ഒരു മര്യാദ വേണ്ടേ മഹീന്ദ്രേ; ബ്രാൻഡിൻ്റെ പേര് കളയുന്നത് ഡീലർഷിപ്പുകളോ, വീഡിയോ വൈറൽ
മഹീന്ദ്ര സമീപകാലത്തായി ഓരോ മാസവും പുതിയ വിൽപ്പന റെക്കോർഡുകൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും, നിർഭാഗ്യവശാൽ, വിൽപ്പനാനന്തര സർവീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അടുത്ത കാലത്തായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്നത് മറ്റൊരു സങ്കടകരമായ കാര്യമാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മഹീന്ദ്ര സ്‌കോർപിയോ ക്ലാസിക് ഉടമ തന്റെ എസ്‌യുവിയിൽ എയർബാഗുകൾ ഇല്ലാത്തതിനാൽ ചെയർമാൻ ആനന്ദ് മഹീന്ദ്രയ്ക്കും കമ്പനിക്കുമെതിരെ എഫ്‌ഐആർ ഫയൽ ചെയ്തിരുന്നു.
ഇപ്പോൾ, ഹരിയാനയിൽ നിന്ന് മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്, ഒരു മഹീന്ദ്ര XUV300 ഉടമ തൻ്റെ വാഹനത്തിന് തുടർച്ചയായിട്ടുളള പ്രശ്നങ്ങളും, വാഹനത്തിൻ്റെ കേടുപാടുകളും സർവീസ് സെൻ്ററിലുളളവർ വാഹനം ശരിയായി ഉപയോഗിക്കുന്നില്ല എന്നു കാണിച്ച് പരാതി ഉയർത്തിയിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുകയാണ്, മഹീന്ദ്രയുടെ അംഗീകൃത സർവീസ് സെന്ററിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ തന്റെ എസ്‌യുവി തെറ്റായി കൈകാര്യം ചെയ്തതായും അദ്ദേഹം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വീഡിയോയിൽ, മഹീന്ദ്ര XUV300 ഉടമ താൻ ഒരു വർഷം മുമ്പ് എസ്‌യുവി വാങ്ങിയെന്നും എന്നാൽ വാഹനത്തിന്റെ മൊത്തത്തിലുള്ള ഇലക്ട്രിക്കൽ സിസ്റ്റത്തിൽ പ്രശ്നങ്ങൾ നേരിടാൻ തുടങ്ങിയെന്നുമാണ് പറയുന്നത്. മഹീന്ദ്ര XUV300 ഉടമ തന്റെ കാറിന്റെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിലും ലൈറ്റിംഗ് സിസ്റ്റത്തിലും പ്രത്യക്ഷപ്പെട്ട തകരാറുകൾ ഉൾപ്പെടെ, തന്റെ കാറിലെ ഇലക്ട്രിക്കൽ സിസ്റ്റങ്ങളുടെ പരാജയം റിപ്പോർട്ട് ചെയ്തതായി അദ്ദേഹം പറയുന്നു.
വാറന്റിക്ക് കീഴിലുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം മഹീന്ദ്ര സർവീസ് സെന്റർ മാറ്റിസ്ഥാപിച്ചിട്ടും കുറച്ച് ദിവസങ്ങൾക്ക് ശേഷം, അദ്ദേഹത്തിന്റെ എസ്‌യുവിയുടെ ലൈറ്റിംഗ് സിസ്റ്റം പെട്ടെന്ന് പ്രവർത്തിക്കാതെ വരികയും വാഹനം സർവീസ് സെന്ററിലേക്ക് തിരികെ കൊണ്ടുവരുകയും ചെയ്യുകയായിരുന്നു. വാഹനം പരിശോധിച്ച ശേഷം, മഹീന്ദ്ര സർവീസ് സെന്റർ അധികൃതർ ഉടമയോട് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പറയാമെന്ന് അറിയിക്കുകയും ചെയ്തു.

എന്നാൽ മൂന്ന് മാസമായിട്ടും ഒരു പ്രതികരണവും ലഭിക്കാത്തത് കൊണ്ട് ഉടമ ചെന്നപ്പോൾ വാഹനത്തിൻ്റെ ഫ്രണ്ട് ഫെൻഡറിനും ബമ്പറിനും പോറൽ പറ്റിയതായി കാണുകയും ചെയ്തു. എന്നാൽ സർവീസ് സെൻ്ററിൽ നിന്ന് ഈ കാര്യങ്ങൾ നിഷേധിച്ചുവെങ്കിലും ഉടമസ്ഥൻ്റെ കൈയിൽ സർവീസ് സെൻ്ററിൽ ഏൽപ്പിക്കുന്നതിന് മുൻപുളള ചിത്രങ്ങൾ തെളിവായി ഉണ്ടായിരുന്നു. ഒരു പ്രതികരണവും ലഭിക്കാത്തത് കൊണ്ട് ഉടമ ലോക്കൽ പൊലീസിൽ സമീപിക്കുകയും കേസ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ടാറ്റ നെക്‌സോണ്‍ ഇവിയുടെ എതിരാളിയായി മഹീന്ദ്ര കൊണ്ടുവന്ന ഇലക്ട്രിക് എസ്‌യുവിയാണ് XUV400. നിലവില്‍ മഹീന്ദ്രയുടെ പോര്‍ട്ട്ഫോളിയോയിലുള്ള ഒരേയൊരു ഇലക്ട്രിക് വാഹനം കൂടിയാണ് XUV400. ഈ മാസം XUV400 ഇലക്ട്രിക് എസ്‌യുവിക്ക് പരമാവധി 1.25 ലക്ഷം രൗൂപ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും. തുടര്‍ച്ചയായ മൂന്നാം മാസമാണ് ഇവിക്ക് കമ്പനി 1.25 ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ട് നല്‍കുന്നത്.
ESC ഇല്ലാത്ത മോഡലുകള്‍ക്കാണ് ഈ ആകര്‍ഷകമായ ഓഫര്‍ എന്ന് പ്രത്യേകം ശ്രദ്ധിക്കുക. ESC ഉള്ള മോഡലുകള്‍ക്ക് 50,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും. എന്നാല്‍ XUV400 ഇവിക്ക് സൗജന്യ ആക്സസറികള്‍ നല്‍കില്ല. EC വേരിയന്റില്‍ 34.5 kWh ബാറ്ററിയും EL-ന് 39.4 kWh ബാറ്ററി പായ്ക്കുമാണ് ലഭിക്കുന്നത്. ഇവ യഥാക്രമം 375 കിലോമീറ്ററും 456 കിലോമീറ്ററും റേഞ്ച് നല്‍കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.
സബ് 4 മീറ്റര്‍ എസ്‌യുവി സെഗ്‌മെന്റിലെ മഹീന്ദ്രയുടെ പോരാളിയായ XUV300-ക്ക് ഈ മാസം 90,000 രൂപ വരെയാണ് ആനുകൂല്യങ്ങള്‍ ഉള്ളത്. എസ്‌യുവിയുടെ പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ ക്യാഷ് ഡിസ്‌കൗണ്ടും സൗജന്യ ആക്സസറികളും ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ നേടിയെടുക്കാം. 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനും 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമാണ് മഹീന്ദ്ര XUV300-ന് കരുത്തേകുന്നത്. രണ്ട് എഞ്ചിനുകളും 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് AMT-യുമായി ജോടിയാക്കിയിരിക്കുന്നു.
ലാഡര്‍ ഫ്രെയിം ഷാസിയില്‍ നിര്‍മിച്ച് റിയല്‍ വീല്‍ ഡ്രൈവുമായി എത്തുന്ന ഇന്ത്യയിലെ ഏക സബ് കോംപാക്ട് എസ്‌യുവിയാണ് ബൊലേറോ നിയോ. ഈ മഹീന്ദ്ര മോഡലിന് ഒക്‌ടോബറില്‍ 25,000 രൂപ മുതല്‍ 50,000 രൂപ വരെ ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. N4, N8, N10, N10 (O) എന്നീ നാല് വേരിയന്റുകളിലായാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.
എല്ലാ വേരിയന്റുകളിലും 20,000 രൂപയുടെ സൗജന്യ ആക്സസറികള്‍ ലഭിക്കും. എന്നിരുന്നാലും ട്രിം അനുസരിച്ച് ക്യാഷ് ഡിസ്‌കൗണ്ടുകള്‍ വ്യത്യാസപ്പെടുന്നു. N4, N8 എന്നിവയ്ക്ക് യഥാക്രമം 5,000 രൂപയും 11,000 രൂപയും വരെ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും, N10, N10 (O) എന്നിവയ്ക്ക് 30,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും.


Click it and Unblock the Notifications








