KUV100 -ന് പകരക്കാരനായി XUV100; പുത്തൻ മോഡലിന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്
എസ്‌യുവി രംഗത്തെ മുൻനിര നിർമ്മാതാക്കളായ മഹീന്ദ്ര നിലവിൽ D -സെഗ്‌മെന്റ് എസ്‌യുവികളുടെ കാര്യത്തിൽ മുൻ പന്തിയിലാണ്. യൂട്ടിലിറ്റി വാഹന (UV)നിർമ്മാതാക്കൾ എന്ന നിലയിൽ മിന്നി തിളങ്ങുന്ന ഇന്ത്യയിലെ ഏക ബ്രാൻഡും മഹീന്ദ്രയാണ്. എന്നാൽ കോംപാക്ട് സെഗ്‌മെന്റിലും സബ് ഫോർ മീറ്റർ സെഗ്‌മെന്റിലും എസ്‌യുവി മോഡലുകളുടെ വിൽപ്പന കണക്കുകൾ എല്ലായ്പ്പോഴും ഉയർന്നതാണ്.
ടാറ്റ നെക്‌സോൺ, ഹ്യുണ്ടായി ക്രെറ്റ, ടാറ്റ പഞ്ച്, മാരുതി സുസുക്കി ബ്രെസ തുടങ്ങിയ സെയിൽസ് ചാമ്പ്യന്മാരെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. സബ് ഫോർ മീറ്റർ എസ്‌യുവികളെ നേരിടാൻ XUV300 ഇതിനകം മഹീന്ദ്രയുടെ മോഡൽ നിരയിൽ ഉള്ളതിനാൽ, കമ്പനിക്ക് കോംപാക്ട് എസ്‌യുവി & മൈക്രോ എസ്‌യുവി സെഗ്‌മെന്റുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ളത്.

നിലവിൽ മൈക്രോ എസ്‌യുവി സെഗ്മെന്റാണ് മഹീന്ദ്ര ആദ്യം ലക്ഷ്യമിടാൻ ഒരുങ്ങുന്നത്. ഇതിനായിട്ടുള്ള ആദ്യ ടെസ്റ്റ് മോഡൽ ഈയിടെ പരീക്ഷണയോട്ടം നടത്തുന്നതായി കണ്ടെത്തി. മഹീന്ദ്ര അറിയപ്പെടുന്ന ചില പരുക്കൻ ഡിസൈൻ സവിശേഷതകൾ വാഹനത്തിൽ കാണാനാവും. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് മഹീന്ദ്രയുടെ എസ്‌യുവി പ്രൂവിംഗ് ട്രാക്കിന് (MSPT) സമീപമാണ് മഹീന്ദ്ര XUV 100 ടെസ്റ്റ് മോഡൽ കണ്ടെത്തിയത്.
ഹെഡ്‌ലൈറ്റുകൾ, ടെയിൽ ലൈറ്റുകൾ എന്നിങ്ങനെയുള്ള മിക്ക ഘടകങ്ങൾ ഇപ്പോഴും മഹീന്ദ്രയുടെ പണിപ്പുരയിൽ ഒരുക്കത്തിലായിരിക്കാം, ഈ ടെസ്റ്റ് മോഡലിൽ താൽക്കാലിക ഹെഡ്‌ലൈറ്റുകളും, ടേൺ ഇൻഡിക്കേറ്ററുകളും, ടെയിൽ ലൈറ്റുകളുമാണ് നൽകിയിരിക്കുന്നത്. ഫൈനൽ പ്രൊഡക്ഷൻ സ്പെക്ക് മഹീന്ദ്ര XUV100 വ്യത്യസ്ത ഹെഡ്‌ലൈറ്റുകൾ, ടെയിൽ ലൈറ്റുകൾ, ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവ അവതരിപ്പിക്കും.

കൂടാതെ ടെസ്റ്റ് മോഡലിൽ നൽകിയിരിക്കുന്ന കാമഫ്ലാജ് അതിന്റെ ജോലി നന്നായി ചെയ്യുന്നു, മിക്ക ഡിസൈൻ ഘടകങ്ങളും ഇത് മറയ്ക്കുന്നു. എന്നാൽ എസ്റ്റീരിയറിൽ നമുക്ക് ഒരു ക്ലാംഷെൽ ബോണറ്റ്, വൈഡ് സ്റ്റാൻസ്, അപ്പ്റൈറ്റ് ഫ്രണ്ട് വിൻഡ്‌സ്‌ക്രീൻ എന്നിവ കാണാൻ കഴിയും. ഇവയെല്ലാം ഔട്ട്‌ഗോയിംഗ് XUV300 -ന് സമാനമാണ്. കൂടാതെ XUV300 -ൽ വരുന്നതു പോലെ വശങ്ങളിൽ ഷാർപ്പ് ഡോറുകളാണുള്ളത്.
ടെയിൽഗേറ്റിൽ ഒരു കണക്റ്റഡ് ടെയിൽ ലൈറ്റ് ലഭിക്കാൻ സാധ്യതയുണ്ട്, എന്നാൽ നിലവിൽ ഇതും കാമഫ്ലാജ് കൊണ്ട് മൂടിയിരിക്കുന്നു. വാഹനത്തിലുള്ള ഒരു വലിയ റൂഫ് സ്‌പോയിലറുമുണ്ട്. റിയർ വിൻഡ്‌ഷീൽഡിൽ E20 ഫ്യൂവൽ സ്റ്റിക്കർ കാണാം, ഇത് മഹീന്ദ്ര XUV100 ഒരു ഇവി അല്ല എന്നതിന്റെ വ്യക്തമായ സൂചനയാണ്. XUV300 -ന് സമാനമായ റിയർ ഡോറുമാണ് ഇതിൽ വരുന്നത്. ഭാവിയിൽ XUV300 ഫെയ്‌സ്‌ലിഫ്റ്റിൽ ഈ ഡിസൈൻ സവിശേഷതകളിൽ ചിലത് ഉണ്ടാവാനുള്ള ചാൻസുമുണ്ട്.

ഈ വരാനിരിക്കുന്ന മഹീന്ദ്ര XUV100 ചെറു എസ്‌യുവി പ്രായമായ KUV100 NXT -യെ മാറ്റിസ്ഥാപിക്കും. XUV100 എന്ന പേരും മഹീന്ദ്ര ട്രേഡ്മാർക്ക് ചെയ്തിട്ടുണ്ട്. 82 bhp പവറും 115 Nm torque ഉം പുറപ്പെടുവിക്കുന്ന അതേ 1.2 ലിറ്റർ ത്രീ സിലിണ്ടർ NA പെട്രോൾ എഞ്ചിനാണ് ഇതിൽ വരുന്നത്. KUV100 ഒരു അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മാത്രമേ വരുന്നുള്ളൂ, എന്നാൽ XUV100 -ൽ ഒരു AMT ഓപ്ഷൻ ഉണ്ടായിരിക്കാം.
ഇന്റീരിയറുകളും മറച്ചിരിക്കുകയാണ്, എന്നാൽ ഈ സെഗ്‌മെന്റിന് സമാനമായ സവിശേഷതകൾ വാഹനത്തിന് ലഭിച്ചേക്കും. XUV200 എന്ന് പേരിൽ ഇതിന്റെ ഇലക്ട്രിക് പതിപ്പും പിന്നീട് വിപണിയിൽ എത്തിയേക്കാം. മഹീന്ദ്ര XUV100 -യുടെ ലോഞ്ച് 2024 -ൽ നടക്കാൻ സാധ്യതയുണ്ട്. മഹീന്ദ്ര മൈക്രോ എസ്‌യുവി വില 6.0 ലക്ഷം മുതൽ 12 ലക്ഷം രൂപ വരെ പ്രതീക്ഷിക്കാം.
Source: Motorbeam


Click it and Unblock the Notifications








