ഇത് പുത്തൻ കാലം പുതുപുത്തൻ ലോകം; പുതുജനറേഷനായി മഹീന്ദ്ര BE Rall-E കൺസെപ്റ്റ്
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, മഹീന്ദ്ര തങ്ങളുടെ ബോൺ ഇലക്‌ട്രിക് എസ്‌യുവി റേഞ്ച് കൺസെപ്റ്റ് രൂപത്തിൽ യുകെയിൽ അവതരിപ്പിച്ചിരുന്നു. ഹൈദരാബാദിൽ നടന്ന ഇന്ത്യയിലെ ആദ്യത്തെ ഫോർമുല ഇ റേസിന് തൊട്ടു പിന്നാലെയാണ് നിർമ്മാതാക്കൾ ഇവ ഇപ്പോൾ ഇന്ത്യയിൽ പ്രദർശിപ്പിച്ചത്.
M9ഇലെക്ട്രോ റേസ് കാറുമായാണ് മഹീന്ദ്ര ഫോർമുല E റേസ് ഇവന്റിൽ പങ്കെടുക്കുന്നത്. ജനുവരിയിൽ നടന്ന മെക്‌സിക്കോ സിറ്റി ഇ-പ്രിക്‌സിൽ M9ഇലെക്ട്രോ മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി പോഡിയം പങ്കിട്ടിരുന്നു. മഹീന്ദ്ര റേസിംഗ് ഫാക്ടറി ടീം 2011 -ൽ സമാരംഭിച്ചതുമുതൽ ഫോർമുല ഇയുടെ ഭാഗമാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്.

മഹീന്ദ്രയുടെ വരാനിരിക്കുന്ന ബോൺ-ഇലക്‌ട്രിക് എസ്‌യുവികളെ XUV.e, BE എന്നിങ്ങനെ രണ്ട് വ്യത്യസ്ത ബ്രാൻഡ് നെയിമുകൾക്ക് കീഴിൽ തരംതിരിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഇവയെല്ലാം ഒരേ INGLO പ്ലാറ്റ്‌ഫോം പങ്കിടുന്നു. മഹീന്ദ്ര XUV.e ശ്രേണിയിൽ XUV.e8, XUV.e9 എന്നിവ ഉൾപ്പെടുന്നു. XUV.e8 പ്രധാനമായും XUV700 -ന്റെ ഇലക്ട്രിക് പതിപ്പാണ്. 2024 ഡിസംബറിൽ ബ്രാൻഡ് ഷെഡ്യൂൾ ചെയ്തിട്ടുള്ള ആദ്യ ലോഞ്ചാണിത്. XUV.e8 -ന് 4740 mm നീളവും 1900 mm വീതിയും 1760 mm ഉയരവും 2762 mm വീൽബേസും ഉണ്ട്.
മഹീന്ദ്ര XUV.e9 2025 ഏപ്രിലിൽ ലോഞ്ച് ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്നു. ഒരു എസ്‌യുവി, കൂപ്പെ എന്നിവയുടെ എലമെന്റുകളുമായി കൂടിച്ചേരുന്ന ബോൾഡ്, ഫ്യൂച്ചറിസ്റ്റിക് ഡിസൈൻ വാഹനത്തിന് ഉണ്ട്. XUV.e9 -ന് 4790 mm നീളവും 1905 mm വീതിയും 1690 mm ഉയരവും 2775 mm വീൽബേസും ഉണ്ട്. വലിയ പനോരമിക് സ്കൈ റൂഫായിരിക്കും വാഹനത്തിന്. ഇന്റീരിയറുകൾ ആഡംബരത്തിൽ ആറാടുകയും ഹൈടെക് ഫീച്ചറുകളുടെ സമഗ്രമായ റേഞ്ച് വാഗ്ദാനം ചെയ്യുകയും ചെയ്യും. ബോളിവുഡ് താരം ദിഷ പടാനിയും XUV.e9 -ന്റെ ഇന്ത്യൻ അവതരണത്തിന് സാക്ഷ്യം വഹിച്ചു.

മഹീന്ദ്ര BE ശ്രേണിയിൽ BE.05, BE.07, BE.09 എന്നിവ ഉൾപ്പെടുന്നു. ബിഇ ശ്രേണിയിലെ എസ്‌യുവികൾക്ക് അവയുടെ റാഡിക്കൽ രൂപകൽപ്പനയാലും ശൈലിയാലും വേർതിരിച്ചറിയാൻ കഴിയും. ഇവയ്ക്ക് C-ആകൃതിയിലുള്ള ഹെഡ്‌ലാമ്പുകളും ടെയിൽ ലാമ്പുകളും ഷാർപ്പ് ബോഡി പാനലിംഗും പോലുള്ള ചില കോമൺ സവിശേഷതകളും ഉണ്ട്. എയറോഡൈനാമിക്‌സ് മെച്ചപ്പെടുത്തുന്നതിന് നിർമ്മാതാക്കൾ പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്, ഇത് ഈ എസ്‌യുവികളുടെ ഡ്രൈവിംഗ് റേഞ്ച് വർധിപ്പിക്കാൻ സഹായിക്കും.
2025 ഒക്ടോബറിൽ BE.05 അരങ്ങേറ്റം കുറിക്കും. മഹീന്ദ്ര ഇതിനെ ഒരു സ്‌പോർട്‌സ് ഇലക്ട്രിക് വെഹിക്കിൾ (SEV) ആയി പരിചയപ്പെടുത്തുന്നു. വാഹനത്തിന്റെ റേസിംഗ് ഇൻസ്പയർഡ് ഡിസൈനും മികച്ച പെർഫോമെൻസും എസ്‌യുവിയുടെ സ്പോർട്ടി ക്യാരക്ടർ സൂചിപ്പിക്കുന്നു. BE.05 -ന് 4370 mm നീളവും 1900 mm വീതിയും 1635 mm ഉയരവും 2775 mm വീൽബേസും ഉണ്ട്. ഇതിനെ അടിസ്ഥാനമാക്കി, ബോളിവുഡ് നടൻ വിക്കി കൗശലിന്റെ സാന്നിധ്യത്തിൽ മഹീന്ദ്ര BE RALL-E എന്ന ഒരു ഓൾ ഇലക്ട്രിക് ഓഫ്-റോഡ് റാലി കൺസെപ്റ്റും വെളിപ്പെടുത്തി.

2026 ഒക്ടോബറിൽ BE.07 അരങ്ങേറ്റം കുറിക്കും. ഇത് ഫാമിലി ഓറിയന്റഡ് എസ്‌യുവികളായിരിക്കും, വീക്ക്എൻഡ് ട്രിപ്പുകൾക്കും ഹോളിഡേയ്ക്കും എല്ലാം ഇവ അനുയോജ്യമാണ്. BE.07 -ന് 4565 mm നീളവും 1900 mm വീതിയും 1660 mm ഉയരവും 2775 mm വീൽബേസും ഉണ്ട്. BE.09 ഈ റേഞ്ചിലെ ടോപ്പ് എൻഡ് മോഡൽ എസ്‌യുവിയായിരിക്കും, സ്കൾപ്റ്റഡ് പ്രൊഫൈലും ആധിപത്യം പുലർത്തുന്ന സ്ട്രീറ്റ് സ്റ്റാൻസും വാഹനത്തിലുണ്ടാവും. ഇത് ഒരു നാല് സീറ്റർ എസ്‌യുവിയായിരിക്കും. BE.09-നെക്കുറിച്ചും അതിന്റെ ലോഞ്ച് ടൈംലൈനെക്കുറിച്ചും കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല.
ഈ ബോൺ-ഇലക്‌ട്രിക് എസ്‌യുവികൾ മഹീന്ദ്രയുടെ പുതിയ INGLO പ്ലാറ്റ്‌ഫോം പങ്കിടും. വ്യത്യസ്‌ത ബോഡി സ്‌റ്റൈലുകൾ സ്വീകരിക്കാനുള്ള കഴിവ് പോലുള്ള നിരവധി ഗുണങ്ങൾ ഈ പ്ലാറ്റഫോം വാഗ്ദാനം ചെയ്യുന്നു. ഒപ്റ്റിമൽ റേഞ്ച് ഉറപ്പാക്കുന്ന വിപുലമായ ബ്ലേഡും പ്രിസ്മാറ്റിക് സെൽ ആർക്കിടെക്ചറുകളും INGLO ഉപയോഗിക്കും.
ഉപഭോക്താക്കൾക്ക് ഫാസ്റ്റ് ചാർജിംഗ് ഫെസിലിറ്റി പോലുള്ള പ്രയോജനങ്ങളും ലഭിക്കും, 30 മിനിറ്റിനുള്ളിൽ 80 ശതമാനം ചാർജ് വാഹനത്തിന് നേടാനാകും. വെറും 5-6 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ INGLO ഒരു ആവേശകരമായ പെർഫോമെൻസും ഉറപ്പാക്കും. കരുത്തുറ്റ പാസഞ്ചർ ക്യാബിനും ADAS ഫീച്ചറുകളുടെ ഒരു ശ്രേണിയും ഫീച്ചർ ചെയ്യുന്ന പ്ലാറ്റ്ഫോമിൽ കമ്പനിയുടെ മറ്റൊരു ഫോക്കസ് ഏരിയയാണ് സുരക്ഷ. മികച്ച സേഫ്റ്റിയാണ് ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നത്.


Click it and Unblock the Notifications








