കണ്ടുപിടിച്ചേ.. സഫാരിക്കുളള മഹീന്ദ്രയുടെ ചിമിട്ടൻ പണി, XUV 700 -യുടെ സ്പൈ ചിത്രങ്ങൾ പുറത്ത്

മഹീന്ദ്ര തങ്ങളുടെ മുൻനിര എസ്‌യുവിയായ XUV700 കുറച്ച് വർഷങ്ങൾക്ക് മുൻപാണ് വിപണിയിൽ അവതരിപ്പിക്കുന്നത്. നിലവിൽ ഒരു ഇന്ത്യൻ എസ്‌യുവി നിർമ്മാതാവിൽ നിന്നുള്ള ഏറ്റവും ഫീച്ചർ ലോഡഡും അത് പോലെ തന്നെ സാങ്കേതികമായി പുരോഗമിച്ചതുമായ എസ്‌യുവിയാണിത് എന്ന് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണല്ലോ. വാഹനത്തിൻ്റെ പ്രീമിയം ലുക്കും, ഫീച്ചറുകളും, മികച്ച വിലനിർണയം എന്നീ കാരണങ്ങൾ കൊണ്ട് കസ്റ്റമേഴ്സിനിടയിൽ പെട്ടെന്ന് ജനപ്രിയമായി മാറാൻ കാരണമായിട്ടുണ്ട്.

XUV700 ന് ഇപ്പോഴും ഡെലിവറി കാലാവധി അധികമാണ്. സെഗ്‌മെന്റിൽ ടാറ്റ സഫാരി പോലുള്ള കാറുകളോടാണ് XUV700 മത്സരിക്കുന്നത്. സഫാരിക്ക് അടുത്തിടെ ഒരു അപ്‌ഡേറ്റ് ലഭിക്കുകയും ചെയ്തിരുന്നു, മഹീന്ദ്ര നിലവിൽ XUV700-ന്റെ ഒരു പുതിയ ടോപ്പ്-എൻഡ് ട്രിമ്മിൽ പ്രവർത്തിക്കുന്നു എന്ന് മനസിലാക്കാന സാധിക്കുന്ന,ഒരു സ്പൈ വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെടുകയും വൈറലാകുകയും ചെയ്തിരിക്കുകയാണ്.

കണ്ടുപിടിച്ചേ.. സഫാരിക്കുളള മഹീന്ദ്രയുടെ ചിമിട്ടൻ പണി, XUV 700 -യുടെ സ്പൈ ചിത്രങ്ങൾ പുറത്ത്

കാമോഫ്ലാഗിലാണ് വാഹനത്തിനെ കാണാൻ സാധിക്കുന്നത്. കാഴ്ച്ചയിൽ നിലവിലുളള മോഡലുകളെ പോലെ തന്നെയാണ് എങ്കിലും വീഡിയോയിലും ഓൺലൈനിൽ ലഭ്യമായ മറ്റ് നിരവധി റിപ്പോർട്ടുകളും അനുസരിച്ച്, മഹീന്ദ്ര ഈ എസ്‌യുവിക്കായി ഒരു പുതിയ ടോപ്പ് എൻഡ് വേരിയന്റിനായി പ്രവർത്തിക്കുന്നുണ്ട്. എസ്‌യുവിയിൽ കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തുന്നതിനാണ് വേണ്ടിയാണ് ഈ തയ്യാറെടുപ്പ്.

എസ്‌യുവിയുടെ പിൻഭാഗം നിലവിൽ വിപണിയിൽ ലഭ്യമായതിന് സമാനമാണ്. ഭാവിയിൽ കൂടുതൽ മാറ്റങ്ങൾ നമ്മൾ കണ്ടേക്കാം. XUV700-ന് രണ്ട് പുതിയ വകഭേദങ്ങൾ കൂടി ലഭിക്കും, അതായത് AX9, AX9 നിലവിലുള്ള AX7 വേരിയന്റിന് മുകളിലായിരിക്കും. XUV700 ന്റെ പുതിയ ടോപ്പ് എൻഡ് വേരിയന്റിന് മുൻ സീറ്റുകൾക്ക് വെന്റിലേറ്റഡ് സീറ്റുകൾ പോലുള്ള സവിശേഷതകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിൻ സീറ്റുകളിലും ഈ ഫീച്ചർ നൽകാനുള്ള സാധ്യതയുണ്ട്.

കണ്ടുപിടിച്ചേ.. സഫാരിക്കുളള മഹീന്ദ്രയുടെ ചിമിട്ടൻ പണി, XUV 700 -യുടെ സ്പൈ ചിത്രങ്ങൾ പുറത്ത്

ടെയിൽ ലാമ്പുകളെ ബന്ധിപ്പിക്കുന്ന ടെയിൽഗേറ്റിൽ എസ്‌യുവിക്ക് പുതിയ കണക്റ്റഡ് എൽഇഡി ലൈറ്റ് ബാർ ലഭിച്ചേക്കാം. XUV700 പിൻസീറ്റ് യാത്രക്കാർക്ക് സീറ്റ് വെന്റിലേഷൻ വാഗ്ദാനം ചെയ്യുന്നുവെങ്കിൽ, അവർ ക്യാപ്റ്റൻ സീറ്റുകളായിരിക്കും നൽകാൻ സാധ്യത. നിലവിലുള്ള ADAS-ലേക്ക് നിർമ്മാതാവ് കൂടുതൽ സവിശേഷതകൾ ചേർക്കുമോ എന്ന് കണ്ടറിയേണ്ടതുണ്ട്. പുതുക്കിയ പതിപ്പിനൊപ്പം പുതിയ കളർ ഓപ്ഷനുകളും മഹീന്ദ്ര നൽകിയേക്കാം.

ഇന്ത്യയിലെ വിജയഗാഥയ്ക്ക് ശേഷം പല വിദേശ വിപണികളിലേക്കും വാഹനത്തെ കയറ്റിയയച്ച മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഇപ്പോഴിതാ മെയ്‌ഡ് ഇൻ ഇന്ത്യ XUV700 എസ്‌യുവിയെ ന്യൂസിലൻഡിലും ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ്. AX5, AX7, AX7 L എന്നിങ്ങനെ മൂന്നുവേരിയന്റുകളിലായി പരിചയപ്പെടുത്തിയിരിക്കുന്ന മോഡലിന് 36,990 ഡോളർ മുതൽ 43,990 ഡോളർ വരെയാണ് മുടക്കേണ്ടത്. അതായത് ഏകദേശം 19 ലക്ഷം മുതൽ 22.60 ലക്ഷം രൂപ വരെയെന്ന് സാരം.

കണ്ടുപിടിച്ചേ.. സഫാരിക്കുളള മഹീന്ദ്രയുടെ ചിമിട്ടൻ പണി, XUV 700 -യുടെ സ്പൈ ചിത്രങ്ങൾ പുറത്ത്

എവറസ്റ്റ് വൈറ്റ്, മിഡ്‌നൈറ്റ് ബ്ലാക്ക്, ഡാസ്‌ലിംഗ് സിൽവർ, റെഡ് റേജ്, ഇലക്ട്രിക് ബ്ലൂ എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് വാഹനം തെരഞ്ഞെടുക്കാനാവുന്നത്. കൂടാതെ അഞ്ച് സീറ്റുകളും ഏഴ് സീറ്റുകളുമുള്ള കോൺഫിഗറേഷനുകളും മോഡൽ ലഭ്യമാണ്. ആഗോളതലത്തിൽ ബ്രാൻഡിന്റെ മുൻനിര മോഡലാണ് മഹീന്ദ്ര XUV700. ദക്ഷിണാഫ്രിക്ക ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലാണ് എസ്‌യുവി ഇതിനകം വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്.

വിതരണ ശൃംഖലയുടെ പരിമിതികൾ കാരണമാണ് മഹീന്ദ്ര XUV700 മോഡലിനെ കിവീസിന്റെ നാട്ടിൽ അവതരിപ്പിക്കാൻ ഇത്രയും വൈകിയത്. ഇന്ത്യയിലെ തന്നെ ഉയർന്ന കാത്തിരിപ്പ് കാലയളവ് കണക്കിലെടുക്കുമ്പോൾ ഈ കാലതാമസം അത്ര ആശ്ചര്യകരമല്ലെന്നു വേണം കരുതാൻ. ന്യൂസിലാൻഡ് വിപണിയിൽ മഹീന്ദ്ര XUV700 വാഗ്ദാനം ചെയ്യുന്നത് 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഓപ്ഷൻ മാത്രമാണെന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇത് 200 bhp കരുത്തിൽ 380 Nm torque വരെ നൽകും.

ഗിയർബോക്‌സ് ഓപ്ഷനിലേക്ക് നോക്കിയാൽ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി മാത്രമാണ് ന്യൂസിലൻഡിൽ മഹീന്ദ്ര XUV700 അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലേതു പോലെ തന്നെ AX5 വേരിയന്റ് അഞ്ച് സീറ്റർ മോഡലുകളായി തന്നെ തുടരുമ്പോൾ ബാക്കിയുള്ള AX7, AX7 L എന്നിവ ഏഴ് സീറ്റർ ഓഫറുകളായാണ് വിപണിയിൽ കാലുകുത്തിയിരിക്കുന്നത്. ഫീച്ചറുകൾ കുത്തിനിറച്ചിരിക്കുന്നതിനൊപ്പം ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ നിന്നും ലഭിച്ച 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗിന്റെ അകമ്പടിയും എസ്‌യുവിക്കുണ്ട്.

Article Published On: Friday, November 3, 2023, 20:30 [IST]
English summary
Mahindra xuv 700 new variant spied viral images and video checkout the changes
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X