'ഥാർ അർമാഡ' ഈ പേര് ചേരുവോ? 5-ഡോർ മോഡലിനായി പേരുകൾ ട്രെഡ്മാർക്ക് ചെയ്ത് മഹീന്ദ്ര

മഹീന്ദ്ര ആൻഡ് മഹീന്ദ്ര തങ്ങളുടെ ജനപ്രിയ ഥാർ ലൈനപ്പ് കാര്യമായി വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ്, 2024 മധ്യത്തോടെ ഥാർ ഫൈവ് ഡോർ വേരിയന്റ് പ്രാദേശിക വാഹന ഭീമൻ ലോഞ്ച് ചെയ്യും. നിലിവലുള്ള ത്രീ ഡോർ പതിപ്പിനേക്കാൾ ഒരുപടി മുകളിലാവും ഫൈവ് ഡോർ പതിപ്പിന്റെ സ്ഥാനം.

ഈ എക്സ്റ്റെൻഡഡ് വീൽബേസ് പതിപ്പ് പരുക്കൻ ഥാറിന് കൂടുതൽ പ്രായോഗികതയും മികച്ച കംഫർട്ട് എക്സ്പീരിയൻസും കൊണ്ടുവരാൻ വേണ്ടി സജ്ജീകരിച്ചിരിക്കുന്നു എന്ന് നിസംശയം പറയാം, ഇതു കൂടാതെ വരാനിരിക്കുന്ന എസ്‌യുവിക്ക് അനുയോജ്യമായ പേര് തിരയുന്ന തിരക്കിലാണ് മഹീന്ദ്ര എന്നാണ് സമീപകാല സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്.

5-ഡോർ മോഡലിനായി പേരുകൾ ട്രെഡ്മാർക്ക് ചെയ്ത് മഹീന്ദ്ര

ഥാർ അർമാഡ, കൾട്ട്, റെക്സ്, സവന്ന, റോക്സ്, ഗ്ലാഡിയസ്, സെഞ്ചൂറിയൻ എന്നിവയാണ് കമ്പനി ട്രേഡ്മാർക്ക് ചെയ്ത പേരുകൾ. മഹീന്ദ്ര ഫൈവ് ഡോർ ഥാറിന് വേണ്ടി പര്യവേക്ഷണം ചെയ്യുന്ന വൈവിധ്യമാർന്ന സാധ്യതകളെക്കുറിച്ചുള്ള വ്യക്തമായ സൂചന ഇത് നൽകുന്നു. ഓരോ പേരിനും സവിശേഷമായ ഒരു ഓറയുണ്ട്, അതിനാൽ തന്നെ ഈ നെയിംപ്ലേറ്റുകളുമായി ബന്ധപ്പെട്ട ഡിസ്റ്റംഗ്റ്റീവ് ഫീച്ചറുകളെയും സവിശേഷതകളെയും കുറിച്ച് വളരെ ആകാംക്ഷയിലാണ് വാഹന പ്രേമികളും വിദഗ്ദരും.

നെയിംപ്ലേറ്റിന് അപ്പുറം, വരാനിരിക്കുന്ന മഹീന്ദ്ര ഥാർ ഫൈവ് ഡോറിന് അതിന്റെ ത്രീ ഡോർ മോഡലിൽ നിന്ന് കാര്യമായ വ്യത്യസ്തതകൾ ഉണ്ടാകും. പുതിയ ഗ്രില്ല് ഡിസൈൻ, നവീകരിച്ച എൽഇഡി ഹെഡ്‌ലൈറ്റുകൾ, പുതിയ അലോയി വീലുകൾ, പുതുക്കിയ ബമ്പർ ഡിസൈൻ, ഒരു സിംഗിൾ പേൻ സൺറൂഫ്, കൂടാതെ ഒരു ജോടി എക്സ്ട്ര ഡോറുകൾ എന്നിവയുൾപ്പെടെ, ടെസ്റ്റ് മോഡലുകളുടെ സ്പൈ ഷോട്ടുകൾ എക്സ്റ്റീരിയർ മാറ്റങ്ങളുടെ ഒരു നിര തന്നെ അനാവരണം ചെയ്തിട്ടുണ്ട്.

5-ഡോർ മോഡലിനായി പേരുകൾ ട്രെഡ്മാർക്ക് ചെയ്ത് മഹീന്ദ്ര

അപ്പ്ഡേറ്റഡ് ലോംഗ് വീൽബേസ് ഥാറിന്റെ ഇന്റീരിയർ മെച്ചപ്പെടുത്തിയ സവിശേഷതകളും എക്യുപ്മെന്റുകളും വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന എസ്‌യുവിയിൽ ഞങ്ങൾ പ്രതീക്ഷിക്കുന്ന സവിശേഷതകളിൽ വലിയ 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, കണക്റ്റഡ് കാർ ടെക്, ഫ്രണ്ട് ആംറെസ്റ്റ്, പുതിയ സ്റ്റിയറിംഗ് വീൽ, സീലിംഗ് മൗണ്ടഡ് സ്പീക്കറുകൾ എന്നിവയും അതിലേറെയും ഉൾപ്പെടുന്നു.

അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) സാങ്കേതികവിദ്യയുടെ ഇന്റഗ്രേഷൻ നിലവിൽ അനിശ്ചിതത്വത്തിലാണ്. ഇത് വാഹനത്തിന്റെ വില ഗണ്യമായി ഉയർത്തും എന്നതാണ് ഇപ്പോഴത്തെ ഈ കൺഫ്യൂഷന് പിന്നിലെ കാരണം. 2.2 ലിറ്റർ mHawk ഡീസൽ എഞ്ചിനും 2.0 ലിറ്റർ mStallion പെട്രോൾ എഞ്ചിനും ഇടയിൽ തെരഞ്ഞെടുക്കാവുന്ന തരത്തിൽ ഥാർ ഫൈവ് ഡോർ മോഡലിനെ മഹീന്ദ്ര വാഗ്ദാനം ചെയ്യും.

5-ഡോർ മോഡലിനായി പേരുകൾ ട്രെഡ്മാർക്ക് ചെയ്ത് മഹീന്ദ്ര

4×2, 4×4 ഡ്രൈവ്ട്രെയിൻ ഓപ്ഷനുകൾക്കൊപ്പം ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിവയിൽ നിന്ന് ചൂസ് ചെയ്യാനുള്ള ചോയ്സ് ഉപഭോക്താക്കൾക്ക് ഉണ്ടായിരിക്കും. ത്രീ ഡോർ ഥാറിന് സമാനമായ 4×2 കോൺഫിഗറേഷനിൽ ചെറിയ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഉൾപ്പെടുത്തുന്നത് നിർമ്മാതാക്കൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

അടുത്ത വർഷം മഹീന്ദ്ര ഥാർ ഫൈവ് ഡോറിന്റെ ഔദ്യോഗിക അരങ്ങേറ്റത്തെ ചുറ്റിപ്പറ്റിയുള്ള കാത്തിരിപ്പ് ഇപ്പോഴും തുടരുകയാണ്, പുത്തൻ ഥാറിനായി പ്രാദേശിക വാഹന നിർമ്മാതാക്കൾ ഒരു പരുക്കൻ പേര് തന്നെ തെരഞ്ഞെടുക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. M&M എസ്‌യുവിയുടെ ഒന്നിലധികം പതിപ്പുകൾ അവതരിപ്പിക്കാനുള്ള സാധ്യതയും നിലവിലുണ്ട്, ഈ നെയിപ്ലേറ്റുകളിൽ ഒന്നിൽ കൂടുതൽ എണ്ണം വിപണിയിൽ എത്തുന്നതും ചിലപ്പോൾ നാം കണ്ടേക്കാം.

More from DriveSpark

Article Published On: Tuesday, December 19, 2023, 17:02 [IST]
English summary
Mahindra trademarks new nameplates for thar 5 door model
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X