നെക്സോൺ ഇവിയെ നേരിടാൻ പുത്തൻ ബജറ്റ് ഫ്രണ്ട്ലി ഓപ്ഷനുമായി മഹീന്ദ്ര; XUV400 അല്ല 300 ഒരുങ്ങുന്നു അണിയറയിൽ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറായ നെക്‌സോൺ ഇവിയുമായി കൊമ്പുകോർക്കാൻ മഹീന്ദ്ര പുതിയ തന്ത്രം മെനയുകയാണ്. XUV400 വലുതും മികച്ചതുമായ ഒരു ഓപ്ഷനായി വിപണിയിൽ സ്ഥാനം പിടിച്ചിട്ടുണ്ട് എങ്കിലും, അതിന് നെക്സോൺ ഇവി വിൽപ്പന കുറയ്ക്കാൻ കഴിഞ്ഞില്ല എന്നതാണ് വാസ്തവം.
അതിനാൽ XUV300 ഇവിയെ വിപണിയിൽ എത്താക്കാനാണ് മഹീന്ദ്രയുടെ പ്ലാൻ. വഹനത്തിന്റെ മത്സരാധിഷ്ഠിത വിലയും പുതിയ ശ്രേണിയിലുള്ള ഫീച്ചറുകളും കൊണ്ട് മികച്ച ഫലങ്ങൾ ലഭിക്കും എന്നാണ് നിർമ്മാതാക്കൾ പ്രതീക്ഷിക്കുന്നത്. XUV300 സബ് ഫോർ മീറ്റർ എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൽ മഹീന്ദ്ര പ്രവർത്തിച്ച് കൊണ്ടിരിക്കുകയാണ് എന്ന് ടെസ്റ്റ് മോഡലുകൾ വെളിപ്പെടുത്തി.

ICE പവർട്രെയിനുകൾക്കൊപ്പം, എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പും കമ്പനി വിപണിയിൽ എത്തിക്കും. ഇതിനായി നിരവധി അപ്‌ഡേറ്റുകളാണ് മഹീന്ദ്ര ആസൂത്രണം ചെയ്തിട്ടുള്ളത്, XUV300 ഇലക്ട്രിക് പതിപ്പിലും ഇവ ലഭ്യമാകും. ലൈറ്റിംഗ് എലമെന്റുകൾ, ഫ്രണ്ട് ഗ്രില്ല്, ബമ്പർ എന്നിവയിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് എക്സ്റ്റീരിയറിനും കാര്യമായ അപ്പ്ഡേറ്റ് ലഭ്യമാവും.
മഹീന്ദ്രയുടെ വരാനിരിക്കുന്ന BE ശ്രേണിയിലുള്ള ഇലക്ട്രിക് എസ്‌യുവികൾക്കായി ഉപയോഗിക്കുന്ന പുതിയ ഡിസൈൻ ശൈലിയെ അടിസ്ഥാനമാക്കിയാണ് മൊത്തത്തിലുള്ള സ്റ്റൈലിംഗ് വരുന്നത്. BE ശ്രേണിയിലെ എസ്‌യുവികളുടെ സിഗ്നേച്ചർ ഫീച്ചറുകളിൽ 'C' ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളും എൽഇഡി ടെയിൽ ലൈറ്റുകളും ഉൾപ്പെടുന്നു. XUV300 ഇവി -ക്ക് മുന്നിലും പിന്നിലും പൂർണ്ണ വീതി കവർ ചെയ്യുന്ന കണക്റ്റഡ് എൽഇഡി ലൈറ്റിംഗ് പ്രതീക്ഷിക്കുന്നു.

മഹീന്ദ്ര XUV300 ഇവിക്ക് അതിന്റെ ICE സഹോദരങ്ങളുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ ഒരു ഐഡന്റിറ്റി സൃഷ്ടിക്കാൻ ചില സവിശേഷമായ സ്റ്റൈലിംഗ് ബിറ്റുകൾ ഉണ്ടായിരിക്കും. ഉദാഹരണത്തിന്, ഇവിയ്ക്ക് ഒരു പുതിയ സെറ്റ് അലോയി വീലുകൾ ലഭിക്കും. ചില യുണീക്ക് ബാഡ്ജിംഗ് ഘടകങ്ങൾ എസ്‌യുവിയുടെ ഇലക്ട്രിക് ഇന്റേണലുകളെ ഹൈലൈറ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. XUV400 -ന്റെ കാര്യത്തിൽ, എസ്‌യുവിയ്ക്ക് ബ്രോൺസ് നിറത്തിലുള്ള ലോഗോയും മറ്റ് സ്റ്റൈലിംഗ് ബിറ്റുകളും നൽകിയിരിക്കുന്നതായി നമുക്ക് കാണാൻ കഴിയും.
XUV300 ഇവി നെക്‌സോൺ ഇവിയ്‌ക്കൊപ്പം ലഭ്യമായ എക്യുപ്മെന്റുകളുടെ ലിസ്റ്റുമായി പൊരുത്തപ്പെടാൻ നോക്കും. ഒരു വലിയ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ പോലുള്ള അപ്‌ഡേറ്റുകളോടെ നെക്‌സോൺ ഇവി ഫെയ്‌സ്‌ലിഫ്റ്റ് അടുത്തിടെ ടാറ്റ മോട്ടോർസ് പുറത്തിറക്കിയിരുന്നു. മിഡ്-സ്പെക്ക് വേരിയന്റുകളിൽ പോലും 10.25 ഇഞ്ച് ടച്ച്സ്ക്രീൻ സംവിധാനം ഇതിലുണ്ട്. മഹീന്ദ്ര XUV300 -നും ഒരു വലിയ ടച്ച്‌സ്‌ക്രീൻ ലഭിക്കാൻ സാധ്യതയുണ്ട്. ഡാഷ്‌ബോർഡ്, സെന്റർ കൺസോൾ, സ്വിച്ച് ഗിയർ എന്നിവയിലുടനീളം സമഗ്രമായ മാറ്റങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു.

XUV300 ഇവിക്ക് 35 kWh ബാറ്ററി പായ്ക്കും ലഭിക്കും. താരതമ്യപ്പെടുത്തുമ്പോൾ, XUV400 ഒരു വലിയ 40 kWh ബാറ്ററി പായ്ക്ക് കമ്പനി ഉപയോഗിക്കുന്നു. XUV300 ഇവിയിൽ വരുന്ന റേഞ്ചിന്റെയും ഇലക്ട്രിക് മോട്ടോറിനെയും കുറിച്ചുള്ള വിശദാംശങ്ങൾ ഇപ്പോൾ ലഭ്യമല്ല. എന്നാൽ XUV400 -യ്ക്ക് രണ്ട് വേരിയന്റുകളുണ്ട്.
ബേസ് വേരിയന്റിന് 375 കിലോമീറ്റർ (MIDC) ഡ്രൈവിംഗ് റേഞ്ച് ലഭിക്കുമ്പോൾ, ടോപ്പ് സ്പെക്ക് വേരിയന്റിന് 456 കിലോമീറ്റർ റേഞ്ചാണ് വരുന്നത്. ടാറ്റ നെക്‌സോൺ ഇവിക്ക് 325 കിലോമീറ്ററും 465 കിലോമീറ്ററും റേഞ്ച് ഓപ്ഷനുകളുണ്ട്. XUV300 ഇവി ഒരുപക്ഷേ, നെക്സോൺ ഇവിയുമായി മത്സരിക്കാൻ ഉയർന്ന റേഞ്ചും കൂടുതൽ ഫീച്ചറുകളും ലക്ഷ്യമിടുന്നു.

XUV300 ഇവി 15 ലക്ഷം മുതൽ 17 ലക്ഷം രൂപ വരെയുള്ള ഒരു ബ്രാക്കറ്റിലാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. മഹീന്ദ്ര ആകർഷകമായ പരിമിത കാലയളവിലേക്ക് ആകർഷകമായ ലോഞ്ച് പ്രൈസുകൾ വാഗ്ദാനം ചെയ്യുന്നതിൽ അറിയപ്പെടുന്നവരാണ്, ഇത് XUV300 ഇവിയ്ക്കും ഉപയോഗിക്കാവുന്ന ഒരു മികച്ച തന്ത്രമാണ്.
XUV400 എത്തുന്നത് 15.99 ലക്ഷം മുതൽ 19.39 ലക്ഷം രൂപ വരെയാണ് വിലയ്ക്കാണ്. XUV300 ഇവിയുടെ ടോപ്പ് സ്പെക്ക് വേരിയന്റുകൾക്ക് XUV400 -നേക്കാൾ ഏകദേശം 2 ലക്ഷം രൂപ വിലക്കുറവുണ്ടാകും. ICE XUV300 ഫെയ്‌സ്‌ലിഫ്റ്റ് 2024 ഫെബ്രുവരിയിൽ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം XUV300 ഇവി ലോഞ്ച് 2024 ജൂണിൽ ആവാനാണ് സാധ്യത.


Click it and Unblock the Notifications