകലനത്തിലേക്ക് വരുമ്പോൾ, മുകളിൽ സൂചിപ്പിച്ചതുപോലെ, ജിംനി നവംബറിൽ 1,020 യൂണിറ്റുകളുടെ വിൽപ്പന കൈവരിക്കാനെ കഴിഞ്ഞുള്ളൂ. കഴിഞ്ഞ വർഷം മോഡൽ ഉണ്ടായിരുന്നില്ല എന്നതിനാൽ, വാർഷിക വളർച്ച കണക്കുകൂട്ടാൻ നിർവ്വാഹമില്ല.

വിൽപ്പനയിൽ ജിംനിയെ വള്ളപ്പാടിന് പിന്നിലാക്കി ഥാർ

എന്നിരുന്നാലും, പ്രതിമാസ അടിസ്ഥാനത്തിൽ, ജിംനിയുടെ വിൽപ്പനയിൽ 45 ശതമാനം ഇടിവുണ്ടായി എന്നതാണ് വാസ്തവം. ഒക്ടോബറിൽ ജിംനി 1,852 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി. ഥാറിലേക്ക് വരുമ്പോൾ, വാർഷിക വളർച്ചാടിസ്ഥാനത്തിൽ, ഓഫ് റോഡ് മോഡലിന് 46 ശതമാനം വളർച്ച കൈവരിക്കാൻ കഴിഞ്ഞു, അതേസമയം വാഹനത്തിന്റെ പ്രതിമാസ വളർച്ച 4.0 ശതമാനം മാത്രമായിരുന്നു. ഒക്ടോബറിൽ 5,593 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്താൻ ഥാറിന് കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്.

മഹീന്ദ്ര ഥാറിന്റെ വിജയത്തിന് പിന്നിലെ കാരണങ്ങൾ എന്തെല്ലാം? മുകളിൽ പറഞ്ഞതുപോലെ, മാരുതി സുസുക്കി ജിംനി രാജ്യത്ത് അവതരിപ്പിച്ചപ്പോൾ, ജിംനി ഥാറിന്റെ വിപണി വിഹിതത്തിന്റെ വലിയൊരു ഭാഗം കവർന്നെടുക്കുമെന്നാണ് ഭൂരിഭാഗം പേരും വിശ്വസിച്ചിരുന്നത്. മാരുതി മോഡലിന് മുന്നിൽ വമ്പൻ ഥാറിന്റെ കൊമ്പ് ഒടിയും എന്ന് പലരും പ്രതീക്ഷിച്ചിരുന്നു.

വിൽപ്പനയിൽ ജിംനിയെ വള്ളപ്പാടിന് പിന്നിലാക്കി ഥാർ

എന്നിരുന്നാലും, അത് നടന്നില്ല എന്ന് മാത്രമല്ല, ജിംനിക്ക് അതിന്റെ ആൽഫ, സീറ്റ വേരിയന്റുകളിൽ യഥാക്രമം ഒരു ലക്ഷം രൂപയുടെയും രണ്ട് ലക്ഷം രൂപയുടെയും ഗണ്യമായ കിഴിവുകൾ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഈ മാറ്റങ്ങൾക്കും വില കിഴിവിനും മഹീന്ദ്ര ഥാറുമായി വളരെയധികം ബന്ധമുണ്ട്. അതിനാൽ ഥാറിന്റെ വിജയത്തിന് പിന്നിലെ കാരണങ്ങൾ അറിയാൻ ജിജ്ഞാസയുള്ളവരാണ് എങ്കിൽ, തുടർന്ന് വായിക്കുക.

വലിയ സൈസും വലിയ റോഡ് പ്രെസൻസും: മാരുതി സുസുക്കി ജിംനിയേക്കാൾ വളരെ വലുതാണ് മഹീന്ദ്ര ഥാർ എന്നത് നമുക്ക് എല്ലാവർക്കും അറിയുന്ന ഒരു വസ്തുതയാണ്. 3,985 mm എന്ന ഒരേ നീളമാണെങ്കിലും, ജിംനിക്ക് ഥാറിനേക്കാൾ വീതി കുറവും ഉയരം കുറവാണ്. ഥാറിന് 226 mm ഗ്രൗണ്ട് ക്ലിയറൻസ് ഉണ്ട്.

വിൽപ്പനയിൽ ജിംനിയെ വള്ളപ്പാടിന് പിന്നിലാക്കി ഥാർ

അതേസമയം ജിംനി 210 mm മാത്രമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഈ അളവുകളെല്ലാം വലിയ വലിപ്പ വ്യത്യാസത്തിന് കാരണമാകുന്നു എന്ന് നിസംശയം പറയാം. ഇന്ത്യയിൽ, എസ്‌യുവി വാങ്ങുന്നവർ വലിയ എസ്‌യുവികളെ ഇഷ്ടപ്പെടുന്നു എന്നതും ഒരു വസ്തുതയാണ്. ജിംനിയേക്കാൾ വളരെ ബോൾഡും അഗ്രസ്സീവുമായ റോഡ് സാന്നിധ്യവും മഹീന്ദ്ര ഥാറിനുണ്ട്.

കൂടുതൽ ശക്തമായ എഞ്ചിൻ ഓപ്ഷനുകൾ: 104 PS മാക്സ് പവറും 134 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിന്റെ ഒരൊറ്റ പവർട്രെയിൻ ഓപ്ഷനിൽ മാത്രമാണ് മാരുതി സുസുക്കി തങ്ങളുടെ ജിംനി ഓഫ്റോഡ് മോഡലിനെ വാഗ്ദാനം ചെയ്യുന്നത്. മറുവശത്ത്, മഹീന്ദ്ര ഥാർ ഒട്ടനവധി വ്യത്യസ്ത പവർട്രെയിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു.

വിൽപ്പനയിൽ ജിംനിയെ വള്ളപ്പാടിന് പിന്നിലാക്കി ഥാർ

1.5 ലിറ്റർ ഡീസൽ എഞ്ചിൻ, 2.2 ലിറ്റർ ഡീസൽ എഞ്ചിൻ, 2.0 ലിറ്റർ പെട്രോൾ യൂണിറ്റ് എന്നിവ ഥാറിൽ ലഭിക്കും. ഏകദേശം 116 bhp പവർ ഉത്പാദിപ്പിക്കുന്ന ഏറ്റവും കുറഞ്ഞ കരുത്തുള്ള ഥാർ പോലും മാരുതി സുസുക്കി ജിംനിയേക്കാൾ ശക്തമാണ്, ഇത് വിൽപ്പന കളക്കുകളിൽ വലിയ അസമത്വത്തിന് കാരണമായി.

വ്യത്യസ്ത റൂഫ് ഓപ്ഷനുകൾ: ഥാറിന്റെ വിജയത്തിന് കാരണമായ മറ്റൊരു കാരണം വ്യത്യസ്ത റൂഫിന്റെ ഓപ്ഷനുകളാണ്. മഹീന്ദ്ര ഥാർ ഹാർഡ്‌ടോപ്പും സോഫ്റ്റ് ടോപ്പ് റൂഫും വാഗ്ദാനം ചെയ്യുന്നു. ഇത് ഉപഭോക്താക്കൾക്ക് നിരവധി ഓപ്ഷനുകൾ നൽകുന്നു. അതേസമയം, ജിംനി, ഹാർഡ്‌ടോപ്പ് റൂഫിൽ മാത്രമാണ് വരുന്നത്, ഇത് ഉപഭോക്താക്കളുടെ ചോയിസുകളെ പരിമിതപ്പെടുത്തുന്നു.

വിൽപ്പനയിൽ ജിംനിയെ വള്ളപ്പാടിന് പിന്നിലാക്കി ഥാർ

റിയർ വീൽ ഡ്രൈവ് ഓപ്ഷൻ: ഇന്ത്യയിൽ ധാരാളം ആളുകൾക്ക്, ഒരു എസ്‌യുവി സ്റ്റൈലിംഗ് വേണം എങ്കിലും, ഹാർഡ്‌കോർ ഓഫ് റോഡിംഗ് കഴിവുകൾ ആവശ്യമുണ്ടാവില്ല. അത്തരക്കാർക്ക് ആയിട്ടാണ്, മഹീന്ദ്ര RWD ഥാർ ഇന്ത്യയിൽ അവതരിപ്പിച്ചത്, ഇതുവരെ ഇതും മാർക്കറ്റിൽ ഒരു വൻ വിജയമാണ്.

ഥാറിന്റെ ഏറ്റവും താങ്ങാനാവുന്ന വേരിയന്റ് RWD പതിപ്പാണ്, മോഡലിന് 10.98 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില, 12.74 ലക്ഷം രൂപ എക്സ്-ഷോറൂം വില വരുന്ന ജിംനി ബേസ് വേരിയന്റിനേക്കാൾ കുറവാണിത്. ഈ താങ്ങാനാവുന്ന വില ഥാറിന്റെ വിജയത്തിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

ക്ലാസിക് ജീപ്പ് ഷെയിപ്പും പാരമ്പര്യവും: ഒടുവിൽ, മഹീന്ദ്ര ഥാറിന്റെ ഉയർന്ന വിൽപ്പന കണക്കുകൾക്ക് പിന്നിലെ മറ്റൊരു പ്രധാന കാരണം തൽക്ഷണം തിരിച്ചറിയാൻ കഴിയുന്ന ജീപ്പിന്റെ ആകൃതി എന്ന ഘടകമാണ്. ഓഫ്-റോഡ് കഴിവുകൾക്ക് പേരുകേട്ട മുൻഗാമികളുടെ വംശപാരമ്പര്യം ഥാർ മാറ്റമില്ലാതെ തുടർന്ന് കൊണ്ടുപോവുന്നു. എന്നിരുന്നാലും, മറുവശത്ത്, ഇന്ത്യയിലെ ജിംനിക്ക് അത്ര വലിയ ചരിത്രമില്ല, ഐതിഹാസിക മാരുതി ജിപ്‌സിയുമായി ഒരു ചെറിയ കണക്ഷൻ മാത്രമേ വാഹനത്തിനുള്ളൂ.

More from DriveSpark

Article Published On: Thursday, December 21, 2023, 14:19 [IST]
English summary
Mahindra thar sells 6 times more than maruti jimny in india details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X