23,000 ബുക്കിംഗുമായി വിജയപാതയിൽ മഹീന്ദ്ര XUV400; കാത്തിരിപ്പ് കാലയളവ് ആറ് മാസം വരെ

ഇവി സെഗ്മെന്റിലേക്കുള്ള മഹീന്ദ്രയുടെ തിരിച്ചുവരവിനെ മാർക്ക് ചെയ്തുകൊണ്ട് XUV400 ഇലക്ട്രിക് ജനുവരിയിൽ ലോഞ്ച് ചെയ്തു. ഇവി എസ്‌യുവിയ്ക്കായിട്ടുള്ള ബുക്കിംഗ് ഇപ്പോഴും ശക്തമായി തുടരുകയാണ്. സപ്ലൈ പരിഗണിച്ച്, ലോഞ്ച് ചെയ്ത് ആദ്യ വർഷത്തിനുള്ളിൽ 20,000 യൂണിറ്റുകൾ ഡെലിവർ ചെയ്യുക എന്നതായിരുന്നു കമ്പനിയുടെ പ്രാഥമിക ലക്ഷ്യം.

XUV400 -ന്റെ കാത്തിരിപ്പ് കാലയളവ് പ്രാദേശിക വാഹന നിർമ്മാതാക്കൾ ഇപ്പോൾ ആറ് മാസമായി ഉയർത്തിയിട്ടുണ്ട്. കാർ നിർമ്മാതാക്കൾ 2023 മാർച്ചോടെ ടോപ്പ് എൻഡ് മോഡലുകളുടെ ഡെലിവറികൾ തുടങ്ങി. അതേ സമയം, ബേസ് വേരിയന്റുകളുടെ ഡെലിവറികൾ ഉത്സവ സീസണിൽ മാത്രമേ മഹീന്ദ്ര ആരംഭിക്കുകയുള്ളൂ.

23,000 ബുക്കിംഗുമായി വിജയപാതയിൽ മഹീന്ദ്ര XUV400

വെറും നാല് മാസത്തിനുള്ളിൽ, ഇവിക്ക് 23,000-ത്തിലധികം ബുക്കിംഗുകളാണ് ലഭിച്ചിരിക്കുന്നത്, അതിൽ ഇതിനകം 4,000 യൂണിറ്റുകളുടെ ഡെലിവറികൾ കാർ നിർമ്മാതാക്കൾ ചെയ്തുകഴിഞ്ഞു. ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയും അർപ്പണബോധം പ്രകടമാക്കുന്ന കമ്പനിയുടെ ഈ നേട്ടം പ്രശംസനീയം തന്നെയാണ്. 34.5 kWh, 39.4 kWh എന്നീ രണ്ട് ബാറ്ററി പായ്ക്കുകൾക്കൊപ്പമാണ് XUV400 ഇലക്ട്രിക് ലഭ്യമാവുന്നത്.

150 bhp മാക്സ് പവറും 310 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്ന ഫ്രണ്ട് ആക്‌സിലിൽ സെറ്റ് ചെയ്തിരിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറിനെ ഇവ പവർ ചെയ്യുന്നു. ചെറിയ 34.5 kWh ബാറ്ററി പാക്കിന് സിംഗിൾ ചാർജിൽ 375 കിലോമീറ്റർ റേഞ്ച് മഹീന്ദ്ര അവകാശപ്പെട്ടിരുന്നു.

23,000 ബുക്കിംഗുമായി വിജയപാതയിൽ മഹീന്ദ്ര XUV400

അതേസമയം വലിയ 39.4 kWh ബാറ്ററി പായ്ക്കിന് ഒറ്റ ചാർജിൽ 456 കിലോമീറ്റർ റേഞ്ച് ലഭിക്കും എന്നാണ് കമ്പനി പറയുന്നത്. ഒരു 50 kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് XUV400 50 മിനിറ്റിനുള്ളിൽ പൂജ്യത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാനാവും. 3.3 kW എസി ചാർജർ 7.2 kW എസി ചാർജർ എന്നിങ്ങനെ രണ്ട് സ്റ്റാൻഡേർഡ് ചാർജിംഗ് ഓപ്ഷനുകളും മഹീന്ദ്ര നൽകുന്നു.

ബേസ് മോഡൽ EC, ടോപ്പ് എൻഡ് EL എന്നിങ്ങനെ XUV400 രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. 34.5 kWh ബാറ്ററി പായ്ക്ക് 3.3 kW അല്ലെങ്കിൽ 7.2 kW എസി ചാർജറിനൊപ്പമാണ് EC വേരിയന്റ് വാഗ്ദാനം ചെയ്യുന്നത്. EL വേരിയന്റിന് 7.2 kW എസി ചാർജറിനൊപ്പം 39.5 kWh ബാറ്ററി പാക്ക് ലഭിക്കുന്നു. ഈ ഇലക്ട്രിക് എസ്‌യുവിക്ക് നിലവിൽ 15.99 ലക്ഷം മുതൽ 18.99 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില.

23,000 ബുക്കിംഗുമായി വിജയപാതയിൽ മഹീന്ദ്ര XUV400

എന്നിരുന്നാലും, ഈ വിലകൾ ഇൻണ്ട്രൊടക്ടറി പ്രൈസുകൾ മാത്രമാണെന്നു ഓരോ വേരിയന്റിന്റെയും ആദ്യ 5,000 ബുക്കിംഗുകൾക്ക് മാത്രമേ ഇവ ബാധകമാകൂ എന്നതും ശ്രദ്ധിക്കേണ്ടതാണ്. പുതിയ മഹീന്ദ്ര XUV400 ഇലക്ട്രിക്കിന് മഹീന്ദ്രയുടെ AdrenoX സോഫ്‌റ്റ്‌വെയർ സംവിധാനമുള്ള 7.0 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം, സിംഗിൾ പേൻ സൺറൂഫ്, ഓവർ ദി എയർ (OTA) അപ്‌ഡേറ്റുകളുള്ള കണക്‌റ്റഡ് കാർ സാങ്കേതികവിദ്യ തുടങ്ങിയ സവിശേഷതകൾ വാഹനത്തിനുണ്ട്.

ഹൈറ്റ് അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, ഡെമിസ്റ്ററോട് കൂടിയ റിയർ വൈപ്പറും വാഷറും, സ്റ്റോറേജ് സംവിധാനമുള്ള ഫ്രണ്ട് ആൻഡ് റിയർ ആംറെസ്റ്റുകൾ, പുഷ് ബട്ടൺ സ്റ്റാർട്ടോടുകൂടിയ കീലെസ് എൻട്രി, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ് & വൈപ്പർ, സ്മാർട്ട് വാച്ച് കണക്റ്റിവിറ്റി, DRL ഉള്ള പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ തുടങ്ങിയവയാണ് മറ്റ് സവിശേഷതകൾ.

സേഫ്റ്റിയെ സംബന്ധിച്ചിടത്തോളം, XUV400 അതിന്റെ ICE സഹോദരനായ XUV300 -ൽ നിന്നുള്ള എല്ലാ ഘടകങ്ങളും നിലനിർത്തുന്നു. ഗ്ലോബൽ NCAP -ൽ നിന്നുള്ള ഫൈവ് സ്റ്റാർ റേറ്റിംഗുള്ള സേഫ്റ്റി ചാർട്ടുകളിൽ ഈ ഇവി ഒന്നാമതെത്തി, കൂടാതെ ആറ് എയർബാഗുകൾ, നാല് വീലുകളിലും ഡിസ്ക് ബ്രേക്കുകൾ, IP67 റേറ്റിംഗുള്ള ബാറ്ററി പായ്ക്ക്, ISOFIX ആങ്കറേജുകൾ തുടങ്ങിയവ ലഭിക്കുന്നു.

Article Published On: Wednesday, May 31, 2023, 8:30 [IST]
English summary
Mahindra xuv 400 clocks over 2300 bookings and 6 months waiting period
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X